Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഡാവിഞ്ചിയുടെ മഹാരഹസ്യം 3 [Smitha] 86

Kambi Views 22298

ഡാവിഞ്ചിയുടെ മഹാരഹസ്യം 3

Da Vinciyude Maharahasyam Part 3 | Author : Smitha

Previous Parts

 

ഒരു മൈലിനപ്പുറം, ഓപ്പസ് ദേയിയുടെ ആഢംബര വസതിയായ റ്യു ലാ ബ്രൂയർ നിന്നിരുന്നു. അതിന്റെ കവാടത്തിനു നേരെ കറുത്ത പുരോഹിത – ശിരോവസ്ത്രങ്ങൾ ധരിച്ച് ഭീമാകാരനായ സൈലസ് ഏന്തിവലിഞ്ഞ് നടന്നു. തന്റെ വലത് തുടയിൽ ആണികൾ തറച്ച വീതിയുള്ള ഒരു തുകൽ ബെൽറ്റ് അയാൾ ധരിച്ചിരുന്നു. ‘സിലീസ്’ എന്നാണ് ഫ്രഞ്ച് ഭാഷയിൽ അതിനെ വിളിക്കുന്നത്. ഓപ്പസ് ദേയിയിലെ യഥാർത്ഥ ഭക്തർ അത്തരം ഒരു ബെൽറ്റ് ധരിച്ചിരിക്കണമെന്ന് നിർബന്ധമായിരുന്നു. അത് ധരിക്കുമ്പോൾ തുകൽ ചട്ടയിലെ അസംഖ്യം കൂർത്ത ആണികൾ തുടയിലെ മാംസത്തിലേക്ക് ആഴത്തിൽ തറഞ്ഞിരിക്കും. ക്രിസ്തു കുരിശിൽ അനുഭവിച്ച വേദന എല്ലാ ദിവസവും ഒരു യഥാർത്ഥ ക്രിസ്തു വിശ്വാസി അറിഞ്ഞിരിക്കണം എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. സിലീസ് എപ്പോഴും സൈലസിന്റെ തുടയിൽ അമർന്ന് ചേർന്നിരുന്നു. തുടയിലെ കൊഴുത്ത മാംസത്തിലേക്ക് തറഞ്ഞിരിക്കുന്ന ആണികൾ തരുന്ന അസഹനീയമായ വേദന അയാൾ സംഗീതം പോലെ ആസ്വദിച്ചു.
താൻ യേശുവിന് വേണ്ടി ചെയ്യുന്ന സേവനങ്ങളെയോർത്ത് സൈലസിന്റെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞു. തന്റെ ആത്മാവ് സംഗീതം പൊഴിക്കുന്നത്പോലെ അയാൾക്ക് തോന്നി.
ലോബിയിൽ കയറിക്കഴിഞ്ഞ് അയാൾ നേരെ സ്റ്റെയർ കേസ് കയറാൻ തുടങ്ങി. തിടുക്കമോ വേഗതയോ അയാളുടെ ചലനങ്ങളിലുണ്ടായിരുന്നില്ല.
അത്യന്തം ശാന്തനായി….
തന്റെ പാദപതനം പോലും മറ്റുള്ളവർക്ക് ശല്യമുണ്ടാക്കരുതെന്ന് അയാൾ ആഗ്രഹിച്ചു. ഈ മന്ദിരത്തിന്റെ വിവിധ മുറികളിൽ ഉറങ്ങുന്ന, വിശ്രമിക്കുന്ന ആരും തന്റെ കാലടിയൊച്ചകൊണ്ടുപോലും ശല്യമനുഭവിക്കരുത്.
അയാളുടെ കിടപ്പ് മുറി തുറന്ന് കിടന്നിരുന്നു. ഓപ്പസ് ദേയിയുടെ മന്ദിരങ്ങളിൽ മുറികൾക്ക് താഴുകളില്ല. മുറികൾ പൂട്ടാൻ ആർക്കും അനുവാദമില്ല. ആർക്കും കതകടച്ച് കുറ്റിയിട്ടുള്ള സ്വകാര്യത പാടില്ല.
യഥാർത്ഥ ക്രിസ്തു ശിഷ്യർ രഹസ്യങ്ങൾ സൂക്ഷിക്കേണ്ടവരല്ല.
സൈലസ് മുറിക്കകത്ത് കയറി.
സാവധാനം കതക് ചാരിയടച്ചു.
തീവ്രമായ ലാളിത്യം നിറഞ്ഞ മുറി. കടുപ്പമുള്ള തടികൊണ്ടുണ്ടാക്കിയ ഫ്ലോർ. പൈൻ മരം കൊണ്ടുണ്ടാക്കിയ അലമാര. ക്യാൻവാസ് കൊണ്ടുണ്ടാക്കിയ വിരി. അതിലാണ് ഉറങ്ങേണ്ടത്. ഈ ആഴ്ച്ച സൈലസ് പാരീസിലെ ഈ മന്ദിരത്തിലെ അതിഥിയാണ്. മുൻ വർഷങ്ങളിൽ ഓപ്പസ് ദേയിയുടെ ആസ്ഥാനമായ ന്യൂയോർക്കിലെ ആഢംബര മന്ദിരത്തിൽ സ്ഥിരം അന്തേവാസിയായിരുന്നു സൈലസ്.
ദൈവം എനിക്ക് അഭയസ്ഥാനവും ലക്ഷ്യവും തന്നിരിക്കുന്നു….
കൃതജ്ഞതയോടെ സൈലസിന്റെ ഹൃദയം മന്ത്രിച്ചു.
അവസാനം, താൻ കടങ്ങൾ എല്ലാം ഈ രാത്രിയോടെ വീട്ടുവാൻ തുടങ്ങിയിരിക്കുന്നു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

59 Comments

Add a Comment
 1. കാത്തിരിക്കുന്നു അല്ലാതെ വേറൊന്നും പറയാൻ ആകില്ലല്ലോ …കുറച്ചു കൂടി ഉണ്ടായിരുന്നു എങ്കിൽ ആശിച്ചു പോയി…..

 2. സസ്പെൻസുള്ള കഥയിൽ വീണ്ടും സസ്പെൻസ് കൂട്ടല്ലേ മാഡം… രണ്ടൂന്ന് അദ്ധ്യായങ്ങൾ കൂട്ടി ഒറ്റ പാർട്ടായി ഇടൂ… ബായിക്കാനുള്ള തൊര ഇപ്പ ബല്ലാണ്ട് കൂടിയിരിക്കുന്നൂന്ന്

  1. നീ എന്നാ ഇനി എഴുതുന്നേ

  2. അടുത്തതിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തി വിപുലീകരിക്കാൻ എന്തായാലും ശ്രമിക്കും ജോ…
   താങ്ക്യൂ സോ മച്ച് ഫോർ ദ വാല്യൂബിൾ വെയിറ്റിങ്….

  3. ചെകുത്താനും സസ്പെൻസ് ഇട്ടാണ് നിർത്തിയേക്കുന്നെ… ഒന്ന് ഓർമിപ്പിച്ചു എന്നെ ഉള്ളു ???

 3. കോഴിക്കോടൻ ഭാഷയിൽ പലതിനെയും
  കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യാറുളള ഒരാൾ കഴിഞ്ഞ ദിവസം ഇട്ടത് പാരീസിലെ ആ പ്രശസ്തമായ മ്യൂസിയത്തിൽ മോണാലിസയുടെ ചിത്രത്തിന്റെ മുന്നിൽ വച്ചായിരുന്നു………..!!,

  യാദൃശ്ചികമായി ഈ കഥയും ഇവിടെ ഉണ്ട്.

  ഇഷ്ടപ്പെട്ടു…,ഇഷ്ടമായില്ല ..;എന്നൊന്നും
  പറയുന്നില്ല. കാരണം ക്രൈമും ത്രില്ലറുമൊന്നും
  പണ്ടേ വായിക്കാൻ താത്പര്യം ഇല്ല.

  ഇങ്ങനെയുള്ള പാശ്ചാത്യതർജ്ജമകളുടെ
  തനിസ്വഭാവം ഉണ്ട്. (അതായത് ഒരു ഡബ്ബിങ്ങ്
  പടം കണ്ട ഫീൽ)അതുകൊണ്ടായിരിക്കാം
  മലയാളീകരിച്ചെഴുതാൻ പലരും പറഞ്ഞത്.
  പക്ഷെ അത് അങ്ങനെയൊന്നും എളുപ്പം നടക്കില്ലല്ലോ.

  പിന്നെ,സംക്ഷിപ്ത രൂപത്തിന്റെ തർജ്ജമ
  ആയതുകൊണ്ടാണെന്ന് തോന്നുന്നു..,
  ഒരു വേഗതക്കൂടുതൽ തോന്നി.(അത് കുഴപ്പമില്ലല്ലേ……., ഒരുപാട് വലുത്
  ആകാത്തതാണ് സൈറ്റിൽ വായിക്കാൻ നല്ലത്)

  പക്ഷെ…….,
  ഇവിടെ വായനക്ക് ഇതൊന്നും തടസ്സമല്ല…,

  വിവാദങ്ങളുണ്ടാക്കിയ ആ ‘മഹാരഹസ്യം’
  അറിയാൻ മാത്രം താത്പര്യം ഉള്ളത് കൊണ്ട്
  വായിച്ചുകൊണ്ടിരിക്കുന്നു……

  1. “…..മലയാളീകരിച്ചെഴുതാൻ പലരും പറഞ്ഞത്.
   പക്ഷെ അത് അങ്ങനെയൊന്നും എളുപ്പം നടക്കില്ലല്ലോ…..”

   ഈ അധ്യായത്തിൽ അതിനുള്ള ഒരു ശ്രമം നടത്തിയതാണ്. വിജയിച്ചില്ല. അടുത്തതിൽ എന്തായാലും കൂടുതൽ ശ്രമമുണ്ടാവും.

 4. ഉണ്ണികൃഷ്ണൻ

  ചേച്ചി വിമർശനങ്ങളും എതിർ അഭിപ്രായങ്ങളും ഒരുപാട് ഉണ്ടാകും അതിനൊന്നും വക വെക്കാതെ തുടർന്ന് എഴുതുക പാതിവഴിയിൽ upekshikkaruth… ചേച്ചിയെ അറിയാവുന്ന ഞങ്ങൾ പൂർണ പിന്തുണയുമായി കൂടെ കാണും.

  1. ഉണ്ണികൃഷ്ണന് തോന്നിയോ ഞാനിടയ്ക്ക് വെച്ച് നിർത്തിപ്പോകുമെന്ന്?

   പോകും, അതിന്റെ കണ്ടീഷൻ വേറെ ഉത്തരങ്ങളിൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ നിർത്തുന്ന പ്രശ്നമില്ല.

   1. ???

 5. ഞാൻ അടുത്ത ഒരു കഥ എഴുതിയാൽ അതിലെ ഒരു കഥാപാത്രം നിങ്ങളുടെ പേര് ആയാൽ കുഴപ്പം ഒണ്ടോ…. ചിലപ്പോൾ നിങ്ങളെ പറ്റിയുള്ള എന്റെ ഒരു സങ്കൽപ്പം ayirkkum അത്

  1. ഒരു കുഴപ്പവുമില്ല

   1. മന്ദൻ രാജാ

    അജിത് ,
    ഒരു പേരുപയോഗിക്കുന്നതിന് ആർക്കും എതിര് നിൽക്കാനാവില്ല . ഒരു പേരിൽ പല ആളുകൾ കാണുമല്ലോ . എനിക്ക് അജിത്തെന്ന പേരുപയോഗിക്കാം , താങ്കൾക്ക് രാജയെന്ന പേരുപയോഗിക്കാം .

    പക്ഷെ ഇ സൈറ്റിൽ എഴുതുന്ന ഒരാളുടെ പേര് , സൈറ്റ് ബേസൊ അല്ലെങ്കിൽ ഇവിടുത്തെ സഹപ്രവർത്തകരെ ചേർത്തോ എഴുതുന്നത് അരോചകമാകും .

    താങ്കൾക്ക് അവരെ പറ്റി എന്തറിയാം ? അവരുടെ ഡീറ്റയിൽസ് ? അവരുടെ ജീവിതമാണ് എഴുതന്നതെങ്കിൽ ഓക്കേ . അല്ലാതെ ഇവിടെയുള്ളവരുടെ പേരെഴുതി ദൃതംഗപുളങ്കിതൻ അകാൻ ആണെങ്കിൽ …

    1. രാജാ,

     ഇതാ ഇപ്പോൾ അജിത്….പുതിയ കുറെ പേരുകളുമായി പഴയ ആൾ വരും എന്ന് പ്രതീക്ഷിച്ചാണ്. സാരമില്ല ഏത് പേരിലും എഴുതട്ടെ. എന്നെ കുറിച്ച് എഴുതട്ടെ. സൈറ്റിന് കഥകൾ കിട്ടട്ടെ. അതല്ലേ വേണ്ടത്? ഏതുകോലത്തിലെങ്കിലും അവതരിപ്പിക്കട്ടെ. എനിക്ക് പ്രശ്നമില്ല. ലൈക്കുകളും കമൻറ്റുകളും കിട്ടിയിരിക്കണം. ടോപ്പ് ടെന്നിൽ വരണം. മഹാരഹസ്യത്തിനു സംഭവിക്കുന്നത് പോലെ ശുഷ്ക്കിച്ച വ്യൂസും ലൈക്‌സും ഒന്നും പാടില്ലന്നേയുള്ളൂ.
     അജിത് എന്ന “പുതിയ” കഥാകാരൻ സൈറ്റിലെ താരമായി മാറാൻ ആശംസകൾ നേരുന്നു[ ഡബിൾ മീനിംഗിൽ അല്ല, നേരായും]

     1. ചേച്ചി നെഗറ്റീവ് അടിച്ചു സംസാരിക്കരുത് പ്ലീസ്.

      സസ്നേഹം
      ആൽബി

 6. പ്രിയപ്പെട്ട സ്മിത,

  വിവരോം വെള്ളിയാഴ്ചയും ഇല്ലാത്ത ആരേലും എന്തേലുമൊക്കെ പറയട്ടെ. നിങ്ങളിത് പൂർത്തിയാക്കണം. മലയാളം പരിഭാഷ ഡിസി ബുക്ക്സ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്. ജോമി തോമസ്, ആർ ഗോപീകൃഷ്ണൻ എന്നിവർ ചേർന്നാണ് അത് ചെയ്തിരിക്കുന്നത്, 470 ഓളം പേജുകളും ഉണ്ട്. അതും ഇതുമായി ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. വിമര്ശനങ്ങളും എതിർപ്പുകളും ഓരോ അധ്യായം കഴിയുന്തോറും കൂടും അതുറപ്പാണ്. അവസാനം ഒക്കെ ആകുമ്പോഴേക്കും കല്ലെടുക്കാൻ വരെ മതി. എന്ത് തന്നെ വന്നാലും പൂർത്തിയാക്കിയേ മതിയാവൂ. ഒപ്പമുണ്ടാകും നിങ്ങളെ ഇഷ്ടപ്പെടുന്ന നിങ്ങളുടെ എഴുത്തിനെ സ്നേഹിക്കുന്ന എല്ലാവരും.

  സ്നേഹത്തോടെ
  പൊതുവാൾ

  1. പ്രിയപ്പെട്ട പൊതുവാൾ,

   കഥ തുടരും. രണ്ട് പേർ അരുത് എന്ന് പറയുന്ന കാലം വരെ അത് തുടരും. അത് മറ്റാരുമല്ല. ഈ സൈറ്റിന്റെ ജീവാത്മാവു പരമാത്മാവുമായ സാക്ഷാൽ കുട്ടൻ . പൈലി തുടങ്ങിയ ഡോക്റ്റർമാർ. അവർ എന്നോട് പറയട്ടെ. സ്റ്റോപ് തീഫ് എഴുത്ത് നിർത്തൂ എന്ന് പറയുമ്പോൾ ഡാവിഞ്ചി മഹാരഹസ്യം എന്താണ് എന്ന് പറയിപ്പിക്കാതെ നിർത്തുന്നതായിരിക്കും.

   താങ്ക്യൂ

   സ്മിത

   1. തീഫ് അത്‌ പിൻവലിക്കണം

    1. തെറ്റിദ്ധരിക്കരുത്”തീഫ്”എന്ന വാക്ക് പിൻവലിക്കണം എന്നാണ്.

     ആൽബി

     1. hahah…

      Et tu brute…then Caesar falls…

      Have you heard of this ALBY?

      It is second Act, third scene of Julius Caesar by W. Shakespeare.

     2. കേട്ടിട്ടുണ്ട്,ബട്ട്‌ ഇവിടെ പറയേണ്ട കാര്യം.അത്‌ ഒഴിവാക്കാമായിരുന്നു

 7. ഒപോസ് ദേയി,തീവ്രമായ മതവികാരം മൂലം അല്പം സൈക്കോ ടൈപ്പ് ആണോ അവർ…?എനിക്ക് അങ്ങനെ ഒരു വൈബ് കിട്ടുന്നു
  ഡീറ്റെയിൽസ് അറിയില്ല.അവരെക്കുറിച്ച് ഒരു ചെറു വിവരണം നൽകുമോ.എന്തുകൊണ്ട് അവർ ഇത്രയും തീവ്രമാകുന്നു,സ്വയം പീഡകളിലൂടെ അവർ എന്ത് അർത്ഥം വക്കുന്നു.ആ കാറക്ടർ തിന്മ ചെയ്യുന്നത് ക്രിസ്തുവിന്റെ പേരിൽ, എന്നിട്ട് സ്വയം ശിക്ഷ ഏൽക്കുന്നു.ഒരു സൈക്കോ പോലെ.ഒരുപാട് ചോദ്യം ഉയരുന്നു.

  സ്നേഹപൂർവ്വം
  ആൽബി

  1. മത വിശ്വാസത്തിന്റെ ഒരു പ്രശ്നം അതാണ് ആൽബി. മതവിശ്വാസികളോട് എനിക്ക് എതിർപ്പൊന്നുമില്ല. മറ്റുള്ളവർ ഇഷ്ടപ്പെടുന്ന കാര്യങ്ങളെ ബഹുമാനിക്കാൻ ഞാൻ ചെറിയ പ്രായത്തിലെ പഠിച്ചിട്ടുണ്ട്. കാടാമ്പുഴയിലും കടമറ്റത്തും ഒരു പോലെ മുട്ടുകൾ മടക്കാൻ എനിക്കറിയാം. ഫാദർ റോബിനും ആസാറാം ബാപ്പുവും ഒരേപോലെ ബലാത്സംഗികൾ ആണെന്ന് വിശ്വസിക്കാനും എനിക്ക് കഴിയും. മതങ്ങൾ വഴിവിളക്കാകുന്നത് പോലെ പ്രകാശം ഊതിക്കെടുത്തുന്നവരാണെന്നും തിരിച്ചറിയുകയെന്നത് എല്ലാവരിലും വേണം എന്നാണ് എന്റെ ഒരു സ്വപ്നം.

   ശ്രദ്ധിച്ചിട്ടുണ്ടോ, ലോകത്ത് ഏറ്റവും സത്യസന്ധരായ മനുഷ്യരുള്ള , മനുഷ്യാവകാശങ്ങൾ പരമാവധി സംരക്ഷിക്കപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെയാണ് എന്ന്? കുട്ടികളുടെയും സ്ത്രീകളുടെയും നേർക്ക് ഏറ്റവും കുറവ് അതിക്രമങ്ങൾ നടക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? പോലീസ് സ്റ്റേഷനുകളും ജയിലുകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? സ്കാന്ഡിനേവിയൻ രാജ്യങ്ങളാണവ. ഡെന്മാർക്ക്, സ്വീഡൻ, നോർവേ, ഫിൻലൻഡ്‌ തുടങ്ങിയ രാജ്യങ്ങൾ. ഫിൻലൻഡിനെപ്പറ്റി ഡോക്റ്റർ ശശി തരൂർ ഒരു പ്രസംഗത്തിൽ പറഞ്ഞു.”ഫിൻലാൻഡിൽ വെച്ച് നിങ്ങളുടെ പേഴ്‌സ് നഷ്ട്ടപ്പെട്ടു എന്ന് വിചാരിക്കുക. നിങ്ങൾ ഹോട്ടൽ മുറിയിൽ തിരിച്ചെത്തുന്നതിന് മുമ്പ് പേഴ്‌സ് നിങ്ങളുടെ അവിടെയെത്തിയിരിക്കും,” ഈ രാജ്യങ്ങളുടെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ഇവിടങ്ങളിലൊക്കെ എൺപത്തിയഞ്ചു ശതമാനത്തിനു മേൽ നാസ്തികരാണ് എന്നതാണ്. മത – ദൈവ വിശ്വാസങ്ങളോട് വൈമുഖ്യമുള്ള ജനങ്ങൾ. എന്നാൽ മതപരേതയുടെ കാര്യത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന അമേരിക്കയിലും ഇന്ത്യയിലുമോ? കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ മറ്റു കുറ്റകൃത്യങ്ങൾ……ലോകത്ത് ബലാത്സംഗങ്ങളുടെ കാര്യതിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഈ രാജ്യങ്ങൾ….

   ഞാൻ മത വിരോധിയോ ദൈവ നിഷേധിയോ ഒന്നുമല്ല. എങ്കിലും നമ്മുടെ വിശ്വാസവും ജീവിതവും തമ്മിൽ എവിടെയോ ഒരു പൊരുത്തക്കേടില്ലേ?

   ഈ പൊരുത്തക്കേടിന്റെ തോത് ഭയാനകമാം വിധത്തിൽ വർധിക്കുന്നു മത ഭക്തി ഹിസ്റ്റീരിയപോലെ ആളിക്കത്തുമ്പോൾ. ഓപ്പസ് ദേയി അത്തരം ഒരു വിഭാഗമാണ് എന്നതാണ് ദൗർഭാഗ്യകരം. എന്തൊക്കെ ആരോപണങ്ങളും കൺവിക്ഷൻസും ആണ് അതിലെ പല അംഗങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ഇത്തരം സംഘങ്ങൾ എല്ലാ വിഭാഗങ്ങളിമുണ്ട്. ഏറ്റവും അപകടകരമായ വസ്തുത നിങ്ങൾ ചെയ്യുന്നതെല്ലാം ന്യായീകരിക്കപ്പെടും നിങ്ങൾ ഓപ്പസ് ദേയി പോലെ ഒരു സംഘടനയിൽ അംഗമാകുമ്പോൾ എന്നതാണ്. നിങ്ങൾ ദൈവത്തിനു വേണ്ടി കള്ളം പറയുന്നു, മോഷ്ടിക്കുന്നു, വെടിവെക്കുന്നു, കഴുത്ത് അറക്കുന്നു. ഇവയ്ക്കൊക്കെ ദൈവം നിങ്ങൾക്ക് സമ്മാനങ്ങൾ തരും എന്ന് വിശ്വസിക്കുകയും ചെയ്യുന്നു….

   ഇതിലെ അംഗമായ സൈലസ് അത്തരമൊരാളാണ്. ദൈവത്തിനു നന്ദി പറയുകയാണയാൾ, ദൈവത്തിന് വേണ്ടി കൊലകൾ നടത്തിയതിന്….

   ബാക്കി വിഷാദശാംശങ്ങൾ കഥയിലൂടെ നൽകാം.

   സ്നേഹപൂർവ്വം,
   സ്മിത.

   1. താങ്ക് യു ചേച്ചി.ഇതുപോലെ ഇൻഫോമാറ്റിവ് ആയി ഓരോന്നും പറഞ്ഞുതരുന്നതിന്.താങ്ക് യു ഫ്രം മൈ ബോട്ടം ഓഫ് ഹാർട്ട്‌.

    വെയ്റ്റിംഗ് ഫോർ യുവർ റൈറ്റിങ്സ്

    സ്നേഹപൂർവ്വം
    സ്മിത

    1. സോറി ടൈപ്പിംഗ്‌ മിസ്റ്റേക്ക് ആൽബി എന്നാണ് ഉദ്ദേശിച്ചത്.

     സോറി

     സ്നേഹപൂർവ്വം
     ആൽബി

     1. അങ്ങനെ ഞാനും ആൽബിയായി …

 8. ചേച്ചി,

  തർജ്ജമയാണെങ്കിലും,ഡാവിഞ്ചി കോഡ് തുറന്നിടുന്ന യക്ഷി കഥകളുടെ ആ വേൾഡ് ചേച്ചിയെ ആകർഷിക്കുന്ന ആ പ്രമേയം മാത്രം ഉൾകൊണ്ടു ഡാവിഞ്ചിയുടെ രഹസ്യങ്ങൾ ചേച്ചിയുടെ ഭാഷയിലൂടെ എഴുതുകയാണെങ്കിൽ എന്നാഗ്രഹിയ്ക്കുന്നു..
  കഥ മുമ്പ് വായിച്ചിട്ടുണ്ട്,സിനിമയും കണ്ടിട്ടുണ്ട് തുടർന്നുള്ള കഥാ ഗതിയും അറിയാം,എന്നാലും ചേച്ചിയുടെ അക്ഷരങ്ങളിലൂടെ,എഴുത്തിലൂടെ വീണ്ടും വായിക്കുമ്പോൾ അതിലൊരു പുതുമ ഉണ്ടാവും.
  അതു തന്നെയാണ് ഏറ്റവും വലിയ ആകർഷണം..
  അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു..

  സസ്നേഹം
  മാഡി

  1. അടുത്ത ഭാഗം ഏതാണ്ട് തീരാറായി. അതിനിടെ ഷഹാനയും തീർക്കാൻ തുടങ്ങിയിരുന്നു. നാളെ അയക്കും. മോഷ്ട്ടാവ് എന്നൊരു ആരോപണം ചെറുതായി നോവിച്ചിരുന്നു. ഞാൻ നോവുന്നത് കാണുകയെന്നത്, അല്ലെങ്കിൽ മറ്റൊരാൾ നോവുന്നത് കാണുന്നതിൽ പുഞ്ചിരിക്കുന്നവരുണ്ട്. പരിചിതനായ ആൾ തന്നെയാണ്. അതിന്റെ പിമ്പിൽ ഇതേ ഭാഷയിൽ അയാൾ മുമ്പ് എഴുതിയിട്ടുണ്ട്, കമൻറ്റിൽ. ഇത്രമാത്രം എതിർക്കപ്പെടണമെങ്കിൽ ഞാൻ എന്തൊക്കെയോ ആണ് എന്നാണു ഇപ്പോൾ ചിന്തിക്കുന്നത്. ഡോക്റ്റർ കുട്ടൻ വേണ്ട വേണ്ട, ഇനി എഴുതിയാൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ മാത്രമേ നിർത്തുകയുള്ളൂ.

   പിന്നെ ജോ പറഞ്ഞിരിക്കുന്നു ആനയെ വിൽക്കരുതെന്ന്.

   സസ്നേഹം
   സ്മിത.

  2. ഭാഷയുടെ കാര്യം മാഡി പറഞ്ഞത് ശ്രദ്ധിക്കാം. ഒരു പൊളിച്ചെഴുത്ത് ആകാം. ഭാഷാപരമായി.

 9. ഇരുട്ട്

  (leaving the story ?)

  : ഇരുട്ട് ? റാബി

  1. Thank you for being this far…

 10. ഉണ്ണികൃഷ്ണൻ

  വളരെ ഭംഗിയായി എല്ലാം വിവരിച്ചിട്ടുണ്ട് ചേച്ചി.. പടം kandappolum ഇപ്പൊൾ vaayichappolum ഉണ്ടായ സംശയമാണ് “ആ ഗ്ലാസ്സ് പിരമിഡ് യഥാർത്ഥത്തിൽ ഉള്ളതാണോ അതോ ഇൗ ബുക്ക് എഴുതാൻ വേണ്ടി create ചെയ്തതാണോ..?” Waiting for next parts.. ഒപ്പം ആശംസകളും.

  1. La Pyramide ലൂവ്ര് മ്യൂസിയത്തിന്റെ മുഖ്യ ആകർഷണം തന്നെയാണ്. അത് യാഥാർഥ്യമാണ്. നോവലിൽ പറഞ്ഞിരിക്കുന്നത് ഉള്ളതാണ്

   താങ്ക്യൂ

 11. ഇത് Jomy thomas & R gopikrishnan. Translation Ann.ee Malayalam edition njan vazichath Ann .its same one not ur translation.thifted story.the translation pdf available in internet

  1. Just copy the first paragraph of the prologue, please…

   1. മിസ്റ്ററി മാൻ,ഇഫ് യു ഫീൽ ലൈക് ദാറ്റ്‌ പ്രൂവ് ഇറ്റ്.വെറുതെ കയറി തെഫ്റ്റ് ആണ് എന്നൊക്കെ പറയാമോ ഭായ്.challenge യു.

  2. മൂന്നാമത്തെ അദ്ധ്യായമായ ഇതിൽ ആകെ ഏഴ് പേജാണ് ഉള്ളത്. ഈ അദ്ധ്യായം രണ്ടും മൂന്നും അധ്യായങ്ങൾ ഒരുമിച്ച് ചേർത്ത ട്രാൻസ്‌ലേറ്റ് ചെയ്തതാണ്. ഡാ വിഞ്ചി കോഡിന്റെ ഒറിജിനൽ വേർഷന്റെ വിവർത്തനം മലയാളത്തിൽ വരുമ്പോൾ എത്ര പേജുണ്ടാവും പ്രോലോഗിനും ഒന്നും രണ്ടും മൂന്നും അധ്യായങ്ങൾക്കും?

   എന്തുകൊണ്ടാണത്?

   ഞാൻ മുമ്പുള്ള ഒരദ്ധ്യായത്തിൽ സൂചിപ്പിച്ചത് പോലെ [കമന്റ്റിനുള്ള മറുപടിയായി] ഈ വിവർത്തനം The Davinci Code Adapted For Young Adults, Abridged Edition – അതായത് കുട്ടികളായുള്ള വായനക്കാർക്ക് വേണ്ടി ഏബ്രിഡ്ജ് ചെയ്തത്, അവർക്ക് മനസ്സിലാക്കുവാൻ വേണ്ടി സംഗ്രഹിച്ച [ചെറുതാക്കിയ] എഡിഷന്റെ വിവർത്തനമാണിത്. ഈ വിവർത്തനം തയ്യാറാക്കുന്നതിന് മുമ്പ് അഡ്‌മിനോട് അനുവാദം ചോദിച്ചിരുന്നു. കോപ്പി റൈറ്റ് ഇഷ്യു അടക്കമുള്ള കാര്യങ്ങളിൽ സംശയമുന്നയിച്ച്. ധൈര്യമായി എഴുതൂ പബ്ലിഷ് ചെയ്യാം എന്ന് അനുമതി കിട്ടിയതിന് ശേഷമാണ് ഞാൻ ഇതിനു മുതിർന്നത്.

   ഈ സൈറ്റിലെ ബഹുഭൂരിപക്ഷം വായനക്കാരും മറ്റു പുസ്തകങ്ങൾ – മലയാളത്തിലെയും അന്യഭാഷയിലെയും – എഴുത്തുകാരേക്കാൾ നന്നായി വായിക്കുന്നവരാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയുന്ന ഞാൻ ഇതിന്റെ മലയാളം പതിപ്പ് ഉണ്ടെന്നറിഞ്ഞാൽ മറ്റൊരു വിവർത്തനതിന് മുതിരുമോ? അങ്ങനെ ചെയ്‌താൽ എന്റെ കള്ളത്തരം പുറത്തറിയില്ല എന്ന് ഞാൻ വിശ്വസിക്കുമോ?

   എന്റെ അറിവിൽ ഏബ്രിഡ്ജ്ഡ് എഡിഷന് മലയാളം വിവർത്തനം ഉണ്ടായിട്ടില്ല.

   ഈ എഴുത്ത് ഇഷ്ടപ്പെടാത്തവർ മറ്റൊരു പേരിൽ വന്നു ഇങ്ങനെ കമന്റ് ഇട്ടതാണെങ്കിൽ ഞാൻ അതിനെ പരിഗണിക്കുന്നില്ല.

   പേരെടുക്കാനായിരുന്നെങ്കിൽ മറ്റൊരു പുസ്തകത്തിന്റെ -സെക്‌സും വയലൻസും ഒക്കെയുള്ള സിഡ്‌നി ഷെൽഡനെ പ്പോലെയോ ഈ സൈറ്റിലെ കഥകളേക്കാൾ സെക്സ് എഴുതുന്ന ഹാരോൾഡ്‌ റോബിൻസിന്റെ നോവലുകളോ മിൽസ് ആൻഡ് ബൂൺസിന്റെ കഥകളോ വിവർത്തനം ചെയ്യാൻ ഞാൻ മുതിരുമായിരുന്നു. അവയിലെ പോൺ എലമെൻറ്സ് മൂലം ധാരാളം ലൈക്കുകളും കിട്ടുമായിരുന്നു.

   പക്ഷെ ഇതിന്റെ വിവർത്തനം ആ പുസ്തകത്തോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ്.

   എങ്കിലും പ്ളാജിയാറിസ്റ്റ് എന്ന ആരോപണം ഞാൻ വെറുക്കുന്നു.

   കുട്ടൻ ഡോക്റ്റർ പറഞ്ഞാൽ ഞാൻ ഡാവിഞ്ചി കോഡ് ഈ അധ്യായത്തോടെ അവസാനിപ്പിക്കാം.

   അത് മറ്റുള്ളവരുടെ ആഹ്ലാദത്തിന് കാരണമാകുന്നു എങ്കിൽ ആ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്യാം.

  3. PDF is not available on net. Please, copy at least a paragraph of the Malayalam edition.

   1. ഇത് നിർത്തരുത്. ഏതൊ ഒരാൾ വന്ന് എന്തോ പറഞ്ഞു എന്ന് കരുതി അങ്ങനെ ചെയ്യരുത്.ഇത് വായിക്കാൻ കാത്തിരിക്കുന്ന കുറച്ചുപേര് ഇവിടുണ്ട്. ചേച്ചിയെ അറിയുന്ന ആരും ഇതൊന്നും മൈൻഡ് ചെയ്യില്ല. ഗോ എ ഹെഡ്

    സ്നേഹപൂർവ്വം
    ആൽബി

  4. മന്ദൻ രാജാ

   Mystery man,

   ഇതിന്റെ pdf അവയലബിൾ ആണെങ്കിൽ ദയവായി കുട്ടന് അതൊന്ന് മെയിൽ ചെയ്യൂ .
   അല്ലെങ്കിൽ അതിന്റെ ലിങ്ക് എങ്കിലും

 12. Chechise…oro part kaziyumbozum vayikanula akamsha koodi koodi varua ee partum kalaki

  1. താങ്ക്യൂ അക്രൂസ്‌

   1. ആഹാ പി.ഡി. എഫ് കിട്ടുമോ… ബൈ ദു ബൈ അതൊന്ന് കിട്ടിയിരുന്നെങ്കി ഇതിങ്ങനെ വായിക്കണ്ടാരുന്നു… ഒറ്റയടിക്ക് മുഴുവനായി അങ്ങോട്ട് വിഴുങ്ങാമായിരുന്നു…

    ഒന്ന് പോടാ കോപ്പേ… അവന്റെയൊരു കണ്ടുപിടുത്തം…

    1. ഈ സമയത്ത് ഇങ്ങനെയൊക്കെ കേൾക്കാൻ എന്ത് ഭാഗ്യം ചെയ്ത ജന്മമാണ് എന്റേത്….

     മറക്കില്ല, ജോ

 13. സ്മിതാ മാഡം വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുണ്ട് ഈ ഭാഗവും . പേജുകൾ കുട്ടി എഴുതും എന്നുള്ള വിശ്വാസത്തിൽ ആശംസകൾ നേരുന്നു
  സസ്നേഹം the tiger ?

  1. താങ്ക്യൂ ടൈഗർ… പേജ് കൂട്ടാം

   1. ചേച്ചി,

    തർജ്ജമയാണെങ്കിലും,ഡാവിഞ്ചി കോഡ് തുറന്നിടുന്ന യക്ഷി കഥകളുടെ ആ വേൾഡ് ചേച്ചിയെ ആകർഷിക്കുന്ന ആ പ്രമേയം മാത്രം ഉൾകൊണ്ടു ഡാവിഞ്ചിയുടെ രഹസ്യങ്ങൾ ചേച്ചിയുടെ ഭാഷയിലൂടെ എഴുതുകയാണെങ്കിൽ എന്നാഗ്രഹിയ്ക്കുന്നു..
    കഥ മുമ്പ് വായിച്ചിട്ടുണ്ട്,സിനിമയും കണ്ടിട്ടുണ്ട് തുടർന്നുള്ള കഥാ ഗതിയും അറിയാം,എന്നാലും ചേച്ചിയുടെ അക്ഷരങ്ങളിലൂടെ,എഴുത്തിലൂടെ വീണ്ടും വായിക്കുമ്പോൾ അതിലൊരു പുതുമ ഉണ്ടാവും.
    അതു തന്നെയാണ് ഏറ്റവും വലിയ ആകർഷണം..
    അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു..

    സസ്നേഹം
    മാഡി

 14. മന്ദൻ രാജാ

  സൂപ്പർ. .

  കഥ മുന്നോട്ട് പോകാതെ അഭിപ്രായം അറിയിക്കാൻ ആശക്തനാണ്. ആശംസകൾ. സ്നേഹത്തോടെ-രാജാ

  1. Thank you so much dear Raja…

 15. ചേച്ചി വായിച്ചു….
  ഞാൻ മുന്നേ പറഞ്ഞത് പോലെ,മൂല കൃതിയോട് നീതി പുലർത്തുന്ന വിവർത്തനം.
  ഒപോസ് ദേയി,തീവ്രമായ മതവികാരം മൂലം അല്പം സൈക്കോ ടൈപ്പ് ആണോ അവർ….
  കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
  എന്റെ ചുവരിൽ ഒരു മറുപടി നൽകിയിരുന്നു. അതില് ഒരു കാര്യം പറഞ്ഞിട്ടുണ്ട്.സീരിയസ് ആയി എടുക്കണം.

  സ്നേഹപൂർവ്വം
  ആൽബി

  1. Is it not on “Antharjjanam?” I went through it just now but failed to find it. Can you repeat it here?

   1. “ഈ ഉറക്കം ഇളക്കൽ ഒഴിവാക്കണം(സ്നേഹം കൊണ്ട് പറയുന്നത് ആണ്.ഉപദേശിക്കാൻ ഞാൻ ആളല്ല. ഉറക്കം കളഞ്ഞു ഒരു പണിയും വേണ്ട.സോറി എനിക്ക് നൈറ്റ്‌ ഡ്യൂട്ടി ആണ്, പകൽ ഉറങ്ങും)ഇന്നലെ ലാസ്റ്റ് കമന്റ്‌ 1.40ist.രാവിലെ പതിവ് സമയം എണീറ്റു.എത്ര സമയം ഉറങ്ങി, അതും നന്നായി ഉറങ്ങിയോ ആവോ…..????”

    ചേച്ചിയുടെ കമന്റ്‌ ന് മറുപടി എഴുതിയ കൂടെ പറഞ്ഞത് ആണ്.ഉറക്കം ഇളക്കരുത് കേട്ടോ.ഒരു കൂട്ടുകാരന്റെ റിക്വസ്റ്റ് ആയി കണ്ടാൽ മതി.പറഞ്ഞത് ഇഷ്ട്ടം ആയില്ല എങ്കിൽ ക്ഷമിക്കുമല്ലോ.

    ഒപോസ് ദേയി,തീവ്രമായ മതവികാരം മൂലം അല്പം സൈക്കോ ടൈപ്പ് ആണോ അവർ…?എനിക്ക് അങ്ങനെ ഒരു വൈബ് കിട്ടുന്നു.ഡീറ്റെയിൽസ് അറിയില്ല.

    സ്നേഹപൂർവ്വം
    ആൽബി

 16. super translation. please continue with more pages.

  1. Thank you Justin. The present pages are composed of two chapters being put together.

 17. കണ്ടു ബാക്കി വായിച്ചിട്ട്.

  1. Thank you so much

  1. Yes, Akrooz…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use