Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 29 [Master] 76

Kambi Views 81794

ഇന്ദുലേഖ ഞെട്ടലോടെ അയാളെയും കമ്മീഷണറെയും നോക്കി.
“ഇല്ല..ആ അനുമാനം ശരിയാകാനാണ് സാധ്യത. വാസുവിന്റെ കാര്യം ഞാന്‍ ഏറ്റു മിസ്റ്റര്‍ റാവുത്തര്‍…അവനെ ചോദ്യം ചെയ്ത ശേഷമേ കബീറിന്റെ ബോഡി സംസ്കരിക്കാവൂ..കൊലപാതകമാണ് എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍, ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരും..”
“അവനെ എത്രയും വേഗം കസ്റ്റഡിയില്‍ എടുക്കണം സര്‍….എന്റെ മകന്റെ മരണത്തിനു പിന്നില്‍ അവനായാലും വേറെ ആരുതന്നെ ആയാലും അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം. അതിനുവേണ്ടി എന്ത് ചെയ്യാനും ഞാന്‍ തയാറാണ്..” റാവുത്തര്‍ ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു.
“ഡോണ്ട് വറി മിസ്റ്റര്‍ റാവുത്തര്‍..ഞാനാണ് ഈ സിറ്റിയുടെ നിയമ പരിപാലനത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍. ഞാനിവിടെ ഉള്ളിടത്തോളം ഒരുത്തനും കുറ്റം ചെയ്തു നിയമത്തിന്റെ കൈകളില്‍ നിന്നും വഴുതിപ്പോകില്ല. നിങ്ങള്‍ പൊയ്ക്കോ..അന്വേഷണം തുടങ്ങിക്കഴിഞ്ഞു”
“വളരെ നന്ദി സര്‍”
റാവുത്തര്‍ കൈകള്‍ കൂപ്പിയ ശേഷം പുറത്തേക്ക് ഇറങ്ങി. ചാണ്ടി അടുത്ത സിഗരറ്റിനു തിരി കൊളുത്തിക്കൊണ്ട് തന്റെ കീഴുദ്യോഗസ്ഥരെ നോക്കി. അയാളുടെ കണ്ണുകള്‍ ഇന്ദുലേഖയുടെ കണ്ണുകളുമായി ഇടഞ്ഞു.
ഇന്ദുലേഖ ഉള്ളില്‍ വിറയ്ക്കുന്നുണ്ടായിരുന്നു. വാസു കുടുങ്ങിക്കഴിഞ്ഞു എന്നവള്‍ക്ക് മനസിലായി. എങ്ങനെയും ഡോണയെ വിവരം അറിയിക്കണം. വാസുവിനോട് കൊച്ചിയില്‍ നിന്നും എങ്ങോട്ടെങ്കിലും ഉടനടി മാറാന്‍ വിവരം നല്‍കണം. പക്ഷെ ഈ കാലമാടന്‍ അനുമതി തരാതെ തനിക്ക് ഇവിടുന്ന് പുറത്തേക്ക് പോകാന്‍ പറ്റില്ല. അവനെ പിടികൂടാന്‍ ഇയാള്‍ ഇപ്പോള്‍ത്തന്നെ ഉത്തരവിടും. പിന്നെ അവന് രക്ഷപെടാന്‍ പറ്റില്ല. ഇങ്ങേരുടെ കൈയില്‍ കിട്ടിയാല്‍, ചിലപ്പോള്‍ കബീറിന്റെ ആത്മഹത്യ ഒരു കൊലപാതകമായി മാറ്റി ഇയാള്‍ അത് അവന്റെ തലയില്‍ കേട്ടിവയ്ക്കാനും മതി. അങ്ങനെ ആണെങ്കില്‍ ആ പാവം ചെറുപ്പക്കാരന്റെ ജീവിതം എന്നേക്കുമായി നശിക്കും.
“എക്സ്യൂസ് മി സര്‍..” ഡോണയെ വിവരം അറിയിക്കാനുള്ള വ്യഗ്രതയോടെ ഇന്ദു പറഞ്ഞു.
“യെസ് മിസ്സ്‌ ഇന്ദു..” ചാണ്ടി അവളെ നോക്കി.
“സര്‍ എനിക്ക് ഒരു രണ്ടു മിനിറ്റ് പുറത്ത് പോണം..”
“ഷുവര്‍..ഇന്‍ ഫാക്റ്റ് മിസ്സ്‌ ഇന്ദുവിനോട് ഞാന്‍ തന്നെ അത് പറയാന്‍ ഇരിക്കുകയായിരുന്നു” ഒരു വികൃതമായ ചിരിയോടെ ചാണ്ടി പറഞ്ഞത് കേട്ടപ്പോള്‍ ഇന്ദുലേഖയുടെ പുരികങ്ങള്‍ ചുളിഞ്ഞു. അവള്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി.
“മിസ്സ്‌ ഇന്ദൂ..നിങ്ങള്‍ക്കറിയാം ഈ വാസുവിനെ..അല്ലെ?” അയാള്‍ ചോദിച്ചു.
ഇന്ദുലേഖ ഉള്ളിലെ ഞെട്ടല്‍ മറച്ച് മുഖഭാവം സ്വാഭാവികമാക്കി അയാളെ നേരിട്ടു.
“യെസ് സര്‍”
“അറസ്റ്റ് ഹിം..ഐ വാണ്ട് ഹിം ഹിയര്‍ ഇന്‍ നോ ടൈം..” ചാണ്ടി ഉത്തരവിട്ടു.
“സര്‍”

The Author

Master

Stories by Master

11 Comments

Add a Comment
  1. ഈ നോവൽ വളരെ നന്നായിരിക്കുന്നു . രചയിതാവിന് അഭിനന്ദനങ്ങൾ – ഇതിൻ്റെ P d f ലഭിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു.

  2. ഇനി വാസുവിന്റെ ജീവിതം ജയിലിൽ ആകുമോ?????????????????????????പുതിയ കമ്മീഷണർ ചാര്ജെടുത്തു എന്നു പൗലോസ് പറഞ്ഞതല്ലേ പിന്നെ ഡോണഎന്തിനാണ് വാസുവിനെ കമ്മീഷണറുടെ മുൻപിൽ കൊണ്ട് ഇട്ടു കൊടുത്തു .വാസു അകഥയാൽ പുറത്തു കുഴപ്പമാക്കില്ലേ .ഒന്നും കാണാതെ മാസ്റ്റർ എഴുതില്ലല്ലോ.

  3. എഴുതി ഇടുന്നത് തന്നെ ഒന്നരാടം ആണ്. എന്നിട്ട് അതിൽ ഇപ്പൊ താളുകളും കുറഞ്ഞു. വളരെ മോശമായി പോയി

  4. മാസ്റ്റർ ഉം ഡേവിള്സിന്റെ ആളായി ലെ…
    വേണ്ടായിരുന്നു

  5. Onnum ezhuthaan thonnunnilallo master…carion

  6. Enthanu ingalu 10 pegeil othukkiYthu ..foul aYpoY

  7. ചെകുത്താൻ

    Suspense over aakunnu. Story is becoming boring from the best

  8. ഇതെന്താ മാസ്റ്റർ വെറും പത്ത് പേജ് ഇത്രയുംവലിയ സസ്പെൻസ് തന്ന ഇന്ന് മനുഷ്യന്റെ ബിപി കൂടുമല്ലോ.

    1. ബിപി കൂടിയാല്‍ രക്തധമനികള്‍ തുറന്നു തടസ്സം നീങ്ങും എന്ന് ഏതോ ഒരു മഹാത്മാവ് എവിടെവച്ചോ ആരോടോ പറയുന്നത് ആരാണ്ട് കേട്ട് എന്ന് ഏതോ ഒരുത്തന്‍ പറയുന്നത് കേട്ടാരുന്നു..ചെവി അടഞ്ഞിരുന്നതുകൊണ്ട് ഒന്നും വ്യക്തമായും സ്പഷ്ടമായും കേള്‍ക്കാന്‍ ഒത്തില്ല പക്ഷെ

      1. ഹി ഹി..??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: