എന്റെ ഡോക്ടറൂട്ടി 13
Ente Docterootty Part 13 | Author : Arjun Dev | Previous Part
എന്റെ മുഖത്തേയ്ക്കു നോക്കി മാസ്സ് ഡയലോഗുമടിച്ചു തിരിയുമ്പോഴേക്കും അമ്മ വീണ്ടുമവളെ വിളിക്കുന്നത് കേട്ടു….:
“”…മോളേ മീനൂ…. നീ കഴിയ്ക്കാമ്മരണില്ലേ….??”””
“”…നിയ്ക്കൊന്നുമ്മേണ്ടമ്മേ… വെശപ്പില്ലാ….!!”””_ അമ്മയുടെ ചോദ്യത്തിനെന്നെയൊന്നു ചുഴിഞ്ഞു നോക്കിയശേഷമവളു വിളിച്ചുപറഞ്ഞു…….!
“”…ഓ…! അവൾക്കവനെ കിട്ടീപ്പൊ വെശപ്പോലുമില്ലാണ്ടായോ….??”””_ കീർത്തുവിന്റെ പുച്ഛം നിറഞ്ഞ ശബ്ദം താഴത്തുനിന്നും കേട്ടപ്പോളേ എനിയ്ക്കങ്ങടു പൊളിഞ്ഞു കേറി… ഇങ്ങനപോവുവാണേലധികം വൈകാണ്ടു ഞാനീ വീടിനു ബോംബുവെയ്ക്കും……!
“”…മീനൂ…. നീ കഴിയ്ക്കുന്നില്ലേലവനെ കഴിയ്ക്കാമ്പറഞ്ഞൂട്….!!”””_ ഇത്തവണ ചെറിയമ്മയാണതു വിളിച്ചു പറഞ്ഞത്……!
ഹൊ..! അതു ന്യായം..! വെശന്നണ്ടംകീറി നിയ്ക്കുവാർന്നു….!_ ചെറിയമ്മേടെ വിളിയൊരാശ്വാസമ്പോലെ കണ്ടു പുറത്തേയ്ക്കിറങ്ങാനൊരുങ്ങീതും ചെറിയമ്മയ്ക്കുള്ള മറുപടിയെന്നോണം മീനാക്ഷി വിളിച്ചു കൂവി…..:
“”…സിദ്ധൂനുമൊന്നും വേണ്ടെന്നാ ചെറീമ്മേ പറേണേ…. അവനും വെശപ്പില്ലാന്ന്….!!”””_ പറഞ്ഞതുമവളാ കോന്ത്രമ്പല്ലുകാട്ടിയാക്കിയൊന്നു ചിരിച്ചു…….!
“”…ഹൊ…! കെട്ടുന്നവരെന്തൊക്കെ വർത്താനാർന്നു…. അവളെ കെട്ടൂല…. കല്യാണമ്മേണ്ട..! എന്നിട്ടു കണ്ടില്ലേപ്പ…. തിന്നാനുങ്കുടിയ്ക്കാനുമ്പോലും പൊറത്തിറങ്ങാണ്ടു പെമ്പെറന്നോത്തിയേം കെട്ടിപ്പിടിച്ചിരിയ്ക്കുന്നേ… നാണങ്കെട്ടവൻ….!!”””_ താഴെവീണ്ടും കീർത്തൂന്റെ മുനവെച്ചുള്ള വാക്കുകളുയർന്നു……!
അടുത്ത പാർട്ട് എന്നാണ് വരുക
അതാണ് നമ്മൾക്ക് വേണ്ടത് കഥ നിന്റെ സ്റ്റൈലിൽ തന്നെ continuue ചെയ്യുക…നീയും മീനുവും ഒരുമിക്കുന്ന ആ മോമെന്റ് അതു വേറെ ലെവൽ ആയിരിക്കണം
ഈ പാർട്ടും അടിപൊളി ആയിരുന്നു മുത്തേ…. ആ പെൺപിള്ളേരോട് ശ്രീ അടിച്ച മാസ് ഡയലോഗ് ഇഷ്ടപ്പെട്ട്,പിന്നെ ഒരു കാരണവശാലും സ്പീഡ് ആക്കാൻ ഒന്നും നിൽക്കണ്ട,കഥ ട്രാക്കിൽ തന്നെയാണ് നിന്റെ മൈൻഡിൽ ഉള്ളത് പോലെ തന്നെ എഴുതാൻ കഴിയട്ടെ…. ഒരു സുപ്രഭാദത്തിൽ എഴുന്നേറ്റ് രണ്ടും അടിപിടി എല്ലാം നിർത്തി സ്നേഹിക്കാൻ തീരുമാനിക്കുന്നു എന്ന് പറഞ്ഞാ ഇതുവരെ എഴുതിയത് എല്ലാം വെറുതെ ആവും,ഒരുപാട് ഇഷ്ടമുള്ള സ്റ്റോറി ആണ് പെട്ടെന്നൊന്നും തിരല്ലേ എന്നാണ്… സൊ അടുത്ത പാർട്ടിൽ കാണാം🖤🖤🖤
..ഞാൻ കരുതി നീയീ പാർട്ട് വന്നതറിഞ്ഞില്ലെന്ന്…, എല്ലാ പ്രാവശ്യവും അഭിപ്രായത്തിനു കാത്തിരിക്കുന്നവരുടെ പട്ടികയിൽ സ്ഥാനമുള്ളകൊണ്ട് വെയ്റ്റിങ്ങാർന്നു…!
..പിന്നെ ഞാനങ്ങനെ മണ്ടത്തരം കാണിയ്ക്കോന്നു നിനക്കു തോന്നുന്നുണ്ടോ…?? കഥ പകുതിയ്ക്കിട്ടേച്ചു പോകേണ്ടി വന്നാലും ശെരി ഇഷ്ടമല്ലാത്ത ഒരുവരി പോലും ഞാനെഴുതില്ല 🤗🤗
..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മുത്തേ….!
❤️❤️❤️
സൈറ്റിൽ കയറിയിട്ട് ആദ്യം സെർച്ച് ചെയ്തത് ദിതാണ്😌
പ്രതീക്ഷ തെറ്റിയില്ല…കണ്ടു,വായിച്ചു,തിരുപതിയായി