Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കോബ്രാ ഹില്‍സിലെ നിധി 4 [smitha] 279

Kambi Views 25887

കോബ്രാ ഹില്‍സിലെ നിധി 4

Cobra Hillsile Nidhi Part 4 Author : [—smitha—]  click here to all parts

 

ഗ്രാനീ, ഒരു കഥകൂടി,”
ദിവ്യ മുത്തശ്ശിയോട് പറഞ്ഞു.
നിലാവെളിച്ചത്തില്‍ അവര്‍ ദിവ്യയുടെ അനന്യ സൌന്ദര്യത്തിലേക്ക് ഒരു നിമിഷം നോക്കി.
കോബ്രാഹില്‍സിനപ്പുറത്ത് നിന്ന്‍ കാറ്റിളകി നദീതീരത്തെക്ക് വന്നു.
ദിവ്യയുടെ മുടിയിഴകളെ കാറ്റുലച്ചു.
ചുവന്ന ടോപ്പില്‍, കടും നീല ജീന്‍സില്‍ ആസക്തികളിളകി മറിയുന്ന അവളുടെ സൌന്ദര്യത്തിന്‍റെ ലാവണ്യത്തെ കാറ്റ് പുല്‍കിപ്പുണര്‍ന്നു.
“ഒന്നിലേറെ കഥകേള്‍ക്കാന്‍ നീയിപ്പം കൊച്ചുകുട്ടിയോന്നുമല്ല,”
മുത്തശ്ശി പറഞ്ഞു.
“മാത്രമല്ല എന്‍റെ കളക്ഷന്‍സൊക്കെ ഏതാണ്ട് തീര്‍ന്നു. കഥാസരിത് സാഗരവും വിക്രമാദിത്യന്‍ കഥകളും എത്രയോ തവണ പറഞ്ഞു കഴിഞ്ഞു.”
“ഓ, എന്തായിത് ഗ്രാനീ, ഒന്നു കൂടി,”
അവള്‍ പിമ്പിലൂടെ മുത്തശ്ശിയെ ആലിംഗനം ചെയ്ത് കവിള്‍ അവരുടെ പിന്‍കഴുത്തില്‍ അമര്‍ത്തി.
“വലുതായി നീ,”
മുത്തശ്ശി തുടര്‍ന്നു.
“കഥകളൊക്കെ കഴിഞ്ഞു. ഇനി നിന്‍റെയീ പ്രായത്തില്‍ കാര്യമാണ് നടക്കേണ്ടത്.”
“കാര്യമോ? എന്ത് കാര്യം?”
“ഞാന്‍ പറയാറുള്ള കഥകളിലെ രാജകുമാരിയോടൊത്ത് ഒരു രാജകുമാരനെ ഇപ്പോഴും കാണില്ലേ?”
അവര്‍ ദുവ്യയുടെ നേരെ തിരിഞ്ഞ് അവളുടെ മുഖം തന്‍റെ കൈകളിലെടുത്തു.
“സുന്ദരന്‍, കരുത്തന്‍, തേജസ്വി, ആരെയും മോഹിപ്പിക്കുന്നവന്‍, ധീരന്‍. കഥകളിലെ ഈ രാജകുമാരനെ എന്‍റെ മോള്‍ടെ കൂടെക്കാണാനാണ് എന്‍റെ ആഗ്രഹം.”
“കഥയിലേത് പോലെ ഗുണങ്ങളുള്ളോരൊന്നും ലോകത്തില്ല എന്‍റെ ഗ്രാനീ, റിയല്‍ ലൈഫില്‍.”
“ആരുപറഞ്ഞു?”
മുത്തശ്ശി ചോദിച്ചു.
“നിന്നെപ്പോലെ ഒരു അപ്സരസുന്ദരിയുണ്ടെങ്കില്‍, സല്‍ഗുണങ്ങളുളള ഒരു പെണ്ണുണ്ടെങ്കില്‍, ലോകത്തെവിടെയെങ്കിലും കാണും കുട്ടീ, ഈ ഗുണങ്ങള്‍ക്കൊക്കെ അനുരൂപനായ ഒരു രാജകുമാരന്‍.”
“ഉം…മമ്മിയോട് ചോദിച്ചാലറിയാം ഗ്രാനീടെ രാജകുമാരീടെ സല്‍ഗുണങ്ങള്‍!”
ദിവ്യ ചിരിച്ചു.
“മമ്മിയെന്നെ ഹിറ്റ്‌ലിസ്റ്റില്‍ ഇട്ടെക്കുവാ. സല്‍ഗുണങ്ങളുടെ കൂടുതല്‍ കൊണ്ട്.”
“ഇക്കാലത്തെ പെണ്‍കുട്ടികളങ്ങനൊക്ക്യാ,”
മുത്തശ്ശി പറഞ്ഞു.
“കൊറച്ചൊക്കെ നെഷേധോം വെളച്ചിലും ഒക്കെ വേണം. അതാ അതിന്‍റെ ഒര് ചന്തം. അല്ലാതെപിന്നെ ഈ പ്രായത്തില് ഗംഗോത്രീലോ ഋഷികേശിലോ പോയി തപസ്സിരിക്കയാ വേണ്ടേ? നല്ല കാര്യായി.”
സന്ധ്യ തുടങ്ങുകയായി.
നിലാവുദിച്ചു കഴിഞ്ഞു.
നദീതീരത്തെ വലിയ പാറക്കെട്ടുകളുടെ ചുവട്ടില്‍, മണല്‍പ്പുറത്ത്, മുത്തശ്ശിയോടോപ്പമിരുന്നു കഥകേള്‍ക്കുകയായിരുന്നു ദിവ്യ.
എല്ലാ സായാഹ്നങ്ങളിലെയും പോലെ.
നദീതീരത്തിനപ്പുറത്ത് നാഗത്താന്‍ മലകളുടെ ശിഖരങ്ങള്‍ നിലാവിന്‍റെ നിറവില്‍.
മണല്‍പ്പുറത്തിന്‍റെ വിശാലതയില്‍, അവരുടെയടുത്ത് ഒരു ഓപല്‍ ആസ്ട്രാ പാര്‍ക്ക് ചെയ്തിരുന്നു.
നേര്‍ത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
മുത്തശ്ശി ഷാള്‍ കൊണ്ട് ചെവിയും മുടിയും മൂടി.
ദിവ്യ അവരുടെ മടിയില്‍ കിടക്കുകയായിരുന്നു.
മുത്തശ്ശി അവളുടെ ഇടതൂര്‍ന്ന മുടികളില്‍ വിരലോടിച്ചു.
അവളുടെ കവിളുകള്‍ പതിയെ തലോടി.
“ഗ്രാനിക്കേതായാലും ഒരു കഥ കൂടി എന്നോട് പറയേണ്ടിവരും,”
ദിവ്യ പറഞ്ഞു.
ആ കഥ ഗ്രാനിയില്‍ നിന്ന്‍ കേട്ടിട്ടേ ഉറങ്ങൂ എന്ന്‍ തീര്‍ച്ചപ്പെടുത്തിയിട്ടാണ് ഞാനിന്ന്‍ വന്നത് തന്നെ.”
“ഏതു കഥയാ മോളെ?”
ദിവ്യ മുത്തശ്ശിയുടെ മടിയില്‍ നിന്നെഴുന്നേറ്റു.
ക്ഷാത്രതേജസ്സുള്ള അവരുടെ വശ്യമായ മുഖത്തേക്ക് അവള്‍ പുഞ്ചിരിയോടെ നോക്കി.
പുഞ്ചിരി ക്ഷണം കൊണ്ട് മാറി.
കണ്ണുകള്‍ ഗൌരവമായി.
ദിവ്യ അവരുടെ കണ്ണുകളിലേക്ക് നോക്കി.
എന്നിട്ട് പറഞ്ഞു.
“എന്‍റെ കഥ,”
അവരുടെ മുഖത്ത് തീവ്രമായ ഒരു വികാരം നിറഞ്ഞു.
മാറിയ ഒരു ഭാവത്തോടെ അവര്‍ ദിവ്യയെ നോക്കി.
“എന്താ ഗ്രാനീ ഇത്?”
അവള്‍ വിഷാദത്തോടെ ചോദിച്ചു.
“എല്ലാവരും എന്താ എന്നില്‍ നിന്നും ഒളിക്കുന്നെ? ഡാഡീം മമ്മീം പറഞ്ഞു, ഗ്രാനിയോട് ചോദിച്ചാല്‍ പറഞ്ഞ് തരൂന്ന്. ഗ്രാനി എന്തായാലും ഇന്നത് പറഞ്ഞേ തീരൂ.”
മുത്തശ്ശി അവളുടെ മുഖത്ത് നിന്ന്‍ സ്ഫടികപ്പരപ്പിലേക്ക് മുഖം തിരിച്ചു.
നിലാവില്‍, പുഴയുടെ സ്വര്‍ണ്ണപ്പരപ്പില്‍ അവര്‍ ആരെയോ തേടുന്ന പോലെ ദിവ്യക്ക് തോന്നി.
പുഴയുടെ ആഴത്തില്‍ നിന്ന്‍ ആരെങ്കിലും വരുന്നുണ്ടോ?
അവര്‍ പിന്നെ ദിവ്യയെ നോക്കി.
“നിനക്ക് ഞാന്‍ ഇന്നാ കഥ പറഞ്ഞു തരാം.”
പുഴയുടെ മര്‍മ്മരങ്ങള്‍ക്കും മീതെ, നാഗത്താന്‍ മലയില്‍നിന്നുള്ള സുഗന്ധിയായ കാറ്റിനും മീതെ, ഗ്രാനിയുടെ ശബ്ദത്തിന്‍റെ വികാര തീവ്രത ദിവ്യയെ സ്പര്‍ശിച്ചു.
“നിന്‍റെ കഥ,”
ഒരു നിമിഷം ആഴമേറിയ ഓര്‍മ്മകളിലേക്ക് മുത്തശ്ശി പിന്‍വാങ്ങി.
അവരുടെ കണ്ണുകള്‍ ഓര്‍മ്മയുടെ നുലിഴകളില്‍ കുരുങ്ങുന്നത് ദിവ്യ കണ്ടു.
“ഒത്തിരി മുമ്പാണ്…നൂറ്റാണ്ടുകള്‍ക്കും മുമ്പ്,”
കാറ്റ് ശാന്തമാകുന്നത് ദിവ്യ കണ്ടു.
കോബ്രാഹില്‍സിന്‍റെ മലമുടികള്‍ നിശ്ചലമാകുന്നതും.
ഇപ്പോള്‍ കോബ്രാഹില്‍സിന്‍റെ കൊടുമുടികളില്‍ ആകാശം ചൂഴ്ന്നു നില്‍ക്കുന്ന മരങ്ങള്‍ ഉലയുന്നില്ല.
“നമ്മുടെ കോലോത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു,”
ഏകാന്തതയുടെ സ്ഫാടികപ്പരപ്പിലേക്ക് ശബ്ദരേഖ വീണു.
“അവളുടെ പേര് കേള്‍ക്കണോ മോള്‍ക്ക്? ഋതുപര്‍ണ്ണ . അസ്സല്‍ ദേവസുന്ദരി. നിന്നെപ്പോലെ തന്നെ.”
അവര്‍ വീണ്ടും അവളുടെ മുഖം കൈകളിലെടുത്തു.
“കമ്പാരറ്റീവ് സ്റ്റഡിയൊക്കെ പിന്നെ. ഗ്രാനി കഥ തുടര്,”
“ഒരു യുവസന്ന്യാസിയും അദ്ധേഹത്തിന്‍റെ മഹാ തപസ്വിയായ അദ്ധേഹത്തിന്‍റെയച്ചനും നമ്മുടെ കൊട്ടാരത്തില്‍ വന്നു. ഋതുപര്‍ണ്ണയുടെ അച്ചന്‍ തമ്പുരാന്‍ സന്യാസിയെയും അദ്ധേഹത്തിന്‍റെ മകനേയും യഥാവിധി ഉപചാരപൂര്‍വ്വം കൊട്ടാരത്തില്‍ താമസിപ്പിച്ചു.”
ദിവ്യയുടെ കണ്ണുകളിലെ പ്രകാശം വര്‍ദ്ധിക്കുന്നത് മുത്തശ്ശി കണ്ടു.
“അതി സുന്ദരനായിരുന്നു യുവസന്ന്യാസി. തപോശക്തിയില്‍ വസിഷ്ഠനും. പക്ഷെ കമ്പികുട്ടന്‍.നെറ്റ്പറഞ്ഞിട്ടെന്താ? ഋതുപര്‍ണ്ണ അവനെ മോഹിച്ചു.”
നിലാവും നക്ഷത്രങ്ങളും ലയിച്ചുചേര്‍ന്ന പുഴയുടെ സ്വര്‍ണ്ണപ്പരപ്പില്‍ ദിവ്യയുടെ മുഖം വിവര്‍ണ്ണമാകുന്നത് മുത്തശ്ശി കണ്ടു.
“സ്വന്തം ജീവനെക്കാളേറെ അവള്‍ അവനെ സ്നേഹിച്ചു. അവള്‍ എല്ലായ്പ്പോഴും അവനെ പിന്തുടര്‍ന്നു. തന്‍റെ ഹൃദയരഹസ്യം അവള്‍ ധൈര്യപൂര്‍വ്വം അവള്‍ അവനെ അറിയിച്ചു.”
മുത്തശ്ശി പറയുന്ന കഥയിലെ സന്ദര്‍ഭങ്ങളും പാശ്ചാത്തലവും തന്‍റെ ഓര്‍മ്മുടെ അതിരില്‍ തെളിയുന്നതുപോലെ ദിവ്യക്ക് തോന്നി.
“മഹര്‍ഷികുമാരന്‍ അവളുടെ പ്രണയത്തെ ബാലിശമായ ഒരു മതിഭ്രമമായി കണ്ടു.ഋതുപര്‍ണ്ണയുമായുള്ള സമ്പര്‍ക്കം അവന്‍ മനപ്പൂര്‍വ്വം ഒഴിവാക്കി. തിരസ്ക്കാരം പക്ഷെ ഋതുപര്‍ണ്ണയെ പിന്തിരിപ്പിച്ചില്ല. അവള്‍ കഠിനമായ വ്രതങ്ങള്‍ അനുഷ്ട്ടിക്കാന്‍ തുടങ്ങി. മഞ്ഞുറയുന്ന പ്രഭാതങ്ങളിലും ഗ്രീഷ്മ താപത്തിന്‍റെ കാഠിന്യത്തിലും ആഹാരവും ഉറക്കവും വെടിഞ്ഞ് അവള്‍ കഠിനവ്രതങ്ങളെടുത്തു.”
കാലത്തിന്‍റെ ചില്ലുജാലകങ്ങല്‍ക്കപ്പുറത്ത് ആ ദൃശ്യത്തിന്‍റെ നിഴലനക്കങ്ങള്‍ ദിവ്യ കണ്ടു.

മഹര്‍ഷി കുമാരന്‍റെ തപോവനം.
തണുത്തുറഞ്ഞ നദീജലത്തില്‍, ദീര്‍ഘവ്രതത്തിന്‍റെ തേജസ്സില്‍ ഋതുപര്‍ണ്ണ.

“അവന്‍ തപോബലത്തില്‍ വസിഷ്ഠനെ വെല്ലുന്നവന്‍ എതിര്‍ത്തു.”
ദിവ്യയുടെ ഭാതീവ്രതയിലേക്ക് മുത്തശ്ശിയുടെ വാക്കുകള്‍ അടര്‍ന്നുവീണു.
“അതിനനുസരിച്ച് അവളുടെ വ്രതത്തിന്‍റെ കാഠിന്യമേറി. തന്‍റെ തപോമണ്ഡലത്തിന്‍റെ കോട്ടകള്‍ ദുര്‍ബ്ബലമാകുന്നത്പോലെ മഹര്‍ഷികുമാരന് തോന്നി. ഏകാഗ്രത നഷ്ട്ടപ്പെട്ട ഒരു നിമിഷത്തില്‍, ഇന്ദ്രശാപത്താല്‍ രാജവെമ്പാലയായി മാറിയ, നാഗത്താന്‍ മലയിലെ ഗന്ധര്‍വ്വന്‍ അവന്‍റെ തപോവനത്തിലെത്തി. രാജവെമ്പാല മഹര്‍ഷികുമാരനെ ദംശിച്ചു. അവന്‍ പ്രജ്ഞയറ്റ് വീണു. ചികിത്സാവിധികളോ, മാന്ത്രിക താന്ത്രിക വിധികളോ മുനികുമാരന്‍റെ പ്രജ്ഞയെ തിരികെ കൊണ്ടുവന്നില്ല. ധനവും ഭൂമിയും വാഗ്ദാനം ചെയ്തെങ്കിലും കൊട്ടാരത്തിലെ ഭിഷഗ്വരര്‍ അടക്കമുള്ള വൈദ്യന്മാര്‍ പരാജയപ്പെട്ടു.”
“ഗ്രാനീ, ഒര് മിനിറ്റ്,”
ദിവ്യ ഇടക്ക് കയറി.
“കൊട്ടാരത്തിലെ ലൈബ്രറീല്‍ ഋതുപര്‍ണ്ണ സംഹിത എന്ന ഗ്രന്ഥമെഴുതീതും ഈ രാജകുമാരി തന്നെയല്ലേ?”
“അതെ മോളെ,”
മുത്തശ്ശി പറഞ്ഞു.
“നീ കേള്‍ക്ക്. സന്യാസിയായ പിതാവും രാജ പരിവാരങ്ങളും പൌരമുഖ്യന്‍മാരും മുനികുമാരന്‍റെ ശരീരത്തിന് മുമ്പില്‍ ഉത്ക്കണ്ഠയോടെ കാത്തിരിക്കുമ്പോള്‍, ഋതുപര്‍ണ്ണ നാഗത്താന്‍മലയില്‍ പോയിരിക്കയായിരുന്നു. മുനികുമാരന്‍റെ മരണം കാത്ത് ഭയപ്പെട്ട് നിന്നിരുന്ന ആളുകളുടെ മദ്ധ്യത്തിലേക്ക് അവള്‍ കടന്ന് വന്നു. ആളുകള്‍ ഭയപ്പെട്ടു നോക്കുമ്പോള്‍ അവള്‍ നാഗമന്ത്രവും മൃത്യുഞ്ജയമന്ത്രവുമുപാസിച്ചു. അവള്‍ തലമുടിയിളക്കി, കണ്ണുകളിലേക്ക് വ്രതതീവ്രതയാവാഹിച്ച് പ്രാര്‍ഥിച്ചു. പെട്ടെന്ന്‍ ദിക്കുകള്‍ ഇളകി. നാഗത്താന്‍ മലയില്‍ നിന്നും കൊടുങ്കാറ്റുയര്‍ന്നു. കൊട്ടാരഭിത്തികളിലേക്ക് കൊടുങ്കാറ്റ് ഇരച്ചെത്തുമ്പോള്‍ ഭയന്ന് വിറച്ച കൊട്ടാരവാസികള്‍ക്കിടയിലൂടെ രാജവെമ്പാല പ്രവേശിച്ചു. അവന്‍ ഋതുപര്‍ണ്ണയുടെയടുത്തെത്തി. ആജ്ഞ കാത്തിട്ടെന്നപോലെ അവള്‍ക്ക് മുമ്പില്‍ ഫണം വിടര്‍ത്തിനിന്നു.”
മുത്തശ്ശിയുടെ വിവരണങ്ങളില്‍ ധ്യാനലീനയായിരിക്കുകയാണ് ദിവ്യ.
കോബ്രാഹില്‍സിന്‍റെ ഏകാന്തതയുടെയും ശാന്തതയുടെയും നിശ്ചലതയുടെയും ആഴം വര്‍ദ്ധിച്ചു.
പ്രപഞ്ചം മുഴുവനും ശ്വാസരഹിതമായെന്ന്‍ ദിവ്യക്ക് തോന്നി.
“മഹര്‍ഷികുമാരനില്‍ നിന്ന്‍ വിഷം തിരികെയെടുക്കൂ…”
ഋതുപര്‍ണ്ണ ക്ഷാത്ര വീര്യത്തോടെ ആജ്ഞാപിച്ചു.
“രക്തത്തില്‍ നിന്ന്‍, ധമനികളില്‍ നിന്ന്‍, മജ്ജയില്‍ നിന്ന്‍, വിഷത്തിന്‍റെ സൂക്ഷ്മ സാന്നിധ്യം പോലും നിര്‍വ്വീര്യമാക്കൂ,”
രാജവെമ്പാല താന്‍ ദംശിച്ച ഭാഗത്ത്, മുനികുമാരന്‍റെ കണങ്കാലില്‍ ഫണം ചേര്‍ത്തു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍, രാജപരിവാരങ്ങളും സന്യാസിയായ അച്ഛനും പൌരമുഖ്യന്‍മാരും നോക്കിനില്‍ക്കുമ്പോള്‍, മഹര്‍ഷികുമാരന്‍ പതിയെ പതിയെ അനങ്ങുവാന്‍ തുടങ്ങി. കന്നിമകളും കൈവിരലുകളും. പിന്നെയും അല്‍പ്പ നിമിഷങ്ങള്‍ കഴിഞ്ഞ് അവന്‍ കണ്ണുകള്‍ തുറന്ന്‍ എല്ലാവരെയും നോക്കി…”
ദിവ്യയുടെ മുഖത്ത് ദീപ്തമായ ഒരനുഭൂതി നിറഞ്ഞു.
അവള്‍ മുത്തശ്ശിയുടെ മുഖത്തുനിന്നും നോട്ടം പിന്‍വലിച്ചു.
പുഴയുടെ നിശ്ചലനിശബ്ദതയിലേക്കും നിധികാക്കുന്ന രാജവെമ്പാലയുടെ സാമ്രാജ്യമായ കോബ്രാഹില്‍സിലേക്കും അവള്‍ നോക്കി.
നിലാവിന്‍റെ കാന്തികതയേറി.
മണല്‍പ്പുറം സ്വര്‍ണ്ണനിറം കൊണ്ട് ദീപ്തമായി.
കാഴ്ച്ചയുടെ അതിരുകള്‍ നിറയെ തീവ്രനിശ്ചലത വീണ്ടും തളംകെട്ടി.
“അത് പുതിയ ഒരു സംഭവത്തിന്‍റെ തുടക്കമായിരുന്നു. ഋതുപര്‍ണ്ണയുടെ വിജയത്തിന്‍റെ. അവളുടെ കാമമോഹിതമായ രൂപത്തില്‍, അവളുടെ പാതിവ്രത്യത്തില്‍, അവളുടെ വ്രതശുദ്ധിയില്‍ അവന്‍റെ ഇന്ദ്രിയങ്ങള്‍ നിറഞ്ഞു. ഈ പുഴയുടെ മണല്‍ത്തിട്ടില്‍, നഗത്താന്‍മലയുടെ ഒതുക്കുകളില്‍, രാജവെമ്പാലയുടെ ചൂര് നിറഞ്ഞ കാനന ഭംഗിയില്‍ ഒരാത്മാവും ഹൃദയവും ശരീരവുമായി അവര്‍ സ്നേഹിച്ചു…”
ദിവ്യയുടെ നീള്‍മിഴികള്‍ വിവരണത്തിന്‍റെ മാന്ത്രികഭംഗിയില്‍ തരളമായി.
തന്‍റെ മുലക്കണ്ണുകള്‍ തുടിച്ചുയര്‍ന്നോ?
ദേഹമാസകലം പ്രണയോന്മാദം തപിക്കുന്നോ?
മണല്‍പ്പുറത്തിന്‍റെ വിശാലതയിലേക്കവള്‍ നോക്കി.
ഋതുപര്‍ണ്ണയുടെ ചിലമ്പോലിക്ക് അവള്‍ കാതോര്‍ത്തു.
“ഇന്ന്‍ ക്രിസ്ത്യാനികളുടെ പള്ളിയിരിക്കുന്ന സ്ഥലമില്ലേ? നിന്‍റെ മുത്തച്ഛന്‍ തമ്പുരാന്‍ ദാനമായി നല്കിയതാണത്‌. അവിടെയായിരുന്നു മഹര്‍ഷികുമാരന്‍റെ തപോവനവും ആശ്രമവും. കുമാരന്‍റെ ആകാന്‍ നാഗത്താന്‍മലയുടെ ഏതോ കാനനദുര്‍ഗ്ഗത്തില്‍ തപസ്സനുഷ്ട്ടിച്ചുപോന്നു. രാജകുമാരി എന്നും തപോവനത്തിലെത്തുമായിരുന്നു. അവന് വേണ്ടി പുതുപുഷ്പങ്ങളും പഴങ്ങളും തേനും കൊണ്ട്. മഹര്‍ഷികുമാരന്‍റെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും അവള്‍ ശ്രദ്ധകൊടുത്തിരുന്നു. ഋതുപര്‍ണ്ണയുടെ മനസ്സില്‍ അവന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ…പക്ഷെ..”
ഒരു ദുരന്തം മുമ്പില്‍ കണ്ടിട്ടെന്നപോലെ മുത്തശ്ശിയുടെ ഭാവം മാറി.
സ്വരവും.
ഒരു നിമിഷം അവര്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി.
നിര്‍ന്നിമേഷയായി നിമിഷങ്ങളോളം അവര്‍ നക്ഷത്രങ്ങളെ തിരഞ്ഞു.
“പക്ഷേ…?”
ദിവ്യ ചോദിച്ചു.
അവളില്‍ ആകാംക്ഷയേറി.
“എന്താ ഗ്രാനീ?”
തങ്ങളുടെ ബന്ധം രഹസ്യമായിവെക്കാനാവില്ലന്ന്‍ ഋഷികുമാരന്‍ മനസ്സിലാക്കി.
മുത്തശ്ശി തുടര്‍ന്നു.
“ഋതുപര്‍ണ്ണയുടെ അച്ചന്‍തമ്പുരാനോട്‌ തങ്ങളുടെ ബന്ധത്തെപ്പറ്റി തുറന്നുപറയാന്‍ അവന്‍ തീരുമാനിച്ചു.”
മുത്തശ്ശി വീണ്ടും ദീര്‍ഘ മൌനത്തിലേക്ക്.
വേദനയും ദുഖവും സമ്മിശ്രമാക്കിയ അവരുടെ മുഖത്തേക്ക് ദിവ്യ ഉറ്റുനോക്കി.
“എന്നിട്ട്? എന്നിട്ട് എന്ത് പറ്റി ഗ്രാനീ?”
“അച്ചന്‍ തമ്പുരാന്‍ വിവരമറിഞ്ഞു. പിറ്റേ ദിവസം, ദാ അവിടെ…”
മുത്തശ്ശി പുഴയുടെ മരുതീരത്തേക്ക് വിരല്‍ ചൂണ്ടി.
അവിടെ, ആകാശത്തിന്‍റെ ഒരു കോണിലെ എകാന്തയായ നക്ഷത്രം പ്രതിഫലിച്ചിരുന്നു.
“അവിടെ മുനികുമാരന്‍റെ കഴുത്ത് പിളര്‍ന്ന ശരീരം കാണപ്പെട്ടു.”
തന്‍റെ ഉള്ള് വിറയ്ക്കുന്നത് ദിവ്യ അറിഞ്ഞു.
“വെള്ളത്തില്‍… മുനികുമാരന്‍റെ നിലവിളിയില്‍ തപസ്സുണര്‍ന്ന മഹര്‍ഷി പിതാവ് ആരണ്യദുര്‍ഗ്ഗത്തില്‍ നിന്ന്‍ കുതിച്ചെത്തി. ചോരയില്‍ പൊതിഞ്ഞ മകന്‍റെ ശരീരം കെട്ടിപ്പിടിച്ച്, ഹൃദയം നൊന്ത് വിലപിച്ചു, അദ്ധേഹം. മൃതശരീരം കയ്യിലെടുത്തു. ഋതുപര്‍ണ്ണയുടെ അച്ചന്‍റെ മുമ്പിലെത്തി. ശാപാഗ്നിയുടെ വാക്കുകളോടെ അദ്ധേഹം അലറി:
“നിന്‍റെ വംശത്തില്‍ ഒരു പെണ്‍കുട്ടി പിറക്കാതെ പോകട്ടെ! എന്‍റെ ശാപത്തെ ഭേദിച്ച് ഈ വംശത്തില്‍ ഒരു പെണ്‍കുട്ടി പിറന്നാല്‍ അവളെ വേള്‍ക്കാന്‍ ഉയിരെടുത്ത് എന്‍റെ മകന്‍ തിരിച്ചുവരും!”
അല്‍പ്പ സമയത്തേക്ക് മുത്തശ്ശി നിശബ്ദയായി.
‘ഗ്രാനീ, ഋതുപര്‍ണ്ണയ്ക്കെന്തു പറ്റി?”
കഥയുടെ താപം സ്വരത്തിലലിയിച്ച് ദിവ്യ ചോദിച്ചു.
“അന്ന് രാത്രി…”
മുത്തശ്ശി വിവരണത്തിലേക്ക് മടങ്ങിയെത്തി.
“അന്ന് രാത്രി കൊട്ടാരത്തിന്‍റെ തടവ് ഭേദിച്ച് അവള്‍ ഈ നദിക്കരയിലേക്ക് ഓടിവന്നു. തന്‍റെ ഹൃദയവും രക്തവും പ്രാണനും നദിയുടെ ആഴത്തിലേക്കെറിഞ്ഞുകൊടുത്ത് അവള്‍ ഇറങ്ങിപ്പോയി. താഴേക്ക് …താഴേക്ക്…”
ദിവ്യ വീണ്ടും മരുതീരത്തേക്ക് നോക്കി.
മഹര്‍ഷികുമാരന്‍ രാജകൊപത്തിനിരയായി പ്രാണന്‍ പൊളിഞ്ഞ സ്ഥലം.
സ്വര്‍ഗ്ഗത്തിലെ തപോവനത്തില്‍, തന്നെ കാത്തിരിക്കുന്ന പ്രണയഭാജനത്തിനു വേണ്ടി നവനീതങ്ങളുമായി ഋതുപര്‍ണ്ണ നടന്നു പോയ സ്ഥലം.
തന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് ദിവ്യ അറിഞ്ഞു.
“നിലാവെളിച്ചത്തില്‍ ഓളങ്ങള്‍ വെട്ടിത്തിളങ്ങുമ്പോള്‍ സംഭ്രമിച്ചോടിയെത്തിയവരുടെ മുമ്പില്‍ ഋതുപര്‍ണ്ണയുടെ ജഡം ആകാശത്തിലെ ഒരു ഒറ്റ നക്ഷത്രത്തെ നോക്കിക്കിടന്നു.”
“എന്‍റെ ഗ്രാനീ,”
പെട്ടെന്നുണ്ടായ ഒരു വികാരത്തള്ളിച്ചയില്‍ അവള്‍ മുത്തശ്ശിയെ വിളിച്ചു.
പിന്നെ മുഖം അവരുടെ മാറോടു ചേര്‍ത്തു.
മുത്തശ്ശിയ്ക്ക് അദ്ഭുതം തോന്നി.
അവര്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി.
അവളുടെ കണ്ണുകള്‍ നിരഞ്ഞിരിക്കുന്നതും ചുണ്ടുകള്‍ വിതുമ്പുന്നതും അവര്‍ കണ്ടു.
“ഈ കുട്ടി എന്ത് ഭ്രാന്താ ഈ കാണിക്കണേ?”
അവര്‍ ചോദിച്ചു.
“ഒര് കഥയല്ലേ മോളെ അത്? അത്‌ന് കരയ്യാ വേണ്ടേ?”
“പിന്നെന്താ ഉണ്ടായേ? ഗ്രാനി അത് പറയു,”
ഗൌരവമായ ഒരു നിശബ്ദതയായിരുന്നു മുത്തശ്ശിയുടെ പ്രതികരണം, നിമിഷങ്ങളോളം.
‘പിന്നെ സൂര്യ വംശത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടായില്ല,”
മുത്തശ്ശി നിശബ്ദത കൈവെടിഞ്ഞു.
“വംശോല്പ്പത്തി മുതല്‍ നമ്മള്‍ നടത്തുന്ന ഒരു യാഗമുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്നത്. ഒരു മഹാ ഉത്സവം പോലെ ആഘോഷിക്കപ്പെടുന്നത്ക;മ്പി’കു;ട്ട’ന്‍;നെ;റ്റ്വംശത്തിലെ കന്യകയായ രാജകുമാരിയെ ശക്തിസ്വരൂപിണിയായി അവരോധിച്ചാണ് ആ യാഗം നടത്തപ്പെടുക. എന്ന്‍ വെച്ചാല്‍ പെണ്‍കുട്ടിയാണ് സൂര്യവംശത്തിന്‍റെ ഐശ്വര്യം. ഋതുപര്‍ണ്ണയുടെ മരണത്തോടെ ആ യാഗം തടസ്സപ്പെട്ടു. പിന്നെ…”
മുത്തശ്ശി അവളുടെ കണ്ണുകളിലേക്ക് നോക്കി.
“പിന്നെ നൂറ്റാണ്ട്കള്‍ക്ക് ശേഷം ആ യാഗം പുനരാരംഭിച്ചത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മോള്‍ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍.”
“ഗ്രാനീ ….??”
ദിവ്യ അവിശ്വസനീയതയോടെ മുത്തശ്ശിയെ നോക്കി.
“അതെ മോളെ…”
അവര്‍ വീണ്ടും അവളുടെ മുഖം കൈയിലെടുത്തു.
“ഋതുപര്‍ണ്ണയ്ക്ക് ശേഷം നമ്മുടെ വംശത്തില്‍പ്പിറന്ന ആദ്യത്തെ പെണ്‍കുട്ടി നീയാണ്!”
“ഞാന്‍!!!”
അദ്ഭുതത്തേക്കാളേറെ സംഭ്രമമാണ് അവളുടെ വിളിയില്‍ നിറഞ്ഞുനിന്നത്.
അത് മുത്തശ്ശി ശ്രദ്ധിച്ചു.
“ഈശ്വരാ…”
അവള്‍ മന്ത്രിക്കുന്നത് അവര്‍ കേട്ടു.
പെട്ടെന്ന്‍ ഒരു കുസൃതിയും കൌതുകവും അവളുടെ മുഖത്ത് ഓളം വെട്ടുന്നത് അവര്‍ കണ്ടു.
“ഇതൊക്കെ വെറും കഥകള്‍ മാത്രാന്നല്ലേ ഗ്രാനി പറഞ്ഞെ?”
“അങ്ങനെ ചോദിച്ചാല്‍…അതെ ഞാന്‍ തന്നെയാണ് മോളോട് അത് പറഞ്ഞത് …മോള്‍ മുമ്പേ കരഞ്ഞപ്പോള്‍…പക്ഷെ …”
അവര്‍ ഒരു നിമിഷം നിര്‍ത്തി.
കോബ്രാഹില്‍സിലേക്ക് നോക്കി.
“കൊട്ടാരത്തില് ഗ്രന്ഥപ്പൊരേല് നിറം മങ്ങാത്ത താളിയോലക്കെട്ടുകള്‍ അനവധീണ്ട്..”
അവര്‍ തുടര്‍ന്നു.
“സംസ്കൃതത്തിലും ചെന്തമിഴിലും എഴുതീത്. ഒന്നെടുത്ത് മറിച്ച് നോക്കൂ. വംശാവലിപ്പട്ടിക കാണാം മോള്‍ക്കതില്‍. പക്ഷെ ഋതുപര്‍ണ്ണയ്ക്ക് ശേഷം മറ്റൊരു പെണ്‍കുട്ടിയുടെ പേര് മോള്‍ക്കതില്‍ കാണാന്‍ കഴിയില്ല.”
മുത്തശ്ശി ഓരോ വക്കുച്ചരിക്കുമ്പോഴും തന്നില്‍ അകാരണമായ ഒരു ഭയം നിറയുന്നത് ദിവ്യ അറിഞ്ഞു.
എങ്കിലും അവള്‍ സ്വയം ശാസിച്ചു.
ബീ ബോള്‍ഡ്. ഇതെല്ലം കെട്ടുകഥ. ഋതുപര്‍ണ്ണ പുനര്‍ജ്ജനിക്കും പോലും!
അസംബന്ധം! ഹും!
“ആശ്വിന മാസത്തിലെ പൌര്‍ണ്ണമിയിലാണ് ഋതുപര്‍ണ്ണയും ഋഷികുമാരനും മരിച്ചത്. അന്നവള്‍ക്ക് പതിനെട്ട് തികഞ്ഞ ദിവസായിരുന്നു. ഇത് ആശ്വിനമാസം. ഇന്ന് തുടങ്ങി മൂന്നാമത്തെ ദിവസം പൌര്‍ണ്ണമിയാണ്.”
ദിവ്യയുടെ സംഭ്രമത്തിലേക്ക് മുത്തശ്ശിയുടെ വാക്കുകള്‍ ചിതറിവീണു.
“അന്ന്‍ നിന്‍റെ പിറന്നാളാണ്. പതിനെട്ടാം പിറന്നാള്‍!”
വിസ്മയവും സംഭ്രമവും ഉച്ചസ്ഥായിയിലേക്ക് കുതിക്കുന്നത് അവള്‍ അറിഞ്ഞു.
താരതമ്യങ്ങളൊക്കെ ഒന്നിനൊന്ന് പൊരുത്തപ്പെട്ടു വരികയാണ്.
അതിനര്‍ഥം ഇനിയും ചില പൊരുത്തങ്ങള്‍ സംഭവിക്കുമെന്നോ?
നെവര്‍!
അവള്‍ വീണ്ടും സ്വയം ശാസിച്ചു.
തലമുറകളിലൂടെ പാതിപ്പതിഞ്ഞ പുരാവൃത്തത്തിന്‍റെ നിഴലല്ല താന്‍!
“നാളെ കഴിഞ്ഞ് പൌര്‍ണ്ണമി രാത്രീല്‍ ആ മഹര്‍ഷികുമാരന്‍ വീണ്ടും വരൂന്ന്‍ ഗ്രാനി കരുതുന്നുണ്ടോ?”
ദിവ്യ മന്ദഹാസത്തോടെ ചോദിച്ചു.
“അതൊക്കെ ഈശ്വരന്മാരുടെ കൈയിലിരിക്കണ കാര്യങ്ങളാ കുട്ട്യേ,”
മുത്തശ്ശി പറഞ്ഞു.
“ഈശ്വരന്‍ അറിയാതെ ആരും വരില്ല, പൂവൂം ചെയ്യില്ല്യ,”
“ഏതായാലും നാളെ കഴിഞ്ഞ് വരണം ഇവിടെ,”
ദിവ്യ പറഞ്ഞു.
തന്‍റെ സ്വരത്തില്‍ ഒരു വെല്ലുവിളിയടങ്ങിയിട്ടുണ്ടോ എന്ന്‍ അവള്‍ സംശയിച്ചു.
“ഋഷികുമാരനെ കാണാന്‍ തിടുക്കായീ, അല്ലേ?”
മുത്തശ്ശി ചിരിച്ചു.
“പിന്നില്ല്യെ,”
ദിവ്യയും ചിരിച്ചു.
“കമണ്ഡലൂം ചൊമന്ന്‍, കഞ്ചാവും വലിച്ച്, മെതിയടി ധരിച്ച്, ഉണ്ണിക്കുടവയറും താങ്ങി മാന്യശ്രീ വിശ്വാമിത്രന്‍ പുഷ്പകവിമാനമിറങ്ങുമ്പോള്‍ത്തന്നെ എതിരേല്‍ക്കണം നമ്മള്‍. പറ്റൂങ്കില്‍ ആചാരവെടീം ഒരുക്കണം. എന്‍റെ ഈശ്വരാ, ദിഗംബരനാകാതിരുന്നാ മതിയേരുന്ന്‍. കാര്യം രാജകുമാരിയാണേലും അതൊന്നും കാണാനുള്ള ധൈര്യമൊന്നും ഈയുള്ലോള്‍ക്കില്ലേ!”
വിശ്വസിക്കാന്‍ ദിവ്യയുടെ മനസ്സ് വിസമ്മതിച്ചെങ്കിലും മുത്തശ്ശി വിവരിച്ച സംഭവങ്ങള്‍ അവളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുക തന്നെ ചെയ്തു.
ഇതിലും വിചിത്രവും അസാധാരണവുമായ സംഭവങ്ങള്‍ തങ്ങളുടെ കുടുംബത്തില്‍ നടന്നിട്ടുള്ളത് അവള്‍ ഓര്‍ത്തു.
അവയൊക്കെ വിവരിക്കപ്പെട്ടപ്പോള്‍ കേട്ട് ആസ്വദിച്ചതല്ലാതെ ഒരനുഭൂതിയായി, അനുഭവമായി, മനസ്സിനെ തോട്ടിരുന്നില്ല.
എന്നാല്‍ ഈ കഥ അങ്ങനെയല്ല.
ഇത് തന്‍റെ ഇന്ദ്രിയങ്ങളില്‍ മാത്രമല്ല, ബോധത്തില്‍ കൂടി നിറഞ്ഞിരിക്കുന്നു.
സമീപത്തു തന്നെ ഋതുപര്‍ണ്ണ നില്‍ക്കുന്നതുപോലെ തോന്നുന്നു.
ദൂരെ കോബ്രാഹില്‍സില്‍ നിന്ന്‍ മഹര്‍ഷി പിതാവ് ഇറങ്ങി വരുന്നതുപോലെ.
വിഷം തിരികെയെടുക്കാന്‍ രാജവെമ്പാല കാട്ടുപാതയുടെ നിഴലുകളില്‍ നിന്ന്‍ പുറപ്പെടുന്നു.
പ്രണയത്തിന്‍റെ പ്രതിരോധത്തിന് മുമ്പില്‍ മാന്ത്രിക ശക്തിയുള്ള കണ്ണുകളോടെ യുവതപസ്വി ഋതുപര്‍ണ്ണയെ നോക്കുന്നു.
“ഗ്രാനീ, ആ മുനികുമാരന്‍റെ പേരെന്തായിരുന്നു?”
കോബ്രാഹില്‍സില്‍ത്തന്നെ മിഴികലുറപ്പിച്ച് അവള്‍ ചോദിച്ചു.
മുത്തശ്ശിയില്‍ നിന്ന്‍ മറുപടി കിട്ടാതെ വന്നപ്പോള്‍ അവള്‍ അവരെ നോക്കി.
“പാറയൊതുക്കില്‍ ചാരിയിരിക്കയായിരുന്ന മുത്തശ്ശി ഉറങ്ങാന്‍ തുടങ്ങി എന്ന്‍ ദിവ്യ കണ്ടു.
അവളും അവരുടെ മാറിടത്തില്‍ മുഖമമര്‍ത്തി ചാരിക്കിടന്നു.
ഋതുപര്‍ണ്ണയേയും ഋഷികുമാരനേയും അവരുടെ ദുരന്തത്തേയും ഓര്‍ത്തോര്‍ത്ത് അവളും അവസാനം ഉറങ്ങി.

* * * * * * * * * *

പതിനൊന്ന് മണിക്ക് മുമ്പ് രാജശേഖരവര്‍മ്മ ഒരിക്കലും ഉറങ്ങാറില്ല.
അത്താഴത്തിന് ശേഷമുള്ള പ്രധാന പരിപാടി വായനയാണ്.
തന്‍റെ പൂര്‍വ്വികര്‍ തദ്ദേശ സാഹിത്യവും കലകളും വളര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നുവെന്ന് അദ്ധേഹത്തിനറിയാമായിരുന്നു.
താന്‍ സ്വയം തന്നെ നല്ല ഒരു കലാസ്വാദകനും സാഹിത്യപ്രേമിയുമായിരുന്നു.
അവയൊക്കെ ഇപ്പോള്‍ വായനയില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു.
അതിന് പോലും സമയം കിട്ടാറില്ലെന്നതാണ് വാസ്തവം.
നിശാവസ്ത്രത്തില്‍, കിടക്കയില്‍ ചാരിക്കിടന്ന്‍, വായനയുടെ ആഴത്തില്‍ പരിസരം മറന്നിരിക്കയായിരുന്ന ഭര്‍ത്താവിനെ ഗായത്രിദേവി നോക്കി.
അവര്‍ അദ്ധേഹത്തിന്‍റെയടുത്തു വന്നു.
രാജശേഖരവര്‍മ്മ കണ്ണുകള്‍ പറിച്ച് ചോദ്യരൂപത്തില്‍ അവരെ നോക്കി.
“മതി വായിച്ചത്,”
അദ്ധേഹത്തിന്‍റെ കൈയില്‍ നിന്ന്‍ പുസ്തകം വാങ്ങി മേശപ്പുറത്ത് വെച്ചു.
അദ്ദേഹം വാത്സല്യപൂര്‍വ്വം അവരെ തന്നിലേക്കടുപ്പിച്ചു.
ഗായത്രിദേവി തന്‍റെ മുഖം അദ്ധേഹത്തിന്‍റെ നെഞ്ചിലമര്‍ത്തി.
നൈറ്റ് ഗൌണിനുള്ളിലെ മാര്‍ദവമുള്ള തന്‍റെ ശരീരം അദ്ധേഹത്തോട് ചേര്‍ത്ത് പറ്റിക്കിടന്നു.
“എന്തായിരുന്നു, മഹാറാണിയുടെ ആലോചന? വായനക്കിടെലും ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു,”
“എനിക്ക്…”
അദ്ധേഹത്തിന്‍റെ നെഞ്ചില്‍ അമര്‍ന്നിരുന്ന മുഖം ഉയര്‍ത്തി അദ്ധേഹത്തിന് അഭിമുഖമായി ഇരുന്നുകൊണ്ട് അവര്‍ പറഞ്ഞു.
“…എനിക്ക് ഭയം തോന്നുന്നു,””എന്തിനാണാവോ?”
“മോളെ ഓര്‍ത്ത്.”
“അതെന്താ ഇപ്പോ മോളെ ഓര്‍ത്ത് ഒര് ഭയം?”
“അവള്‍ക്കിപ്പോ പതിനേഴ്‌ വയസ്സ് പൂര്‍ത്തിയാകുന്നു. തപസ്വിയുടെ ശാപത്തിന് ശേഷമുണ്ടായ ആദ്യത്തെ പെണ്ണ്‍. അതിപ്പോ ….”
“എന്‍റെ ഗായത്രി …”
അദ്ദേഹം കിടക്കയില്‍ നിന്നും എഴുന്നേറ്റു.
“ഗ്രന്ഥപ്പൊരേലെ താളിയോലകളില്‍ അങ്ങനെ ചെലതൊക്കെ ഞാനും വായിച്ചിട്ടുണ്ട്. അതൊക്കെ ഒരു കഥയായി അങ്ങ് കരുത്‌ക. പഠിപ്പും അറിവും ഒക്കെ ഇല്ലേ, നെനക്ക്?”
“ഈശ്വര നിശ്ചയത്തിനപ്പുറത്ത് വരൂല്ലല്ലോ പഠിപ്പും അറിവും ഒക്കെ?”
ഗായത്രിദേവി ചോദിച്ചു.
രാജശേഖരവര്‍മ്മ മന്ദഹസിക്കാന്‍ ശ്രമിച്ചു.
ഏതാനും നിമിഷങ്ങളുടെ നിശബ്ദത അവര്‍ക്കിടയില്‍ നിറഞ്ഞു.
“വേറെ ചെലത് കൂടി മനസ്സിലുണ്ട് എന്ന്‍ തോന്നണു,”
അവരുടെ നിശബ്ദത ശ്രദ്ധിച്ച് അദ്ധേഹം പറഞ്ഞു.
അവര്‍ അദ്ധേഹത്തെ സംശയത്തോടെ നോക്കി.
“എനിക്കൊരു കാര്യം കൂടി പായാനൊണ്ടാരുന്നു. കൊറേ നാളുകളായി ആലോചിക്കുന്നതാണ്,”
അദ്ധേഹം അവരുടെ അടുത്ത് വന്നിരുന്നു.
തോളില്‍ കൈത്തലമമര്‍ത്തി.
“പറയു,”
“മഹാമൃത്യുഞ്ജയ യാഗം നടത്തണം,”
തന്‍റെ തോളില്‍ അമര്‍ന്നിരുന്ന കൈത്തലത്തില്‍ പിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
“ഇപ്രാവശ്യം അത് ഇത് വരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭംഗിയായി നടത്തണം.”
“ഞാനും ആലോചിക്കായ്കയല്ല ഗായത്രീ,”
അദ്ധേഹം പറഞ്ഞു.
“എന്തൊക്കെയോ അരുതായ്മകള്‍ ഈയിടെയായി എനിക്കും തോന്നാറുണ്ട്. രോഹിത് നമ്മളെ ചതിച്ചു. കോബ്രാഹില്‍സില്‍ വെച്ച് അവന്‍ കൊല്ലപ്പെട്ടു. നാലഞ്ച് പ്രാവശ്യം മോള്‍ക്ക് ആക്സിഡന്‍റ്റ് ഉണ്ടായി. ഇതൊക്കെ എന്നെയും ചഞ്ചലപ്പെടുത്താറുണ്ട്.”
ഗായത്രിദേവിയുടെ മുഖത്ത് നേരിയ സംഭ്രമം പടര്‍ന്നു.
“നാളെത്തന്നെ ഉജ്ജയിനിയില്‍ പോകണം.”
അവര്‍ പറഞ്ഞു.
“ഗുരുജി ദേവനാരായണനെ കാണണം. യാഗത്തിന്‍റെ മുഹൂര്‍ത്തവും മറ്റും നിശ്ചയിച്ചിട്ട് വരണം.”
അവര്‍ വീണ്ടും അസ്വസ്ഥമായ ചിന്തകളോടെ ഭര്‍ത്താവിനെ നോക്കി.
“എനിക്കൊരു സ്വസ്ഥതേം ഇല്ല.”
അവര്‍ പറഞ്ഞു.
“മോളെ ഞാന്‍ ഇടയ്ക്കിടെ സ്വപ്നം കാണുന്നു. അവളുടെ പിറകെ ആപത്തുകള്‍ ഉണ്ട്. പകല് മുഴുവന്‍ അവള്‍ അവിടെയും ഇവിടെയും അലഞ്ഞ് നടക്കുമ്പം എനിക്ക് ആധിയാണ്. കോലോത്ത് മോള്‍ തിരിച്ചെത്തുമ്പോള്‍ ആണ് ഒര് സമാധാനമുണ്ടാകുന്നത്. മോള്ക്കെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഞാന്‍…”
കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ നിര്‍ത്തി.
അത് കണ്ട്‌ അദ്ധേഹവും വികാരഭരിതനായി.
അവരുടെ മുഖം അദ്ധേഹം കൈയിലെടുത്തു.
“എന്തായിത് ഗായത്രീ?”
അദ്ദേഹം ചോദിച്ചു.
“മോള്‍ക്ക് ഒന്നും സംഭവിക്കില്ല. നിന്‍റെ പ്രാര്‍ത്ഥനയ്ക്കും വൃതത്തിനും ഒന്നും ഒരു വിലേമില്ലേ? സമാധാനിക്ക് ഞാന്‍ നാളെത്തന്നെ ഉജ്ജയിനിയ്ക്ക് തിരിക്യാണ്”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

60 Comments

Add a Comment
  1. I tried to register but somehow not able to complete it. is it a mistake or intentional that only premium members can get this?

  2. 5th part vaayikuvaan pattunilla , Naan vijarichu enikk maatram aanenju

  3. Smitha 5 th part vayikkan pattunnilla

  4. 5th പാർട്ട്‌ വായിക്കാൻ പറ്റുന്നില്ലല്ലോ ചേച്ചി, കാണാനുള്ള പെർമിഷൻ ഇല്ല എന്നാണ് പറയുന്നത്

  5. വക്കീൽ

    എഴുത്തു കൊള്ളാം, ചന്ദുമേനോന്റെ ഇന്ദുലേഖക്ക് ഒരു പുനർ വ്യാഖ്യാനം നൽകാമോ സ്മിതേ, നല്ല സ്കോപ്പ് ഉള്ള തീം ആണ്

  6. വളരെ നല്ല കഥ. ഇത്ര നിലവാരമുള്ള കഥ ഈ സൈറ്റില്‍ കണ്ടിട്ടില്ല. എഴുത്തുകാരി നല്ല സാഹിത്യബോധമുള്ള ആള്‍ ആണെന്ന് വ്യക്തം. പിന്നെ ഈ കഥ മറ്റൊരാള്‍ അയാളുടെ കഥ എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചാല്‍ ആ കാട്ടുകള്ളനെ തോല്‍പ്പിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. നല്ല തന്തയ്ക്ക് പിറക്കാത്ത അവനെ പൂട്ടാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞു തരാം. ഓരോ അധ്യായത്തിലും നല്ല പുളിപ്പന്‍ കമ്പി കൂട്ടിച്ചേര്‍ക്കുക.

    1. I decide to discontinue this story Sherly until the probkem gets solved.I am now busy with the story of Aswathi and Raji

      1. ഡിസ്കണ്‍റ്റിന്യൂ ചെയ്യാനോ? അതെന്തിനാ? ഇത്ര നല്ല കഥ. വായനക്കാരോട് ചെയ്യന്ന ഒരു കൊലച്ചതി ആകും അത്. മോഷ്ട്ഠക്കുന്നേന്‍ എന്ത് വേണേലും ചെയ്യട്ടെ. അവന്‍റെ എഫ് ബി പേജില്‍ കഥ വായിച്ചു ലാല്‍ ലോസിനെപ്പോലെയുള്ള സംവിധായകന്മാര്‍ സിനിമയാകാനോന്നും പോകുന്നില്ല. ഇനി അങ്ങനെ വന്നാല്‍ നമുക്ക് ലീഗല്‍ ആയി പോകാല്ലോ. കമ്പിക്കുട്ടന്‍ സൈറ്റ് അങ്ങനെ ഇല്ലീഗല്‍ സൈറ്റ് ഒന്നുമല്ലല്ലോ.

      2. smitha next part koodi ayakku pdf ayi edaam copy adi ozhivakkan.

        1. താങ്ക് യൂ ഡോക്റ്റര്‍

  7. വക്കീൽ

    സൂപ്പർ

  8. ചാര്‍ളി

    ത്രില്ലിംഗ് ഇന്ററെസ്റ്റിംഗ് …..

    അല്ലെങ്കില് തന്നെ മുഴുവൻ റിലേ പോയി കിടക്കുവാ….

    എഞ്ചിൻ ഔട്ട് കംപ്ലീറ്റ്‌ലി….

    അതിന്റെ കൂടെ ഇങ്ങനെ കിളിയും കൂടെ പറത്തണോ…. അത്രക്കും രസകരം ഋഷി മാമൻ കവണ കമ്പും ആയി വരുന്നതും കാത്ത് ഇരിക്കുന്നു….

  9. Superb smitha superb..
    Ethu orginalayee cobrahills undo.smithayuda arivukaluda bhandaram aparam thanna..munikumaran mattoraliyee janmammaduthu kanumalla…excellent avatharanan..keep it up and continue smithakutty..?

  10. Ee kadha oral moshtich fbil ittittund

    1. plz mail me fb page.. evide share cheyyaruthu

    2. Will you please tell the name of that page, Yamuna?

      1. ആത്മാവ്

        ഇങ്ങനുള്ള കാര്യങ്ങൾ കമന്റ്‌ ചെയ്താൽ ഇവർ കാണും. വേറെ എന്തെങ്കിലും പറഞ്ഞ് ഒരു കമന്റ്‌ ഇട്ടിരുന്നെങ്കിൽ ഇവർ കാണത്തില്ലായിരുന്നു. വായനക്കാർ ശ്രെദ്ധിച്ചാൽ മനസ്സിലാകും.Dr. Kuttan ഞങ്ങളെ വെറും……… ആക്കല്ലേ ?

        1. what is ur problem man? thankal entha udheshikkunnathu ?

  11. അസുരന്‍ചേട്ടന്‍ വിശദീകരിച്ചു. അടുത്ത അധ്യായങ്ങളില്‍ അതിനെക്കുറിച്ച് പരമാര്‍ശങ്ങളുമുണ്ട്, രാജാ സാര്‍,

  12. ഗ്രാനി അച്ഛന്റെ അമ്മയും ആകാലോ. അച്ഛന്റെ അച്ഛനെ കല്യാണം കഴിച്ച് ആ വീട്ടിലേക്ക് കയറി വന്നത് ആയി കൂടെ. ഭർത്താവിന്റെ വീട്ടിലെ കര്യങ്ങൾ എല്ലാവരും കൂടി പറഞ്ഞ് കൊടുത്തിട്ടുണ്ടാകാം.

    1. അസുരന്‍ ചേട്ടാ, നന്ദി.

  13. ജിന്ന് ??

    നന്നായിട്ടുണ്ട് സ്മിത..
    ഇൗ ഒരു ഓളത്തിൻ തന്നെ മുന്നോട്ടു പോകട്ടെ.
    പിന്നെ വയസ്സിന്റെ കാര്യത്തിൽ എനിക്കും സംശയം ഉണ്ട്..
    മുത്തശ്ശി പറയുന്നു 18
    അമ്മ പറയുന്നു 17
    ഇതിൽ ഏതാ കറക്റ്റ്..
    അതോ ടൈപ്പിംഗ് mistake aano ??

    1. ടൈപ്പിംഗ് മിസ്റ്റെക് ആണ്. നാലാം അധ്യായത്തിലേ സംഭവങ്ങള്‍ക്ക് ശേഷം മൂന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് ദിവ്യയുടെ പതിനെട്ടാം പിറന്നാള്‍.

  14. സ്മിത സിസ്‌റ്റർ, അങ്ങനെ വിളിക്കുന്നതിൽ എതിർപ്പ് ഒന്നും ഇല്ല ഇന്നു പ്രതീഷിക്കുന്നു,ഉണ്ടങ്കിൽ പറയണേ,സംഭവം കുടുക്കി , പൊളിപ്പൻ ആയി തന്നെയാ കഥ വരുന്നത്, പക്ഷെ പേജ് കുറവ് ആയ ഒരു നിരാശമാത്രം ഉള്ളു, പക്ഷെ ഉള്ള 9 പേജ് അടിപൊളി, ഓരോ ഇന്ട്രെസ്റ്റിംഗ് പാർട്ടിനു വേണ്ടി നിർത്തുന്നത് ആകുമല്ലേ,സാരമില്ല, പക്ഷെ ഇതു പോലെ വേഗം വേഗം നെക്സ്റ്റ് പാർട്സ് വരുന്നത് കൊണ്ട് സീൻ ഇല്ലാട്ടോ, ആകാഷയോടെ കാത്തിരിക്കുന്നു,,,,,

    1. റ്റാര്‍സന്‍ ഷാഫി,
      വളരെ നന്ദി. നിങ്ങളെപ്പോലുള്ളവര്‍ കാത്തിരിക്കുന്നത് അഭിമാനമുണര്‍ത്തുന്നു.

  15. ആത്മാവ്

    സ്മിത… വായിച്ചിട്ട് കമന്റ്‌ ഇടാം കേട്ടോ ? ഇപ്പൊ കുറച്ചു തിരക്കാ.. By ആത്മാവ് ??

    1. ഒക്കേ ആയിക്കോട്ടെ ആത്മാവ് ഡാര്‍ലിംഗ്.

  16. Waiting waiting

    1. സെന്‍ഡിംഗ് സെന്‍ഡിംഗ് …

  17. Ith motham koodi onnu pdf ayi publish cheyy plz.kathirikan pattunnilla.pettannu bakki

    1. വൈഗക്കുട്ടീ,
      ആവശ്യം പരിഗണിക്കാം [മന്ത്രിയായ ഞാന്‍!]

  18. അജ്ഞാതവേലായുധൻ

    ദിവ്യയുടെ സ്വന്തം കുമാരനുവേണ്ടി കാത്തിരിക്കുന്നു…

    1. കുമാരന്‍ വരും. ഒരുങ്ങിയിരുന്നോ അജ്ഞാതവേലായുധാ

  19. ഓരോ പേജു ബോറടി ഇല്ല സൂപ്പർ ആയിട്ടു മുന്നോട്ടു പോകുന്നു സ്മിത മോളെ

    1. ആത്മാവ്

      ബാബു.. എനിക്ക് fb ഇല്ല. ഫേക്ക് id ഇല്ല സോറി ബാബു. ഒന്നുകിൽ തന്റെ id തരൂ. ജിന്നേ ഫേക്ക് id ഉണ്ടെങ്കിൽ ബാബുവിന് കൊടുക്കുമോ ?ബാബു ഇവിടുത്തെ ഒരുമാതിരി ഉള്ള എഴുത്തുകാരും വായനക്കാരും എന്നെ കോൺടാക്ട് ചെയ്യുന്നവരാണ്. ആരൊക്കെയെന്ന് പറയാൻ നിർവാഹമില്ല ഞാൻ പറയണം എന്ന് ഞാൻ വിചാരിച്ചാലും സാധിക്കില്ല കാരണം ഐഡന്റിറ്റി വെളിപ്പെടുത്താൻ ആരും ആഗ്രെഹിക്കുന്നില്ല.പക്ഷെ ആരുടെയെങ്കിലും id കിട്ടിയാൽ അവരോട് ചോദിച്ചാൽ എന്നെ കോൺടാക്ട് ചെയ്യാൻ പറ്റും. മുൻപ് ഞാൻ ഇവിടെ എന്റെ id ഇട്ടിരുന്നു. Ok. By ആത്മാവ് ??

      1. ജിന്ന് ??

        Xvx bro..
        എന്റെ മൈൽ ഐഡി ബാബുവിന് കൊടുക്കാമോ??

      2. Dr. Ente id onnu aathmavinu kodukkamo pls.. ellel aathmavee dr.od mail id vangi enne onnu contact cheiyyaaamo???

        1. ആത്മാവ്

          എങ്ങനായാലും dr. Kuttan ആർക്കും ഇമെയിൽ id കൊടുക്കില്ല എന്താണെന്നറിയില്ല. എനിക്ക് 100 വട്ടം സമ്മതം. Dear xvx, kuttan എന്റെ ഇമെയിൽ id yemunakku കൊടുക്കാമോ ? ഇത് കണ്ടില്ലെന്നു നടിക്കരുത്. Plz… Plz… ???????

          1. ആത്മാവ്

            Yemuna നിങ്ങളുടെ സ്ഥലം എവിടാണ് ?

    2. താങ്ക് യൂ, ബാബൂ

  20. ഒരു സംശയം ചോദിച്ചോട്ടെ. മുത്തശ്ശി പറയുന്നു ദിവ്യക്ക്‌ 18 വയസ്സ് തികയൻ പോകുന്നു എന്ന് (പേജ്7). അമ്മ പറയുന്നു 17 വയസ്സ് ആകാൻ പോകുന്നു എന്ന് (പേജ് 9) ഏതാണ് ശരി. ഇനി അമ്മ പറയുന്നത് കഴിഞ്ഞ വർഷം ആണ് 17 വയസ്സ് ആയത് എന്നാണെങ്കിൽ അമ്മയുടെ ഡയലോഗ്
    അവള്‍ക്കിപ്പോ പതിനേഴ്‌ വയസ്സ് പൂര്‍ത്തിയായിരിക്കുന്നു എന്ന് അല്ലെ ആവേണ്ടത്.

    പിന്നെ മുനി കുമാരന്റെ കഥ അത്ര convincing ആയില്ല. ആ കാലഘട്ടത്തിലെ ബ്രാഹ്മണരുടെ പ്രതാപം ആലോചിച്ചാൽ രാജാവിന് പോലും ബ്രാഹ്മണരെ എതിർക്കാൻ ബുദ്ധിമുട്ട് ആണ്. ബ്രഹ്മഹത്യ എന്ന പാപം ഒരു രാജാവ് ചെയ്യും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അഥർവ്വം പഠിച്ച ശൂദ്രൻ ആയിരുന്നെങ്കിൽ കുറച്ച് കൂടി convincing ആയെന്നെ.

    1. അതില്‍ ഒരു അവിശ്വസനീയതയുണ്ട് എന്ന്‍ സമ്മതിക്കുന്നു. ബ്രഹ്മഹത്യയുടെ ചരിത്രം അധികം കേട്ടിട്ടില്ല. പിന്നെ ദിവ്യയുടെ പ്രായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് സംഭവിച്ചത് ടൈപ്പിംഗ് മിസ്റ്റേക് ആണ്. അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. അവസാനത്തെ അധ്യായത്തിനു ശേഷം മൂന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞ് ദിവ്യക്ക് പതിനെട്ടാം പിറന്നാള്‍ ആവുകയാണ്.

  21. അടിപൊളി ആയിട്ടുണ്ട്‌ . വായിച്ചപോള്‍ ഏനിക്കു ഒരു തരിപ്പ് കേറിപോയി ശരീരത്തിലേക്ക് .ഭയങ്കര ഇന്റെരെസ്റിംഗ് ആയി പോകാനുണ്ട് . ഈ 9 പേജ് ഒന്നും പറ്റില്ല കുറച്ചുകൂടി പേജുകള്‍ ആകണം

    1. ക്രേസി ബ്രോ,
      താങ്ക് യൂ.
      പേയ്ജ് കൂട്ടുന്ന കാര്യം ആലോചിക്കാം.
      നേരത്തെ എഴുതിയ അദ്ധ്യായങ്ങള്‍ ആണ്.
      അതാ ഒരു പ്രോബ്ലം.

  22. Oru rakshaYum Illlatooo..
    5 ‘7 page vaYichappo nattalillode Oru tharippu angu kaYaripoY ..

    UjaYninnu varan kathirikkunnu ..

    Muni kumarante agamanathinaY kathirikkunnu ..

    Eni rshiYashingan matto ano ????

    1. ബെന്‍സി
      നല്ല വാക്കുകള്‍ക്ക് ഊഹങ്ങള്‍ക്ക് വളരെ നന്ദി.

  23. കൊള്ളാം, ഈ രീതിയിൽ തന്നെ പോവട്ടെ, കൂടുതൽ ത്രില്ലിംഗ് ആയി വരുന്നുണ്ട്.

    1. നന്ദി, കൊച്ചു.

  24. ഒന്നും പറയാൻ ഇല്ല. നന്നായിട്ടുണ്ട് . നല്ല ഫീലിംഗ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പെട്ടന്നു തരില്ലേ.

    1. അതിനെന്താ അഖില്‍ ഉടന്‍ വരുന്നുണ്ട്.
      അശ്വതി ഒന്നിടട്ടെ. അല്ലെങ്കില്‍ തല പറിയുന്ന തെറി കേള്‍ക്കും.

  25. നിങ്ങൾ ഇതൊന്നും എഴുതണ്ട ഒരു രസോം ഇല്ല ഇതിലും നല്ല ഫെറ്റിഷ് കഥ എഴുതി കൂടെ

    1. അർജ്ജുൻ

      ദേ ചെക്കാ…. എൻറെ വായീന്ന് കേക്കും നല്ലത്…..
      കരഞ്ഞു കാലു പിടിച്ചൊക്കെയാ ഇടീക്കുന്നേ…. എന്നിട്ടും ഒമ്പതേ ഉളളൂ എന്ന സങ്കടത്തിലിരിക്കുമ്പോഴാ….

      1. ആത്മാവ്

        ടാ അർജുനേ നീ ഇങ്ങോട്ട് മാറിനിന്നെ, ടാ ആശു നീ ഇന്നലെ രണ്ടെണ്ണം അടിച്ചിട്ടാണോ ഈ കമന്റ്‌ ഇട്ടത് ?അല്ല സംശയം കൊണ്ട് ചോദിച്ചതാ ഹ.. ഹഹ.. ഹ. ഇനി ആ പെണ്ണെങ്ങാനും ഇട്ടേച്ചുപോയാൽ നിന്നെക്കൊണ്ട് ഞങ്ങൾ എഴുതിക്കും കേട്ടോ ?ഹ.. ഹഹ. By ആത്മാവ് ??

    2. ആശു,
      ആവശ്യത്തിനും അനാവശ്യത്തിനും ഫെറ്റിഷാണ്. എന്നിട്ടാ.

  26. കൊള്ളാം പക്ഷെ പേജ് കുറവാണ്. കുറച്ചൂടെ പേജ് കൂട്ടി ഏഴുത്.,

    1. അഭിരാമീ, അടുത്ത ഭാഗത്ത് നോക്കാം. നന്ദി,

  27. ????..
    inn oru adi nadakkum.. ashwathy evde.. ath 10 th part kayinj ith 2 ennam vannu.. nthaa smithee.. oru utharavaditham illathe..

    enne nokkanda njn oodi??‍♂️??‍♂️??‍♂️

    1. ഒന്ന്‍ ക്ഷമിക്ക് എന്‍റെ ഷെന്‍,
      വരുവല്ലേ, അശ്വതിയെയും കൊണ്ട് ഉടന്‍.

  28. വന്നോ ഞാൻ കഥ വായിക്കാൻ പോകുവാ

    1. വായിച്ചോളൂ
      നന്ദി.

Leave a Reply to വക്കീൽ Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: