Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദൈവവും ദൈവങ്ങളും ദൈവവും [Master] 122

Kambi Views 37376

ദൈവവും ദൈവങ്ങളും ദൈവവും

Daivavum Daivangalum Daivavum | Author : Master

ഈ സൈറ്റുമായി ബന്ധമുള്ള കഥയല്ല ഇത്. പക്ഷെ നമ്മള്‍ ഓരോരുത്തരുമായി വളരെ വളരെ അടുത്ത ബന്ധമുള്ള കഥയാണ്.

ഒരിടത്ത് ഒരു കോടീശ്വരന്‍ ഉണ്ടായിരുന്നു. ഇട്ടുമൂടാനുള്ള പണം എന്നൊക്കെ കേട്ടിട്ടുണ്ടല്ലോ? അതിലേറെ ഉള്ള ഒരു മനുഷ്യന്‍. പണം കൊണ്ട് എന്തും സാധിക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന അയാള്‍ക്ക്, ചുറ്റുമുള്ള സാധാരണ മനുഷ്യരോട് വലിയ മമത ഒന്നും ഉണ്ടായിരുന്നില്ല. മമത എന്നാല്‍ മമതാ ബാനര്‍ജിയോ കുല്‍ക്കര്‍ണിയോ അല്ല കേട്ടോ.

പണമാണ് പ്രമാണം, പണമില്ലാത്തവന്‍ പിണം എന്ന് അദ്ദേഹം സ്വജീവിതം കൊണ്ട് മനസ്സിലാക്കി. രാവിലെയും വൈകിട്ടും അദ്ദേഹം നടക്കാന്‍ പോകും. പണമില്ലാത്ത പിണങ്ങള്‍ അദ്ദേഹത്തെ വണങ്ങും, നമസ്കാരം പറയും. ബ്ലഡി കണ്ട്രി പ്യൂപ്പിള്‍ ലുക്കിംഗ് ഫോര്‍ മണി എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് അതിയാനവരെ നോക്കി പുച്ഛത്തോടെ ചിരിക്കും.

അവര്‍ നല്‍കുന്ന സ്നേഹത്തിന്റെ വില അതിയാനിട്ടത് പണത്തിന്റെ ബലവും മൂല്യവും നോക്കിയാണ്. തന്റെ പണം, തന്റെ സ്വാധീനം, ഇതൊക്കെയാണ് ഈ ദരിദ്രവാസികള്‍ തന്നോട് കാണിക്കുന്ന ഡ്രാമയുടെ കാരണം. ഇവന്മാരെപ്പോലെ താനുമൊരു ദരിദ്രവാസി ആയിരുന്നെങ്കില്‍, ഇവനൊന്നും തന്നെ ഗൌനിക്കുക പോലും ഇല്ലായിരുന്നു. സോ പണം താന്‍ മുഖ്യം.

അങ്ങനെയിരിക്കെ ഒരു വരള്‍ച്ച ഉണ്ടായി. കിണറായ കിണര്‍ ഒക്കെ വറ്റി. എങ്ങും വെള്ളമില്ല. സര്‍ക്കാര്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ജനങ്ങളെ സേവിക്കവേ, ജനം വെള്ളത്തിനു നെട്ടോട്ടമോടി. പത്തു രൂപയുടെ മദ്യത്തിനു നൂറല്ല നൂറ്റിയമ്പത് രൂപ വില ഈടാക്കണം എന്ന് മൊല്ലാക്കയും നമ്പൂരിയും പാതിരിയും പറഞ്ഞതിന് മേലായിരുന്നു പ്രധാന ചര്‍ച്ച. കാരണം കേരളത്തില്‍ മദ്യപാനികള്‍ പാടില്ല. അതിനുള്ള ഏക മാര്‍ഗ്ഗം വില കൂട്ടുക; കൂട്ടിക്കൂട്ടി വിലയ്ക്ക് തന്നെ വില ഇല്ലാതാകണം. അപ്പൊ ലവമാര് പഠിക്കും. ഹിഹിഹി..

ബിവറേജസില്‍ ക്യൂ നിന്ന് വെയില് കൊണ്ട് വാടി ഞെങ്ങി ഞെരുങ്ങിയുള്ള ഇടുക്ക് വഴിയിലൂടെ ചെന്ന് വിഷം മേടിച്ച ശശി മേസ്തിരി, പുറത്ത് വന്നപ്പോള്‍ വെള്ളം നഹി.

വെള്ളം എവിടെ? വെള്ളം കടലിലുണ്ട്, കായലിലുണ്ട്, കുളത്തിലുണ്ട്, പക്ഷെ കിണറ്റില്‍ ഇല്ല.

ജപ്പാന്‍ കുടിവെള്ള പദ്ധതി എവിടെ? ആരോ ആരോടോ ചോദിച്ചു. കായലില്‍ വെള്ളം ഉണ്ടല്ലോ? ഇത് ശുദ്ധീകരിച്ചു കൊടുത്തുകൂടെ?

അച്ചോ, വെള്ളമില്ല. മോല്ലാക്കെ വെള്ളം നഹി. തിരുമേനി വാട്ടര്‍ കേലിയെ ക്യാ പണ്ണും?

ജനം അതാതു മതനേതാക്കളെ കണ്ടു പരാതി പറഞ്ഞു. എല്ലാം ഭഗവാന്റെ, അള്ളാന്റെ, കര്‍ത്താവിന്റെ ലീലാവിലാസം..

അപ്പൊ വെള്ളമില്ല, കള്ളുണ്ട്. കള്ളിന് പത്തിരട്ടി വില. വെള്ളത്തിനു വിലയില്ല, അതുകൊണ്ട് വെള്ളം നല്‍കാന്‍ സര്‍ക്കാരിനും താല്‍പ്പര്യമില്ല.

കോടീശ്വരന്‍ നടക്കാനിറങ്ങി. വെള്ളം കുടിക്കാനില്ലാത്ത പാവങ്ങള്‍ മലിനജലം കുടിച്ച് ദാഹം തീര്‍ക്കുമ്പോള്‍ മിനറല്‍ വാട്ടര്‍ പരസ്യമായി കുടിച്ച് അതിയാന്‍ നടന്നു. കോരന്റെ കുഞ്ഞ് കുളവെള്ളം കുടിച്ചു വയറിളകി ആശുപത്രിയിലാണ്. പലരും പല അസുഖങ്ങള്‍ മൂലം ഞരങ്ങി ഞരങ്ങി ജീവിക്കുന്നു.

കോടീശ്വരന്‍ നടന്നുവരവേ മിനറല്‍ വാട്ടര്‍ കുടിച്ചു, അനന്തരം കുഴഞ്ഞു വീണു. കോരനാണ് ആദ്യം കണ്ടത്. അവന്‍ ഓടിച്ചെന്ന് അയാളെ നോക്കി. തുടര്‍ന്ന് വിളിച്ചുകൂവി. ബഹളം; ജനക്കൂട്ടം.

കോടീശ്വരനെ ജനക്കൂട്ടം ആശുപത്രിയില്‍ എത്തിക്കുന്നു. കോരന്റെ അസുഖം മാറിയ കുഞ്ഞ് തനിയെ എഴുന്നേറ്റ് വന്നു കോടീശ്വരനെ കണ്ടു ദുഖിക്കുന്നു; അയാള്‍ ആരെന്നറിയാതെ കരയുന്നു. അയാളെ രക്ഷിക്കാന്‍ രക്തം ഉള്‍പ്പെടെ വേണ്ടതെല്ലാം നല്‍കാന്‍ അവര്‍ ഓരോരുത്തരും തയ്യാറാകുന്നു..

ജീവിതത്തിലേക്ക് തിരികെ നടന്നു കയറുന്ന കോടീശ്വരന്‍ മുകളിലേക്ക് നോക്കി ദൈവത്തിനു നന്ദി പറയുന്നു; കോരിച്ചൊരിയുന്ന പേമാരി.. മഴ മഴ..ദൈവമേ ഈ പാവങ്ങള്‍ക്ക് എല്ലാം നല്‍കണേ..എന്നെപ്പോലെ അവര്‍ക്കും നല്‍കണേ..അവരാണ് അങ്ങയുടെ പ്രതിനിധികള്‍..ഞാനൊക്കെ അവരെക്കൊണ്ടു ഉപജീവിക്കുന്ന, ജീവിക്കുന്ന ഒരു കൃമി.. ദൈവമേ അവര്‍ക്ക് എല്ലാം നല്‍കണേ..

കുട ചൂടി കോടീശ്വരന്‍ നടന്നു.. അവരുടെ പുഞ്ചിരി ഇപ്പോള്‍ ദൈവത്തിന്റെ പുഞ്ചിരിയാണ് അയാള്‍ക്ക്.. അയാള്‍ അവര്‍ക്ക് ഇപ്പോഴും അവരുടെ ദൈവവും…

The Author

Master

Stories by Master

32 Comments

Add a Comment
  1. ഞാനോർത്തു ആ കള്ള മുനി മാത്രവേ കഞ്ചാവടിച്ചു കഥ എഴുതാറുള്ളു എന്ന്…!!! തെറ്റിപ്പോയി… ഇത് അതുക്കും മേലെ…???

    1. ചെകുത്താന്‍..ചെകുത്താന്‍..ചെകുത്താന്‍…

      ഞാനൊരു ബ്രഹ്മോസ് അങ്ങാട്ട് വിടും.. എന്ത് കഷ്ടമാ ദൈവമേ ഇത്

  2. മാസ്റ്റർ സുഖമാണോ.

    1. ഹായ് അസുരന്‍ജീ, എവിടെയാണ്? കുറെ ഏറെ നാളായല്ലോ താങ്കളെ കണ്ടിട്ട്? ജോലിത്തിരക്കാണോ അതോ കമ്പി മടുത്തോ?

  3. യോദ്ധാവ്

    വരൾച്ചയൊക്കെ അവിടെ നിക്കട്ടെ,ഈ Jawan എവിടുന്ന് ഒപ്പിച്ചു??? ???

    1. പട്ടാളക്കാരാ.. ക്യൂ നിന്ന് ശ്വാസം മുട്ടി നടുവൊടിഞ്ഞ് ഒടുക്കത്തെ.. അവമ്മാരുടെ ഒടുക്കത്തെ വില കൊടുത്ത് സംഘടിപ്പിച്ചതാ.. തരൂല്ല.. ഒരു തുള്ളി തരൂല്ല

      1. യോദ്ധാവ്

        ഒരു അങ്കം വെട്ടി നിക്കുവാടോ… രണ്ട് തുള്ളിയെങ്കിലും താടാ മനുഷ്യ…

        1. തരമാട്ടെ..കുപ്പി കാലിയായാല്‍ രണ്ടു റൌണ്ട് കഴുകി കുടിക്കുന്ന എന്നോടാ കളി.. കൊറേ തണും

  4. പൊന്നു.?

    ???

    ????

  5. Vella manoramayilo mangalathilof ayachu kodukku

  6. നർമത്തിൽ പൊതിഞ്ഞ ആഖ്യാന ശൈലി എടുത്തു പറയേണ്ടതാണ്‌. സമകാലിക പ്രസക്തിയുള്ള കാര്യങ്ങളെ സാധാരണക്കാരന്റെ മനസിലേക്ക് ചിന്തയുടെ വിത്തുകളായി വാരി വിതറാൻ കെൽപ്പുള്ള എഴുത്ത്.

    1. ഇതുപോലെ ഒരു കമന്റ് ഇടാന്‍ എനിക്കെന്നു പറ്റും? ഭദ്രയ്ക്ക് ശിഷ്യപ്പെടണം ഞാന്‍

      1. എഴുത്തിന്റെ ലോകത്തെ അതികായന് എന്റെ ശതകോടി പ്രണാമം. ദൈവദത്തമായ കഴിവിനോടൊപ്പം എളിമയും വിനയവും ചേർന്ന ഒരു മനസ്സ് അത്യപൂർവമാണ്. ഗുരുതുല്യനിൽനിന്നും എനിക്കായി പിറന്നു വീണ വാക്കുകൾ വെറുമൊരു വായനക്കാരി എന്ന നിലയിൽ അവിശ്വസനീയം എന്നു പറയാതെ വയ്യ.

        1. ഭദ്ര, താങ്കള്‍ വെറുമൊരു വായനക്കാരിയല്ല. അതിന്റെ സാക്ഷ്യപത്രം ഈ വാക്കുകള്‍ തന്നെയാണ്. നന്മ നിറഞ്ഞ സ്നേഹത്തിന് പകരമായി ദൈവം അനുഗ്രഹിക്കട്ടെ..ധാരാളം..

  7. കമ്പി കഥ ഇടു മാസ്റ്റർ ‘

  8. എജ്ജാതി… ഇങ്ങനെയുള്ളതൊക്കെ പോരട്ടെ…

    1. എന്നും കോക്ക്ടൈല്‍ അടിക്കാനുള്ള ത്രാണി ഇല്ല ഹരി ഹരോ ഹരാ

      1. ? തൽക്കാലം ഒരു കുപ്പി ഫ്രൂട്ടി വച്ച്… അഴ്യസ്റ്റ് ശെയ് ന്റെ മ്വാസ്റ്റ്യറേ?

  9. അച്ചു രാജ്

    മാസ്റ്റർ അങ്ങനെ ആണ് ചിലപ്പോൾ അങ്ങ് കൊതിപ്പിക്കും… സുഖിപ്പിച്ചു പണ്ടാറടക്കും.. ചില സമയം ദേ ഇതുപോലെ ഓരോ ഗുണപാടങ്ങളും…ഗുരു മന്ദൻ രാജ പറഞ്ഞതുപോലെ ഇനി ശെരിക്കും ബ്രാൻഡ് മാറിയതാണോ മാസ്റ്ററെ ????

    1. ഏയ്‌..ബ്രാന്‍ഡ്‌ മാറിയില്ല. മിക്സ് ആയി. റമ്മും വിസ്കിയും ചേര്‍ന്നാല്‍ എന്താ കഥ? അദന്നെ

  10. പ്രവാസി അച്ചായൻ

    പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന അഹങ്കാരം ഉള്ളവർക്ക് ഇതോരു പാഠമാണ്.
    എൻ്റെ നാട്ടിൽ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. വളരെ വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്ത് കോടികൾ സമ്പാദിച്ചു. നാട്ടിൽ വന്ന് വീമ്പിളക്കുമായിരുന്നു “എനിക്കുള്ളത് പോലെ ആർക്കുണ്ടടാ ഈ നാട്ടിൽ കോടികൾ ബാങ്കിൽ ” എന്ന്. ഒരു സുപ്രഭാതത്തിൽ ഒരു ഹാർട്ട്റ്റാക്ക്‌ വന്നു, ചികിത്സിക്കാൻ കോടികളും ചിലവാക്കി, കറെ വസ്തുക്കൾ വിറ്റും ചിലവാക്കി, രക്ഷപെട്ടില്ല. ഒന്നുമില്ലാതെ കടന്നു പോയി
    മാസ്റ്റർ, ഇടക്കിടെ ഇതുപോലെ ഗുണപാഠങ്ങളും ഇടുന്നതു നല്ലതാണ്
    ഭാവുകങ്ങൾ…..

    1. ഊക്കാപ്പീസീ ഗുളിക വിക്കാന്‍ നടക്കുന്നോടാ എന്ന ചോദ്യമാണ് ഇജ്ജാതി കുത്തിക്കുറിക്കലുകള്‍ക്ക് കിട്ടേണ്ട മറുപടി. പക്ഷെ അവിടെയും ഇവിടെയും എവിടെയും ഉള്ളത് മനുഷ്യര്‍ തന്നെയാണല്ലോ? കാക്കയും കോഴിയും മുതലയും ഇത് വായിക്കാനായി വരാറില്ല. അപ്പൊ വായിക്കുന്ന മനുഷ്യര്‍ കമ്പി വായിച്ചാലും പൈങ്കിളി വായിച്ചാലും ആത്യന്തികമായി ഓര്‍ത്തിരിക്കേണ്ട ചിലതുണ്ട്. അത് എന്നെത്തന്നെ ഞാന്‍ ഓര്‍മ്മപെടുത്തുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുമുണ്ട്. അങ്ങനെയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ വെള്ളമടിച്ചു കോണ്‍ തെറ്റി കനാലിന്റെ കൈവരികളില്‍ കിടന്നുകൊണ്ട് അറിയാതെ പങ്ക് വച്ചുപോകുന്ന ചെറിയ ഒരു ദുരന്തം മാത്രമാണിത്..

      കേള്‍ക്കാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ..അത് അടഞ്ഞു സീലാകുന്നതിനും മുന്‍പ്..

  11. ഒരു കുടിയന്റെ രോദനം…..

    1. ടാ അരണേ..കുടിയന്മാര്‍ രോദിക്കാറില്ല. കുടിക്കാത്തവര്‍ ആണ് കുടിയന്മാര്‍ മൂലം രോദിക്കുക..

  12. Mastere ഇങൾക്ക് വേറെ ഒരു പണിയു० ഇല്ലേ..

    1. വേറൊരു പണി കൂടിയുണ്ട്..ഹെന്റെ രതീദേവീ….

  13. എന്തൊക്കെ പറഞ്ഞാലും..
    എന്തൊക്കെ കണ്ടാലും കേട്ടാലും..

    ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നത്
    പോലെയല്ലേ മാസ്റ്റർ……. ……?

    1. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും ചിലര് കടക്കില്ല. മനുഷ്യന്റെ വില പണത്തിനില്ല എന്നറിയാത്ത കുറെ വിഡ്ഢികളും പണത്തിനു വേണ്ടി ജീവിതം ഹോമിക്കുന്ന വേറെ കുറെ വിഡ്ഢികളും. എണ്ണപ്പെട്ട ദിനങ്ങളാണ് കൈയില്‍ ഉള്ളത് എന്ന് ഒരു തെണ്ടിയും മനസിലാക്കുന്നില്ല.

  14. മന്ദൻ രാജാ

    മാസ്റ്റർ. ?

    ബ്രാൻഡ് മാറി ഇനി അടിക്കരുത്

    1. അതാണ്‌. വെറുതെയാണോ താങ്കളെ രാജാവെന്നു വിളിക്കുന്നത്. സംഗതി കൃത്യമായി മനസ്സിലാക്കിയില്ലേ? എങ്കിലും ചെറിയ ഒരു തിരുത്തുണ്ട്. ബ്രാന്‍ഡ് മറിയതല്ല രണ്ടു ബ്രാന്‍ഡുകള്‍ മിക്സ് ആയതാണ് പ്രശ്നം. അതങ്ങോട്ട് ചെന്നതും ദാണ്ട്‌ വരുന്നൊരു ഉള്‍വിളി.. പ്രാന്താശുപത്രിയുടെ അടുത്തോട്ടു താമസം മാറാന്‍ പോവാണ്

      1. പ്രവാസി അച്ചായൻ

        ബ്രാൻഡ് മാറിയാലും മിക്സ് ആയാലും മാസ്റ്റർ മാസ്റ്റർ തന്നെ….

      2. മന്ദൻ രാജാ

        ഹഹഹ

        ഞാൻ വിചാരിച്ച റിപ്ലൈ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: