Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 337

Kambi Views 216584

പിറ്റേദിവസം ,പകൽ കോളേജിൽ എത്തി യാത്ര അവസാനിച്ചു . അബി അലീനയെയും കൂട്ടി …ടാക്‌സിയിൽ അവളെ അവളുടെ വീടിന് മുന്നിലിറക്കി , മുൻധാരണ പ്രകാരം എല്ലാം പറഞ്ഞേൽപ്പിച്ചു യാത്ര പറഞ്ഞു പിരിഞ്ഞു .

പിന്നീടുള്ള ദിവസങ്ങൾ …..അഭിയെ സംബന്ധിച്ച് ,അഗ്നിപരീക്ഷകളുടേതായിരുന്നു .എക്‌സാമിന് തൊട്ടു മുൻപുള്ള സ്റ്റഡീലീവ് ദിവസങ്ങളിൽ , ആദ്യം ഒന്നു , രണ്ട് തവണ ലീന അഭിയെ വിളിച്ചു…താൻ ഇതുവരെ വീട്ടിൽ കാര്യം അവതരിപ്പിച്ചിട്ടില്ല , അവതരിപ്പിച്ചിട്ട് വിളിച്ചുകൊള്ളാം …അതുവരെ നീ ഇങ്ങോട്ട് വിളിച്ചേക്കരുത് …എന്ന് പറഞ്ഞു ഹ്രസ്വമായ സംസാരത്തോടെ പെട്ടെന്ന് കോൾ കട്ട്ചെയ്തു . മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ താൻ കാര്യം വീട്ടിൽ അറിയിച്ചു…. . പക്ഷെ അവിടെ എല്ലാവരും കടുത്ത എതിർപ്പും പ്രശ്നങ്ങളും ആണ് .ഇനി മുതൽ തനിക്ക് ഫോൺ പോലും ചെയ്യാൻ കഴിയില്ല , ഒളിച്ചോട്ടം മാത്രമേയുള്ളു ഇനി രക്ഷ !….അതിനായി തയാറായി ഇരുന്നോളൂ , താൻ വിളിക്കുമ്പോൾ ആ സമയത്തു ,അവിടെ എത്തിയാൽ മതി എന്നും ഒരു ഏകദേശ കാര്യരൂപം അവനു നൽകി അധികം സംസാരിക്കാതെ ഫോൺവച്ചു . ലീനയുടെ മുന്നറിയിപ്പ് ലഭിച്ചതിനാൽ …അഭി , പിന്നെ എല്ലാ തയ്യാറെടുപ്പോടും കൂടി….അവളുടെ ടെലിഫോൺ വിളിക്കായി കാതോർത്തു….കാത്തിരിക്കാൻ തുടങ്ങി . എങ്കിലും …ഒന്ന് ,രണ്ട് ,മൂന്ന് , അങ്ങനെ…ദിവസങ്ങൾ കടന്നു പോയതല്ലാതെ , അലീനയുടെ ഫോൺകോളോ….എതെകിലും ഒരു വിവരമോ അറിയാൻ കഴിഞ്ഞില്ല . ക്ഷമയറ്റ് അഭി തിരിച്ചു വിളിച്ചെങ്കിലും …..അവൻറെ കോൾ ആരും അറ്റൻഡ് ചെയ്യുകയോ ….ചെയ്‌തപ്പോൾ തന്നെ വ്യക്തമായ മറുപടിനൽകുകയോ ചെയ്യാതെ കോൾ പെട്ടെന്ന് കട്ട്ചെയ്യുകയാണ് ഉണ്ടായത് !. അതോടെ അഭി അതീവ ദുഖത്തിലായി . എങ്കിലും …എക്‌സാം ഉണ്ടല്ലോ ?….അപ്പോൾ കാണാം എന്ന നേർത്ത പ്രതീക്ഷയിൽ മുന്നോട്ടുപോയി .

എന്നാൽ , അഭിയെ ഞെട്ടിച്ചു….ഡിഗ്രി ഫൈനൽ എയറിന്റെ എക്‌സാം എഴുതുവാൻ പോലും അവൾ എത്തിച്ചേർന്നില്ല !. ആകെ തകർന്ന് …പ്രതീക്ഷകൾ കൈവിട്ട അഭി , എങ്ങനെ ഒക്കെയോ പരീക്ഷക്ക് ഹാജരായി….എന്തൊക്കെയോ എഴുതി മടങ്ങി . പിന്നീടുള്ള ദിവസങ്ങൾ …..ആകെയുണ്ടായിരുന്ന എല്ലാ ആശയും …പ്രത്യാശയും തകർന്നടിഞ്ഞു …..പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലും അസ്തമിച്ചുപോയതിൽ മനം നൊന്ത് …ആകെ ഭ്രാന്തെടുത്തു അവൻ എങ്ങനെയോ ജീവിച്ചു . എന്നാൽ , എക്സാം കഴിഞ്ഞു അഞ്ചാം നാൾ പെട്ടെന്നൊരു ദിവസം……ഒരു സെപ്റ്റംബർ ഏഴിന് !….കൊറിയറിൽ അഭിക്ക് ഒരു പോസ്റ്റ് വരുന്നൂ….വളരെ ആകാംഷയോടെ അത് പൊട്ടിച്ചു തുറന്ന് നോക്കിയപ്പോൾ ! !…..ഒറ്റനോട്ടത്തിൽ അഭി , ഞെട്ടിത്തരിച്ചുപോയി ! ! !. ആകെ തകർന്നിരുന്ന അവൻറെ ഹൃദയം…ഒന്നുകൂടി ,തകർന്ന് തരിപ്പണമായി….അതുകൂടി സഹിക്കാൻ ത്രാണി ഇല്ലാതെ അയാൾ …നിന്നനില്പിൽ കീഴേക്ക് മലച്ചു വീണു പോയി !!!.

അഭിയെ ഒറ്റൊരു നിമിഷം കൊണ്ട്…… അബോധാവസ്‌ഥയിലേക്ക് തള്ളിയിട്ട കത്തിലെ വരികൾ ഏതാണ്ട് ഇതുപോലെ ആയിരുന്നു ……

”” അലീന വെഡ്‌സ് ഡേവിഡ്.””……ഓൺ ….. ണയൻ ണയൻ വൺ ണയൻ ണയൻ ഫൈവ് !.
അറ്റ്…….. മാർത്തോമാ ചർച് ….തിരുമല ……. തിരുവനന്തപുരം

 

( അവസാനിക്കുന്നില്ല…… ) സാക്ഷി ആനന്ദ്

The Author

Anu Anand

120 Comments

Add a Comment
  1. നല്ല അടിപൊളി ലവ് സ്റ്റോറിയാണ്. പക്ഷെ അവസാനം അലീന പറ്റിക്കുമോ. അഭിയുടെ കാര്യം ഓർത്തു സങ്കടം തോന്നുന്നു. അടുത്ത ഭാഗത്തിൽ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
    Thanks and regards.

  2. ഹലോ സാക്ഷി,

    പ്രണയം എന്ന ടാഗ്‌ കണ്ടാൽ ഒഴിവാക്കുകയാണ്‌ പതിവ്. കാരണം വായിച്ച പല കഥകളും കമ്പിയില്ലാത്തവയായിരുന്നു എന്നതാണ്. ഒന്നാം പേജ് നോക്കിയപ്പോൾ ഇത്തിരി മസാലയുണ്ടെന്നു കണ്ടു. എന്നാൽപ്പിന്നെ ഒരു കൈ നോക്കാമെന്നു കരുതി:

    ഇഷ്ടമായവ – തുടക്കം, അവിടത്തെ സസ്‌പെൻസ്‌. കമ്പി വർണ്ണനകൾ. ക്യാമ്പസ്സിന്റെ വിവരണം. അഭിയുടെ ഉൾവലിയുന്ന സ്വഭാവം വിവരിച്ചത്‌. ഇനിയെന്ത്‌ എന്നുറ്റുനോക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന അവസാനം.

    ഇഷ്ടമാവാത്തത്‌ – കഥയിൽ അനുഭവപ്പെട്ട ഇഴച്ചിൽ. കുറച്ചുകൂടി മുറുക്കാമായിരുന്നു. ഒരു വായനക്കാരനായി കഥയെ സമീപിക്കുമ്പോഴാണ്‌ ഇതറിയുന്നത്‌. വായനയുടെ അനുഭൂതിയല്ല എഴുതുമ്പോൾ കിട്ടുന്നത്‌ എന്നാണ് എനിക്ക് തോന്നുന്നത്‌. ചിലയിടങ്ങളിൽ വർണ്ണങ്ങളുടെ ആധിക്യം.

    അടുത്ത ഭാഗം ഉണ്ടാവുമെന്ന് കരുതട്ടെ.

    ഋഷി

    1. ഹായ് ഋഷീശ്വാ….
      കഥ വായിച്ചതിൽ…. ഇഷ്ടമായവ വിലപ്പെട്ട അഭിപ്രായമായി അറിയിച്ചതിൽ നന്ദി!… അവയെ, നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു !.. വളരെ വളരെ സന്തോഷം!. ഇഷ്ടമാവാഞ്ഞവയും… അതേ മനസ്സോടെ തന്നെ ഉൾക്കൊള്ളുന്നു….. വരും ഭാഗത്ത് വേണ്ട തിരുത്തലോടെ അവയെ പുനക്രമീകരിച്ച്… കഥയെ മുന്നോട്ടുകൊണ്ടുവരാൻ ശ്രമിക്കാം എന്ന് ഉറപ്പ്!
      തൽക്കാലത്തേക്ക് വിട….
      By bye….
      സാക്ഷി ആനന്ദ്

  3. Suprb… Bro

    1. Thanq ….thank you very much… dear brother…..

  4. Super love story Anu bro poratte nxt part

    1. ജോസഫ് ഭായി….
      കഥ വായിച്ചതിൽ, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ,ആ ഇഷ്ടം അഭിപ്രായമായി എന്നോട് അറിയിച്ചതിൽ.. തീരാത്ത നന്ദിയുണ്ട്!. വളരെ സന്തോഷം !
      പക്ഷേ അടുത്തഭാഗം ഒരല്പം വൈകും… കുഴപ്പമില്ലല്ലോ?

      സ്നേഹത്തോടെ….
      .
      സാക്ഷി ആനന്ദ്

  5. കിച്ചു..✍️

    പ്രിയപ്പെട്ട ആനന്ദ്

    വായിക്കാൻ അൽപ്പം താമസിച്ചു എത്തിയതിൽ ക്ഷമിക്കുമല്ലോ എന്റെ കുറെ നാളുകളുടെ തിരക്കുകൾ തീർത്തു ഞാൻ വെള്ളിയാഴ്ച ആണ് ഫ്രീ ആയതു വൈകിയതിന്റെ കാരണം ഞാൻ ആനന്ദിന്റെ അടിമകൾക്കുള്ള കുറിപ്പിൽ കുറിച്ചിട്ടുണ്ട്…

    പിന്നെ ആനന്ദിന്റെ കഥയിലേക്ക് കടക്കുമ്പോൾ എനിക്ക് എന്തൊക്കെയോ ഒത്തിരി പറയാനുണ്ട്… പക്ഷെ പല കാര്യങ്ങളും താഴെയുള്ള കമെന്റുകളിൽ ഏറെക്കുറെ ഡിസ്കസ് ചെയ്തിരിക്കുന്നത് ഞാൻ കണ്ടു അതുകൊണ്ടു ആവർത്തന വിരസത ഒഴിവാക്കി ഞാനും ചിലതു കുറിക്കട്ടെ

    ഈ തണുപ്പിന് പ്രണയവുമായി എന്തോ ബന്ധം ഉണ്ടെന്നു എനിക്കും തോന്നിയിരുന്നു അതുപോലെ വേദനക്കും കഷ്ടപ്പാടിനും ചൂടുമായും… തുടക്കത്തിൽ തന്നെ മഞ്ഞു വെള്ളം തൂത്തു കളഞ്ഞ് എൻഫീൽഡുമായി ഡിസംബറിന്റെ പുലരിയിലേക്കിറങ്ങിയ നായകൻ തന്ന ഇൻട്രോ അതി മനോഹരമായിരുന്നു

    പിന്നെ പ്രേമത്തിന് വേണ്ടിയാണു സാഹിത്യം കണ്ടു പിടിച്ചത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ അല്ലതെ ദാരിദ്ര്യവും കണ്ണീരും പകയും സാഹിത്യത്തിൽ കുറുക്കി എഴുതിയാൽ ആര് വായിക്കാൻ..? അത് കൊണ്ട് സാഹിത്യത്തിന്റ അതിപ്രസരം എന്ന രീതിയിലുള്ള ചില അഭിപ്രായങ്ങൾ എനിക്ക് തോന്നിയില്ല

    എന്റെ കാഴ്ചപ്പാടിൽ ഇത് പോലെ ഒരു ഓൺലൈൻ സൈറ്റിൽ കഥ വരുമ്പോൾ അത് ഒരിക്കലും ഒരു 20/ 30 പേജിൽ കൂടുതൽ കൂടരുത് എന്നതാണ് റീ ഡയറക്ഷൻ അഡ്വേർടൈസ്മെന്റ് അങ്ങനെ പല കാരണങ്ങളാലും നീണ്ട വായന ഒരു ആസ്വാദന വിഘ്‌നമാണ് എന്നാണ് എന്റെ തോന്നൽ ഒരു ഇരുപത്തിയഞ്ചു പേജ് വീതം അൽപ്പം ഭേദഗതിയിൽ ഇത് രണ്ടു പാർട്ട് ആകാമായിരുന്നു എന്ന് എനിക്ക് തോന്നി

    വളരെ നാളുകൾക്കു ശേഷമാണു ഞാൻ ഒരു പ്രണയ കഥ വായിക്കുന്നത് പ്രണയത്തിനെ ഇങ്ങനെ കടലാസ്സിൽ ആവാഹിക്കുക ഒരു അൽദുതകരമായ കഴിവാണ് ശരിക്കും പറഞ്ഞാൽ ചെറിയ ഒരു കുശുമ്പ് കലർന്ന ഒരു ആരാധനയാണ് എനിക്ക് തോന്നുന്നത്

    ഇത്ര മനോഹരമായി അല്ലെങ്കിലും ചെറിയ രീതിയിൽ പോലും ഒരു പ്രണയം എഴുതി ഫലിപ്പിക്കാൻ എനിക്കൊരിക്കലും കഴിയില്ല എന്ന തിരിച്ചറിവാകും ഒരു പക്ഷെ എന്റെ ഈ ആരാധനയുടെ പിന്നിൽ

    ജോലിത്തിരക്കുകൾ ഉണ്ട് എന്നറിയാം എങ്കിലും സമയം കണ്ടെത്തി ബാക്കി ഭാഗങ്ങളുമായി ആനന്ദ് തിരിച്ചു വരുന്നതു കാത്തിരിക്കുന്നു

    സസ്നേഹം
    കിച്ചു…

    1. പ്രിയ: കിച്ചൂസ്‌….
      അതെ താങ്കളുടെ ആദ്യ നിഗമനം തികച്ചും യാഥാർത്ഥ്യം തന്നെ!. പ്രേമവും സാഹിത്യവും കിനാവള്ളിപോലെ പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്നു. ഒന്നിൽനിന്ന് ഒന്ന് വേർപ്പെടുത്തുക…. അസാധ്യം!
      അത്രയ്ക്ക് പരസ്പര പൂരകങ്ങളാണവ. പ്രേമത്തിനായി ആണ് സാഹിത്യം ജനിച്ചത്..
      എന്നു പറയുമ്പോലെ തന്നെ, സാഹിത്യം മനുഷ്യനെ പ്രേമിക്കാനും പഠിപ്പിക്കുന്നില്ലേ ?. വെള്ളത്തിൽ വീണ എണ്ണതുള്ളിപോലെ… തെളിച്ചെടുക്കാൻ പ്രയാസം തന്നെയാണത്. പ്രണയത്തിൻറെ ആ തീഷ്ണത തന്നെയാവാം “ഉരുക്ക്” കഥ വിപണിയിൽ.. അത് ഇരു കൈകളാൽ സ്വീകരിക്കപ്പെട്ടു പോകുന്നത്.

      എൻറെ കഥ അതിൽ പെടുന്നില്ല.. കേട്ടോ?. കിച്ചുവിനെ പോലെ ഉള്ളവർ.. തുറന്നുപറയാൻ ,ധൈര്യം കാണിച്ച… എനിക്ക് സ്വയമേ തോന്നിയ പ്രധാന വസ്തുത വലിയൊരളവിൽ എൻറെ കഥയുടെ മേന്മ കുറവായി വെളിപ്പെട്ടിരുന്നു .അത് വളരെയേറെ കഥയെ പിറകോട്ടടിച്ചിട്ടുണ്ടെന്നും എനിക്ക് നന്നായറിയാം… പേജ് കൂടിയ പ്രശ്നം!. അത് ഞാനും ശരിക്ക് ആഗ്രഹിച്ച കാര്യമല്ല. എന്തെല്ലാം നഷ്ടമാണ് എനിക്കത് വരുത്തിവെച്ചത്. വിഷയ സെലക്ഷൻ ചെയ്യലും.. ഇത്തരം വിഷയം എഴുതിയുള്ള പരിചയക്കുറവിൻറേയും പ്രശ്നം ഉണ്ട് ഇതിനുപിന്നിൽ പ്രധാനമായി. ഇതുതന്നെ 2 ഭാഗമാണ് !.വീണ്ടും 2 ഭാഗമാക്കിയാൽ… കഥയേയും.. അതിന്റെ ഉൾകാമ്പിനെയും ബാധിക്കും എന്ന് ഉറപ്പായിരുന്നു. അതാണ്, അതിന് പോകാതിരുന്നത് !.ഇനി ഇങ്ങനെ വന്നാൽ തീർച്ചയായും വെട്ടിമുറിക്കും… ഉറപ്പ്.

      കിച്ചുവിൻറെ കമൻറ് ആകെ വായിച്ചപ്പോൾ., ഒരു കാര്യം വ്യക്തമായി !.അത് പറയാതിരിക്കാൻ എനിക്കാവില്ല!. എൻറെ കഥയായതുകൊണ്ട് മാത്രമാണ് മിനക്കെട്ടിരുന്ന് വായിച്ചു തീർത്തത്!. ഇതുതന്നെയായിരുന്നു പലരിലും സംഭവിച്ചത്!. ഏറ്റവും അടുപ്പമുള്ളവരെ പോലും കഥയുടെ പേരിൽ ശിക്ഷ കൊടുക്കേണ്ടി vannu .അതാണ് കഥ അധികം പേരിൽ Reach out ആവാതെ ഇരുന്നത് !.എന്തു ചെയ്യാം !. ഒന്നുകിൽ ഈ വിഷയം കൈവിടണം… അല്ലെങ്കിൽ പ്രണയം എഴുതാതെ ഇരിക്കണം. അങ്ങനെ വന്നപ്പോൾ പിന്നീട് എല്ലാം സഹിച്ചു ഏറ്റെടുക്കേണ്ടിവന്നു.

      എന്തായാലും ശിക്ഷകൾ ഏറ്റുവാങ്ങിയെങ്കിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം!. ഒന്നുമില്ലെങ്കിലും…. ഇനിയുള്ള, എഴുത്തിനുള്ള പ്രചോദനം ആയി അത് എനിക്ക് വിലയിരുത്തുമല്ലോ?.

      പിന്നെ കിച്ചുവിന് പ്രണയം വഴങ്ങില്ല…. എന്നൊന്നും പറഞ്ഞു കളയല്ലേ?. അമ്പതോളം വൈവിധ്യമുള്ള… കല്പിത കഥ പോലുള്ള… കഥകളെഴുതിയ ആളാണോ?..”കന്നി പേറി”ൻറെ കഷ്ടപ്പാടിനെ കുറിച്ച് വേവലാതിപ്പെടുന്നത്?.

      ഒരിക്കൽക്കൂടി.. എല്ലാ നന്ദിയും കടപ്പാടും… സന്തോഷവും അറിയിച്ചു കൊണ്ട് നിർത്തട്ടെ bye bye…
      സൗഹൃദപൂർവ്വം….
      സ്വന്തം,
      സാക്ഷി ആനന്ദ്

  6. Sakshi,njan vayikkunna ningalude first story aanu ith.kollam.Pakske chilayidangalil Oru thidukkam und karyangal paranju pokan.suspene othiri und chodyangalum.mikkavarum akath alinayum,purath avalilulla molum.sreekkutty abhiyude wife aavaanum chance und.waiting for suspence breK

    1. Dear Alby…
      ആദ്യമായി വായിച്ച… എൻറെ കഥയ്ക്ക് മനസ്സറിഞ്ഞ് comment ഇടാൻ തോന്നിയ ചിന്തയ്ക്ക് ആദ്യമേ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിച്ചുകൊള്ളുന്നു. പിന്നെ തിടുക്കം എനിക്കെങ്ങനെ തോന്നിയില്ല… ആരും അങ്ങനെ പറഞ്ഞതായി അറിവും ഇല്ല എങ്കിലും ശ്രദ്ധിക്കാം… ഈ കഥയിലും അടുത്ത അധ്യായത്തിലും. തിടുക്കം തെല്ലും ഉണ്ടാവാതെ ഇരിക്കാനാണ് ഇത്രയധികം പേജുകൾ കൂട്ടിയത് പോലും, എന്നിട്ടും.. തിടുക്കം എന്നു പറഞ്ഞാലോ?. അറിയില്ല അഭിപ്രായം മുഖവിലക്കെടുക്കുന്നു!

      സസ്പെൻസിലെ,
      താങ്കളുടെ നിഗമനങ്ങൾ ശരിയായിരിക്കട്ടേ !… എന്ന് പ്രാർത്ഥിക്കാം. ഒരിക്കൽകൂടി എല്ലാ നന്ദിയും രേഖപ്പെടുത്തി നിർത്തട്ടെ…
      സ്വന്തം,
      സാക്ഷി ആനന്ദ്

  7. പ്രിയപ്പെട്ട സാക്ഷി..അനൂ…,

    സാക്ഷിയുടെ താഴെയുള്ള കമന്റ് വായിച്ചു…

    സാക്ഷിയുടെ “”മരുഭൂമി…””എന്ന കഥയിലാണ് ആദ്യമായി ഇവിടെ ഒരു കമന്റ്
    ഇട്ടത്…….,

    ഈ സൈറ്റിൽ ഒരു പ്രസക്തിയുമില്ലാത്ത
    പ്രവാസിയുടെ നൊമ്പരങ്ങൾ എഴുതാൻ ധൈര്യപ്പെട്ട സാക്ഷിയുടെ ഒരു ചെറിയ തെറ്റിദ്ധാരണയുടെ പേരിലുള്ള ഈ ചെറിയ പിണക്കം പെട്ടന്ന് മാറി തിരിച്ചു വവരട്ടെ
    എന്നാഗ്രഹിക്കുന്നു………..

    എനിക്ക് തോന്നുന്നത് സാക്ഷി കരുതും പോലെ
    മന:പൂർവ്വമായ ഒരു അവഗണന അല്ല ആ
    കമന്റ് എന്നാണ്. സമയക്കുറവ് അല്ലെങ്കിൽ
    വായിച്ചപ്പോൾ തോന്നിയ പെട്ടെന്നുള്ള
    അഭിപ്രായം…ആണെന്ന് തോന്നുന്നു.

    അല്ലാതെ, എല്ലാവരോടും നല്ല മനസ്സോടെ
    പെരുമാറുന്ന അപൂർവ്വം ചിലരിൽ പെട്ട്
    ആ ആളെ സാക്ഷി സംശയിക്കരുത് എന്ന്
    വിനീതമായി അപേക്ഷിയ്ക്കുന്നു…………

    പിന്നെ ഗൃഹാതുരത്വം നിറഞ്ഞ പ്രണയത്തിന്റെ
    ഓർമ്മകൾ അധികം ഇല്ലാത്തത് കൊണ്ടാണ്
    ഞാൻ അങ്ങിനെ കമന്റിയത്………..
    അങ്ങനെയുളള ഒരുപാട് പേരെ ഓർമ്മകളിൽ
    തിരിഞ്ഞ് നോക്കാൻ സഹായിച്ചു എന്നത്
    ഈ കഥയ്ക്ക് കിട്ടിയ വലിയ അംഗീകാരം
    അല്ലേ……………..!?

    അതുപോലെ വായിക്കുന്ന ഓരോരുത്തരുടെയും
    തോന്നലുകൾ അല്ലേ കമന്റുകൾ…..
    അതങ്ങനെ കണ്ടാൽ പോരെ..?

    …..എഴുതുന്നയാളിന്റെ ആത്മസംതൃപ്തി….
    അതല്ലേ വലുത്…!?

    ‘മരുഭൂമി’ എഴുതിയ സാക്ഷിയ്ക്ക് ഇതൊന്നും
    ഒരു വിഷയം അല്ല എന്ന് തോന്നുന്നു..?

    സമയം ഉണ്ടെങ്കിൽ.. തിരക്കുകൾ ഇല്ലെങ്കിൽ, സന്തോഷത്തോടെ….സൗഹൃദത്തോടെ…

    വീണ്ടും വരുമെന്ന്
    പ്രതീക്ഷിക്കുന്നു…………

    1. പ്രിയപ്പെട്ട ഉണ്ണി…p.k…

      ഇപ്പോൾ അങ്ങനെ തിരക്കുകൾ ഇല്ല. വരാൻ സമയവും ഉണ്ട് പക്ഷേ പഴയപോലെ ഒരു വരവ് ഇനി ഉണ്ടാവില്ല.

      ഉണ്ണിക്ക് ഇതിന് മറുപടി ഇടുന്നത് ഇഷ്ടമാവുമോ എന്നറിയില്ല. ഇനിയും ഇതും പറഞ്ഞ് ഒരു മറുപടി ശരിയാണോ? എന്നും അറിയില്ല. പക്ഷേ ഉണ്ണി ഉയർത്തുന്ന ചോദ്യത്തിന്.. മറുപടി ആവശ്യപ്പെടുന്നതിനാൽ… തൽക്കാലം ഒന്നുകൂടി ഇടുന്നു. ഇനി ഇതിൻറെ പേരിൽ വിശദീകരണങ്ങൾ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. കാരണം.. ഇതിൽ ഉണ്ണി
      ചോദിച്ചതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി ഞാൻ എഴുതിയിട്ടുണ്ട്

      എങ്കിലും…ഒന്നുകൂടി ഉറപ്പിച്ചുപറയുന്നു ,ഊ അംഗീകാരങ്ങൾ പ്രോത്സാഹനങ്ങൾ ഒക്കെ വന്നുചേർന്നിട്ടുണ്ടാവാം
      പക്ഷേ… നമ്മൾ ആഗ്രഹിക്കുന്ന “ഇടം” അവഹേളിച്ചാൽ സഹിക്കാൻ കഴിയുമോ?. എപ്പോഴും കഥ എവിടെ എന്ന് ചോദിച്ചു പ്രോത്സാഹിപ്പിക്കുന്ന… വെറും രണ്ട് മൂന്ന് പേർ… സമർപ്പണം നൽകിയ അവരുടെ അഭിപ്രായം ആഗ്രഹിച്ച് തന്നെയാണ് എഴുതിയത്. മറ്റാരും ഒരു വാക്കും ഉരിയാടിയില്ല എങ്കിൽപോലും പ്രശ്നമില്ലായിരുന്നു. അവിടെത്തന്നെയാണ് എൻറെ ആത്മസംതൃപ്തിയും. ഉണ്ണി പറഞ്ഞ “മരുഭൂമി”ക്ക് എനിക്ക് ഒട്ടുംതന്നെ വായനക്കാരുടെ ഭാഗത്തുനിന്നുള്ള അഭിപ്രായ സപ്പോർട്ട് ഇല്ലായിരുന്നു. പക്ഷേ വീണ്ടും എഴുതാൻ എനിക്ക് പ്രചോദനം ഞാനീ പറഞ്ഞ ഇടങ്ങളാണ് പകർന്നുതന്നത്. 50 പേജുള്ള കഥ ഏതാണ്ട് മൂന്ന് ഭാഗത്തിൽ 3 അഭിപ്രായം എങ്കിലും ആവശ്യപ്പെടുന്നു .പക്ഷേ അത് ഒന്നായി മാറുമ്പോൾ ആ ഒന്നിന് എങ്കിലും… കൊള്ളില്ല എന്ന് പറഞ്ഞു, 10 തെറി എങ്കിലും പറഞ്ഞു അഭിപ്രായം എഴുതിക്കൂടേ?. ഞാൻ ഇത്രയേ ചോദിക്കുന്നുള്ളൂ. മനപ്പൂർവമല്ല, മനസ്സിൽ തോന്നിയതാണ് എഴുതിയത്!… തുടങ്ങിയ അഭിപ്രായങ്ങൾക്ക് എനിക്ക് മറുപടിയില്ല!. ഉള്ളത് ഞാൻ പറഞ്ഞും കഴിഞ്ഞു.

      P.k പറഞ്ഞ മറ്റു കാര്യങ്ങൾ അംഗീകരിക്കുന്നു ,ഒപ്പം ഇതിൽ വെറുതെ ഭാഗഭാക്ക് ആക്കേണ്ടി വന്നതിൽ ക്ഷമയും ചോദിക്കുന്നു.

      എപ്പോഴുമെന്നപോലെ പി.കെ കാണിച്ച പ്രതിബദ്ധതയ്ക്ക്, ആത്മാർത്ഥതയ്ക്ക് ഒരിക്കൽ കൂടി ആത്മാർത്ഥമായ നന്ദി പറഞ്ഞു കൊണ്ട് ഞാൻ വിടവാങ്ങുന്നു…

      1. എന്താന്നറിയില്ല………….

        കുറേ ശോകങ്ങൾ ചെവിയിൽ നിന്നും
        ഹൃദയത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു…

        തേങ്ങും ഹൃദയം…( ആട്ടക്കലാശം)
        തെന്ഹായീ…….(ദിൽ ചാഹ്താ ഹേ)
        ഇതുവരെ ഈ കൊച്ചു.. (ചിരിയോ ചിരി)
        ബീഗി ബീഗി……(ഗാങ്സ്റ്റർ)
        ഊൻ കുത്തമാ…..(അഴകി)

        ………….
        ………….

        1. എനിക്ക് അങ്ങനെ ഹിന്ദി ഗാനങ്ങളോട് അത്ര താല്പര്യം പോരാ പി. കെ. പഴയത് ഒഴിച്ച്….

          ഔ എനിക്കിഷ്ടം… പഴയ മലയാള ശോകവും… ദാസേട്ടന്റെ ഫെസ്റ്റിവൽ sadsongs ഉം ആണ്.

          പക്ഷേ, ഇവിടെ… എൻറെ മൂഡിന് എനിക്ക് പാടാൻ തോന്നുന്ന പാട്ട് വളരെ അർത്ഥവത്തായ ശോകം ആവുമത്രേ .

          ” ഒത്തിരി ഒത്തിരി മോഹങ്ങൾ…. കതിരിട്ട പുത്തരി ചെമ്പാവ് പാടം….
          എൻറെ പുത്തരി ചെമ്പാവു പാടം”.

          വണ്ണാത്തി പുള്ളിൻറെ വായ്ത്താരി കേട്ടു.. വെറുതെ കൊയ്യാൻ ഇറങ്ങിയ… ഈ പാവം! ഞാൻ?

  8. കഥ നന്നായിട്ടുണ്ട്
    ഇതിന്റെ അടുത്ത ഭാഗം ഉണ്ടാകുമോ ഉടനെ

    1. വളരെ നന്ദി nikhil!. ക്ഷമിക്കണം nikhil ഇത് കുറച്ച് വൈകും…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: