Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 19 [Master] 279

Kambi Views 99737

മൃഗം 19
Mrigam Part 19 Crime Thriller Novel | Author : Master

Previous Parts

 

 

“പൌലോസ്, മട്ടാഞ്ചേരി സ്റ്റേഷനിലാണ് നിങ്ങള്‍ക്ക് ചാര്‍ജ്ജ്. കുറച്ചു പ്രശ്നങ്ങള്‍ കൂടുതലുള്ള സ്റ്റേഷനാണ്. നിങ്ങളെ അവിടേക്ക് പോസ്റ്റ്‌ ചെയ്തത് കമ്മീഷണറുടെ പ്രത്യേക താല്‍പര്യപ്രകാരമാണ്. കാരണം നിങ്ങളെ ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ അവിടുത്തെ എസ് പി നിങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഞങ്ങള്‍ക്ക് നല്‍കിയിരുന്നു..എനിവേ..ഇത് നിങ്ങളുടെ എത്രാമത്തെ ട്രാന്‍സ്ഫര്‍ ആണ്?”
കൊച്ചിയില്‍ ചാര്‍ജ്ജ് എടുക്കാനായി അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഇന്ദുലേഖയുടെ ഓഫീസിലെത്തിയ പൌലോസിനോട്‌ സംസാരിക്കുകയായിരുന്നു അവര്‍. സമയം രാവിലെ എട്ടര.
“കൃത്യമായി ഓര്‍മ്മയില്ല മാഡം” പൌലോസ് പറഞ്ഞു. അയാളുടെ സ്വരത്തിന് ശക്തി കുറവായിരുന്നു; ഊര്‍ജ്ജസ്വലത നഷ്ടപ്പെട്ടതുപോലെ പൌലോസ് നിന്നു. അയാളുടെ സ്ഥായിയായ ചുറുചുറുക്കും നിഷേധഭാവവും മാഞ്ഞുപോയപോലെ. എങ്കിലും പൌലോസ് മുദ്രയുള്ള ആ മറുപടി ഇന്ദുലേഖയുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ത്തി.
“ഇവിടെ എത്ര നാള്‍ ജോലി ചെയ്യാനാണ് പ്ലാന്‍?” അയാളെ സാകൂതം നോക്കിക്കൊണ്ട് എ സി പി ചോദിച്ചു. പൌലോസ് മറുപടി നല്‍കിയില്ല.
“മട്ടാഞ്ചേരിയിലേക്ക് നിങ്ങളെ പോസ്റ്റ്‌ ചെയ്തതിനു ചില പ്രത്യേക കാരണങ്ങളുണ്ട്. ഈ സിറ്റിയിലെ ഒട്ടുമിക്ക ഗുണ്ടകളുടെയും താവളം അവിടെയാണ്. ധാരാളം കൊട്ടേഷന്‍ ഗ്രൂപ്പുകള്‍ അവിടെ നിന്നും പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റി സമാന്തരമായി ഭരിക്കുന്ന അധോലോക രാജാക്കന്മാരുടെ അണികളില്‍ ഭൂരിഭാഗവും അവിടെയാണ്. നമ്മള്‍ അറിയാതെ അവര്‍ അവരുടെ നിയമം ഇവിടെ നടപ്പിലാക്കുന്നുണ്ട്. ഭയം കാരണം പലരും പോലീസില്‍ പരാതി നല്‍കാറില്ല; അഥവാ നല്‍കിയാലും പല ഉദ്യോഗസ്ഥരും സ്വന്തം ജീവന്‍ ഭയന്ന് അവര്‍ക്കെതിരെ നടപടികള്‍ എടുക്കാറുമില്ല. പോലീസിനെ ലവലേശം ഭയമില്ലാത്ത ഒരു തലമുറ അവിടെ വളര്‍ന്നു വരുന്നുണ്ട്. മെല്ലെമെല്ലെ നമ്മുടെ ഈ സിറ്റി യു പിയും ബീഹാറും ചില വടക്കേ ഇന്ത്യന്‍ നഗരങ്ങള്‍ പോലെയും ആയിക്കൊണ്ടിരിക്കുകയാണ്. അത് അനുവദിക്കാന്‍ പാടില്ല. നിങ്ങളെപ്പോലെ ഡെയര്‍ ഡെവിള്‍സ് ആയിട്ടുള്ള ഒഫീസര്‍മാരുടെ കുറവ് ശരിക്കും നമ്മള്‍ അറിയുന്നുമുണ്ട്‌. അതുകൊണ്ട് നിങ്ങള്‍ മട്ടാഞ്ചേരിയെ മാറ്റി എടുക്കണം. എല്ലാവിധ പിന്തുണകളും എന്റെയും കമ്മീഷണറുടെയും ഭാഗത്ത് നിന്നും ഉണ്ടാകും. അധോലോകവും ഗുണ്ടായിസവും ഒരു കാരണവശാലും അനുവദിക്കരുത്”
“യെസ് മാഡം”
“കൊച്ചിയിലെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അറേബ്യന്‍ ഡെവിള്‍സ് എന്ന നിക്ക് നെയിമില്‍ അറിയപ്പെടുന്ന ഒരു മൂവര്‍ സംഘമാണ്. അവരുമായി ബന്ധപ്പെട്ടവരായിരിക്കും നിങ്ങള്‍ക്ക് നേരിടെണ്ടി വരുന്ന ഒട്ടുമിക്ക ഗുണ്ടകളും. അവന്മാരുടെ തായ് വേര്‍ അറുക്കാന്‍ സാധിച്ചാല്‍ വലിയ ഒരു പരിധി വരെ ഈ നഗരം കുറ്റകൃത്യങ്ങളില്‍ നിന്നും മുക്തമാകും. ഒറ്റപ്പെട്ട ക്രിമിനലുകള്‍ നമുക്കൊരു പ്രശ്നമല്ല; പക്ഷെ വെല്‍ ഓര്‍ഗനൈസ്ഡ് സംഘങ്ങള്‍ നമുക്ക് തലവേദന ആണ്. കാരണം അവര്‍ നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടാണ് ഓരോന്നും ചെയ്യുന്നത്. മിക്ക കേസുകളിലും പൊലീസിന് തെളിവ് കിട്ടാത്തതും അതുകൊണ്ടാണ്. നിങ്ങളുടെ ശ്രദ്ധ സിറ്റിയിലെ സാദാ ക്രിമിനലുകളെ ഒതുക്കുന്നതില്‍ ആകരുത്; പകരം ഈ വമ്പന്മാരുടെ വേരുകള്‍ കണ്ടെത്തി അത് അറുക്കുന്നതില്‍ ആയിരിക്കണം. തന്റേടമുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അവരെ നേരിടാന്‍ സാധിക്കൂ. എനിക്ക് നിങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

Master

12 Comments

Add a Comment
 1. Master നിങ്ങളുടെ തിരിച്ചുവരവ് ഒരൊന്നൊന്നര വരവാണല്ലോ…?
  ഈ പാർട്ട് പൊളിച്ചു..??

  1. Hi, next part to ബ്രഹ്മഭോഗം 3?

 2. തിരിച്ചു വന്നു അല്ലേ ഊരുതെണ്ടി, ??????
  Hearty welcome dear master

 3. കഥ വായിക്കുന്നതിനും സന്തോഷം മാസ്റ്റർ തിരിച്ചു….. വന്നതാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

 4. ഈ കഥ ഇവിടെ കണ്ടതിനേക്കാൾ സന്തോഷമാണ് മാസ്റ്റർ തിരിച്ചു വന്നപ്പോൾ, കുറെ കാലമായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നു മാസ്റ്ററുടെ ഏതെങ്കിലും ഒരു കഥയ്ക്കായി ?, വളരെ സന്തോഷം തിരിച്ചു വരവിൽ

 5. Waiting for next part

 6. Thank you മാഷേ….??????

 7. 3 weeks ayi wait cheith irikkuvarunnu. Next part vaikikkalletto,ee partum gambheeram …..

 8. Sandhosham aY …

  Thank You ❤️❤️?

 9. മാസ്റ്റർ, തകർത്തു.
  താങ്കളൊരു അമേസിങ്ങ് എഴുത്തുകാരനാണ്. ഇതിനു വേണ്ടി കഴിഞ്ഞ മൂന്നാഴ്ച ഞങ്ങളൊക്കെ കാത്തിരിക്കുകയായിരുന്നു. മാസ്.
  ഒന്നും പറയാനില്ല.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use