Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എല്ലാമെല്ലാമാണ് 5 [Jon snow] 216

Kambi Views 65009

എല്ലാമെല്ലാമാണ് 5

Ellamellamaanu Part 5 | Author : Jon Snow | Previous Part

 

 

ഇത്രയും പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി.

അച്ഛനും അമ്മയും വീട്ടിലേക്ക് കയറിയപ്പോൾ മുതൽ സന്തോഷത്തിലാണ് മീര. ഒന്ന് കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് അച്ഛൻ സോഫയിൽ വന്നിരുന്നു. അമ്മയും ഓപ്പോസിറ്റ് ഉള്ള ഒരു സോഫയിൽ ഇരുന്നു. ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടക്കുകയായിരുന്നു. മീരയാകട്ടെ അച്ഛന്റെ കാലിന്റെ ചോട്ടിൽ തറയിൽ ഇരുന്ന് അച്ഛന്റെ കാൽ തിരുമ്മി കൊടുക്കുകയാണ്. അത് അവളുടെ ഒരു ശീലമാണ്.

അച്ഛൻ : ” ഞങ്ങൾ അവിടെ വച്ചു മാലിനിയെ കണ്ടിരുന്നു. നിങ്ങൾക്ക് അറിയില്ലേ മാലിനിയെ ”

ഞാൻ : ” മാലിനി അമ്മായി അല്ലെ. അറിയാല്ലോ ”

അച്ഛന്റെ കസിൻ ആണ് മാലിനി അമ്മായി. ഇപ്പൊ കണ്ടിട്ട് കുറേ നാളായി. പറയാൻ തക്ക സൗഹൃദം ഇല്ലായിരുന്നു. എങ്കിലും ഇടയ്ക്കൊക്കെ കാണുമ്പോൾ വളരെ സ്നേഹമായിരുന്നു ഞങ്ങളോട്.

അച്ഛൻ : ” മാലിനിയുടെ മോനെ ഓർമ്മ ഉണ്ടോ നിങ്ങൾക്ക്. നിങ്ങൾ ചെറുപ്പത്തിൽ കൂട്ടുകാർ ആയിരുന്നല്ലോ ”

മീര : ” പണ്ട് കണ്ടിട്ടുണ്ട് ആ ചേട്ടനെ. ഇപ്പോ ദൂരെ എവിടെയോ അല്ലെ ”

അരുൺ എന്നായിരുന്നു ആ ചേട്ടന്റെ പേര്. ചെറുപ്പത്തിൽ അച്ഛന്റെ തറവാട്ടിൽ പോകുമ്പോ ആ ചേട്ടനോട് കൂട്ടുകൂടിയിരുന്നു. എന്നേക്കാൾ 5 വയസ്സിനോ മറ്റൊ മൂത്തതാണ്. പിന്നീട് അധികം കണ്ടിട്ടില്ല. ഇപ്പൊ എവിടെയാണോ.

അച്ഛൻ : ” ആ അവനു ഇപ്പൊ മർച്ചന്റ് നേവിയിൽ ജോലിയായി. ആളിപ്പോ കപ്പലിൽ ആണ്. ഓരോരോ രാജ്യങ്ങൾ ചുറ്റി നടക്കുകയാ. ”

മീര : ” ഹോ എന്ത് രസമായിരിക്കും അല്ലെ ”

അച്ഛൻ : ” അതെ നല്ല ശമ്പളവും ഉണ്ട്. ഞാൻ നോക്കിയപ്പോ മീരയ്ക്ക് അവനെപ്പോലൊരു പയ്യനാണ് വേണ്ടത് ”

മീര ഞെട്ടി. ഞാനും.

അച്ഛന്റെ മുഖത്ത് ചിരിയാണ്.

അച്ഛൻ : ” മാലിനിക്കും താല്പര്യം. അവൾക്ക് നിന്നെ പണ്ട് കണ്ടു പരിചയം ഉണ്ടല്ലോ. പോരെങ്കിൽ എന്റെ മോളല്ലേ നീയ്. നല്ല സ്വഭാവം ആയിരിക്കും എന്നാണ് മാലിനിയുടെ പറച്ചിൽ ”

അമ്മ : ” എന്നിട്ട് നിന്റെ അച്ഛൻ അതങ്ങോട്ട് ഒറപ്പിച്ചു. ഞാൻ അപ്പോളേ പറഞ്ഞതാ മോളോട് ചോദിച്ചിട്ട് പോരെ എന്ന് ”

അച്ഛൻ : ” നീ മിണ്ടാതിരിയെടി. എനിക്കറിയാം എന്റെ മോളെ. എനിക്ക് ഇഷ്ടപെട്ടാൽ അവൾക്കും ഇഷ്ടപ്പെടും. അത്രയ്ക്ക് മനപ്പൊരുത്തമാ അല്ലെ മോളെ. മാത്രമല്ല നമ്മുടെ ബന്ധുക്കൾ തന്നെ. നല്ല ചെക്കൻ നല്ല ജോലി നല്ല ശമ്പളം. അല്ലാതെ ഇവനെ പോലെ പഠിക്കാതെ പന്തും തട്ടി നടക്കുവല്ലല്ലോ ”

അതും കൂടി കേട്ടത്തോടെ എന്റെ തലയിൽ ഇടുത്തി വീണപോലെ ആയി.

കരച്ചിലിന്റെ വാക്കിലെത്തി മീര എങ്കിലും ദയനീയമായി അച്ഛൻ പറഞ്ഞതിന് തലയാട്ടി കൊടുത്തു.

The Author

Jon Snow

King in the north

47 Comments

Add a Comment
  1. ബ്രോ വായിച്ചു…
    ആകെ ഒരു ശ്വാസം മുട്ടുന്ന സ്ഥലത്ത് കൊണ്ടുപോയി ഇട്ടിട്ടു മുങ്ങി അല്ലെ😉😉
    എന്തായാലും കഥ വായിക്കാൻ തോന്നിയതിന് ഇപ്പോൾ സന്തോഷം തോന്നുന്നു അല്ലേൽ ഇത്രയും നല്ല കഥ മിസ്സ് ആയേനെ.
    മല്ലൻ ബഷീറിനെയും ടീമിനെയും എനിക്കത്ര വിശ്വാസം പോരാ എങ്കിലും .
    വേറെ വഴി ഇല്ലാത്തത് കൊണ്ട് അങ്ങനെ പോണു.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രോ❤❤❤

  2. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്.

  3. ….അടിപൊളി…..! വളരെ നന്നായിട്ടുണ്ട്….! എന്തൊക്കെ സംഭവിയ്ക്കുമെന്നറിയാൻ ആകാംഷയോടെ കാക്കുന്നു…..!!

    ❤️❤️❤️

    -Arjun dev

  4. ഇവിടെ, ALEX എന്നൊരു പേരിൽ ഒരാൾ കമെന്റ് ബോക്സിൽ വരുന്നത് കാണാം. ആ ലെവൻ പറയുന്ന കാര്യങ്ങൾ എഴുത്തുക്കാർ വായിച്ചു നോക്കാനേ പോവണ്ട. കഥ പോലും വായിച്ചു നോക്കാതെ അഭിപ്രായം പ്രായം പറയുന്നവനാണിവൻ. വേറൊരു സ്‌ഥലത്തു ലെവൻ ഇടങ്ങേരുണ്ടാക്കിയതേയുള്ളൂ.

    1. Alex, SW അങ്ങനെ പല പേരുകളിൽ വരും. കമന്റ്‌ ഇടുന്ന ഭാഷാ ശൈലി കാണുമ്പോൾ തന്നെ മനസിലാകും ഒരാൾ ആണെന്ന്. പുള്ളി കാശ് കൊടുത്ത് എഴുതിക്കുന്ന രീതിയിൽ ആണ് പെരുമാറ്റം

  5. രുദ്ര ശിവ

    സൂപ്പർ ബ്രോ

  6. Super no raksha super next week varumo adutha part

    1. ഒരു കാര്യം ചോദിക്കട്ടെ. Kamukan,kamuki,kabuki,holy, ha, monkey, pream na ഇതെല്ലാം ഒരാൾ തന്നെ ആണോ

      1. എന്റെ അതെ സംശയം😉.
        ബ്രോ കഥ കണ്ടു വായിച്ചിട്ട് അഭിപ്രായം പറയാമേ.❤❤❤

  7. Superb mind blowing

  8. Next part next weekbill varumo

  9. Bro awesome complete cheyyanname

  10. Super waiting next part

  11. ഫ്ലോക്കി കട്ടേക്കാട്

    ഡിയർ ജോൺ സ്‌നോ…

    ഈ കഥക്ക് കാത്തിരുന്ന ഒരാൾ ആയിരുന്നു ഞാൻ.

    കഥയുടെ ഈ ഭാഗം എനിക്ക് വല്ലാതെ ടച്ചിങ് ആയി. മറ്റൊന്നും കൊണ്ടല്ല, ഏകദേശം ഇതേ സിറ്റുവേഷൻ കടന്നുപോയ ഒരു സുഹൃത് എനിക്കുണ്ടായിരുന്നു. പക്ഷെ കഥയിൽ നിന്നും നേർ വിപരീത കഥാപാത്രങ്ങൾ ആയിരുന്നു എന്നത് മാത്രമാണ് വെത്യാസം.

    താങ്കളോട് മുന്നേ പറഞ്ഞത് പോലെ തന്നെ, സംഭക്ഷണങ്ങളിലൂടെ മുഴുവൻ കഥയെയും കൊണ്ടുപോയ അങ്ങനൊടെനിക്ക് ആരാധന തോന്നുന്നു…

    //മച്ചാന്റെ അച്ഛനാ…… എന്താണ്………. ഏത് സ്റ്റഫ് ആണ് അടിച്ചത്//

    ഒഴുക്കിന് വിപരീതമായി പെട്ടന്ന് ഈ സീൻ വന്നപ്പോൾ അറിയാതെ ചിരിച്ചു പോയി… വല്ലാതെ ഇഷ്ടപ്പെട്ടു

    ഒരുപാടിഷ്ടം ❤❤❤
    ഫ്ലോക്കി കട്ടേക്കാട്

    1. കുറച്ചു കോമഡി പരീക്ഷിച്ചതാ. ഭാഗ്യം ഒരാളെങ്കിലും ചിരിച്ചു

  12. സൂപ്പർ ആയിട്ടുണ്ട് ഒരു ഹാപ്പി Ending ന് പ്രതീക്ഷയില്ല

  13. Super feel next part vegan tharanam

  14. നിർത്തിക്കൂടെ ഈ പരിപാടി. ഇന്ന് വരെ ഇയാൾ ഏതെങ്കിലും ഒരു നല്ല കഥ എഴുതിയിട്ടുണ്ടോ. താൻ ആ സിമോണയുടെ കഥകൾ ഒക്കെ ഒന്ന് വായിച്ചിട്ട് കഥ എഴുതാൻ ഇരിക്ക്. ചുമ്മാ കുറെ ചോക്ലേറ്റ് ലെവലിൽ ഉള്ള കഥ എഴുതാതെ.

    1. Avanu pattuna poleyoke avan ezhuthun unde.ningalku ishtamalengil ningal vayikandu erinal pore enganne parihasikano.kadhaku kuravukal undengil athu pariharikanula suggestion aanu parayande allande ithupole alla

    2. ഫ്ലോക്കി കട്ടേക്കാട്

      സിമോനയുടെ കഥകൾ ഇഷ്ടമാണ്. അവരെ പോലെ അവര് എഴുതട്ടെ….എല്ലാവരും അവരെ പോലെ എഴുതുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. ഓരോരുത്തരും അവരുടെ രീതിയിൽ ആണ് എഴുതേണ്ടത്. ആ തരത്തിൽ സ്‌നോയുടെ രീതി അവനു മാത്രമുള്ളതാണ്…

      എന്റെ അപിപ്രായം പറയുന്നു… ബഹുസ്വരതയുടെ ശബ്ദത്തെ ഇഷ്ടപെടുന്നുവെങ്കിലും

      1. Flokki macha nxt part thadoooooooooooo…..

    3. //നിർത്തിക്കൂടെ ഈ പറഞ്ഞുപരിപാടി// – ഇത് തന്നെ അങ്ങോട്ടും ചോദിക്കുന്നു. ഇങ്ങനെ ദുരന്തം കമന്റ്‌ ഇടൽ നിർത്തിക്കൂടെ.

      // ഇന്നേ വരെ ഇയാൾ നല്ല കഥ എഴുതിയിട്ടുണ്ടോ// – ഞാൻ സ്വയം എന്റെ കഥകൾ നല്ലതാണ് എന്ന് പറയില്ല. അത് മോശം പരിപാടി ആണ്. എന്നാൽ കിട്ടിയ comments ഒക്കെ 95% പോസിറ്റീവ് ആണ്. അതുകൊണ്ട് മോശം അല്ല എന്ന് സ്വയം വിശ്വസിക്കുന്നു.

      //സിമോണയുടെ കഥകൾ വായിച്ചിട്ട് എഴുതാൻ ഇരിക്ക്// – അവര് വേറെ ഞാൻ വേറെ. അവരുടെ രുചി അല്ല എന്റെ രുചി. അവർ നല്ല എഴുത്തുകാരി തന്നെ ആണ്. എന്ന് കരുതി ഞാൻ അവരെ അനുകരിക്കണ്ട കാര്യമില്ല.

      //ചുമ്മാ കൊറേ ചോക്ലേറ്റ് ലെവൽ എഴുതാതെ// – ചേട്ടാ എഴുതിയത് മോശം എന്ന് പറയാം. എഴുതാതെ എന്ന് പറയരുത്. പിന്നെ എന്താണ് ഈ ചോക്ലേറ്റ് ലെവൽ. അത് ഒന്ന് define ചെയ്യുക.

      ഇനി ഒരു കാര്യം. ഈ സൈറ്റ് കടപ്പാട് കൊണ്ട് എഴുതുന്ന സ്ഥലം അല്ല. നിങ്ങളുടെ ഇഷ്ടത്തിന് അല്ല ഞാൻ എഴുതുന്നത് എന്റെ ഇഷ്ടത്തിനാണ്. എന്റെ അതെ ഇഷ്ടങ്ങൾ ഉള്ള ആളുകൾക്ക് അത് ഇഷ്ടപ്പെടും. അല്ലാത്തവർക്ക് ഇഷ്ടപ്പെടില്ല. അതുകൊണ്ട് എല്ലാവരും ഇഷ്ടപ്പെടണം എന്ന് എനിക്ക് നിർബന്ധം ഇല്ല. താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം. പക്ഷെ ഇത് തളർത്തുന്ന രീതിയിൽ ആണ്. അർജുൻ ദേവ് എത്രയോ പോരായ്മകൾ കഴിഞ്ഞ ഭാഗത്ത്‌ ചൂണ്ടിക്കാട്ടി. അത് മാന്യമായ രീതിയിൽ ആയിരുന്നു. ഇത് കളിയാക്കൽ പോലെയും.

      ഇനി ഒരു അപേക്ഷ. ഇനിയും ഇതുപോലെ ഒക്കെ എഴുതാൻ ആണ് എന്റെ തീരുമാനം. കാരണം എന്റെ creativity ഈ രീതിയിൽ ആണ്. താങ്കൾക്ക് അത് ഇഷ്ടപ്പെടില്ല എന്ന് ഉറപ്പുമാണ്. അതുകൊണ്ട് author എന്റെ പേര് കണ്ടാൽ താങ്കൾ വിട്ടു കള. വായിച്ചിട്ട് നിരാശപ്പെടേണ്ട

      1. നുമ്മ ഉണ്ട് മച്ചാനെ

  15. Nice broi

  16. Avale vittu kodukkalle….😰😥😥😥😥😥😥 kollum panni…..

    1. എന്റമ്മോ. ജീവനിൽ കൊതിയുണ്ട്.

      1. Anda bhayam irukkattu luv u macha….🥰🥰🥰🥰

  17. Thenga udakku Sami

    1. തേങ്ങ നേരത്തെ ഉടച്ചാൽ പിന്നെ എന്ത് കഥ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: