Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മായികലോകം 3 [രാജുമോന്‍] 241

Kambi Views 64936

എന്തു തന്നെ ആയാലും കരഞ്ഞതിന് കാരണം ആയത് ഞാന്‍ തന്നെ ആണല്ലോ.

 

അപ്പോഴേക്കും ഒരു ബസ് വന്നു. പോകാം എന്നു ചോദിച്ചപ്പോ അവള്‍ തല ആട്ടി. ബസില്‍ കയറി.

അവള്‍ക്ക് സീറ്റ് കിട്ടി. എനിക്കും. പക്ഷേ ഒരുമിച്ചല്ല ഇരുന്നതു എന്നു മാത്രം. അതുകൊണ്ടു തന്നെ ഒന്നും ചോദിക്കാനും പറ്റില്ല.

 

കുറച്ചു ദൂരം പോയപ്പോ എന്‍റെ അടുത്തിരിക്കുന്ന ആള്‍ ഇറങ്ങി. ഞാന്‍ ഫോണില്‍ വിളിച്ച് ഇങ്ങോട്ട് വന്നിരിക്കാന്‍. കുഴപ്പമില്ല ഇവിടിരുന്നോളാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.

 

ആ പറഞ്ഞതില്‍ എന്നോടു എന്തോ ദേഷ്യം ഉണ്ടോ? അതോ എനിക്കു തോന്നിയതായിരിക്കുമോ?

 

ഇടയ്ക്കിടയ്ക്ക് വിളിച്ച് വെറുതെ ബുദ്ധിമുട്ടിക്കേണ്ട. കുറച്ചു നേരം സ്വസ്ഥമായിരിക്കട്ടെ അവള്‍. അത് തന്നെ ആയിരിയ്ക്കും നല്ലത്.

 

എന്തായാലും എന്‍റെ കൂടെ തന്നെ ആണല്ലോ വന്നത്.

 

ബസ് സ്റ്റാഡില്‍എത്തി. അവള്‍ മുന്‍വാതിലിലൂടെ ഇറങ്ങി. പുറകിലൂടെ ഞാനും. ഞാന്‍ അവളുടെ അടുത്തേക്ക് പോയപ്പോള്‍ അവള്‍ വേഗം മാറി നടക്കുന്നു. എന്‍റെ മുഖത്തേക്ക് പോലും നോക്കാതെ.

 

ഞാന്‍ ആകെ അന്തംവിട്ടു പോയി. ഫോണില്‍ അവളെ വിളിച്ചു. പക്ഷേ ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു അവള്‍. പിന്നേയും വിളിച്ചു. അപ്പോഴും അവള്‍ കട്ട് ചെയ്തു. എനിക്കു ചെറുതായി ദേഷ്യവും വന്നു. ഒരു ഒരക്ഷരം  മിണ്ടാതെ പോയതിന്. ഒന്നുകില്‍ കാര്യം പറയുക അല്ലെങ്കില്‍ പുറകെ വരരുത് എന്നു പറയുക. ഒന്നും മിണ്ടാതെ പോവുക എന്നു വച്ചാല്‍ പിന്നെ ദേഷ്യം വരില്ലേ?

അവള്‍ അവളുടെ നാട്ടിലേക്കുള്ള ബസില്‍ കയറി പോയി. പുറകെ ബസില്‍ കയറി പോയി സംസാരിക്കാന്‍ ശ്രമിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പിന്നെ വിചാരിച്ചു വേണ്ടെന്ന്.

 

ഒന്നു കൂടി ഫോണില്‍ വിളിച്ചു നോക്കി. അപ്പോഴും ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ്.

 

(തുടരും)

The Author

രാജുമോന്‍

ഒരു പാവം പ്രാരാബ്ധക്കാരന്‍

44 Comments

Add a Comment
  1. Aha
    Nalla feeel
    Porate adutha part?

  2. Aavishyathinu kambi cherkkanam…..
    Kambi ozhivakkenda karyamilla…
    But athu cherkkanayi maatram situations kashtapett add cheyyalth…..

  3. Evdey mone vallathum nadako

    1. രാജുമോൻ

      എഴുതുന്നുണ്ട്. ഒരു 5-6 പേജ് ആയിക്കാണും. പേജ് കൂട്ടി എഴുതി പോസ്റ്റ് ചെയ്യാന്നു വിചാരിച്ചാ. തിരക്കിലാണ്. എഴുതാൻ സമയം കിട്ടുന്നില്ല.

      1. Ok. Pettan ayikotte

        1. രാജുമോന്‍

          എഴുതിയിടത്തോളം അയച്ചിട്ടുണ്ട്.

  4. മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധിക്കേണ്ട സുഹൃത്തേ ഇങ്ങനെ തന്നെ എഴുതിയാൽ മതി പിന്നെയും പിന്നെയും സാമ്യം വരുവാണല്ലോ എന്റെ പ്രണയ ജീവിതവുമായി എന്റെ പൊന്ന് സുഹൃത്തേ സത്യം പറ എന്റെ ജീവിതത്തിൽ നിന്ന് കൊത്തിയെടുത്തതാണോ ഈ കഥ. എന്റെ പ്രണയ ജീവിതവുമായി ഇത്രയധികം സാമ്യമുള്ള ഒരു കഥയോ സിനിമയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഏതായാലും നന്നായിട്ടുണ്ട് വീണ്ടും തുടരുക

    1. രാജുമോൻ

      നിങ്ങളാണോ അപ്പൊ ആ ഉളുപ്പില്ലാത്ത best നായകൻ.. 😉. നിങ്ങൾ ആരാണെന്ന് അറിയാതെ ഞാൻ എങ്ങിനെ പറയും നിങ്ങളുടെ കഥ ആണെന്ന്. അഭിനന്ദനത്തിനു നന്ദി.

      1. മോനിച്ചൻ

        അതെ അത് ഇവൻ തന്നെ. എനിക്ക് ഉറപ്പാ. കണ്ടാൽ അറിഞ്ഞുടെ ഉളുപ്പില്ലെന്നു.

      2. അതെ ഞാൻ തന്നെയാണ് ആ ഉളുപ്പില്ലാത്ത നായകൻ. എല്ലാ നായകൻമ്മാർക്കും ഉളുപ്പ് വേണമെന്നുണ്ടോ.ഉളുപ്പില്ലാത്ത നായകനും ജീവിക്കണ്ടേ

  5. Bro പൊളി പേജ് കുട്ടി ezhuthu

    1. രാജുമോൻ

      തീർച്ചയായും. അടുത്ത ഭാഗം അല്പം വൈകും. ജോലിതിരക്കുണ്ട്.

    2. Next part eppo varum

  6. Gud continue waiting for next part 🥰🥰🥰👍

    1. രാജുമോൻ

      നന്ദി ബ്രോ

  7. മോനിച്ചൻ

    ഉളുപ്പില്ലാത്ത നല്ല ബെസ്റ്റ് നായകൻ. ഇഷ്ടായി…

    1. രാജുമോൻ

      ഓരോരുത്തർക്കും ഓരോ സ്വഭാവം അല്ലേ ബ്രോ. ഒരു വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ചതാ.

      1. മോനിച്ചൻ

        എന്നാലും ഇതൊരുമാതിരി വല്ലാത്ത വ്യത്യസ്തത ആയിപോയി സഹോ.പ്രേമിക്കുന്ന പെണ്ണ് വേറെ ഒരുത്തന്റെ ഒപ്പം കേറി പോയിട്ട് അവൻ തിരിച്ചു കൊണ്ടു വിടാൻ വെയ്റ്റിംഗ്, കുറച്ചൂടെ ഇന്റെൻസ് അവണ്ടെടോ പ്രണയം. ഇതൊരു മാതിരി ശീലാവതിയുടെ male version.

  8. കൊള്ളാം. പക്ഷേ പേജ് കുറവായത് കൊണ്ട് ആ ഒരു ഫ്ലോ കിട്ടിയില്ല.. നെക്സ്റ്റ് പാർട്ട്‌ പൊളിക്കണം നമ്മുക്ക്

    1. രാജുമോൻ

      തീർച്ചയായും. ശ്രമിക്കാം.

  9. ചേട്ടാ…കൊറച്ചുടെ പേജ് കൂട്ടാവോ..😍😇

    1. രാജുമോൻ

      ഓരോ സംഭവങ്ങളെ ഓരോ ഭാഗങ്ങൾ ആയി എഴുതുന്നത് കൊണ്ടാണ് പേജ് കുറയുന്നത്. ഒന്നിൽ കൂടുതൽ സംഭവങ്ങൾ ഒരേ ഭാഗത്തിൽ തന്നെ എഴുതിയാൽ ഫീൽ കുറഞ്ഞു പോകുമോ എന്ന ഭയം നന്നായിട്ടുണ്ട്. തീർച്ചയായും പേജ് കൂട്ടി എഴുതണം എന്ന് തന്നെ ആണ് ഞാനും ആഗ്രഹിക്കുന്നത്. ശ്രമിക്കുന്നതും.

  10. ഈ ഭാഗം നല്ല ബോറായിട്ടുണ്ട്.

    1. രാജുമോൻ

      ആദ്യമായിട്ട് ആണ് എഴുതുന്നത്. അതിന്റെ പോരായ്മകൾ കാണും എന്നറിയുന്നത് കൊണ്ട് തന്നെ വിമർശനത്തെ പോസിറ്റീവ് ആയി തന്നെ കാണുന്നു. എഴുതുന്ന ശൈലി ആണോ ഇഷ്ടപ്പെടാത്തത് അതോ കഥയോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. അടുത്ത ഭാഗം എഴുതുന്നതിനു വലിയ ഉപകാരപ്പെടും.

      1. തെറ്റിദ്ധരിക്കരുത്. നായകന് ഒരു ക്യാരക്റ്റര്‍ ഇല്ല. ഇങ്ങനെ ഒന്നും ആരും പ്രേമിക്കില്ല ഭായ്. വ്യക്തിഹത്യ ആണ് നിങ്ങള്‍ ചെയ്യുന്നത്. അതും നിങ്ങടെ നായകനെ തന്നെ.

  11. Nannayitund waiting for next part🖤

    1. രാജുമോൻ

      നന്ദി. എഴുതി തുടങ്ങി. തിരക്കാണ്. എങ്കിലും പെട്ടെന്ന് തരാൻ ശ്രമിക്കാം.

  12. Kollam bro.nxt partnayi waiting

    1. രാജുമോൻ

      നന്ദി. എഴുതി തുടങ്ങി. പെട്ടെന്ന് തരാൻ നോക്കാം.

  13. Adipoli….adutha part oru 20 page engilum venam ennale vayikumbol oru rasam ullu

    1. രാജുമോൻ

      .

  14. 3 ഭാഗവും വായിച്ചു നന്നായിട്ടുണ്ട് പേജ് കൂടുതൽ ഇട്ട് എഴുതുക

    1. രാജുമോൻ

      മായയുടെയും രാജേഷിന്റെയും ജീവിതത്തിലെ ഓരോ സംഭവങ്ങളെ ഓരോ ഭാഗങ്ങൾ ആയി എഴുതാൻ ആണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് പേജ് കുറഞ്ഞു പോകുന്നത്. അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം. നന്ദി.

  15. ജോബിന്‍

    സൂപ്പര്‍ ആണ്…

    1. രാജുമോൻ

      നന്ദി

  16. ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി കാത്തിരുന്നു..

    1. രാജുമോൻ

      നന്ദി.

  17. കഴിയുമെങ്കിൽ പേജുകൾ കൂട്ടാമോ സഹോ …ഇത് എന്തായെന്ന് മനസിലാവുമ്പോളേക്ക് തീർന്നു പോകുന്നു

    1. രാജുമോൻ

      ഈ ഭാഗത്ത് കൂടുതൽ പേജ് ആയാൽ ബോർ ആകും എന്നുള്ളത് കൊണ്ടാണ് പേജ് കുറച്ചത്. രണ്ടു പേജിൽ പറയേണ്ടത് നീട്ടി വലിച്ചാണ് ഇത്ര എങ്കിലും എത്തിച്ചത്. രാജേഷും മായയും അനുഭവിക്കുന്നത് ഫീൽ ചെയ്യിക്കണമെങ്കിൽ കുറച്ചു നീട്ടി വലിച്ചെഴുതണം എന്ന് തോന്നി. അതിൽ വിജയിച്ചോ എന്നറിയില്ല. അതിനുവേണ്ടി എന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം. ക്ഷമിക്കുക.

  18. വട്ട് പിടിപ്പിക്കുന്നു രസിക്കുന്നുണ്ട് but ….👍

    1. രാജുമോൻ

      നന്ദി. എനിക്കും വട്ട് പിടിക്കുന്നുണ്ട്.

  19. Raju broiii nannayittundu…..nxt part vegam…..

    1. രാജുമോൻ

      തീർച്ചയായും. എഴുതി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: