Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 20 [Master] 522

Kambi Views 134996

മൃഗം 20
Mrigam Part 20 Crime Thriller Novel | Author : Master

Previous Parts

 

 

“ഷിറ്റ് ഷിറ്റ് ഷിറ്റ്..എല്ലാം തുലഞ്ഞു..പൌലോസ്..ബ്ലഡി ബാസ്റ്റാഡ്..അവളെ അവന്റെ കൈയില്‍ കിട്ടിക്കഴിഞ്ഞു..അവന്‍ അവളെക്കൊണ്ട് എല്ലാം തത്ത പറയുന്നതുപോലെ പറയിക്കും..അത് നടക്കരുത്..അര്‍ജ്ജുന്‍..നമുക്ക് ഉടന്‍ തന്നെ എന്തെങ്കിലും ചെയ്യണം.. അവളെ ഉടന്‍ തന്നെ പോലീസ് കൊണ്ടുപോകും. അവരുടെ കൈയില്‍ അവളെ കിട്ടിയാല്‍ പിന്നെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല..കമോണ്‍..എനിക്കൊരു ഐഡിയയും കിട്ടുന്നില്ല”
സ്റ്റാന്‍ലി കടുത്ത കോപവും പരിഭ്രാന്തിയും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. മാലിക്കും അര്‍ജ്ജുനും അതെ മാനസികാവസ്ഥയില്‍ ആയിരുന്നു.
“ഹോസ്പിറ്റലില്‍ നിന്നും അവള്‍ സ്റ്റേഷനില്‍ എത്തരുത്..” അര്‍ജ്ജുന്‍ അല്‍പ്പസമയത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു.
“അതെ..ബട്ട്‌ ഹൌ?” മാലിക്ക് ചോദിച്ചു.
“വഴിയുണ്ട്..”
അര്‍ജ്ജുന്‍ ഫോണെടുത്ത് ഒരു നമ്പരിലേക്ക് വിളിച്ചു.
————–
“വാടീ..”
മുറിക്ക് പുറത്തെത്തിയ രണ്ട് വനിതാ പോലീസുകാരും രണ്ട് ആണ്‍ പോലീസുകാരും ഉള്ളിലേക്ക് കയറി നാദിയയോട് ആജ്ഞാപിച്ചു. അവള്‍ക്ക് കാവലുണ്ടായിരുന്ന പോലീസുകാര്‍ അവളുടെ കൈകള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് പിന്നിലേക്ക് കെട്ടിവച്ച നിലയില്‍ കസേരയില്‍ ഇരുത്തിയിരിക്കുകയായിരുന്നു.
“നിങ്ങള്‍?” ഒരു പോലീസുകാരന്‍ തനിക്ക് പരിചയമില്ലാത്ത പോലീസ് മുഖങ്ങള്‍ നോക്കി ചോദിച്ചു.
“എ സി പി ഓഫീസില്‍ നിന്നാണ്. ഇവളെ അങ്ങോട്ട്‌ എത്തിക്കാനാണ് പൌലോസ് സാറും എ സി പി സാറും പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഇവിടെ വളരെ കരുതലോടെ ഇരിക്കണമെന്ന് പ്രത്യേകം പറയാനും പറഞ്ഞു”
കൂട്ടത്തില്‍ സീനിയര്‍ സിവില്‍ ഓഫീസര്‍ എന്ന് തോന്നിച്ച ആള് പറഞ്ഞു.
“ഛീ എഴുന്നെല്‍ക്കടി കഴുവര്‍ടമോളെ” ഒരു വനിതാ പോലീസ് നാദിയയുടെ കരണം നോക്കി ഒന്ന് കൊടുത്തു. നാദിയ വിറച്ചുകൊണ്ട് എഴുന്നേറ്റു.
“ഓക്കേ.. ഇവളെ ഞങ്ങള്‍ കൊണ്ടുപോകുന്നു..”
നാദിയയുടെ കൈയിലെ കെട്ടഴിച്ചു വിലങ്ങു വച്ച ശേഷം സീനിയര്‍ ഓഫീസര്‍ പറഞ്ഞു.
“ഓ ശരി” അസീസിന് കാവലിരുന്ന ഒരു പോലീസുകാരന്‍ പറഞ്ഞു.
“സാറെ”
അവര്‍ പോയ ശേഷം അസീസ്‌ പോലീസുകാരില്‍ ഒരാളെ വിളിച്ചു.
“എന്താടാ”
“സാറേ ആ വന്നതില്‍ ഒരുത്തന്റെ മുഖം ഞാന്‍ എവിടെയോ കണ്ടതുപോലെ” അസീസ്‌ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

The Author

Master

Stories by Master

17 Comments

Add a Comment
  1. ഇനി കാത്തിരുന്നിട്ടു കാര്യമില്ല. അപ്പൊ ശരി. ഇവിടെ നിന്ന് വിട വാങ്ങുന്നു. ഇത് വായിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ നിന്നിരുന്നത്. Farewell

    1. തിരക്കിലായി പോകുന്നതാണ്. ഡോക്ടര്‍ക്ക് അയച്ചുകൊണ്ടുത്തിട്ടുണ്ട്.. ഇന്ന് ഇടുമായിരിക്കും..

  2. Master innu Friday aayi
    Part 21 kaanunnillallo!!!!!!

  3. Cinema akanam pillacha

  4. ഇതൊക്കെ ശരിക്കും സിനിമ ആക്കണം. സൂപ്പർ ആകും.

  5. ഒക്കെയും കണ്മുന്നിൽ കണ്ടു…
    വായിച്ചു തുടങ്ങിയപ്പോഴേയ്ക്കും തീർന്നു പോയി…
    അടുത്ത ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു…

    1. Waiting for another thrilling

  6. ഇതിന്റെ ബാക്കി ഇപ്പൊ തുടരും

  7. Master പേജ് കൂട്ടുന്ന കാര്യം?

  8. മാസ്റ്റർ , ഇനിയിപ്പോ എന്താ പരിപാടി നമ്മുടെ വാസുവും പൗലോസും കൂടെ ശുദ്ധികലശം നടത്താൻ ഇറങ്ങുകയാണോ? പിന്നെ 13 പേജ് വായിച്ചിട്ട് മതിയായില്ല പേജ് കുറച്ചുകൂടെ കൂട്ടാമോ ഒരു റിക്വസ്റ്റ് ആണ് തല്ലരുത്
    സസ്നേഹം the tiger ?

    1. പേജ് കൂട്ടാന്‍ ശ്രമിക്കാം ബ്രോ.

  9. Oru time ithu evide postiYsthu allee .. master ..

    Enna pishukkathe valiYa part etoode

    Please master

    1. Hi benzy, for quite sometime, I was not able to even see the comments. Now everything seems ok. Yes, but as you can see, the chapters are longer than before. I think for a week the current proportion is perfect; still, I will try to add more from next time

  10. മാസ്റ്റർ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്….

    1. അത് നമുക്കെല്ലാം ഈ ചേസിങ്ങും വണ്ടി ഓടിക്കക്കവും ഒക്കെ വലിയ ഹരമായാത് കൊണ്ടാണ് പൊന്നപ്പോ.. എന്തരായാലും നന്ദികള്…

  11. മാസ്റ്റർ ആ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്….

Leave a Reply to Ershad Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: