നീ ഞാനാവണം [JO] 223

Kambi Views 78515

നീ ഞാനാവണം

Nee Njaanavanam | Author : JO

 

ഹായ്… വീണ്ടും ഞാൻ. ഇതൊരു ചെറുകഥയാണ്. ശെരിക്കും പറഞ്ഞാൽ 2019 ഒക്ടോബർ 4 തിങ്കളാഴ്ച രാത്രി 11 മണിക്ക് തുടങ്ങി 11.20ന് എഴുതി അവസാനിപ്പിച്ച നാലഞ്ചു വരികൾ. കുറച്ചുകൂടി വിശദമാക്കിയാൽ ആൽബിച്ചായന്റെ ഇരുട്ടിന്റെ സന്തതികൾ വായിച്ച ഹാങ്ങോവറിൽ എഴുതിക്കുറിച്ച വരികൾ. ഇഷ്ടപ്പെടുമോന്നോ പ്രസിദ്ധീകരണ യോഗ്യമാണോ എന്നൊന്നുമറിയില്ല. എന്നും മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ചു പോസ്റ്റ് ചെയ്യുന്നതുപോലെ നിങ്ങളിൽ ചിലരെങ്കിലും വായിക്കുമെന്നുള്ള ഉറപ്പിൽ എഡിറ്റ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നു.

ആ കല്യാണപ്പന്തലിലേക്ക് നടക്കുമ്പോഴും അവളിപ്പോഴും നഷ്ട്ടപ്പെട്ടിട്ടില്ലെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. അല്ലെങ്കിലത് പൊട്ടിപ്പോകുമെന്നെനിക്കു തോന്നിയിരുന്നു. തലേന്ന് വരെ… അല്ല, ആ നിമിഷം വരെ കാത്തിരുന്നത് ഒരു ഫോൺകോളായിരുന്നു. അല്ലെങ്കിലൊരു വരവായിരുന്നു.

അതുണ്ടാവില്ലെന്നു തോന്നിയപ്പോൾ അവസാനം… അവസാനമൊരു പ്രതീക്ഷ. അതുകൊണ്ട്… അതുകൊണ്ട് മാത്രമാണ് പോയത്. ജീവന്റെ ജീവനായിരുന്നവൾ മറ്റൊരുത്തന്റെ ഭാര്യയാവുന്നത് കണ്ട് പൊട്ടിക്കരയാനല്ല, സിനിമാ സ്റ്റൈലിൽ പോടീ പുല്ലേന്നു പറഞ്ഞു സ്ലോമോഷനിൽ തിരിച്ചു നടക്കാനുമല്ല, പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു.

പ്രതീക്ഷിച്ചിരുന്നു… സിനിമാ സ്റ്റൈലിൽ കെട്ടാനോങ്ങുന്ന താലി തള്ളിമാറ്റി, ആളുകൾക്കിടയിലൂടെ ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു കരയുന്നൊരു മുഖം.!!! ആ കണ്ണുകൾ കൊണ്ടുള്ള മാപ്പ് ചോദിക്കൽ… മാലോകരെ സാക്ഷിനിർത്തി ഇതാണെന്റെ ചെക്കനെന്നവൾ പറയുന്നൊരു സീൻ.!!!

പക്ഷേ… പക്ഷേ… ഒന്നുമുണ്ടായില്ല. ആളുകളുടെ മുറുമുറുപ്പുകൾക്കിടയിലും ആ മണ്ഡപത്തിലിരുന്നാൽ കാണുന്ന ഭാഗത്തു പോയി നിന്നതും പ്രതീക്ഷയോടെയവളെ നോക്കിയതുമെല്ലാം അവളെ കിട്ടുമെന്നുള്ള ഉറപ്പോടെയായിരുന്നു. പക്ഷേ ഒന്ന് കണ്ണുയർത്തി നോക്കിയ അവൾ വീണ്ടും അതേപടി മുഖം താഴ്ത്തിയപ്പോൾ എന്റെ നെഞ്ചാണ് താണ് പോയതെന്നെനിക്കു തോന്നി. അവനാ താലിയെടുത്തു കെട്ടുമ്പോഴും ഒന്ന് മുഖമുയർത്തി നോക്കാതെ അവൾ താഴേക്ക് നോക്കി നിന്നത് കണ്ടപ്പോൾ പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

jo

നിങ്ങൾ ചിന്തിച്ചു തീരുന്നിടത്ത് ഞാൻ ചിന്തിച്ചു തുടങ്ങുന്നു😎🤠

95 Comments

Add a Comment
 1. എടോ മനുഷ്യാ,
  ഇതു വായിച്ച് ഞാനൊരു 7 വർഷം പുറകോട്ടു പോയി.. ആദ്യ പകുതി ഭാഗം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു….
  എല്ലാം മറക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്ന എന്നെ വീണ്ടും പുറകോട്ടു പോയി എല്ലാം ഓർമിപ്പിച്ചു, ദുഃഖത്തിന്റെ പടുകുഴിയിലേക്ക് എന്തിന് നീ തള്ളിയിട്ടൂ സോദരാ….

 2. കഥയല്ലിത് ജീവിതം… ❤️❤️❤️💔💔

 3. ബ്രോ, താങ്കളെ പേരെടുത്ത് വിളിക്കാം…എഴുത്തുകാരൻ…

  1. ദേ ഞാൻ ഒരടി പൊങ്ങീട്ടൊ…

   മനസ്സ് നിറഞ്ഞു ബ്രോ

  1. എന്തുപറ്റി രമണാ????

   ഒരുപാട് നന്ദി ബ്രോ

 4. Actly jo.. nee ara ennu enkariyilla…. pandu epozho oru nostalgic feelnu vendi open cheitata ee page… but anu nee ezhutiya mazhatullikilukam vazhchapo tottu nee ezhutunnatu vayikan tonni enku….. innu idum vayichu… bro u r a gud writer… idil matram ezhutate nalla pole ezhutuka…. i feel u r a gud writer….

  1. ഒത്തിരി നന്ദി ബ്രോ… ഈ സപ്പോർട്ടിനും മഴത്തുള്ളിക്കിലുക്കമൊക്കെ ഇപ്പഴും ഓർക്കുന്നതിനും.

 5. Polich oru raksheella😍😍

  1. നന്ദി ബ്രോ

 6. 💞💞💞💞
  നൊമ്പരപ്പെടുത്തി….

 7. Ithu vaayichappool ‘ae dil he mushkil ‘enna movie scenes aanu orma vannath , pinne oru shairy um ‘ thum ne muje choda …. thumne muje choda ki me khush rahoom …. lekin thum he kya patha uss sse zyaada thakleef kuch bhi nahitha…thumhe khone ka gam nahi … thumhaare saath bhithaaye ek lamhaa bhi muje kaafiee thaaa… muje poora zhindagi bhithaaneke liye….🥺🥺🥺😞😞😞

  1. ശുക്റിയാ സാബ്‌ജി…

   മറ്റൊന്നും പറയാനില്ല. എന്താന്ന് വെച്ചാൽ ഇതിന് കടകം വെക്കാനുള്ള മറ്റൊരു കിടിലൻ ഡയലോഗ് എനിക്ക് കിട്ടിയില്ല. അതാ.

   ഒരുപാട് നന്ദി ബ്രോ

 8. ക്യാ മറാ മാൻ

  അരേ ജോ ജീ…….
  90 ഡിഗ്രി ശരീരോഷ്മാവിൽ തിളച്ചുമറിയുന്ന കാമവും ചൂടും… ഉഷ്ണവും പുകയും സ്ഥിരമായി വമിച്ചു മറിയുന്ന ഈ “ഉയിരുരുക്ക്”ഭൂമികയിൽ…. വല്ലപ്പോഴും ഉരുത്തിരിയുന്ന നനുത്ത പ്രേമത്തിൻറെ, വിരഹത്തിൻറെ ,വേദനയുടെ, പ്രണയഭംഗത്തിൻറെ… ഒന്നൊന്ന് കയ്ക്കുകയും, പിന്നെ മുഴുവനായി മധുരിക്കുകയും ചെയ്യുന്ന “നെല്ലിക്കാ” അനുഭവങ്ങൾ കോർക്കുന്ന മനുഷ്യഗന്ധിയായ ഒരു രചനാ”സാക്ഷ്യം”!. “നീ ഞാനാവണം” എന്ന ഈ കുഞ്ഞു രചനയെ ഇങ്ങനെ അടയാളപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇതുപോലുള്ള കഥകൾ സ്വയം കണ്ണാടികൾ ആയി പ്രതിബിംബിച്ചു കുറച്ചൊന്നു പിൻ തിരിഞ്ഞു നോക്കാനും…. തന്നിലേക്കുതന്നെ ഉൾവലിഞ്ഞു ആത്മപരിശോധന കൾക്ക് വശംവദനനായി നിന്ന് അപ്രിയസത്യങ്ങൾ തിരിച്ചറിയാനും കഴിഞ്ഞിരിക്കണം. അതുവഴി ഞാൻ ആര്? നീയാര് ?…. എന്നുളള പ്രഹേളികകളും നഗ്നയാഥാർത്ഥ്യങ്ങളും തമ്മിലുള്ള കൂട്ടപ്പൊരിച്ചിലും അതിർവരമ്പും തിരിച്ചറിഞ്ഞു “നീ ഞാൻ ‘തന്നെ’ ആവണം”എന്ന ഗൃഹപാഠം സ്വരുകൂട്ടാൻ പ്രേരിപ്പിക്കുന്ന അപൂർവ്വതയാർന്ന ചില സർഗ്ഗ പ്രക്രിയാ ചിന്താമുഹൂർത്തങ്ങൾ ഒരുക്കി നൽകുന്ന വഴിവിളക്കാവുന്നു ഈ 5പുറം കാവ്യം.

  വിടർന്നു പരിലസിക്കുന്നൊരു പനിനീർ പൂവിന്റെ ചാരുത, ഒരു കൗതുകം, നറുസൗരഭ്യം…ഒരുപക്ഷേ ജലസമൃദ്ധിയിൽ വിരിഞ്ഞുനിൽക്കുന്ന ചെന്താമര പൂവിന് പോലും ചിലനേരങ്ങളിൽ കാണില്ല, എന്നറിയാം!. എങ്കിലും വെറും അഞ്ചു പേജിലെ ഈ കൊച്ചു പ്രണയവിരഹ കഥാകഥനം കുറച്ചുകൂടി “പുറ”ങ്ങളിൽ… നീലാകാശവിസ്തൃതിയിലെ വർണ്ണ വിശാലതയിൽ കാണാൻ വല്ലാതാഗ്രഹിച്ചു. എങ്കിലും ഉള്ളടത്തോളം കുറ്റമോ കുറവുമില്ല ഒരു തെറ്റുമില്ല…. ഒന്നും പറയുന്നില്ല. എല്ലാം വളരെ നല്ലത്. കണ്ടത് മധുരതരം….. കാണാതിരുന്നത് അതിമധുരവും ആവും… സംശയമേതുമില്ല. പക്ഷേ ഇവിടെ ഇതു പോലുള്ള ചിലതിൻറെ കുറവ്… അതുമാത്രം!…അതുമാത്രം.. പറഞ്ഞേ തീരൂ!. എന്തായാലും ഇത് എല്ലാത്തിനുമുള്ള പൊടിമരുന്ന് തന്നെ!. എല്ലാം തികഞ്ഞ ഒരു അനിവാര്യത!…. സംശയലേശമന്യേ പറയാം. കാരണം… എന്നേ തുടങ്ങിയതാ…. ഇവിടെ ചൂടിന് അല്പമൊരു ശാന്തതയൊക്കെ വരട്ടെ…!

  “ഉഷ്ണം ഉഷ്ണേന ശാന്തി”.. എന്നാണെങ്കിലും…….

  നന്ദി.. പ്രഭോ…
  സ്നേഹപുരസ്സരം,

  ക്യാ മറാ മാൻ 🎥

  1. എന്റെ സഹോ…

   ഇതൊരുമാതിരി കമന്റ് ആയിപ്പോയി. ഇതിനിപ്പോ ഞാനെന്നാ മറുപടി പറയുക… വാക്കുകളില്ലെന്റെയുള്ളിൽ.

   താങ്കൾ പറഞ്ഞതുപോലെ, ആ ഉഷ്ണം ഒരല്പമെങ്കിലും ശമിച്ചാൽ… ഞാൻ ധാന്യനായി.

   ഈ നീണ്ട കമന്റിന് ഒരുപാട് നന്ദി

 9. ഹൃദയം സ്പർശിച്ച ഒരു കഥ അല്ല ജീവിതം think broo keep it up

  1. ഒത്തിരി സന്തോഷം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use