Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സീതാരാമം [Cuck Hubby] 590

Kambi Views 758742

അതെ! നമുക്കെല്ലാവർക്കും തീരെ ചെറുതല്ലാത്ത ഒരു ഫ്ലാഷ് ബ്ലാക്കിലേക്കു കടക്കാം!!

എൻ്റെ പേര് ജയരാമൻ, അടുപ്പമുള്ളവർ എന്നെ രാമൻ എന്നാണ് വിളിക്കാറ്, പാരമ്പര്യമായി ഉയർന്ന സാമ്പത്തിക നിലയുള്ള കുടുംബത്തിലായിരുന്നു എൻ്റെ ജനനം, പക്ഷെ സമയ ദോഷം കൊണ്ടോ അതോ എൻ്റെ അച്ഛന്റെ പിടിപ്പുകേട് കൊണ്ടോ കാലക്രമേണ ഞങ്ങളുടെ സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ട് പോയി, അവസാനം ആകെ ബാക്കിയുണ്ടായിരുന്ന വീട് പോലും വിറ്റാണ് എൻ്റെ ചേച്ചിയെ കല്യാണം കഴിപ്പിച്ചു അയച്ചത്, കേറിക്കിടക്കാൻ വീട് പോലും ഇല്ലാതായപ്പോൾ ഞങ്ങൾ അടുത്ത പട്ടണത്തിൽ ഒരു വാടക വീട്ടിലേക്കു താമസം മാറി.

പുതിയ പട്ടണത്തിൽ ഞങ്ങൾ ശരിക്കും അഭയാർത്ഥികളെ പോലെ ആയിരുന്നു, പലതരം കച്ചവടങ്ങളും വീണ്ടും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും വിജയിക്കാതെ വന്നപ്പോൾ, ജീവിതത്തിൽ ഉടനീളം പരാജയങ്ങൾ ഏറ്റുവാങ്ങിയ എൻ്റെ അച്ഛൻ ഹൃദയം തകർന്നാണ് മരിച്ചത്, കാരണവന്മാരായി ഉണ്ടാക്കിയ എല്ലാ സ്വത്തുക്കളും താൻ കാരണമാണ് നഷ്ടപ്പെട്ടത് എന്ന കുറ്റബോധം എൻ്റെ അച്ഛനെ എന്നും വേട്ടയാടിയിരുന്നു, എന്നെയും അമ്മയെയും തനിച്ചാക്കി അച്ഛൻ ഈ ലോകത്തോട് വിട പറയുമ്പോൾ എനിക്ക് അന്ന് പത്തൊമ്പതു വയസ്സായിരുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും എൻ്റെ തലയിൽ ആയപ്പോൾ, എനിക്ക് എൻ്റെ അമ്മ മാത്രമായിരുന്നു ഈ ലോകത്തു തണലായി നിന്നതു, ശരിക്കു പറഞ്ഞാൽ ജീവിതത്തിലെ ഒരു ഇരുണ്ട കാലഘട്ടം തന്നെ ആയിരുന്നു അത്, എത്രയൊക്കെ കഷ്ട്ടപ്പെട്ടു പരിശ്രമിച്ചാലും ജീവിതം പച്ച പിടിക്കാത്ത ഒരവസ്ഥ, എന്തിനാണ് പ്രകൃതിയും, ജീവിതവും എന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്!!

കടുത്ത ശിവ ഭക്തനായ ഞാൻ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ ശിവൻറെ അമ്പലത്തിൽ പോകുമായിരുന്നു, ആ ജീവിത സാഹചര്യത്തിൽ എനിക്ക് മനസ്സിന് കുറച്ചെങ്കിലും ആശ്വാസം കിട്ടിയതും, ജീവിതം മുമ്പോട്ടു നയിക്കാനുള്ള ആത്മവിശ്വാസും ലഭിച്ചതും ശിവൻറെ മുമ്പിൽ കൈ കൂപ്പി നില്കുമ്പോളുള്ള നിമിഷങ്ങളിൽ ആയിരുന്നു!!

ജീവിതത്തിലെ ദുരിതങ്ങളുമായി മല്ലിടുന്ന മാനസികാവസ്ഥയിൽ എൻ്റെ മനസ്സിൽ ഒരിക്കൽ പോലും പ്രേമമോ, പെണ്ണോ എന്ന ഒരു വികാര വിചാരവും കടന്നു വന്നിട്ടില്ലായിരുന്നു ,പതിവ് പോലെ ഒരു വെള്ളിയായ്ച്ച ശിവൻറെ അമ്പലത്തിൽ തൊഴാൻ പോയപ്പോഴാണ് ഞാൻ സീതയെ ആദ്യമായി കാണുന്നത്, പച്ച കരയുള്ള സെറ്റു സാരിക്ക് അതെ നിറത്തിലുള്ള ബ്ലൗസും അണിഞ്ഞു നിൽക്കുന്ന അവളെ ആദ്യമായി കണ്ടപ്പോൾ, എൻ്റെ കണ്ണിൽ ഞാൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിയായിട്ടുള്ള ഒരു പെണ്ണാണ് അവൾ എന്ന് എനിക്ക് തോന്നി, അതോടൊപ്പം ഇവളെ ദൈവം സൃഷ്ടിച്ചത് എനിക്ക് വേണ്ടിയാണ് എന്ന ഒരു ഉൾവിളിയും എൻ്റെ മനസ്സിൽ ഉണ്ടായി.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

145 Comments

Add a Comment
  1. ഭാര്യയുടെ പ്രണയം സീത. രാമം 😄

    1. അതെ! രണ്ടും ഒരേ കഥ തന്നെയാണ്, ആദ്യമായി എഴുതുന്നത് കൊണ്ട് ഭാര്യയുടെ പ്രണയം എന്ന കഥയ്ക്ക് അതിന്റെ ഒറിജിനൽ കഥയോട് നീതി പുലർത്താൻ പറ്റിയില്ല, അതിനാലാണ് സീതാരാമം എന്ന പേരിൽ പുനരാവിഷ്കരണം നടത്തുന്നത്!!

  2. Any updates 🙂

  3. ബ്രോ എന്തായി …. ബാക്കി തായോ

  4. Bro enthayi. Seetha udne varumo

  5. Bo enthayi …any update

    1. Hy bro! Sughamalle? Will be back soon☺️

  6. ഈ കഥയുടെ തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു, കാരണം അത്രത്തോളം മാനസിക വ്യഥ അനുഭവിക്കുന്ന രാമന് തന്റെ ഭാര്യക്കും സുഹൃത്തിനും തക്കതായ തിരിച്ചടി നൽകാൻ സാധിക്കട്ടെ. ഭർത്താവിൽ ഇല്ലാത്ത എന്ത് പ്രത്യേകത അല്ലെങ്കിൽ സുഖിപ്പിക്കൽ ആണ് അനന്തുവിനുള്ളത്? ഏത് പരിതഃസ്ഥിതിയിൽ ആണ് അവർ രാമനെ വഞ്ചിച്ചു അടുത്തത്?

    1. Thanks for the comment RK! Everything will be disclosed soon!!

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: