കോബ്രാഹില്‍സിലെ നിധി 29 [Smitha] 632

Kambi Views 53551

കോബ്രാ ഹില്‍സിലെ നിധി 29

CoBra Hillsile Nidhi Part 29 | Author :  SmiTha   click here for all parts

 

കൊട്ടാരക്കെട്ടുകള്‍ക്കിടയിലെ വിശാലമായ നടുത്തളത്തിലായിരുന്നു യജ്ഞമണ്ഡപമൊരുക്കിയിരുന്നത്.
മുമ്പ് നടത്തപ്പെട്ടിരുന്ന മഹാമൃത്യുഞ്ജയഹോമങ്ങളുടെ രംഗഭൂമിയും അത് തന്നെയായിരുന്നു.
അവിടെയാണ് രാഹുല്‍ ദിവ്യയെ യോഗധ്യാനം പരിശീലിപ്പിച്ചിരുന്നത്.
യാഗത്തിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായിരുന്നു അത്.
രാജശേഖര വര്‍മ്മയുടെ കൊട്ടാരത്തില്‍ നടത്തപ്പെടുന്ന മഹാമൃത്യുന്ജയയാഗം ഇതിനോടകം മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി.
അതിന്‍റെ ചരിത്രവും ഐതിഹ്യങ്ങളും അപഗ്രഥിക്കപ്പെട്ടു.
സാംസ്ക്കാരിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു.
നഗരത്തിലെ ടെലിവിഷന്‍ കേബിള്‍ ഒപ്പറേറ്റര്‍മാര്‍, ദേശവിദേശ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ യജ്ഞം തത്സമയസംപ്രേഷണം നടത്തി.
യജ്ഞത്തിന്‍റെ അവസാന ദിവസം, യജ്ഞമണ്ഡപത്തിന് പടിഞ്ഞാറേവശത്ത് കൂട്ടുകാരുടെ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടവും നിര്‍ദ്ദേശങ്ങളും നല്‍കി നില്‍ക്കുകയായിരുന്നു ലത്തീഫ്.
“ലത്തീഫ് ദാദാ,”
പെട്ടെന്ന് അവന്‍ ടോമിയുടെ വിളി കേട്ടു.
തിരിഞ്ഞു നോക്കുമ്പോള്‍ വിദേശ ടെലിവിഷന്‍ ചാനലുകാരുടെ മുമ്പില്‍ നില്‍ക്കുന്ന ടോമിയെ കണ്ടു.
ലത്തീഫ് അവരുടെയടുത്തെക്ക് ചെന്നു.
“എന്താടാ?”
“ലത്തീഫ് ദാദാ..ഇവമ്മാര് എന്നോട് ഒടുക്കത്തെ സംശയങ്ങള്‍ ഒക്കെ ചോദിക്കുവാ. ഞാന്‍ എത്ര പറഞ്ഞിട്ടും ഇവമ്മാര്‍ക്ക് തിരിയുന്നില്ല. ഇവമ്മാരുടെ ഇംഗ്ലീഷ് പോരാ.ലത്തീഫ് ദാദാ ഒന്ന്‍…”
“ഉം …ഉം …”
ലത്തീഫ് അവന്‍റെ നേരെ നോക്കി അമര്‍ത്തി മൂളി.
പിന്നെ മാധ്യമ പ്രവര്‍ത്തകരെ നോക്കി.
“ക്യാന്‍ ഐ ബി ഓഫ് എനി ഹെല്പ് ഫോര്‍ യൂ,”
സ്വരത്തില്‍ വിനയം വരുത്തി ലത്തീഫ് ചോദിച്ചു.
“വി ഹാവ് എ ഫ്യൂ ക്വസ്റ്റ്യന്‍സ് റിഗാഡിംഗ് ദിസ് റീച്വല്‍,”
“കൈന്‍ലി ആസ്ക്,”

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

smitha

Smitha

Give me a pen and a paper. I will write poetry in the midst of torture....

259 Comments

Add a Comment
  1. Ipozha vayichu theerthu ath.polichadukki.ithra nalloru kadha thannathinu thanku so much.

  2. ചേച്ചി വളരെ അധികം എക്സൈറ്റഡ് ആണ് ഞാൻ… കുറച്ചുകാലം സൈറ്റിൽ കയറാൻ പറ്റിയിരുന്നില്ല… അതുകൊണ്ട് ഓരോ പാർട്ടും കഴിയുമ്പോൾ എനിക്കുണ്ടായ സുഖം പറഞറിയിക്കാൻ ഇനി എനിക്ക് കഴിഞ്ഞെന്ന് വരില്ല… എങ്കിലും ഓർമ വന്ന ചില കാര്യങ്ങൾ പറയട്ടെ…. എന്റെ ഊഹം ശരിയാണെങ്കിൽ ഒരു കൊച്ചു വിക്കിപീഡിയ ആണ് ചേച്ചി… എന്തൊരു നോളേജ്… ആര്യപത്രിയെ കുറിച്ചുള്ള അറിവ്… സൽവർഡോർ ഡാലിയുടെ വിശ്വവിഖ്യാതമായ പെയിന്റിങ്ങ് പേർസിസ്റ്റാൻസ് ഓഫ് മെമ്മറി… സർപ്പ ദാംശനം ഏറ്റാൽ മരുന്ന് കൊടുക്കുന്ന രീതി… എനിക്ക് കെട്ടുപരിചയം ഉള്ള കാര്യങ്ങൾ ഇതൊക്കെ ആയിരുന്നു… അല്ലാത്തത് എത്രയോ വേറെ കിടക്കുന്നു….
    ഈ കഥയുടെ സസ്പെൻസിനെക്കാളും, പ്രണയം വർണ്ണിക്കാൻ സൃഷ്ട്ടിച്ച മനോഹരമായ വാക്കുകളെക്കാളും എന്നെ ആകർഷിച്ചത് അതാണ്…. യൂവർ ബ്രെയിൻ…. ആൻഡ് യൂ നോ ഹൗ റ്റു യൂസ് ഇറ്റ്… കൊറേ പറയാൻ ഇരുന്നാതാ ഇത്രേം വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു…
    ചേച്ചിയോടുള്ള ആരാധന കൂടുന്നു…
    ലൗ യൂ… ഇതൊരു പ്രണയാഭ്യർത്ഥന ആയി കണ്ട് എന്റെ വില കളയരുത്…
    ചേച്ചിയെപോലെ ഒരു വ്യൂ ഉള്ള ഒരു കൂട്ടുകാരി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്…

    ( ന.ബി )
    ലത്തീഫ് എങ്ങാനും മരിച്ചിരുന്നെങ്കിൽ ഇവിടെ മറ്റൊരു ശവം വീണേനെ….😍😍😍😍

  3. Avatar

    വായിക്കാന്‍ അല്പം വൈകി…..ഞാന്‍ ആദ്യമായാണ്‌ ഇത്ര വലിയ ഒരു കഥ ഈ സൈറ്റില്‍ വായിക്കുന്നത്. ഒരു പാട് ഇഷ്ടമായി. ഇനിയും നല്ല കഥകള്‍ തുടര്‍ന്നും എഴുതാന്‍ സാധിക്കട്ടെ എന്ന്‍ ആശംസിക്കുന്നു……

  4. smithechi cheriya oru veettu thadangalil aanu njan ippol ellavareyum miss cheyyunnu ee kalayalavil ee site nodulla addiction njan manasil akkunnu pine onnum parayan illa climax athyugran enne ormayundu ennu last words kandappo manasil aayi orupadu orupadu santhosham keypad phone aanu use cheyyunnathu so orupadu typing cheyan pattunila pattumbol varam

    1. ലക്ഷ്മിയുടെ പ്രശ്നം എന്താണ് എന്ന്‍ വ്യക്തമായില്ല. എങ്കിലും എല്ലാ പ്രതിബന്ധങ്ങളും മാറി സൈറ്റിലെ കൂട്ടുകാരോടൊപ്പം കൂടിച്ചേരാന്‍ കഴിയട്ടെ എന്ന്‍ ആശംസിക്കുന്നു, ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

  5. രാഹുൽ കഥകൾ പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ ദിവ്യയുടെ മിഴികൾ നിറഞ്ഞപ്പോൾ യഥാർത്ഥത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞത് ഞനറിഞ്ഞില്ല.

    അവസാനത്തിൽ ആ പ്രാവുകളുടെ Sean ദേവദൂത് സിനിമയിൽ മോഹൻലാൽ നോക്കി നിന്ന പോലെ ഞാനും നോക്കി നിന്നു.
    സമിതേച്ചിയുടെ ഇതിലും നല്ല കഥകൾ എനിയും പ്രതിക്ഷിക്കുന്നു.
    അവസാന ഭാഗത്തും ഞങ്ങളെ മറന്നില്ലല്ലോ ആ സ്നേഹത്തിന് പ്രത്രേക നന്ദി
    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    1. താങ്ക്യൂ റഷീദ്…
      നിങ്ങളെ മറക്കുകയോ? എങ്കില്‍പ്പിന്നെ സ്മിത എന്ന എഴുത്തുകാരി ഇല്ല.

      താങ്ക്സ് എഗൈന്‍…

  6. കോബ്ര വായിച്ചിട്ട് കമന്റാതെ പോകുന്നതെങ്ങനെ??? ഇനി എങ്ങാനും ഞാൻ കമന്റിയോ??? ഏയ്‌…

    അങ്ങനെ അതങ്ങോട്ടു അവസാനിപ്പിച്ചു അല്ലേ??? ഇതാണോ സോഷ്യലിസം??? പാവം എന്റെ ദിവ്യക്കുട്ടി… ആ പ്രണയം കാണാതെ ത്രില്ലറിൽ മാത്രമൊതുക്കി അവസാനിപ്പിച്ചതിലുള്ള മുടിഞ്ഞ കലിപ്പ് അറിയിക്കുന്നു…അതെന്നാ ഇവിടെ പ്രണയിക്കുന്നവർക്ക് യാതൊരു വിലയുമില്ലേ??? ഒരു കല്യാണം… ഒരു ഫസ്റ്നൈറ്റ്… മിനിമമൊരു കിസിങ്ങെങ്കിലും ഞാൻ പ്രതീക്ഷിച്ചു…. ചതിച്ചതാ… എന്നെ ചതിച്ചതാ….

    ബൈ ദ ബൈ… വേറൊരു ക്ലൈമാക്സ് കൂടി എഴുതിക്കൂടെ???😀😀😀

    1. ആദ്യം ഐസ് ക്രീം കൊടുത്തുനോക്കി.
      അന്നേരം ജലദോഷം പറഞ്ഞു ഒഴിവാക്കി.
      പിന്നെ ചോക്ക്ലേറ്റ് കൊടുത്തപ്പോള്‍ “ഐം അഡല്‍റ്റ്” എന്ന് പറഞ്ഞു അത് തിരസ്ക്കരിച്ചു.
      പിന്നെ നല്ല തലശ്ശേരി ബിരിയാണി കൊടുക്കാന്‍ തുടങ്ങിയപ്പോള്‍, “ഡോണ്ട് യൂ നോ ഐം വേജ്?” എന്ന്‍ പ്രതികരിച്ചു….

      ഇപ്പോള്‍ ഹരഹരഹര ശങ്കരാ എന്ന്‍ പാടി ഭജനയിരിക്കുന്ന ഞാന്‍…..

      അതേയ്..പിന്നെ…

      വേണ്ട, അല്ലെങ്കില്‍ പിന്നെ ചോദിക്കാം….

  7. മന്ദന്‍ രാജാ

    കുട്ടൻ തമ്പുരാൻ…

    സമയം കിട്ടുന്നത് പോലെ കോബ്രായുടെ pdf തരുമെന്ന് കരുതുന്നു…. ഒന്നു കൂടി ആദ്യം മുതൽ വായിക്കാൻ കൊതി

    1. 😘😍❤️👍

    2. താങ്ക്യൂ രാജാ, കുട്ടന്‍ തമ്പുരാന്‍റെയടുത്ത് ഏറ്റവും സ്വാധീനമുള്ളവരില്‍ ഒരാള്‍ താങ്കള്‍ തന്നെയാണ്. ഇതിന്‍റെ പി ഡി എഫ് വൈകാതെ എത്തും എന്ന്‍ ഉറപ്പായി.

  8. Congratulations smitha. Pls send me u r contact details to bhadramenon.000@gmail.com.

    1. Will surely be…..

  9. ചാര്‍ളി

    സുന്ദരിക്കോതെ ഹാപ്പി ക്രിസ്തുമസ്…

    രാത്രി ആയിപ്പോയോൻഡ് എനിക്ക് ഇനി ന്യൂ ഇയർ വിഷ് തന്നാ മതീട്ട….

    🍫🍫🍫🍫🍫🍫🍫😍😍😍😍😍😍😘😘😘😘😘😘😘🎅🎅🎅🎅🎅💘💘💘💘💘💘🎁🎁🎁🎁🎁🎁🎁🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰

    1. ഹെലോ ചാർളിച്ഛായാ….
      ഹാപ്പി ക്രിസ്മസ്….
      താമസിച്ചാലും സാരമില്ല.
      ന്യൂ ഇയർ ന്റെ ഞാൻ അന്ന് തരാം

  10. @ Simona…thaaze typiyathu melil കയറി പോണൂ…. സോറി… എന്തു ചെയ്യാനാ ?…🤞

    1. ഹഹഹ സാരമില്ല. സിമോണയല്ലേ? എന്തായാലും കണ്ടോളും.

    2. Aaa. Njan kandu ttaa…

  11. പിന്നെ…ഓർക്കുന്നൊരാളേ… എനിക്കറിയാം…ഓർത്തില്ലേലും… തീരെയങ്ങു മറന്നു പോവാതിരുന്നാൽ “മാത്രം” മതി !.അപ്പോ എങ്ങനാ ?… ഇവിടൊക്കെ തന്നെ ഉണ്ടാവുമല്ലോ..അല്ലെ ??

    1. ഓ…നമ്മുടെ ബാലേട്ടനായ ലാലേട്ടന്‍…

  12. അങ്ങനെ മൂക്കന്‍ കുന്നിലെ കുടം തീര്‍ന്നു…വായിക്കാന്‍ ഒക്കാഞ്ഞതിന്റെ ബെശമം തീര്‍ക്കാന്‍, ഇജ്ജാതി അടുത്ത (ത്രില്ലര്‍) വരുമ്പോ, തൊടക്കം മൊതല് വായിക്കുന്നതാണ്..കൊറച്ചു ഭാഷ പഠിക്കാനാന്നു കൂട്ടിക്കോളി..

    1. ഉം…കൊള്ളാം. കഥയുടെ പേര് “പോളിഗ്ലോട്ടിനെ അ ആ ഇ ഈ പഠിപ്പിച്ച ആശാന്‍…”
      മാസ്റ്റര്‍, രണ്ടടി ദൂരം മാറി നിന്നാണ് ഞാന്‍ ഈ വരികള്‍ എഴുതിയത്.

      1. മനോഹരമായി ആക്ഷേപിക്കാന്‍ സ്മിതയെ കഴിഞ്ഞേ ഉള്ളു ആരും. മലയാളം പോലും നേരെ ചൊവ്വേ എഴുതാന്‍ അറിയാത്ത ഞായ് പോളിഗ്ലോറട്ട്.. പി വി നരസിംഹ റാവു, പതിനഞ്ചില്‍ അധികം ഭാഷകളില്‍ നിപുണന്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ആയിരുന്ന ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് പതിനെട്ട് ഭാഷകളില്‍ അതീവ പാണ്ഡിത്യം ഉള്ള ആളായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഞാന്‍ അറിയാത്ത എത്രയോ അധികം പേര്‍ വേറെയും ഉണ്ടാകും. അത്തരം മഹാന്മാര്‍ ജീവിച്ച ഈ ഭൂമിയില്‍ അവരുടെയൊക്കെ പേര് പോലും ഉച്ചരിക്കാന്‍ യോഗ്യത ഇല്ലാത്ത എന്നെ..സാരമില്ല..ഇവിടെ, ഈ സൈറ്റിലെ ഏക പോളിഗ്ലോട്ടായ സ്മിതയല്ലേ..ഞാന്‍ സഹിച്ചോളാം

        1. ഹഹാഹ…മാസ്റ്റര്‍ സ്ട്രോക്ക്…

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018