പ്രഹേളിക
Prahelika | Author : NeNa
കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന കുട്ടൻപിള്ള ആരോടെന്നില്ലാതെ പറഞ്ഞു.
“ഇവനൊക്കെ ഇത് ആർക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ എന്തോ?”
“ഇപ്പോഴത്തെ പിള്ളേർക്ക് ഒരു നോട്ടവും പാക്കവും ഇല്ലല്ലോ. കാറിലോട്ടു കയറിയാൽ അങ്ങ് കത്തിച്ചു വിടുവല്ലേ. അപ്പുറത്തെ വളവിൽ തന്നെ എപ്പോൾ ആക്സിഡന്റ് എത്ര ആയെന്നാണ്. റ ഷെയ്പ്പിൽ കിടക്കുന്ന വളവാണ്, അവിടെത്തുമ്പോഴാണ് ഓരോരുത്തന്മാർ ഓവർടേക്ക് ചെയ്തു കളിക്കുന്നത്.”
രമേശൻ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും വളവിൽ നിന്നും ഉച്ചത്തിലുള്ള ഒരു ശബ്‌ദം കേട്ടു. പിന്നാലെ നിർത്താതെയുള്ള ഹോണിന്റെ ഒച്ചയും.
പൂട്ടിന്റെ ചാവി പോക്കറ്റിലേക്ക് ഇട്ട് അങ്ങോട്ട് ഓടുന്നതിനിടയിൽ രമേശൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“വണ്ടി ഇടിച്ചെന്നാണ് തോന്നുന്നേ.”
കടത്തിണ്ണയിൽ നിന്നും എഴുന്നേറ്റ കുട്ടൻ പിള്ളയും ഇളിയിൽ നിന്നും ലൂസ് ആയ കൈലി ഇടുപ്പിൽ അമുക്കിപ്പിടിച്ചു കൊണ്ട് രമേശന്റെ പിന്നാലെ ഓടി. അവിടിവിടെ നിന്നവരും ശബ്‌ദം കേട്ടിടത്തേക്ക് ഓടുന്നുണ്ടായിരുന്നു.
അവർ ഓടിച്ചെല്ലുമ്പോൾ കാണുന്നത് വളവിൽ റോഡിനു കുറുകെ കിടക്കുന്ന ഒരു കറുത്ത ഹോണ്ട സിറ്റി കാർ ആണ്. അതിൽ ഇടിച്ച നിർത്തിയിരിക്കുകയാണ് ഒരു ചുവന്ന ഇന്നോവ കാർ. ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ കാല് പുറത്തേക്ക് വച്ചപ്പോഴാണ് ആളുകൾ ബഹളം വച്ച് ഓടിവരുന്ന ശബ്‌ദം കേട്ടത്. അയ്യാൾ അതെ വേഗതയിൽ ഡോറടച്ച് ഇന്നോവ പിന്നിലേക്ക് എടുത്ത ശേഷം അതിവേഗതയിൽ ഹോണ്ടാസിറ്റിയുടെ അരികിൽ കൂടി മുന്നിലേക്ക് പാഞ്ഞു പോയി.
അവിടേക്ക് ഓടി വന്നവർക്ക്ചുവന്ന ഇന്നോവ പാഞ്ഞു പോകുന്നത് ഒരു മിന്നായം പോലെ കാണാനേ കഴിഞ്ഞുള്ളു. ഇന്നോവ അവിടെ നിന്നും പോയതും ഹോണ്ടാസിറ്റിയുടെ ഡ്രൈവിംഗ് ഡോർ തുറന്നു ഒരു കൈ പുറത്തേക്ക് നീണ്ടു. ഒരു പെൺകുട്ടിയുടെ കൈ. വെളുത്തു നീണ്ട ആ കൈ ആരോഗ്യം പൂർണമായും നശിച്ചപോലെ പതുക്കെ താഴേക്ക് താന്നു. വേദനയാൽ നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ ഒരു നിമിഷം ആകാശത്തെ പൂർണ ചന്ദ്രനിൽ പതിഞ്ഞു. പതിയെ ആ കണ്ണുകളും അടഞ്ഞു.
. . . .
മൂന്നു മാസങ്ങൾക്ക് ശേഷം…
കാറിൽ നിന്നും ഇറങ്ങി ഡോറടച്ച നവീൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം ഡോർ വീണ്ടും തുറന്നു. അവന്റെ നോട്ടം നേരെ പോയത് സീറ്റിലേക്കാണ്. അച്ഛൻ ഏൽപ്പിച്ച കവർ ഭദ്രമായി അവിടെ തന്നെയുണ്ട്. അവൻ സീറ്റിൽ നിന്നും കവർ കൈയിലെടുത്തു കാറിന്റെ ഡോറടച്ച് കാവ്യയുടെ വീടിനകത്തേക്ക് നടന്നു.
Super. oru cinema kanda feel.poli story.
♥️♥️
💞💞💞
Vere are you nena
Vere story ezhuthi idarutho?
Nte ne- na.
Ore Pwoli….bakki story read nadathatte
❤🖤🖤❤
ഈ കമെന്‍റ് സെക്ഷനില്‍ ഇപ്പോഴും സജീവമാണെങ്കില്‍, nena…… അങ്ങ് തിരിച്ച് വരണം….
നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടിവിടെ…..
Randamathoral enna kadhayude baaki kanumo?njngal pretheekshich erikkano vendeyo?😞
Randamathoral enna kadhayude baaki kanumo?njngal pretheekshich erikkano vendeyo?😞
Hoiiiii Ezhuth nirthiyo nalla stories okke ezhutipidippichu aradhakare koooteettu eppo oru story polum edunnille
എന്തേ ഈയിടെ ആയി കാണാത്തത്? എഴുത്ത് നിര്‍ത്തരുത്, അപേക്ഷയാണ്. പിന്നെ ഞാന്‍ എന്ന കഥയുടെ രണ്ടാം ഭാഗം ഇപ്പൊ കാണുന്നില്ല. അതെവിടെ പോയെന്ന് വല്ല പിടിപാടുമുണ്ടോ?
നിങ്ങളുടെ കഥകൾ pdf ആകുമോ 😇
എന്റെ നിലാപക്ഷി തുടരണം….
കല്യാണം കഴിഞ്ഞിട്ടുള്ള അവരുടെ ജീവിതം എഴുതണം….
ഇതൊരു അപേക്ഷ ആണ് 😇😇
Enteyum
എന്റെയും
എന്‍റേയും
തന്റെ ഒരു കുറവുണ്ട്
തനിക്കു എന്താ പറ്റിയത്
തീരെ കാണാൻ ഇല്ലാലോ
Kollam poli sathanam💥💢
❤️❤️❤️
Innaan vaayichad athil njhan khedhikkunnu ithrem nalla story vaayikkan ithra kaathirikkendi vannallo enna dhukham. Oro pageum enne thril adippichu athrakk nannayirunnu.
With Love❤❤