Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

🖤അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ] 71

Kambi Views 37813

കമ്പിയും കഥയുമില്ലാത്ത മുഷിപ്പൻ

കോറോണച്ചിന്തയുടെ തുടർച്ചകളാണ്.

ബുദ്ധിമുട്ടായാൽ വീണ്ടും

ക്ഷമിക്കണം😁.

ഇതൊക്കെ വേറെ എവിടെയെങ്കിലും

എഴുതി ഇട്ടുകൂടെ.. എന്ന് ചോദിച്ചാൽ;

അവിടെയൊന്നും നമ്മുടെ കമ്പിക്കുട്ടന്റെ എന്തും സഹിക്കുന്ന വിശാലമനസ് കിട്ടില്ലല്ലോ……❤️


അമ്മ..അറിയാൻ 2🖤

Amma..Ariyaan part 2 | Author : Pankajakshan Koilo


ഒരു മാവ് നട്ടാൽ ലക്ഷങ്ങളായി വളരുന്ന…പ്രകൃതി സത്യം കൊച്ചു കുട്ടിക്ക് മനസിലാക്കിക്കൊടുക്കുന്ന കർഷകന്റെയൊപ്പം, പ്രതീകാത്മകമായി…….., ആമിർ ഖാനും സിദ്ധാർത്ഥും കൂട്ടരും പ്രേക്ഷകരോട് കൈവീശിക്കാണിച്ചപ്പോൾ കൂടെ അവനും കയ്യടിച്ചു… അപൂർവ്വമായി അവന്റെ മുഖത്ത് കാണാറുള്ള തിളക്കത്തോടെ.

പതിവു പോലെ ‘പ്രതീകാത്മകം’ തിരിച്ചറിയാത്ത ഞാൻ,

…..ങ്ങേ…അവരെന്താ ഉയർത്തെഴുനേറ്റ് വന്ന് മാവ് നടാൻ പോവുകയാണോയെന്ന് …….. ഒരു നിമിഷം സംശയിച്ചു.!

ഞാനങ്ങനെയിരിക്കുമ്പോൾ അവൻ

എന്തോ ഒരാനന്ദത്തിൽ ചിരിക്കുകയാണ് !.

“നീയെന്താ …. ചിരിക്കുന്നത്”

രംഗ് ദേ ബസന്തിയിൽ മുഴുകിയിരുന്ന ഞാൻ അവനെ നോക്കി.

““എടാ .. സിനിമയാണെങ്കിലും ….; ആമിറും സിദ്ധാർത്ഥുമെല്ലാം ചിരിച്ചു കൊണ്ട് മരിക്കുന്നത് കണ്ടില്ലേ… അതുപോലെ മരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അല്ലേ…………………………..!?

അത് തന്നെയാണല്ലേ………ഇതിലെ പ്രധാന ചൂണ്ടുപലക….; മരണത്തിന്റെ മൂന്നാമതൊരു രീതി കൂടി പരിചയപ്പെട്ട ആ സായിപ്പിന്റെ കണ്ടെത്തൽ…………

ചിരിച്ചു കൊണ്ട് മരിക്കുന്നവർ .!!!….. വീണ്ടും നമ്മിലൂടെ ജീവിക്കുന്നവർ…….. !!!””

അവന്റെ കണ്ണുകൾ തിളങ്ങി. വികാരപരമായി കാണുമ്പോൾ തോന്നുന്ന താത്കാലിക കണ്ണീർ പാടയുടെ മറവിൽ അവന്റെ കയ്യടിയെ നോക്കി ഞാൻ ദീർഘനിശ്വസിച്ചു.

“റൂബാ റൂ…. ………റോഷ്…നീ…..”

റഹ്‌മാനും കൂട്ടരും പാടുന്ന അവസാനരംഗങ്ങൾ കണ്ട് … കണ്ണിലൊരു തുള്ളി ഉപ്പുനീർ നിറച്ചു കൊണ്ട് കൂടെ ഞാനുമിരുന്നു…….

കട്ടിലിലേക്ക് കിടന്ന്… കൈ..തലയ്ക്കടിയിൽ പിണച്ചു വെച്ച് മുകളിലെ..കറങ്ങുന്ന ഫാനിലേക്ക് നോക്കി അവൻ കിടന്നു ….. ചുവരിലെ ചിരിക്കുന്ന ഗാന്ധിയപ്പൂപ്പൻ ഞങ്ങളെ തന്നെ നോക്കുന്നതായി എനിക്ക് തോന്നി.

എന്റെ ഉൾക്കണ്ണിൽ വീണ്ടും അവന്റെ

തിരിച്ചറിവുകളോടുള്ള ബഹുമാനം നിറഞ്ഞു. കഥകളെ വികാരപരമായി മാത്രം കാണുന്ന എനിക്ക് ….., അത് അവരുടെ അവസാനമല്ല ….പുതിയ തുടക്കമാണെന്ന് മനസിലായത് …., അവന്റെ വാക്കുകളിലൂടെയാണ്.

 

……… ചിരിച്ചു കൊണ്ട് മരിച്ചവർ …,

ലോകത്ത് നൻമയുടെ പിൻഗാമികളെ സൃഷ്ടിച്ച നല്ല രക്തസാക്ഷികൾ !!!.

 

പലർക്കും പലപ്പോഴും

പ്രാന്തൻ ചലനങ്ങളായി തോന്നാറുള്ള അവന്റെ ഭാവങ്ങൾ എനിക്ക് പാഠശാലകളായിരുന്നു.

അവന്റെ മുഖത്ത് അനുഭവങ്ങളുടെ തിരിച്ചറിവാണ് കൂടുതലും കാണാനാവുക…. പ്രതീക്ഷയുടെ

സ്വപ്നതിളക്കത്തേക്കാൾ .!

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

പങ്കജാക്ഷൻ കൊയ്‌ലോ

12 Comments

Add a Comment
 1. പങ്കജാക്ഷൻ കൊയ്‌ലോ

  വാമ്പയർ… തൂലിക…. നീൽ….
  ബ്ളാക്ക് പേൾ …………..

  പ്രത്യേക നന്ദി🖤

 2. പങ്കജാക്ഷൻ കൊയ്‌ലോ

  നീൽ ബ്രോ…

  വളരെ നന്ദി….

  ഇഷ്ടമില്ലാത്ത എഴുത്തുകളെ വിമർശിക്കുന്നതും ചീത്ത പറയുന്നതിലുമൊന്നും തെറ്റ് പറയാൻ പറ്റില്ല…. പക്ഷേ;
  അതിവിടെ പ്രസിദ്ധീകരിക്കരുത് എന്ന്
  പറയണ്ട കാര്യമില്ല…
  നീൽ പറഞ്ഞത് പോലെ അത്ഡോക്ടർ കുട്ടൻ തീരുമാനിക്കട്ടെ.

  ഞാനങ്ങനെ സാദാപ്രണയകഥകളോ
  അമ്മക്കഥകളോ ഇഷ്ടപ്പെടുന്നില്ല.
  പക്ഷേ അതിവിടെ പ്രസിദ്ധീകരിക്കരുത്
  എന്ന് പറയാൻ എനിക്ക്പറ്റുമോ!?…..,

  ‘എഴുതിയത് താത്പര്യമില്ല നിർത്തിയിട്ട്
  പോടേ..’
  എന്ന് പറയാം.
  [ഒരു പക്ഷെ പുള്ളി അതായിരിക്കും
  ഉദ്ദേശിച്ചത്].

  എന്തായാലും..:
  കുത്തിക്കുറിക്കൽ നിർത്തിയാലും
  കമ്പിക്കുട്ടനിൽ വരും ബ്രോ….
  നമുക്ക് ‘കമ്പിക്കത’വായിക്കേണ്ടേ…😆

  ഇവിടുത്തെ സംശയരോഗ ആർമിയുടെ ഒരു ഇര ആയതു കൊണ്ട് ‘നിറസാന്നിധ്യം’ ഒന്നും ആവാൻ പറ്റുന്നില്ല…………….

  എങ്കിലും.. കാണാമറയത്തിരുന്ന്
  സൗഹൃദങ്ങളുടെ മരുപ്പച്ച തരുന്ന
  നിലിെനെ പോലെയുള്ളവരെ തേടി..
  ഇനിയും വന്നുകൊണ്ടേയിരിക്കും.🖤

 3. എടോ പങ്കു് ബ്രോ താൻ എന്താടോ നാനാവാതെ .,.,.,.,.,.,.,.,.,.
  തന്റെ കഥകളും വായിക്കാൻ ആളുണ്ടടോ ഇവിടെ താൻ എഴുതാടോ .,.,.,.,
  ഇഷ്ടം ഉള്ള പോലെ എഴുതു

  1. പങ്കജാക്ഷൻ കൊയ്‌ലോ

   ഹ ഹ .. കറുത്ത മുത്തേ…🖤

   വീണ്ടും ശ്രമിക്കാം …

   നന്ദി ഒരു പാട് .

 4. കമ്പി പ്രദീക്ഷിച്ചു വരുന്ന ആൾക്കാരാണ് ഇവിടെ വരുന്ന 100% ആളുകളും കാരണം ഈ site ന്ടെ പേര് തന്നെ കമ്പികഥകൾ എന്നാണ് അതു കൊണ്ട് ഇതു പോലെ ഉള്ള കഥകൾ ഇവിടെ പോസ്റ്റ്‌ ചയ്യുന്നത് തീർത്തും ഒഴിവക്കുക..ഇതു പോലെ ഉള്ള സാഹിത്യം ഇവിടെ ആരും പ്രദീക്ഷിക്കുന്നില്ല ഇഷ്ടപെടുന്നില്ല…. ⚠️avoiding this type of stories otherwise plz change the name of the site

  1. പങ്കജാക്ഷൻ കൊയ്‌ലോ

   നിർത്തി ഭായി…..;
   ഇത് അവസാനത്തെ ആണ്.

   പുള്ളി സമ്മതിച്ചു തരില്ലെങ്കിലും ഈ
   സൈറ്റിന്റെ ഹൃദയം എന്ന് നമ്മൾ കരുതുന്ന
   മാസ്റ്റർ….. ഇനി ഇങ്ങോട്ട് ഇല്ല എന്ന് കുറിച്ചത് വായിച്ചപ്പോൾ തന്നെ ഇങ്ങോട്ട്
   വരാനുള്ള അവസാനത്തെ ഊർജ്ജം
   കൂടി ചോർന്നു പോയത് പോലെ ആണ്.

   താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.

   NB: ഇവിടെ കഥ വായിക്കുന്നതിന് മുൻപ്
   അതിന്റെ ‘ടാഗ്’ നോക്കുക..
   കൂടെ മിക്കവാറും കഥകളുടെ ആമുഖത്തിൽ
   തരുന്ന ‘മുന്നറിയിപ്പുകൾ’ വായിക്കുക…;

   കമ്പി വായിച്ചു നിർവാണം പ്രാപിക്കാനുള്ള
   താങ്കളുടെ വിലയേറിയ സമയം വെറുതെ
   നഷ്ടപ്പെടുത്തരുത്!.

   അപ്പോ ശരി… വിട……………..

   1. നിങ്ങൾ എന്താണ് പങ്കേട്ടാ അപ്പോഴേക്കും പിണങ്ങിയോ….??????????
    ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞെന്ന് വെച്ച് പങ്കേട്ടൻ ഇങ്ങനെയൊക്കെ ഓരോ കടുംപിടുത്തം പിടിച്ചാലോ , ഒന്നുമില്ലെങ്കിലും കുറേ വായനാനുഭവം ഉള്ള ഒരു വ്യക്തി അല്ലെ…..

    മാസ്റ്റർ ഇന്ന് പോയെങ്കിലെന്താ നാളെ തിരിച്ചുവരില്ലേ , അപ്പൊ ലൈക്കടിക്കാനും , കമെന്റ് ചെയ്യാനും പങ്കേട്ടൻ ഇവിടെ തന്നെ വേണ്ടേ……

    പങ്കേട്ടാ, നിങ്ങളുടെ എഴുത്തിലെ അക്ഷരങ്ങൾക്ക് ഒരു ശുദ്ധിയുണ്ട് .. അത് മാത്രം മതി നിങ്ങളെഴുത്തുന്നത് എന്തായാലും ആളുകള് വായിക്കാൻ…..

    അപ്പൊ ഇവിടെ ഒക്കെ തന്നെ കാണൂലോ ല്ലേ…???

    1. പങ്കജാക്ഷൻ കൊയ്‌ലോ

     @vampire
     ഏയ്… ഒരു കടുംപിടുത്തവും ഇല്ല.. ഭായ്. നമ്മള് പിടിച്ചാൽ നമുക്ക് പോയി അല്ലേ.

     മാസ്റ്റെർ പോയതിന്റെ ഒരു വിഷമം കൊണ്ട് പറഞ്ഞതാ.

     പിണക്കം അല്ല.. ചെറിയൊരു സങ്കടം……………….
     ഇങ്ങനത്തെ കമന്റുകളൊക്കെ കാണുമ്പോൾ അത് തനിയെ
     മാറും!.

     അല്ലെങ്കിലും, അയാൾ പറഞ്ഞത്
     പ്രകാരം ഇങ്ങനത്തെ നുറുങ്ങുകൾ
     ഇടാതിരിക്കാൻ ശ്രമിക്കാം.എന്നേ
     ഉദ്ദേശിച്ചുള്ളൂ…

     ഇവിടെ വിട്ട് എവിടെ പോവാനാ
     സഹോ.. നിങ്ങളൊക്കെ
     ഉള്ളപ്പോ……………..🖤

     സ്നേഹത്തിന്
     വളരെ….നന്ദി.

  2. @ tonnystark ഇവിടെ ഏതു കഥ പോസ്റ്റ് ചെയ്യണം എന്നു അഡ്മിൻ അല്ലെ തീരുമാനിയ്ക്കുന്നതു. താങ്കൾ ടാഗ് നോക്കി വായിക്കു സഹോദരാ… ആരും നിര്ബന്ധിച്ചില്ലല്ലോ ഇവിടെ വന്നു ഇതു വായിക്കാൻ …. രചയിതാവ് പറയുന്നും ഉണ്ട്‌…
   @പങ്കജാക്ഷൻ ഇങ്ങനെ പറയുന്നത് കെട്ടു പൊകൻ ആണെങ്കിൽ അതിനെ സമയം ഉണ്ടാകു… തീരുമാനം പുനഃ പരിശോധിയ്ക്കും എന്നു കരുതുന്നു.. കുഞ്ഞെഴുത്തുകൾ ഇഷ്‌പ്പെടുന്നവരും ഉണ്ടു കെട്ടോ…

   1. പങ്കജാക്ഷൻ കൊയ്‌ലോ

    @തൂലിക…

    കുറച്ചു നാളായി കുടുങ്ങിപ്പോയ
    അവസ്ഥ മറികടക്കാൻ ചുമ്മാ
    കുത്തിക്കുറിക്കുന്ന കുഞ്ഞെഴുത്തിനെ
    ഇഷ്ടമായെങ്കിൽ വളരെ സന്തോഷം.

    ഞാനും കമ്പി തന്നെ വായിക്കാൻ
    വരുന്നതാണ്.
    പക്ഷേ ടാഗും ആമുഖവുമൊക്കെ
    നോക്കിയാണ് മുന്നോട്ട് പോകുന്നത്.

    അതുകൊണ്ട് എവിടേം പോന്നില്ല.
    എഴുതാൻ പറ്റാത്ത വിഷമം
    വായിച്ചു തീർക്കും 😊.

    സ്നേഹത്തോടെ……….

  3. 99 പോരേ ചേട്ടാ..??
   അങ്ങനെ അങ് generalise ചെയ്യാതെ..
   താങ്കൾ ഇവിടെ കമ്പി മാത്രമേ പ്രതീക്ഷിക്കുന്നുണ്ടാവുകയുള്ളൂ.. എന്നാൽ ഞാൻ അങ്ങനെയല്ല..ഈ സൈറ്റിന്റെ പേര് ഇങ്ങനെ ആയതുകൊണ്ട് മാത്രം അങ്ങനെ കമ്പി മാത്രം മതി എന്നൊക്കെ പറയണോ??
   എല്ലാ വിഭാഗം കഥകളും വരട്ടെന്നെ.. ഇത് വായിച്ചിട്ട് പോയാമതി എന്നൊന്നും ആരും ആരോടും പറയുന്നില്ലല്ലോ..ടാഗ് നോക്കുക..അല്ലെങ്കിൽ ആമുഖത്തിൽ നോക്കുക.. ഇതിന്റെ ആമുഖത്തിൽ വെണ്ടക്ക വലുപ്പത്തിൽ എഴുതിയിട്ടുണ്ടല്ലോ കമ്പി ഇല്ലന്ന്..ഇഷ്ടമായില്ലേൽ വായിക്കാതെ ഇരിക്കുക..അറ്റ്ലീസ്റ് വെറുതെ ഇവിടെ അതു പാടില്ല ഇതുപാടില്ല എന്നൊക്കെ ഗീർവാണം അടിക്കാതെ മിണ്ടാതെ പോകുക..
   താല്പര്യമുള്ളവർ വായിച്ചോട്ടെ?? എന്തെങ്കിലും അസൗകര്യം ഉണ്ടോ ആവോ??

   പങ്കു ജി.. ഇവിടെ നിറസാനിധ്യമായി ഉണ്ടായിരുന്ന നിങ്ങൾ ഇങ്ങനെ ആരേലും എന്തേലും പറയുന്ന കേട്ട് പോകുന്നു എന്നൊക്കെ തീരുമാനം എടുക്കുക എന്നൊക്കെ പറഞ്ഞാൽ..കുറച്ച് വിഷമം ഉണ്ട്..

   1. പങ്കജാക്ഷൻ കൊയ്‌ലോ

    മറുപടി മേലോട്ട് പൊങ്ങിപ്പോയി…,😊
    നീൽ ബ്രോ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use