Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇരു മുഖന്‍ 3 [Antu Paappan] 329

Kambi Views 52869

ഇരു മുഖന്‍ 3

Eru Mukhan Part 3 | Author : Antu Paappan | Previous Part

 


നിങ്ങള്‍ ഇതുവരെ തന്ന എല്ലാ പ്രോത്സാഹനത്തിനും നന്ദി.  നിങളുടെ ഈ പ്രോത്സാഹനം ഇല്ലായിരുന്നെങ്കില്‍ എന്നെ പോലുള്ള ഭ്രാന്തന്മാരുടെ മനസ്സില്‍ മുളച്ച കഥകല്‍ ഒക്കെയും ചാപിള്ളയായി പോകുമായിരുന്നു.ഇന്ന്  ഇതിലെ ഓരോ  കഥാപത്രങ്ങക്കും എന്‍റെ മനസ്സില്‍ ജീവനുണ്ട് . അത് എത്രമാത്രം എഴുത്തില്‍ ആക്കാന്‍ ആയിട്ടുണ്ടെന്ന് അറിയില്ല. ഒരുപക്ഷേ നാളെ ഒരിക്കല്‍ ഞാന്‍  എഴുതി തെളിയുമ്പോള്‍ ഇതിലും ഭംഗിയായി എനിക്ക് ഇതേ കഥ അവതരിപ്പിക്കാന്‍ സാധിക്കുമായിരിക്കും , അറിയില്ല. നിങ്ങളുടെ അഭിപ്രായവും വിമര്‍ശനങ്ങളുമാണ് എന്നെ പോലെയുള്ള എളിയ എഴുത്തുകാരെ വളര്‍ത്തുന്നത്. 

Antu Paappan


 ആര്യയുടെ എറണാകുളത്തെ ഇരു നില വീട്.

“”അമ്മോ…..അമ്മോ രാമേട്ടന്‍ വിളിച്ചു ശ്രീഹരി അവിടെ ചെന്നിട്ടുണ്ടെന്നു.””

ആര്യ അതു പറഞ്ഞു ജാനകിയമ്മേടെ അടുത്തേക്ക് ഓടിചെന്നു.

“” ഞാന്‍ പറഞ്ഞില്ലേ അവന്‍ വേറെങ്ങും പോകില്ലെന്ന്. ഇനി അയാള് വല്ലതും അറിഞ്ഞിട്ടാണോ മോളെ നിന്നെ വിളിച്ചു പറഞ്ഞത്? ””

“”ഇല്ലമ്മേ തറവാട്ടിലെ പണി തുടങ്ങട്ടോന്നു ചോദിക്കാന്‍ വിളിച്ചതാ, ഞാന്‍ രാമേട്ടനോട്‌ പറഞ്ഞേപ്പിച്ചിട്ടുണ്ട് ഹരിയെ ഒന്ന് പോയി നോക്കണെന്നു.””

“”അമ്മോ വേഗം ഒരുങ്ങ്‌ നമുക്ക് അങ്ങോട്ട്‌ പോണം.””

“”അല്ലടി അച്ചൂ നമ്മള്‍ ഇപ്പൊ അങ്ങോട്ട്‌ ചെന്നാല്‍, അവനു ചിലപ്പോള്‍…, അവന്‍ തനിയെ എല്ലാം മനസിലാക്കട്ടെന്നാ ഞാന്‍ പറയണേ.””

“”പാടില്ലമ്മോ!…എനിക്കറിയില്ലാരുന്നോ ഹരിയായി തിരിച്ചു വന്നപ്പോള്‍ തന്നെ അവനോടു എല്ലാം പറയാന്‍. പണ്ടും ഞാന്‍ എത്ര വെട്ടം പറഞ്ഞു കൊടുക്കാൻ നോക്കുയിട്ടുള്ളതാ, അവനതു മനസിലാവില്ല. അവന്‍ ഇപ്പൊ പോയെക്കുന്നത് അവനുവേണ്ടിയല്ല അവക്കു വേണ്ടിയാ!.. ആ അരുണിമക്കു…””

“”ആരുണിമക്കു വേണ്ടിയോ, നീ എന്താ ഈ പറയണേ?””

“”അതേ അമ്മെ അവളന്ന് വിളിച്ചതിനു ശേഷമാ ഭദ്രനില്‍നിന്നുള്ള ഹരിയുടെ മാറ്റങ്ങള്‍  തുടങ്ങിയത്. അന്ന് രാത്രിയില്‍ അവസാനം എന്നെ വിളിച്ചതും  അവളുടെ പേരാ. അവളെ അവന്‍ കണ്ടാല്‍ അന്നത്തെ പോലെ വല്ലതും ചെയ്താല്‍, എനിക്ക് പറ്റില്ലമ്മേ ഇനിയും ഭദ്രേട്ടനെ നഷ്ടപ്പെടാന്‍.””

“” ഭദ്രേട്ടാനോ!.. എന്‍റെ മോളെ നീയും തുടങ്ങുവാണോ അവനെ പോലെ ?””

“”എനിക്കറിയില്ലമേ ഒരു ഡോക്ടറായിരുന്നിട്ടും രോഗിയെക്കാളും രോഗത്തെ ഇങ്ങനെ സ്നേഹിക്കുന്ന എന്‍റെ ഈ മനസിനെ.””

“”എന്‍റെ വിഷ്ണു ഭദ്രന്‍ നമ്മളെ വിട്ട് പോയിട്ട് അടുത്ത മാസം പത്താകുമ്പോള്‍ ഇരുപത്തിരണ്ടു് വര്‍ഷം തികയുന്നു. എന്നിട്ടും നിങ്ങടെ രണ്ടിന്‍റെയും ഈ ഭ്രാന്ത്. ഇത് കാണാൻ വയ്യാത്തോണ്ടാ ഞാൻ ഒറ്റക്കായപ്പോഴും അവിടെ തന്നെ നിന്നത്. അവന്‍ മരിച്ചു എന്നാ യാഥാര്‍ത്ഥ്യം എന്നെക്കാളും മുന്നേ അങ്ങികരിച്ചവളല്ലേ മോളെ നീ. എന്നിട്ടും നീ ഇത് എന്ത് ഭാവിച്ച?””

“”അമ്മയ്ക്കത് മനസിലാവില്ല, ആര്‍ക്കും മനസിലാവില്ല ആര്‍ക്കും.””

“” നീ വിഷ്ണുനെ അന്ന് ഒരുപാടു സ്നേഹിച്ചു എന്ന് അമ്മക്കറിയാം, എനിക്ക് മാത്രമല്ല ഏട്ടനും നിന്‍റെ അമ്മയ്ക്കും ഒക്കെ അറിയാരുന്നു അവര്‍ എന്നോട് അത് സൂചിപ്പിച്ചിട്ടും ഉണ്ട്. എങ്കിലും വര്‍ഷങ്ങള്‍ ഇത്ര അയ്യില്ലേടി, ഇപ്പോഴും നീ… ഇത്രയും ഉണ്ടെന്നറിഞ്ഞിരുന്നെ ഞാന്‍ എന്‍റെ ഹരിയുടെ മനസ്സില്‍ നിന്നെ വളരാന്‍ അനുവതിക്കില്ലായിരുന്നു.

എന്‍റെ കുഞ്ഞു എങ്ങനെയെങ്കിലും ഒന്ന് ചിരിച്ചു കാണാന്‍ നമ്മുടേ ഈ ലോകത്തേക്ക് തിരിച്ചു വരാന്‍ അതൊന്നും ഞാന്‍ അവനോടു പറയില്ലരുന്നു, ബാക്കിയായ ഒരുത്തനെ എങ്കിലും തിരിച്ചു പിടിക്കാന്‍ ശ്രമിച്ച ഒരമ്മയുടെ ദുരാഗ്രഹം. എന്നോട് ക്ഷമിക്ക് മോളേ.”” ആ അമ്മയുടെ കണ്ണു നിറഞ്ഞൊഴുകി.

“” അല്ല അമ്മേ…. അമ്മ അല്ലെ ഞാനാ… ഞാനാ കാരണം. അവനില്‍ വിഷ്ണുവേട്ടനെ കാണാന്‍ ശ്രെമിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അവന്റെ മനസിനെ ഞാന്‍ രണ്ടായി പകുക്കയാണെന്ന് . ഞാനാ.. ഞാനാ അമ്മടെ മോന്‍റെ ഈ അവസ്ഥക്ക് കാരണം.””

“”മോളെ…. “”

The Author

26 Comments

Add a Comment
  1. Bro adutha part epola

    1. ഉണ്ടനെ വരും

      1. Waiting bro❣️❣️

  2. അയച്ചിട്ടുണ്ട്

  3. കൊള്ളാം nice part

    1. Thanks ❤️❤️

  4. കൊള്ളാം, സംശയങ്ങൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്, എല്ലാം ഇനിയുള്ള ഭാഗങ്ങളിലൂടെ മനസ്സിലാകും എന്ന് വിചാരിക്കുന്നു.

    1. 🎭എല്ലാം മനസിലാക്കിയിട്ടേ ഞാൻ കളംവിടൂ

  5. 💞

    1. ❤️❤️

    1. ❤️❤️❤️

  6. ഓരോ സീൻസും ഒരു ദൃശ്യം പോലെ കണ്ടു മനസിലാക്കി.dialogues ഒക്കെ അളന്ന് മുറിച്ച പോലെ perfect ആയിരുന്നു.

    1. ❤️❤️❤️

  7. ആൻ്റോ…

    നിന്നെ കണ്ടില്ലലോ എന്ന് ഞാൻ ഇന്നലെ കൂടി ചിന്തിച്ചെ ഉള്ളൂ… വായിച്ചു മനസ്സ് നിറഞ്ഞു… ചോദ്യങ്ങൾ ഒരുപാട് ബാക്കി… ഉത്തരം ഞാൻ ചോദിക്കില്ല… മറുപടി കഥയിൽ നിന്നും മനസ്സിലാക്കാം… പേജ് കുറഞ്ഞു പോയതിൽ സങ്കടം ഉണ്ട്… പെട്ടെന്ന് തീർന്നപോലെ… പിന്നെ എന്താണോ എന്തോ… ഈ പെണ്ണുങ്ങൾ മനുഷ്യനെ സ്വസ്ഥമായി ഇരുന്നു ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഉടനെ വഴക്കും കരച്ചിലും… എൻ്റെ ജാനിയും ഇത് തന്നെ… ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഇടക്ക് ഒളിച്ചു വലിച്ചത് തൂക്കി എൻ്റെ poram തല്ലി പൊളിച്ചു… എന്തായാലും കഥയുടെ പോക്ക് കൊള്ളാം… Reveal ആകാൻ ഇനിയും തോനെയും ബാക്കി… Moreover കുരുക്ക് അഴിക്കാൻ ആണ് കൂടുതൽ ഉള്ളത്… Curiously waiting for the next part…

    വീണ്ടും പാക്കലാം…

    With Love
    the_meCh
    🖤🖤🖤🖤🖤

    1. അതാണ്,അൽപ്പം അടിച്ചിട്ടിരുന്നാലും സീൻ ഇല്ല. പക്ഷേ കത്തിച്ചന്നറിഞ്ഞാ തീർന്ന്💣💣💣. പുകവലി ആരോഗ്യത്തിനു ഹാനികരം 🤛🤜👊🤕😮‍💨. കൂട്ടിയിട്ടു കത്തിക്കുന്ന ഭദ്രനെ മെരുക്കുന്ന ഒരു സീൻ വരാനുണ്ട്. അത് പക്ഷേ കൊറച്ചു കഴിയും.

      1. ഒന്ന് അടിച്ചതിൻ്റെ പാടാണ് ഇപ്പൊൾ അനുഭവിക്കുന്നത്… എന്ത് ചെയ്യാനാ… ചുമ്മാ ഇരിക്കുമ്പോഴും പിന്നെ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുമ്പോഴും ഒരെണ്ണം എങ്കിലും കത്തിച്ചു കഴിയുമ്പോൾ ആത്മാവിന് കിട്ടുന്ന സുഖം ഉണ്ടല്ലോ… ഹമ്പോ… അതൊന്നും അവൾക്ക് പറഞ്ഞ മനസ്സിലാവില്ല … സത്യം ഹാനികരം ആണ്… നല്ല സൂപ്പർ ഇടി കിട്ടും… കൂട്ടി ഇട്ടു കത്തിക്കുന്നത് ഒക്കെ തെറ്റല്ലേ🤪🤪🤪… ഇന്നരം ഭദ്രനെ മെരുക്കാൻ അച്ചു ഇതി പാട് പെടും…

        Da പിന്നെ… Support തുടക്കം ഇതി കുറവുണ്ടെന്ന് വെച്ച് സെഡ് ആവണ്ട… പതിയെ കേറിക്കൊള്ളും… തുടക്കമല്ലെ കൂടാതെ variety themum… അതുകൊണ്ടാണ്… നീ മുടങ്ങാതെ ഇട്ടോ… Full support…reach me on 666…

        With Love
        the_meCh
        🖤🖤🖤🖤🖤

        1. Oh സെഡ് ഒന്നും ഇല്ല.മനസ്സിൽ കാണുന്ന പോലെ അങ്ങോട്ട് എത്തിക്കാൻ പറ്റുന്നില്ല. ഇനി അൽപ്പം പേജ് കൂട്ടി നോക്കട്ടെ

          1. Try man… Success will be yours… സാധനം അൽപം confusing aanu … കുരുക്ക് എല്ലാം azhiyatte… Mood ആവുമ്പോൾ സെറ്റ് ആകും…

        2. Reach me on themech666@g.c

    2. ഞാൻ ഇട്ട റിപ്ലൈ എന്താ വരാത്തത് 🤔

  8. ❤️❤️

    1. ❤️❤️

  9. ഇത് ശരിക്കും എന്താണ് ഒന്നും മനസിൽ ആവുന്നില്ല ഒന്നു വീശാദികരിച്ചു എഴുതുമോ?

    1. ഒന്നെന്നു വായിച്ചു വന്നാൽ 50%ഐഡിയ കിട്ടും. ബാക്കി 50% ഇനിവരുന്നഭാഗങ്ങളിൽനിന്ന് കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: