ശിശിര പുഷ്പ്പം 14 [ smitha ] 234

Kambi Views 89080

ശിശിര പുഷ്പം 14

shishira pushppam 14  | Author : SMiTHA | Previous Part

 

ഞായറാഴ്ച്ച അലക്സാണ്ടര്‍ വീടിന് വെളിയിലിറങ്ങാറില്ല. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ സിസിലി മരിച്ചതില്‍പ്പിന്നെ യുദ്ധം പ്രഖ്യാപിച്ചതാണ് സാമൂഹ്യജീവിതത്തോട്.
ഇടയ്ക്കൊക്കെ ഷെല്ലി നിര്‍ബന്ധിച്ച് പുറത്ത് കൊണ്ടുപോകും. കടല്‍ക്കരയില്‍, പാര്‍ക്കുകളില്‍, ദൂരെ ഗ്രാമങ്ങളില്‍. എന്നാലും വിവാഹം പോലെയുള്ള പൊതുചടങ്ങുകളിലൊന്നിലും എത്ര നിര്‍ബന്ധിച്ചാലും പങ്കെടുക്കില്ല. സംഗീതമാണ് സമയം ചെലവിടാനുള്ള പ്രധാന ഉപാധി. പിന്നെ വായനയും. പഴയ ബാറ്റന്‍ബോസ്സുമുതല്‍ ബൈബിള്‍ വരെ സകലതും സമയം പോകുന്നതറിയാതെ വായിക്കും. ഷെല്ലിയെ അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ല. ദോശ മുതല്‍ ബിരിയാണി വരെ എന്തും രുചികരമായി വെയ്ക്കും. അടുക്കളയില്‍ ഷെല്ലികാണാതെ സിസിലിയെ ഓര്‍ത്ത് കരയും. പക്ഷെ പ്രഗദ്ഭനായ അദ്ധ്യാപകന്‍ എന്ന പേര് അദ്ദേഹം ഒരിക്കലും നഷ്ട്ടപ്പെടുത്തിയില്ല.
അന്ന് ഞായറാഴ്ച്ച പതിവ് പോലെ പത്രത്തിന് മുമ്പില്‍, സോഫയിലിരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ പത്രത്തിന്‍റെ ആദ്യപേജില്‍, താഴെ നാലുകോളത്തില്‍ കൊടുത്തിരുന്ന ഒരു വാര്‍ത്ത അദ്ധേഹത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു.
ഗോയെങ്കെ അവാര്‍ഡ് റഫീക്ക് ജാവേദിന്.
അലക്സാണ്ടര്‍ ആ വാര്‍ത്ത വായിച്ചു.
ഒരു പത്രപ്രവര്‍ത്തകന് ലഭിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ അവാര്‍ഡായ, ഇന്ത്യന്‍ പത്രപവര്‍ത്തന രംഗത്തെ കുലപതിയായ രാം നാഥ് ഗോയങ്കെയുടെ പേരിലുള്ള അവാര്‍ഡ് ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍ റഫീക്ക് ജാവേദിന് അദ്ധേഹത്തിന്‍റെ പ്രമുഖമായ അന്വേഷാണാത്മക പത്രപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി സമ്മാനിച്ചിരിക്കുന്നു.
കൂടെ റഫീക്ക് ജാവേദ് എന്ന സുമുഖനായ യുവാവിന്‍റെ ചിത്രവും.
ഷെല്ലി ഈയിടെ അവന്‍റെ സുഹൃത്തായ ഒരു പത്രപ്രവര്‍ത്തകനെക്കുറിച്ച് പറഞ്ഞത് അദ്ധേഹമോര്‍ത്തു. എന്താണ് അയാളുടെ പേര്? അദ്ദേഹം ഓര്‍ക്കാന്‍ ശ്രമിച്ചു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

53 Comments

Add a Comment
 1. സ്മിതമോൾ, ഇസബെല്ലാ നോക്കി എന്ന് കരുതുന്നു.ഇനി എബൌട്ട്‌ ശിശിരപുഷ്പം.ധാ ഇപ്പോൾ വരെ രണ്ടു പാർട്ട്‌ മാത്രേ വായിച്ചു തീർത്തുള്ളു.മറ്റു കഥകളും വായിക്കണോല്ലോ അതാണ്.വായിച്ചത് അത്രയും ഉഗ്രൻ.ഒറ്റവാക്കിൽ പറഞ്ഞാൽ മീഡിയ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്യാന്പസ് ലവ് സ്റ്റോറി വിത്ത്‌ പൊളിറ്റിക്സ്.അടിപൊളി പ്ലോട്ട്.ബാക്കി വായിക്കുംതോറും അഭിപ്രായം അപ്ഡേറ്റ് ചെയ്യാം

  1. നോക്കിയില്ല .നോക്കാന്‍ പോകുന്നു.
   ശിശിരത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ക്ക് നന്ദി കേട്ടോ ആല്‍ബിച്ചായാ ….

 2. കിച്ചു..✍️

  തമ്പുരാട്ടി കുട്ടീ…

  പ്രേമത്തിന്റെ ചെഞ്ചായം പുതച്ച പനിനീർത്തോട്ടത്തിലെ അലസമധുര സ്വപ്നത്തിൽ നിന്നും തിരക്കുള്ള തെരുവിൽ എത്തിയ അവസ്ഥ അതാണ് ശിശിരത്തിന്റെ ഈ അധ്യായം…

  അലക്‌സാണ്ടറുടെ വീട് ശോകമയം ആണെങ്കിലും എന്തോ ഒരു സൗന്ദര്യം ആ ശോകത്തിലും. ആ ചെമ്പകം… ഒരു പക്ഷെ സിസിലിയുടെ ഓർമ്മകൾ അയാൾക്ക്‌ എപ്പോളെങ്കിലും സ്വാന്തനം ആകുന്നുണ്ടെങ്കിൽ, അത് അവിടെ ആ ചെമ്പക മരച്ചോട്ടിൽ ആകും എന്ന് ഞാൻ വെറുതെ ഓർത്തു.

  സസ്പെൻസ് ഒക്കെ എനിക്ക് മനസ്സിലായി പക്ഷെ ഞാൻ അത് വിളിച്ചു പറഞ്ഞു മണ്ടനാവില്ല കാരണം എഴുത്തുകാരിയുടെ മറ്റൊരു പേര് ട്വിസ്റ്റാമ്മ എന്നാണല്ലോ..?

  അത് കൊണ്ട് എന്റെ ഊഹം എന്റെ കൂടെ ഇരിക്കട്ടെ അല്ലേൽ പിന്നെ തമ്പുരാട്ടി മാരകമായ മറ്റൊരു ട്വിസ്റ്റ് കൊണ്ടുവന്നു ഞങ്ങൾ പാവം വായനക്കാരെ ഹാർട്ട് പേഷ്യന്റ് ആക്കും…😂😂😂

  അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു ഇപ്രാവശ്യം താമസിച്ച പോലെ ഇനിയും താമസിപ്പിക്കാനാണ് ഭാവമെങ്കിൽ…
  എന്ത് ചെയ്യാൻ… ഞാൻ കാത്തിരിക്കും… അല്ല പിന്നെ എന്നോടാ കളി…

  ഒത്തിരി സ്നേഹത്തോടെ
  കിച്ചു…

  1. ഹലോ കിച്ചൂട്ടാ…

   പണ്ട് ആരോ പറഞ്ഞിരുന്നു: “മുട്ടയിലും സാഹിത്യമോ?” അത് അല്‍പ്പം തിരുത്തി “അഭിപ്രായത്തിലും സാഹിത്യമോ?” എന്ന്‍ പറയാന്‍ ഇഷ്ടം ഇപ്പോള്‍ കിച്ചുവിന്‍റെ സുഖമുള്ള വാക്കുകള്‍ വായിച്ചപ്പോള്‍. നല്ല ഒരു നര്‍ത്തകന്‍റെ കരചലനങ്ങളും നോട്ടവുമൊക്കെ അയാളുടെ നൃത്തവൈഭവത്തെ എപ്പോഴും പ്രകാശിപ്പിക്കുന്നു എന്നപോലെ നല്ല എഴുത്തുകാരന്‍ എന്ത് പറഞ്ഞാലും അത് കവിത പോലെ ചന്തമുള്ളത്‌ എന്നത്‌ യാഥാര്‍ത്യം.

   ഇതില്‍ അങ്ങനെ ട്വിസ്റ്റ് ഇല്ല. ആര്‍ക്കും ഊഹിക്കാവുന്ന “കുഞ്ഞ്” ട്വിസ്റ്റ് മാത്രം. അതറിയാന്‍ ഇനി അരനാഴികയോളം നടന്നാല്‍ മതി.

   പ്രതികരിക്കാന്‍ അല്‍പ്പം വൈകി. ഇപ്പോഴുള്ള സ്ഥലത്തിന്‍റെ പ്രത്യേകത വെച്ച് എപ്പോഴും ഗൂഗിള്‍ ഓപ്പറേറ്റഡ് ആവില്ല.

   ഒത്തിരി സ്നേഹത്തോടെ,
   സ്മിത.

 3. എന്താ ഒരു എഴുത്ത്…
  ആരായാലും ആരാധിച്ചു പോവും ❤️❤️❤️ ഭയങ്കര ഇഷ്ട്ടയി 😍😍😍

  1. ഗുരുവായൂരപ്പാ….നിക്ക്യ് വയ്യാ….

   ഇഷ്ടായി കേട്ടോ അഭിപ്രായം….

 4. നന്ദൂട്ടൻ

  ചേച്ചി പെണ്ണേ….❤️
  എത്രത്തോളംമനോഹരമാക്കാമോ,
  അത്രത്തോളം മനോഹരം…✍️👌👍😊😍
  സസ്പെൻസ് ത്രില്ലർ ലൗ സ്റ്റോറിടെ നെസ്റ് പാര്ടിനായി കാത്തിരിക്കുന്നു
  🌹😍❤️😍🌹

  1. താങ്ക്യൂ നന്ദൂട്ടാ…

   അടുത്ത ഭാഗം എഴുതുന്നു, ഉടനേ.

 5. സസ്പെൻസ് അടിപ്പിച്ചു കൊല്ലുവോ…. 😍😍

  1. ഏയ്‌..ഇല്ല ..കുഞ്ഞ് ..കൊച്ച് സസ്പെന്‍സ് അല്ലേ

 6. ഇന്നലെ വായിച്ചു കമന്റ് ഇപ്പോഴേ ഇടാൻ പറ്റിയുള്ളൂ. നോ വേഡ്‌സ്. എപ്പോഴാണ് അടുത്ത ഭാഗം എന്നേ അറിയേണ്ടൂ.

  1. താങ്ക്യൂ അസുരന്‍…
   ഭാര്യയുടെ അവിഹിതം വായിച്ചു. അടുത്ത ഭാഗം എഴുതുന്നു. ഉടനേ ഇടും.

 7. ക്യാ മറാ മാൻ

  സ്മിത,മഞ്ഞുകട്ട പോലെ ഹൃദയത്തിൽ ചിതറിവീണു, അസ്വസ്ഥതകൾ അനുഭവിപ്പിച്ച പ്രണയത്തിൻറെ നനുത്ത മുത്തു കണങ്ങൾ അവശേഷിപ്പുകൾ അറിയാതെ ,ബാഷ്പീകരിച്ച് അപ്രത്യക്ഷമായിക്കഴിഞ്ഞു, വലിയ ഇടവേളയാലുള്ള കാലയളവുകൊണ്ട്. എന്നാൽ സസ്പെൻസ് ത്രില്ലറും കൂടി ആ കുറവുകൾ തീർത്തു തന്നു. അടുത്ത വരവ് അത്രയും കാലവിളംബം ഉണ്ടാക്കില്ല എന്ന് കരുതട്ടെ, നന്ദി

  1. നല്ല കഥയില്‍ മാത്രം കാണപ്പെടുന്ന ഭംഗിയുള്ള വാക്കുകള്‍….

   താമസിക്കില്ല.
   താങ്ക്യൂ…

 8. വീണ്ടുമൊരു സസ്പെൻസ്. നിങ്ങൾ രാജാവും രാജ്ഞിയും സസ്പെന്സുകളിൽ നിന്ന് സസ്പെന്സുകളിലേക്ക് ജൈത്രയാത്രയാണല്ലോ. കഴിഞ്ഞ പാർട്ടുകളിൽ നിറഞ്ഞുനിന്നിരുന്ന പ്രണയത്തിൽ നിന്ന് ത്രില്ലിംഗ് സീക്വൻസുകളിലേക്ക് ചുവടുമാറ്റുന്നു.

  അപ്പോൾ കഥയുടെ വിന്റർ സീസൺ കഴിഞ്ഞ് സമ്മറിലേക്ക് കടക്കുന്നുവെന്നാണോ?

  എങ്കിലും ഇടക്കോരോ വേനൽമഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നോവലിൽ അധികം പേരും അത് ആഗ്രഹിക്കുന്നവരാണെന്ന് തോന്നുന്നു. സസ്പെൻസുകൾ വെളിച്ചം കാണുന്നതും കാത്ത് ഒട്ടേറെ ആരാധകരോടൊപ്പം കാലവും കാത്തിരിക്കുന്നു.

  സ്നേഹപൂർവ്വം
  കാലം

  1. താങ്ക്യൂ കാലം…..

   രാജാവ് എന്നത് കൊണ്ട് മന്ദന്‍ രാജയെ ആണ് ഉദേശിച്ചത് എങ്കില്‍ അദ്ദേഹം ഏതെങ്കിലും കഥയില്‍ സസ്പെന്‍സ് കൊണ്ടുവന്നിട്ടുണ്ടോ എന്ന്‍ എനിക്ക് ഓര്‍മ്മയില്ല. വളരെ ഋജുവായ രീതിയില്‍ കഥ പറയുന്ന രീതിയാണ്, എന്നില്‍ ഒക്കെ അദ്ഭുതം നിറയ്ക്കുന്ന രീതിയാണ് അദ്ദേഹം ഉപയോഗിക്കാറ്. അത്തരം കഴിവുകള്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ സസ്പെന്‍സ് പോലെയുള്ള ചെപ്പടി വിദ്യകള്‍ കാണിക്കുന്നു എന്നേയുള്ളൂ.

   അവസാനത്തെ പാരഗ്രാഫ് വളരെ സന്തോഷം തരുന്നു. സൈറ്റില്‍, ഇതിന്‍റെ ഒരു കോണില്‍, മാറിനില്‍ക്കാനെങ്കിലുമുള്ള യോഗ്യത എനിക്കുണ്ട് എന്ന്‍ ആശ്വസിക്കാനുള്ളകാര്യമാണ്.

   കാലം പറഞ്ഞത് പോലെ സമ്മര്‍ അടുത്തുകൊണ്ടിരിക്കുന്നു.

   സ്നേഹപൂര്‍വ്വം,
   സ്മിത.

 9. കൊള്ളാം നന്നായിട്ടുണ്ട്

  1. താങ്ക്യൂ വെരി മച്ച് ബാബു രാജി

 10. മന്ദന്‍ രാജാ

  സുന്ദരി,
  പിന്നെയും മനോഹരമായ ഒരു പാർട് കൂടി. പ്രണയവും സസ്പെൻസും കൂടിയ ഈ കഥ… അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാൻ പോലും കഴിയുന്നില്ല .റഫീഖ് …നല്ല കഥാപാത്രം… ഒത്തിരി ഇഷ്ടമായി.. ലത്തീഫിനെ പോലെ തന്നെ.

  അവസാനത്തെ പേജിലെ സസ്പെൻസ് അറിയാൻ കാത്തിരിക്കുന്നു…. എത്രയും വേഗം തന്നെ തീർക്കുമല്ലോ. സ്നേഹത്തോടെ -രാജ

  1. പ്രിയ രാജാ…

   പ്രണയത്തില്‍ ഒഴിവാകാനാവാത്ത ഭാഗമല്ലേ സസ്പെന്‍സ്? ലൈഫ് എന്ത് മാത്രം സസ്പെന്‍സ് ആണ് സമ്മാനിക്കുന്നത്! റഫീക്ക് കഥയിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ്.

   വൈകാതെ അടുത്ത ഭാഗമിടാം.
   സ്മിത.

 11. സ്മിത ഈ ഭാഗവും നന്നായി. ഈ ഭാഗം വരാൻ താമസിച്ചതിനാൽ കൂടുതൽ പേജ് വരുമെന്ന് പ്രതീക്ഷിച്ചു. സസ്പെൻസിൽ നിർത്താൻ കുറച്ചതായിരിക്കുമല്ലേ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പെട്ടെന്ന് ഇടുമല്ലോ?

  1. വൈകാതെ തന്നെയിടും സാഗര്‍. താമസിക്കില്ല. താങ്ക്യു.

 12. Full suspence anallo madom….valare nannayirunnu e partum…adutha bhagam late avathe idanee…

  1. താമസിക്കില്ല. ഉടനെയിടും. താങ്ക്യു…

 13. ഫസ്റ്റ്‌ താങ്ക്യൂ

 14. കഥയുടെ ട്രാക്ക് മാറിയോ . ശിശിരപുഷ്പം പ്രണയ കഥയല്ലേ ? സസ്പെൻസ് ത്രില്ലെർ ആക്കിയോ ? നിരാശയുടെ പടുകുഴിയിൽ വീണ ആരാധകന്റെ രോദനം…… 😭😭😭😭😭😭

  1. ആഹാ…സുരേഷ് ഗോപിയെപ്പോലെ തകര്‍ത്തു മനു ജയന്‍…

 15. അഭിരാമി

  ഇസ്‍ബെല്ല എന്തോ അവസാന ബജകം എനിക് ഇഷ്ട പെട്ടില്ല. അതുകൊണ്ടാണ് അവിടെ അഭിപ്രായങ്ങൾ പറയാഞ്ഞത്. അതിന് പകരം ആയി ഇപ്പൊ ശിശിരം വൻ കിടിലം ആയി അവതരിപ്പിച്ചു. സ്മിതേച്ചി എല്ലാരേം സസ്പെൻസ് അടിപ്പിച്ചു കൊല്ലും. അടുത്ത ഭാഗം വേഗം എഴുതി ഇട്ടോണം. കേട്ടോ???????

  1. അഭിരാമി…
   വേഗം തന്നെ ഇടുന്നുണ്ട്. ഇനി ശിശിരപുഷ്പ്പം കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയെന്തും.

   താങ്ക്യൂ.

   1. അഭിരാമി

    Thankq

 16. അറിയില്ല എന്താണ് എഴുതേണ്ടത് എന്ന്… എന്തെഴുതിയാലും അത് കുറഞ്ഞു പോകത്തെ ഉള്ളു… അത്രക്ക് മനോഹരമായിരിക്കുന്നു . അപ്പോള് ഷെല്ലിക്ക് മാത്രമല്ല നഷ്ടങ്ങൾ ഉണ്ടായത് sreedharinum ഉണ്ടല്ലേ.. അവരുടെ ഫ്രണ്ട്ഷിപ്പ് എല്ലാം ന്നന്നയി എഴുതി ചേച്ചി.. പിന്നെ അവസാനത്തെ ആ ടീസിങ്ങും തകർത്തു…

  സസ്പെൻസ് ഇട്ടാണ് നിർത്തിയെക്കുന്നെ ഒരാളുടെ മുഖം എന്റെ മനസ്സിലുണ്ട് ആയാൾ തന്നെ ആണോ എന്നറിയാൻ മാത്രമാണ് ഇനി ആകാംഷ.

  അതു കൊണ്ട് വേഗം തന്നെ അടുത്ത partumayi വാ ചേച്ചി..😊😊😊

  1. താങ്ക്യൂ പ്രിയ വേതാളം….

   സസ്പെന്‍സിലാണ്. പക്ഷെ പലര്‍ക്കും ഈസിയായി ഊഹിച്ചെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള കുഞ്ഞ് സസ്പെന്‍സ്.

   താങ്ക്യൂ…

 17. Dark knight മൈക്കിളാശാൻ

  വല്യേച്ചി, കഥയുടെ അവസാനത്തോട് അടുക്കുകയാണെന്ന് തോന്നുന്നു. സസ്പെൻസ് ലോഡ് കണക്കിന് തന്ന കാരണം ഇവിടെ ഇരിപ്പുറക്കുന്നില്ല. എക്കാലവും മനസിലുണ്ടാവും, കോബ്രാ ഹിൽസും, ശിശിര പുഷ്പവും.

  1. പ്രിയ Dark knight മൈക്കിളാശാന്‍…അഥവാ കുഞ്ഞനിയന്‍…
   പതിനാറാം അദ്ധ്യായം അവസാനത്തേത് ആയിരിക്കും എന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍. ചിലപ്പോള്‍ ഒരദ്ധ്യായം കൂടി അധികം വന്നേക്കാം.

   താങ്ക്യൂ…

 18. എന്റെ ചേച്ചി…

  ഇതെത്ര ദിവസമായി കാത്തിരിപ്പു തുടങ്ങീട്ട്, ദിവസങ്ങൾ എണ്ണികൊണ്ടുള്ള കാത്തിരിപ്പ്. പരാതിയല്ലാട്ടോ,ചേച്ചിയുടെ തിരക്കുകൾ ഏറ്റവും നന്നായി മനസ്സിലാക്കുന്നുണ്ട്.  അല്ലെങ്കിലും കാത്തിരിപ്പിന്റെ കൊതിപ്പിയ്ക്കുന്ന സുഖം മാധുര്യം തന്നെയാണ്,പ്രത്യേകിച്ചും പ്രവാസികൾക്ക് അതു വേറിട്ടൊരു അനുഭവം തന്നെയല്ലേ അതുകൊണ്ട് കാത്തിരുന്നു കിട്ടുന്നതിന്റെ തേനൂറും മാധുര്യം പതിവു പോലെ എന്റെ ചേച്ചിയുടെ അനുപമമായ രചനാ ശൈലിയാൽ ഈ ഭാഗത്തിലും നുകരാനാവുന്നു…

  കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഞാനും കുറച്ചു തിരക്കിലായിരുന്നു എന്നാലും എന്നും സൈറ്റിൽ കയറി നോക്കും എനിക്കേറ്റവും പ്രിയതരമായ ശിശിരത്തിന്റെ ഈ ഹിമകണവുമായി ചേച്ചി എത്തിയോയെന്നു , പിന്നീട് സ്വാഭാവികമായി മുൻഭാഗങ്ങളിലേക്കു പോവും, എസ്പെഷ്യലി കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ.
  പ്രണയത്തിന്റെ നിശാഗന്ധി പൂത്തുലഞ്ഞ ആ വശ്യ സായന്തനത്തിന്റെ നീലിമയിലേക്ക്..
  ആത്മാവിൽ കാക്കപ്പൂ പൂത്ത പോലെ പ്രണയം നീലിയ്ക്കുമ്പോൾ,ആ ഹാങ്ങോവർ വിട്ടു മാറാതെ വീണ്ടും വീണ്ടും  ഇങ്ങനെ റീഫ്രഷ് ചെയ്യുമ്പോൾ…?
  എനിക്കറിയില്ല ആ ഫീലിംഗ്സ്, അതെഴുതി ഫലിപ്പിക്കാൻ..

  ഇപ്പോൾ മുഖ്യധാര വായന നന്നേ കുറവാണു മുഖപുസ്തകത്തിലെ ചില പ്രത്യേക എഴുത്തുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു വായന,എന്നിരുന്നാലും ഇത്രയും  മനോഹരമായി പ്രണയം ആവിഷ്കരിച്ചു  ഈയടുത്ത കാലത്തൊന്നും ഞാൻ എവിടെയും വായിച്ചിട്ടില്ല.
  ഞാനിതൊന്നും ചുമ്മാ പറയുന്നതല്ലാട്ടോ ചേച്ചിയ്ക്ക് അതറിയാമല്ലോ അല്ലേ?, അതുകൊണ്ടു തന്നെ ശിശിരം ക്ളൈമാക്‌സോടടുക്കുന്നു എന്നറിയുമ്പോൾ , തിരക്കുകൾ അല്പം കുറയുമ്പോൾ മറ്റൊരു പ്രണയകാവ്യം തുടങ്ങി വയ്ക്കാമോ എന്ന് ചോദിയ്ക്കാനാണ് ആദ്യം തോന്നുന്നത്. ശിശിരം വിട പറയുന്നതിന് മുമ്പ് പ്രണയത്തിന്റെ മറ്റൊരു വസന്തം എന്റെ ചേച്ചിയുടെ തൂലികയിലൂടെ ആഗ്രഹമുണ്ട് അതിയായി..

  പ്രണയത്തിന്റെ ആ കൊടും തീവ്രതയിൽ നിന്നും തെല്ലൊന്നു മാറി ഒരേപോലെ ആകാംക്ഷയും,ഉദ്വെഗവും ജനിപ്പിച്ചു, അലക്‌സാണ്ടറും,റഫീഖും,നിഷയും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ തുടങ്ങിയ ഈ ഭാഗത്തേയ്ക്ക് വന്നു കഴിഞ്ഞാൽ,പതിവു പോലെ ഈ വടിവൊത്ത അക്ഷരങ്ങളിൽ നിന്നും കണ്ണെടുക്കാനേ കഴിഞ്ഞില്ല. ഒറ്റയിരുപ്പിൽ തന്നെ വായിച്ചു.
  ഇലക്ഷൻ റിസൾട്ട് പ്രതീക്ഷിച്ചതു പോലെ തന്നെ.
  റഫീഖ്,നിഷ പ്രണയ രംഗങ്ങൾക്കും പ്രത്യേക ചാരുത!
  ചെറുതായി ഊഹിക്കുന്നെണ്ടെങ്കിലും രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുന്ന തുടർഭാഗങ്ങൾക്കായുള്ള ആകാംക്ഷയുടെ ആക്കം കൂട്ടുന്ന രീതിയിൽ അവസാനിപ്പിച്ചതും അതി മനോഹരമായി.

  പ്രണയവും,മഞ്ഞുതുള്ളിയും  പ്രണയിച്ചലിഞ്ഞു ചേരുന്ന ഈ ശിശിരത്തിന്റെ അനുഭൂതിയിലേക്ക് ഉദ്വെഗവും,ആകാംക്ഷയും കൂടി കൂടുമ്പോൾ അനിർവ്വചനീയമായ  വായനാനുഭവം പ്രദാനം ചെയ്തു ഈ ഭാഗവും അതീവ ഹൃദ്യം..

  സസ്നേഹം
  സ്വന്തം
  മാഡി

  1. അനുജന്‍ മാഡിയ്ക്ക്,

   ഈ കഥയ്ക്ക് കാത്തിരിക്കുന്നവരില്‍ എനിക്കേറ്റവും ആവേശം തരുന്നത് മാഡിയാണ്. ഞാന്‍ പാചകത്തിന്‍റെ കാര്യത്തില്‍ അത്ര മെച്ചമൊന്നും അല്ല.[വാചകത്തിന്‍റെ കാര്യത്തില്‍ പറയാനില്ല] എങ്കിലും സ്വന്തം ഉണ്ടാക്കിയത് ആരെങ്കിലും കഴിയ്ക്കുമ്പോള്‍ അവരുടെ അഭിപ്രായമെന്താണ് എന്നറിയാന്‍ വല്ലാത്ത ഒരു ആങ്ങ്‌സൈറ്റിയുണ്ട്. പുതിയ ഉടുപ്പുകള്‍ ഇടുമ്പോഴും അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കും. അപക്വതയുടെ ലക്ഷണങ്ങള്‍ ആണ് അവയെന്ന് അറിയാമെങ്കിലും എന്തോ ഇന്‍സ്റ്റിങ്ങ്ക്റ്റ് ചിലപ്പോഴൊക്കെ ശക്തമാവുന്നു. ഇങ്ങനെയൊരു ബാക്ഗ്രൌണ്ടില്‍ കഥയെക്കുറിച്ച് നമ്മള്‍ സ്നേഹിക്കുന്നവര്‍ എന്തഭിപ്രായം പറയുന്നു എന്നത് എന്ത് മാത്രം സന്തോഷിപ്പിക്കുന്നു എന്ന് മാഡിയ്ക്ക് ഊഹിക്കാമല്ലോ.

   തിരക്കുകള്‍ പ്രവാസിക്ക് അവസാനമില്ലാത്തവയാണ് എന്ന്‍ സ്വയം ഒരു പ്രവാസിയായ എനിക്ക് കൃത്യമായി അറിയാം. എങ്കിലും ആത്മാവില്‍ ജീവിക്കാന്‍ ഇഷ്ടം തോന്നുമ്പോള്‍ എഴുത്താണ് സുഖം. സൈറ്റിലും അല്ലാതെയും. ആത്മശുദ്ധിയുടെ ഉപാധിയായിട്ടാണ്‌ ഇവിടെ എഴുതുന്നത് എന്ന്‍ പറയുമ്പോള്‍ ചിലര്‍ക്ക് ന്യായമായും ചിരിവരും. മുഖമില്ലാതെ എഴുതുന്നത് സമയം നല്‍കുന്ന സുരക്ഷയുടെ വശ്യത വല്ലാത്തതാണ്‌. അശ്ലീലം എഴുതുന്നത് അതുകൊണ്ടാണ്. ഡി എച്ച് ലോറന്‍സിന്‍റെയും സോഫോക്ലീസിന്‍റെയും മാധവിക്കുട്ടിയുടെയും ധൈര്യമുണ്ടായിരുന്നെകില്‍ സൈറ്റിലെ കഥകള്‍ ഭാഷ മാറ്റി വേറെ സ്ഥലങ്ങളില്‍ എഴുതുവാന്‍ ശ്രമിക്കുമായിരുന്നു.

   ഫ്രോയീഡിയന്‍, ലാക്കോണിയന്‍ മാനസിക പഠനങ്ങള്‍ വഴി കഥകളിലെ ലൈംഗികാവിഷ്ക്കാരങ്ങളെയും ആഗ്രഹപൂര്‍ത്തീകരണങ്ങളെയും വായാനാസ്വാദനങ്ങളെയും വിലയിരുത്താന്‍ പലരും ശ്രമിച്ചെങ്കിലും സെക്സ് എഴുത്തുകാരി/ വായനക്കാരി മിക്കപ്പോഴും ഗൌരവമായ പഠനങ്ങളായി വന്നിട്ടില്ല. ലൈംഗികതയെക്കുറിച്ച് സ്ത്രീ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അര്‍ദ്ധഭാഗത്തോളം – നാന്‍സി ഫ്രൈഡേയുടെ ‘മൈ സീക്രട്ട് ഗാര്‍ഡന്‍” പ്രസിദ്ധീകൃതമാമാകുവോളവും – നമുക്ക് കാത്തിരിക്കേണ്ടി വന്നു. പുസ്തകങ്ങള്‍ക്കകത്ത്, എഴുത്തിന് മുമ്പിലും പിമ്പിലും നില്‍ക്കുന്നവരുടെ ഇടങ്ങളെപ്പറ്റി സംസാരിക്കുന്നിടത്ത്, സംവാദങ്ങളുണ്ടാകുന്നിടത്ത്, സ്ത്രീയുടെ വായനാരീതികളും ചിന്താ രീതികളും എഴുത്ത് രീതികളും പ്രതിപാദ്യമായില്ല. സാംസ്ക്കാരിക, സ്വത്വ രാഷ്ട്രീയ, സാഹിത്യ അപനിര്‍മ്മാണങ്ങളിലും സ്ത്രീ അരികുപറ്റി നിന്നതേയുള്ളൂ.

   ഈയൊരു പശ്ചാത്തലത്തില്‍ എന്‍റെ എഴുത്തിനെ, സൈറ്റിലെ എഴുത്തിനെ, ഗൌരവമായി എഴുതുന്ന മാഡിയുടെ നിരീക്ഷണങ്ങള്‍ കാത്തിരിക്കുമ്പോള്‍ “സ്ലീപ്പിംഗ് വിത്ത്‌ ദ എനിമി” അല്ലെങ്കില്‍ ആന്ദ്രേ താര്‍ക്കൊവ്സ്ക്കിയുടെ “നൊസ്റ്റാള്‍ജിയ” കാണുന്നത് പോലെ മനോഹരമായ ഒരനുഭവമാണ്.

   സസ്നേഹം,
   ചേച്ചി.

 19. ഷാജി പാപ്പന്‍

  ഈ കഥ പൂര്‍ണമാക്കിയിട്ടു പോരെ വേറെ കഥകളിലേക്ക് തിരിയല്‍(അപേക്ഷയാണ് ) ;ലേറ്റ് ആയിവരുന്നത് കഥ യുടെ രസം കളയുന്നു ഉണ്ട്

  1. യെസ്, ശിശിരം തീര്‍ത്തിട്ടേയുള്ളൂ ബാക്കി കഥകള്‍. താങ്ക്യൂ

 20. ഓഹ് സ്മിത ചേച്ചി വല്ലാത്ത സസ്പെൻസ് ആയിപോയി, അതും കൂടി പറഞ്ഞിട്ട് നിർത്തിയാൽ പോരായിരുന്നോ, എന്റെ ഒരു അനുമാനം വെച്ച് ആ രാഷ്ട്രീയക്കാരൻ ഷാരോണിന്റെ അച്ഛൻ ആവാൻ ആണ്‌ സാധ്യത, അങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിക്കുന്നു.

  1. റഷീദ് അനുമാനങ്ങള്‍ എപ്പോഴും സുഖം തരുന്നു. നമുക്ക് നോക്കാം റഷീദിന്‍റെ ഗസ് ശരിയാണോ എന്ന്‍.

 21. സ്മിത ഇത് ഞാൻ വായിച്ച ഇടയ്ക്കു വച്ചു നിന്ന് പോയ കഥ ആണു.ഇനി ഒന്ന് എന്ന് തുടങ്ങണം.വായിച്ചിട്ടു അഭിപ്രായം അറിയിക്കാം. ഇസബെല്ല 7 ഇൽ അതിന് എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

  1. ഓക്കേ ആല്‍ബിച്ചായാ, ഇസബെല്ലയില്‍ നോക്കട്ടെ.

 22. ഈ പാർട്ടും അടിപൊളി.
  പക്ഷെ ലേറ്റായി വരുന്നത് കൊണ്ട് ഒരു ഫ്ലോ കിട്ടുന്നില്ല. മുൻഭാഗങ്ങൾ മറന്നു പോകുന്നു.
  അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  1. ഇനി ശിശിരം കഴിഞ്ഞേ മറ്റു കഥകള്‍ അയക്കുന്നുള്ളൂ

 23. Thrill adupich kollullo.. Kidu part

  1. താങ്ക്യൂ പി കേ

  1. താങ്ക്യൂ ഫ്രണ്ട്

 24. സൂപ്പർബ് ഈ പാർട്ടും.First ലൈക്‌ ആൻഡ് കമന്റ്‌ പറ്റിയില്ല അതുകൊണ്ട് സെക്കന്റ്‌ കമന്റ്‌ and ലൈക്‌ എന്റെ വക smitha ജീ.

  1. സെക്കന്റ് താങ്ക്യൂ ഫസ്റ്റ്‌ ആയി തരുന്നു

 25. കിച്ചു..✍️

  ഫസ്റ്റ് കമന്റ് ആൻഡ് ലൈക് 😍😍😍😍

  1. ഫസ്റ്റ്‌ താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan