Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവരാഗം 5 [ദേവന്‍] 1078

Kambi Views 567319

“… ഈ കാര്യമറിഞ്ഞ് നീ അവനോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞതല്ലേ ഈ കഥ.. നീ അത് വിശ്വസിക്കുകേം ചെയ്തു..അല്ലേ…” ഞാന്‍ പറഞ്ഞത് കേട്ട് അതെ എന്ന്‍ അവള്‍ തലയാട്ടി.

“… എന്നാല്‍ ഈ കാര്യം അറിഞ്ഞപ്പോള്‍ മീനു അവളുടെ ഒരു ഫ്രണ്ട് വഴി ശാരിയുടെ ഒരു ടീച്ചറിനോട്‌ ഇക്കാര്യം സംസാരിച്ചിരുന്നു.. അവര്‍ക്കും ഈ കഥ തന്നെയാണ് പറയാനുണ്ടായിരുന്നത്.. മിടുക്കിയായിരുന്ന അവളിപ്പോ പഴയ ശാരിയുടെ പ്രേതം മാത്രമാണെന്ന് പറയുമ്പോള്‍ ആ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു എന്നാ മീനു പറഞ്ഞത്.” ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കുറച്ച് നേരത്തേയ്ക്ക് ആദിക്ക് മറുപടി ഇല്ലായിരുന്നു. അവള്‍ മുഖംപൊത്തി കുറച്ച് നേരം ഇരുന്നിട്ട് എന്റെ കൈയില്‍ പിടിച്ചു കൊണ്ട് പറയാന്‍ തുടങ്ങി.

“…ദേവേട്ടാ… എനിക്കൊന്നും അറിയില്ലായിരുന്നു… ഞാന്‍… ഞാന്‍… അവരു പറഞ്ഞതൊക്കെ വിശ്വസിച്ചു…” എന്റെ നേരെ കെഞ്ചുന്ന ഭാവത്തില്‍ നോക്കിക്കൊണ്ട് അവള്‍ തുടര്‍ന്നു..

“…വരുണ്‍ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അപ്പോഴത്തെ അവന്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയാ ഞാന്‍ അവനെ എതിര്‍ക്കാതിരുന്നത്.. പക്ഷെ ഒരിക്കല്‍ പോലും ഞാന്‍ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല ദേവേട്ടാ.. ഞാന്‍ അവനെ ഒരു ഫ്രെണ്ടായിട്ടു മാത്രേ കണ്ടിട്ടുള്ളൂ…”

“… ഉത്സവത്തിന് വരാന്‍ ദേവേട്ടനോട് ഞാന്‍ പറഞ്ഞപ്പോള്‍ പോലും ദേവേട്ടന്‍ ഒന്നും പറയാതിരുന്നപ്പോ ഞാനാകെ തകര്‍ന്നുപോയി ദേവേട്ടാ…. ദേവേട്ടനെ കാണാനും.., ഈ തോളില്‍ തലവച്ച് ഇരിക്കാനുമൊക്കെ ഞാന്‍ എത്ര കൊതിച്ചുവെന്നു ദേവേട്ടന് അറിയാമോ..??” കട്ടിലില്‍ എന്റെ അടുത്ത് ഇരുന്നിരുന്ന ആദി അതും പറഞ്ഞ് എന്റെ തോളില്‍ തലചായ്ച്ചു ..

“..അതുകൊണ്ട് മാത്രമാ അവന്‍ ഉത്സവത്തിന് വരുമെന്ന് പറഞ്ഞപ്പോ ഞാന്‍ എതിര്‍ക്കാതിരുന്നത്…. അവന്‍ വന്നിട്ട് എന്റെ വീട് കാണണം എന്ന് പറഞ്ഞതുകൊണ്ടാ ഞാന്‍ അവനെ വീട്ടിലേയ്ക്ക് കൊണ്ട് പോയത്…, പക്ഷെ അവിടെ വച്ച് ദേവേട്ടന്‍ കരുതുന്നപോലെയൊന്നും ഞങ്ങള്‍ തമ്മില്‍ നടന്നിട്ടില്ല ദേവട്ടാ…”

“….പക്ഷെ അവിടെ വച്ച് അവനെ കണ്ടാല്‍ ദേവേട്ടന്‍ ഞാന്‍ പറയുന്നതൊന്നും വിശ്വസിക്കില്ലെന്ന് എനിക്കറിയാം… അത് ദേവേട്ടന്റെ തെറ്റല്ല.. ദേവേട്ടന്റെ സ്ഥാനത്ത് ഞാനായാലും അങ്ങനെയേ ചിന്തിക്കൂ.. അതുകൊണ്ടാ ഞാന്‍ അവനെ  ദേവേട്ടന്‍  കാണാതെ പറഞ്ഞു വിട്ടത്.. അല്ലാതെ ദേവേട്ടന്‍ ഉദ്ദേശിക്കുന്നപോലെ ഒന്നും ഞങ്ങള്‍ തമ്മിലില്ല….”

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

54 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. ഇത് പ്രണയം അല്ല വെറും കയപ് ആണ് ഇതിൽ ദേവൻ ശുദ്ധൻ അല്ല പിന്നെ എങ്ങനെ അവന് നല്ല പ്രണയം കിട്ടും അവൾ അവനെ ചതിച്ചതിൽ തെറ്റ് ഇല്ല

  3. വളരെ മനോഹരം ആയിരുന്നു ഈ ഭാഗം …. അവസാനത്തെ ഡയലോഗ്സ് കിടു….. ??????

  4. superrr…nannayitundu

  5. നന്ദൂട്ടൻ

    നന്നായിട്ട്ൻണ്ട് ….5 ഭാഗവും കിടിലം അടുത്ത ഭാഗം വേഗം ഇടണം….????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: