Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram] 806

Kambi Views 630499

മഞ്ജു ദേഷ്യത്തോടെ പറഞ്ഞെങ്കിലും പതിയെ കുലുങ്ങി ചിരിച്ചു .

“പിന്നെ ഡാ…റിസപ്‌ഷനു ഞാൻ പറഞ്ഞ ഡ്രസ്സ് തന്നെ ഇട്ട മതീട്ടോ ..നീ എടുത്തത് വേണ്ട…”
മഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു.

“അയ്യ..എനിക്കൊന്നും വയ്യ..അതിട്ടു നടക്കാൻ ..”
ഞാൻ അത് പറ്റില്ലെന്ന അർത്ഥത്തിൽ പറഞ്ഞു . ഒരു ഷെർവാണി സെറ്റ് അവൾ എടുത്തു തന്നിട്ടുണ്ട്. ഒരുമാതിരി ചുരിദാർ ഇട്ടപോലെ ആണ് അതിടുമ്പോൾ…

“പോടാ..മര്യാദക്ക് ഇട്ടോളുണ്ട്..അല്ലെങ്കി ഞാൻ കാണിച്ചു തരാം ”
മഞ്ജുസ് ഞാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ചൂടായി..

“എനിക്ക് വയ്യ ഈ രാജാപ്പാർട്ട് കളിയ്ക്കാൻ ”
ഞാൻ ചിരിയോടെ പറഞ്ഞു..

“കുറച്ചു നേരത്തേക്ക് അല്ലെ..അതൊക്കെ അഡ്ജസ്റ്റ് ചെയ്യണം .”
മഞ്ജുസ് കട്ടായം പറഞ്ഞു ..

“മ്മ്…നോക്കട്ടെ…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ..

“നോക്കിയാ പോരാ ..നടക്കണം ”
മഞ്ജുസ് സ്വരം കടുപ്പിച്ചു .

“നീ വെച്ചിട്ട് പോയെ ..ഇതിപ്പോ എത്രാമത്തെ വട്ടമാ പറയുന്നേ ..പിന്നെ ഈ കൽപ്പിക്കുന്ന സ്വരം വേണ്ടാട്ടോ ”
ഞാൻ ചിരിയോടെ പറഞ്ഞു ..

“ഓ പിന്നെ…”
മഞ്ജു അതിഷ്ടപ്പെടാത്ത പോലെ പറഞ്ഞു .

“എന്റെ മഞ്ജുസെ നീ എന്റെ ഇഷ്ടത്തിന് വല്ല വിലയും താടി..ഒക്കെ നീ പറയുന്ന പോലെ നടക്കണം ന്നു വെച്ചാ എങ്ങനാ ”
ഞാൻ നീരസത്തോടെ പറഞ്ഞു .

“ഓ…എന്ന വേണ്ട..നീ ഇഷ്ടമുള്ളത് ഇട്ടോ..ഞാൻ വെക്കുവാ….”
,മഞ്ജു ദേഷ്യപെട്ടുകൊണ്ട് കട്ടായം പറഞ്ഞു ..

“ഏയ് …വേണ്ട വേണ്ട…മഞ്ജുസെ .ഞാൻ പറയട്ടെ .”
ഞാൻ തിടുക്കപ്പെട്ടു പറഞ്ഞു..

ശ്യാം എല്ലാം നോക്കിയും കണ്ടും കേട്ടും എന്നെ നോക്കി ബെഡിൽ കിടപ്പുണ്ട്..

“മ്മ്..എന്താ വേഗം പറ ?”
അവൾ ദേഷ്യത്തോടെ വിളികേട്ടു .

“പോടീ പുല്ലേ …ഹി ഹി..”
ഞാൻ ചിരിയോടെ അതും പറഞ്ഞു , മറുതലക്കലും അടക്കിപ്പിടിച്ച ചിരി കേൾക്കാം അതോടെ ഞാൻ ഫോൺ കട്ടാക്കി ..

പിന്നെ ഉറക്കം നഷ്ടപെട്ട പോലെ തിരിഞ്ഞും മറിഞ്ഞും ബെഡിൽ കിടന്നു . പിന്നെ രാത്രിയിലെ ഫുഡും കഴിഞ്ഞു ഉറങ്ങാൻ കിടന്നു ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

144 Comments

Add a Comment
  1. ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
    ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
    കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
    ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു🌹.
    ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
    ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും🔥🔥

  2. ഇനി രതിശലഭങ്ങൾ മഞ്ജുവും കവിനും &രതിശലഭങ്ങൾ Life is Beautiful vazhichu njan kk യുടെ home പേജിൽ വരു…😍🥰🤩

  3. ഒരുപാട് ഇഷ്ട്ടായി part3 pdf ഉണ്ടോ

  4. മൂന്നാം പാർട്ട്‌ pdf ആയിട്ട് ഒണ്ടോ

    1. Part 3 and all pdf tharco plss pls pls

  5. രതിശലഭങ്ങൾ എന്റെ കണ്ണിലുടക്കിയിട്ട് ഒരാഴ്ച ആയുള്ളൂ.. അതിനിടയിൽ ഇത്രേം ഭാഗം വായിച്ചു തീർത്തു.. ഇത് വരെ കമ്മന്റ് ചെയ്യാൻ പറ്റിയില്ല, അതിന് ആദ്യമേ സോറി പറയട്ടെ.. ഇത്രേം നല്ലൊരു കഥ വായിക്കാതെ പോയിരുന്നേൽ അതൊരു തീരാ നഷ്ടം ആയേനേ.. ഇങ്ങിനൊരു എഴുത്ത് ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി…

    1. sagar kottappuram

      thanks..

  6. രതിശലഭം സീരീസ് മുഴുവൻ വായിച്ചില്ല. പി ഡി എഫ് സേവ് ചെയ്തിട്ടുണ്ട്. എന്നാലും ഈ ഭാഗം വായിക്കാൻ അത് തടസ്സമായില്ല. സൈറ്റിലെ ഐക്കൺ റൈറ്റർക്ക് അഭിനന്ദനങ്ങൾ…

    1. thanks smitha…
      icon njan alla …aa katha mathram aanu

  7. പൊളിച്ചു മച്ചാനെ പൊളിച്ചു മഞ്ജുവിനെയും കവിന് നേയും തിരിച്ചുകൊണ്ടു വന്നതിന് നന്ദിയുണ്ട് ഉണ്ട് അടുത്ത ഭാഗം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു നന്ദി പറയുന്നു താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: