Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിയോഗം 6 [മാലാഖയുടെ കാമുകൻ] 1146

Kambi Views 146916

നിയോഗം 6
Niyogam Part 6 | Author : Malakhayude Kaamukan | Previous Part

അടുത്ത ഭാഗം ഇതിന്റെ ക്ലൈമാക്സ് ആണ്.. വിഷയം കുറച്ചു ഡീപ് ആണ്. അതുകൊണ്ടു സ്പ്ലിറ്റ്‌ ചെയ്തതാണ്. തുടർന്ന് വായിക്കുക..
ഇതിൽ പല സംശയങ്ങളും വരും എന്നെനിക്ക് അറിയാം.. അതൊക്കെ അടുത്ത ഭാഗമായ ക്ലൈമാക്സിൽ ഉൾപ്പെടുത്തും.. കൂടാതെ കുറച്ചു സമയം ചിലപ്പോൾ വേണ്ടി വരും.. മനസ്സിൽ ഉള്ളത് മൊത്തം എഴുതാൻ ആണ്. അതുപോലെ എനിക്ക് ഈ കഥയുടെ ഉള്ളിൽ നിന്നും ഇറങ്ങണം എന്ന കാര്യം അത്യാവശ്യം ആണ്..
സ്നേഹത്തോടെ.. എംകെ.നിയോഗം- 6

അവളുടെ മാസ്ക് മാറ്റിയപ്പോൾ അവളുടെ മുഖം കണ്ടു പേടിച്ചു ഞാൻ പുറം തല്ലി വീണത് ടേബിളിൽ ആണ്.. അത് നെടുകെ പൊട്ടി ഞാൻ നിലത്തു വീണു..

അതിൽ ഇരുന്ന സാധനങ്ങൾ നിലത്തു വീണു ചിതറി.. ഞാൻ പേടി കൊണ്ട് കണ്ണടച്ചു ശ്വാസം അഞ്ഞു വലിച്ചു..

ദൈവമേ ഞാൻ എന്താണ് ഈ കാണുന്നത്? കണ്ണുകളെ വിശ്വസിക്കാൻ വയ്യല്ലോ..

എനിക്ക് കണ്ണ് തുറക്കാൻ പേടി ആയിരുന്നു. എഴുന്നേറ്റ് ഓടണം എന്നുണ്ട്..

എന്നാൽ കഴിയുന്നില്ല. ദേഹം മൊത്തം തളർന്ന അവസ്ഥ.

ഞാൻ കണ്ണ് മെല്ലെ തുറന്നു നോക്കി..

“അമ്മെ.. ഇതെന്തു… എന്താ ഇത്? “

അറിയാതെ വായിൽ നിന്നും വന്ന ശബ്ദം… ഞാൻ ഒന്ന് കൂടി നോക്കി..

അവളുടെ നീളമുള്ള ചെവികൾ.. കൂർത്ത താടി, വായിൽ നിന്നും ഇറങ്ങി കിടക്കുന്ന പല്ലുകൾ പുറത്തു കാണാം..

രണ്ടെണ്ണം മുകളിലും രണ്ടെണ്ണം താഴെയും.. ചുണ്ടുകൾ പെണ്ണിന്റേതു പൊലെ തന്നെ.

മൂക്ക് തീരെ ചെറുതാണ്..മൂക്കിന്റെ അറ്റം കറുപ്പ്..അതിൽ നിന്നും മൂന്ന് വരകൾ വീതം കവിളിലേക്ക്.. പുലിയുടെ മീശ പോലെ…

വലിയ കണ്ണുകൾ..കണ്ണുകൾ വാലറ്റം മുകളിലേക്ക് ആണ്.. കുറച്ചു ചെരിഞ്ഞ കണ്ണുകൾ..

കണ്ണിന്റെ ചുറ്റും കറുപ്പ് കളർ. ആ കറുപ്പ് നിഴൽ കുറച്ചു നീളത്തിൽ ഉണ്ട്.. പുരികവും മുകളിലേക്ക് ചെരിഞ്ഞാണ്..

ഏകദേശം പെണ്ണ് പോലെ ഉണ്ട് എന്നാൽ മനുഷ്യൻ അല്ല.. വല്ലാത്തൊരു രൂപം.. അവളുടെ തലമുടി കറുപ്പ് തന്നെ ആണ്..

അവൾ കണ്ണ് തുറന്നപ്പോൾ ഞാൻ വീണ്ടും പേടിച്ചു.. വലിയ നീല കണ്ണുകൾ.
കൃഷ്ണമണിയുടെ സ്ഥാനത്തു ഓവൽ ആകൃതിയിൽ മുകളിലോട്ട് നിൽക്കുന്ന കറുത്ത ഭാഗം.
ഒരു പൂച്ചയുടെ കണ്ണ് എങ്ങനെ ആണോ അത് പോലെ തന്നെ.
അത് നീല നിറത്തിൽ തിളങ്ങുന്നു..

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

മാലാഖയുടെ കാമുകൻ

My heart is pierced by Cupid, I disdain all glittering gold....

307 Comments

Add a Comment
  1. കാളിദാസൻ

    വന്നില്ലല്ലോ… 😔😔😔

  2. Mk next epo varum..

  3. കിച്ചു

    ഇന്ന് 12 മണിക്ക് മുമ്പ് വരോ

  4. Aduthathe roshanteyum archanayudeyum oru love story ezhuthumo

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use