സൂര്യനും മിന്നാമിനുങ്ങും [Master] 60

Kambi Views 20634

സൂര്യനും മിന്നാമിനുങ്ങും (Non Erotic)

Suryanum Minnaminungum | Author :  Master

കമ്പിയല്ല; അതുകൊണ്ട് ആ പ്രതീക്ഷയോടെ വായിക്കരുത് എന്നപേക്ഷ.

നമ്മില്‍ പലര്‍ക്കും അറിയാവുന്നതാണ് സൂര്യന്റെയും മിന്നാമിനുങ്ങിന്റെയും ആ കുഞ്ഞന്‍ കഥ. സംഗതി ഇതാണ്, ഒരിക്കല്‍ സൂര്യന്‍ പറഞ്ഞു ഞാന്‍ നാളെ അവധി എടുക്കുകയാണ്. നോ ഉദയം സോ നോ അസ്തമയം. സൌകര്യമില്ല ഉദിക്കാന്‍. നീയൊക്കെ എന്നാ ചെയ്യുമെന്ന് എനിക്കൊന്നു കാണണം (സൂര്യന്‍ അങ്ങനെയൊന്നും പറഞ്ഞില്ല, പറഞ്ഞത് ഇതാണ്):

“നാളെ ഒരു ദിവസത്തേക്ക് എനിക്ക് പകരക്കാരന്‍ ആകാന്‍ ആര്‍ക്കെങ്കിലും പറ്റുമോ?”

ങേ? ക്യാ ബോല്‍ രഹാ ഹൈ ഭായ് സാബ്? ആപ്കോ ഇസ് ദുനിയാ മെ കോന്‍ ബദല്‍ സക്താ ഹൈ? Who the hell on earth can be your replacement my lord? എന്തരു സൂര്യാ, രാവിലെ കഞ്ചാവുകള് തന്നെ? ഇങ്ങനെയോക്കെപ്പോയി എല്ലാ ജീവികളുടെയും ജീവികള്‍ അല്ലാത്തവരുടെയും പ്രതികരണങ്ങള്‍. കാഞ്ഞിരപ്പള്ളി കറിയാച്ചന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്:

“യ്യോടാ ഇയ്യാളെന്നാ വര്‍ത്തവാനവാ ഈ പറേന്നെ. ഇക്കണ്ട ലോകത്തെ മൊത്തം ലൈറ്റുകളും കത്തിച്ചിട്ടാലും ഇതിയാന്റെ കോടിയില്‍ ഒന്ന് വെട്ടം ഒണ്ടാക്കാന്‍ ഒക്കുവോ? ഒക്കുവോന്ന്?”

“ഒക്കത്തില്ല; പക്ഷെ ഒക്കാതെ ഒക്കത്തില്ലല്ലോ; കറിയാച്ചന്‍ ഒരു പരിഹാരം സൊല്ലുങ്കോ; ഭ, പരിഹാരം പറയടാ പുല്ലേ”

സൂര്യന്‍ കലിപ്പ് കയറി ഉത്തരവിട്ടു. തലകള്‍ പുകഞ്ഞു. എല്ലാവരും തിരിഞ്ഞും മറിഞ്ഞും തലകുത്തി നിന്നും വളിവിട്ടും ചിന്തിച്ചു. ഒരാള്‍ മാത്രം ഈ വിവരങ്ങള്‍ ഒന്നുമറിയാതെ ഉറക്കത്തിലായിരുന്നു. അതിയാന് സ്ഥിരം നൈറ്റ് ഡ്യൂട്ടിയല്ലേ? അതിന്റെ ക്ഷീണത്തില്‍ പകല് മൊത്തം ഉറക്കമായിരിക്കും ആശാന്‍; ആര്? മ്മട മിന്നാമിനുങ്ങേ.

“എന്തോന്നാടാ പകലും ഒറങ്ങാന്‍ സമ്മതിക്കില്ലേ നീയൊക്കെ? ബ്ലഡി കണ്ട്രീസ്?” ഉറക്കമുണര്‍ന്ന മിന്നാമിനുങ്ങ്‌ അലറി. ഭയന്നുപോയ മറ്റുള്ളവര്‍ തിടുക്കത്തോടെ അതിയാനെ വെവരങ്ങള്‍ അറിയിച്ചു.

“ഓ, ഇത്രേ ഉള്ളോ” ഒന്ന് മൂരി നിവര്‍ന്ന മിന്നാമിനുങ്ങ്‌ ഒരു ബീഡി കൊളുത്താനുള്ള സമയമെടുത്തിട്ട് തുടര്‍ന്നു:

“ഞാനേറ്റു; ഇയാള് അവധി എടുത്തോ. ങാ പിന്നൊരു കാര്യം, എന്നെക്കൊണ്ട് ഒക്കുന്ന പോലൊക്കെയേ ഒക്കൂ”

സൂര്യന്‍ പുഞ്ചിരിച്ചു; അതിയാന്‍ സന്തോഷത്തോടെ, പകരക്കാരനെ കിട്ടിയ തൃപ്തിയോടെ യാത്ര തുടര്‍ന്നു.

ഈ കഥയിലെ സൂര്യന്‍ ദൈവത്തിന്റെ സ്ഥാനത്തും, നമ്മളൊക്കെ മിന്നാമിനുങ്ങിന്റെ സ്ഥാനത്തുമാണ്.

പല സമയത്തും ഈ ലോകത്തിലെ വിവിധ പ്രശ്നങ്ങള്‍ നോക്കി നമ്മള്‍ ഞെട്ടുകയും, കരയുകയും, ഭയക്കുകയും, ആധിപ്പെടുകയും, വ്യാകുലചിത്തരാകുകയും, നിരാശരാകുകയും ഇതിനൊക്കെ എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം എന്നാലോചിച്ചു തല പുകയുകയും ഒക്കെ ചെയ്യാറുണ്ട്. പക്ഷെ അവസാനം ഒരു ചുക്കും നടക്കില്ല എന്ന് മനസിലാക്കി കൂടുതല്‍ നിരാശരാകാനായിരിക്കും നമ്മുടെ വിധി.

സുഹൃത്തുക്കളെ ഈ ലോകത്തെ ഒന്നടങ്കം നന്നാക്കാനുള്ള ചിന്ത ഒരു വലിയ മനോവൈകല്യം ആണ്; ഒരാള്‍ക്കും ഒരിക്കലും സാധിക്കാത്ത ഒന്നാണ് അത്. നമ്മുടെ ചിന്തകള്‍ മിക്കപ്പോഴും ആഫ്രിക്കയിലെ വിശക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചും, ഇറാക്കില്‍ ബോംബ്‌ പൊട്ടി മരിക്കുന്നവരെപ്പറ്റിയും, അതിര്‍ത്തികളില്‍ വെടിവച്ചു ചാകുന്ന പട്ടാളക്കാരെപ്പറ്റിയും. വിവിധ വാഹന ദുരന്തങ്ങളില്‍ മരിക്കുന്നവരെപ്പറ്റിയും, മാരകരോഗങ്ങള്‍ പിടിപെട്ടു എഫ് ബിയില്‍ ചിത്രങ്ങളിടുന്നവരെപ്പറ്റിയും ഒക്കെ ആയിരിക്കും. എന്നിട്ട്, ഒരു കുന്തോം എന്നെക്കൊണ്ട് ചെയ്യാന്‍ ഒക്കില്ലല്ലോ, അവിടെ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു മലതന്നെ മറിച്ചിട്ട്‌ പ്രശ്നം പരിഹരിച്ചേനെ എന്നൊക്കെ നമ്മള്‍ ചിന്തിക്കും. ഇതെല്ലാം വിഡ്ഢിത്തവും, ഒരുതരം ആത്മവഞ്ചനയും ആണ്. പകരം എന്താണോ നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്, എന്താണോ നമ്മള്‍ ചെയ്യേണ്ടത്, അത് നമ്മള്‍ ഒരിക്കലും ചെയ്യാറുമില്ല.

വലിയ വലിയ പ്രശ്നങ്ങളെ മനസ്സില്‍ നിന്നും പിഴുതു ദൂരെ എറിഞ്ഞിട്ട്, ചില കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ നമുക്ക് സാധിച്ചാല്‍, അതൊരു കടല്‍പോലെ പരന്നു വ്യാപിച്ചാല്‍ ഈ ലോകത്തിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും; ആ കുഞ്ഞ് കാര്യങ്ങള്‍ ഇവയാണ്:

1. ഒപ്പമുള്ള മനുഷ്യരെ നമ്മള്‍ വേദനിപ്പിക്കാതെ അവര്‍ സന്തോഷിക്കുന്നുണ്ട്‌ എന്ന് ഉറപ്പ് വരുത്തുക. ഒപ്പം തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താന്‍ വേണ്ടത് ചെയ്യുകയും ചെയ്യുക.
2. നമ്മുടെ അറിവിലും അടുത്തുമുള്ള മനുഷ്യരും സുഖമായി ജീവിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. പണമല്ല, സൗഹൃദം നല്‍കി അവര്‍ക്ക് മനസന്തോഷം പകരുക. സാമ്പത്തിക സഹായം അടുത്തുള്ളവര്‍ക്ക് ചെയ്യരുത്; ചെയ്‌താല്‍ അത് നിങ്ങള്‍ക്കൊരു കെണിയാകും; ചില ഒഴിവാക്കാനാകാത്ത കേസുകള്‍ ഒഴികെ.
3. രോഗമുള്ളവരെ കാണുക, മനോധൈര്യം നല്‍കുക; രോഗികളോട് സഹതപിക്കരുത്; അവര്‍ക്ക് വേണ്ടത് പ്രസന്നമായ മനസ്സാണ്, ചില രോഗങ്ങളില്‍ അത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും.
4. പ്രായമുള്ളവരെ ബഹുമാനിക്കുക, സഹായിക്കുക അവരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കുക.
5. സ്നേഹത്തിന് വേണ്ടി ദാഹിക്കുന്നവര്‍ക്ക് അത് ആവോളം നല്‍കുക. നിങ്ങളുടെ ഒരു പുഞ്ചിരിക്ക് ചില മഹത്തായ ഔഷധങ്ങളെക്കാള്‍ മൂല്യവും ശക്തിയുമുണ്ട് എന്നറിയുക. കളങ്കമില്ലാതെ പുഞ്ചിരിക്കുന്ന വ്യക്തി തന്നെത്തന്നെയും മറ്റുള്ളവരെയും സഹായിക്കുന്നവനോ സഹായിക്കുന്നവളോ ആണ്.
6. നീതികെട്ട പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. ചെയ്യുന്ന ഒരു പ്രവൃത്തി പോലും മറ്റു മനുഷ്യര്‍ക്ക് ദോഷമായി ഭവിക്കരുത് എന്ന് പ്രതിജ്ഞ എടുക്കുക.
7. സ്വന്തം തൊഴിലില്‍ മായം കലര്‍ത്താതെയിരിക്കുക.
8. മനുഷ്യനെ പണത്തിനും രാഷ്ട്രീയത്തിനും മതത്തിനും താഴെ പ്രതിഷ്ഠിക്കാതെ ഉയരത്തില്‍ പ്രതിഷ്ഠിക്കുക.
9. റോഡിലോ, വീട്ടിലോ, ജോലിസ്ഥലത്തോ എവിടെത്തന്നെ ആയിരുന്നാലും, സ്വന്തം അശ്രദ്ധയും അഹങ്കാരവും അവിവേകവും മറ്റുള്ളവര്‍ക്ക് ഹാനികരമായി മാറരുത് എന്ന് എല്ലാ ദിവസവും രാവിലെ സ്വയം ഓര്‍മ്മപ്പെടുത്തുക; ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുക.

ഇതിന്റെ താഴെ എഴുതിച്ചേര്‍ക്കാന്‍ നിങ്ങള്‍ക്കും സാധിക്കും; എഴുതി ചേര്‍ക്കുക. സര്‍വ്വ ലോകത്തെയും നന്നാക്കാന്‍ ചിന്തിച്ച് പരാജിതരാകാതെ, എന്റെ ഒപ്പവും അടുത്തുമുള്ളവര്‍ സന്തോഷിക്കുന്നുണ്ടോ; അവരെ എനിക്ക് സന്തോഷമുള്ളവരായി കാണാന്‍ സാധിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക. ആ കൂട്ടത്തിലുമുണ്ട് അകലെത്തന്നെ നിര്‍ത്തേണ്ടി വരുന്ന ചിലര്‍. നമ്മള്‍ എത്ര നന്നായാലും അത് കാണാന്‍ കണ്ണില്ലാത്ത ചിലര്‍; അവരെ ഒഴിവാക്കുക. എന്നാല്‍ നിങ്ങളുടെ ഒരു നല്ലവാക്ക്, ഒരു ചുംബനം, ഒരു പുഞ്ചിരി, ചെറിയൊരു സഹായം, ഒരു സന്ദര്‍ശനം ഇതൊക്കെ മോഹിക്കുന്ന ധാരാളം പേരുണ്ട് എന്ന് മനസിലാക്കി, ചുറ്റിലും അവനവനെക്കൊണ്ട് സാധിക്കുന്ന തരത്തില്‍ പ്രകാശം പരത്തുന്നവര്‍ ആകുക..

മനസ്സുവച്ചാല്‍ ഈ ലോകം മാറ്റിമറിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കും..

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

25 Comments

Add a Comment
 1. കാലം സാക്ഷി

  “Be proactive”
  Stephen Covey’s The 7 Habits of Highly Effective People.

 2. വാക്കുകളിലൂടെ തുറന്നുവെച്ച മനസ്സ് വായിച്ചു.

  ഒരു ചിന്ത പങ്കുവെക്കട്ടെ… ഒരു വ്യക്തിയെ രണ്ടു മുഖങ്ങളാക്കി ഭാഗിക്കുകയാണെങ്കിൽ അതിൽ
  1. ഞാൻ
  2. അവൾ

  ഇതിൽ ഒന്നാമത്തെ മുഖം (ഞാൻ) പ്രതിനിധീകരിക്കുന്നത് കലർപ്പില്ലാത്ത ആത്മസ്വത്വത്തെ ആണ്. ആത്യന്തികമായ സ്നേഹം എന്ന സ്വഭാവത്തിൽ അധിഷ്ഠിതമായ പ്രപഞ്ചശക്തിയുടെ ഒരംശം.

  2. രണ്ടാമത്തെ മുഖം ജനിച്ചു വളർന്ന, ജീവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക അവസ്ഥക്ക് അനുസരിച്ചു, സ്വന്തം നിലനിൽപ്പിനു വേണ്ടി സ്വയം ഉണ്ടാക്കിയെടുക്കുന്ന ഒരു ചട്ടക്കൂടാണ്. അതു സാഹചര്യങ്ങൾക്കനുസൃതമായി നന്നാവുകയോ വികലമാവുകയോ ചെയ്തേക്കാം.

  ആദ്യത്തെ മുഖം എല്ലാവരിലും ഏകദേശം ഒരുപോലെ തന്നെയാണ്, അരുതാത്തത് എന്നു തോന്നുന്ന ഒന്നു ചെയ്യാൻ ചിന്തിക്കുമ്പോൾ നമുക്കുള്ളിൽ എവിടെയോ മുഴങ്ങുന്ന ഒരു പിൻവിളി ഓർക്കുന്നില്ലേ… കാലക്രമത്തിൽ അവഗണിക്കപ്പെട്ടുകൊണ്ട് തീർത്തും നേർത്തുപോവുന്ന ഒരു അപായമണി. അതിനെ സ്നേഹമെന്നോ മനസാക്ഷിയെന്നോ ആത്മാവെന്നോ ഈശ്വരനെന്നോ നന്മയെന്നോ ഉചിതമെന്നു തോന്നുംപോലെ വിളിക്കാം.

  സ്വയം നമ്മൾ ഉണ്ടാക്കിയെടുക്കുന്ന മുഖം എത്ര തന്നെ വികലമായാലും ഒന്നു എനിക്ക് ഉറപ്പിച്ചു പറയാനാവും.

  സ്വയം വേദനിക്കാതെ, അസ്വസ്ഥനാവാതെ മറ്റൊന്നിനെയും വേദനിപ്പിക്കാൻ, നശിപ്പിക്കാനൊന്നും മനുഷ്യനാവില്ല.

  സ്വയം വേദനിക്കാതെ സഹജീവികളെ വേദനിപ്പിക്കാതെ ജീവിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തി അവനുചുറ്റുമുള്ള ലോകത്തെ ആകമാനം മാറ്റി മറിക്കാൻ പ്രാപ്തനാണ്. വ്യക്തികളിൽ നിന്നും അതു സമൂഹത്തിലേക്ക് വളരുമ്പോൾ ലോകം സ്വാഭാവികമായി മാറുമല്ലോ.

  ഭദ്ര

  1. കുറെ നേരമായി മറുപടി ഇടാന്‍ നോക്കി പരാജിതനായി. പ്രോക്സി അണ്ണന്‍ ഇപ്പോഴാണ്‌ മയപ്പെട്ടത്.

   താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. ഒരു കുഞ്ഞിന്റെ മുഖം നമുക്ക് സന്തോഷം നല്‍കുന്നതും അത് സത്യസന്ധമായി നിഷ്കളങ്കമായിരിക്കുന്നത് കൊണ്ടാണ്. പക്ഷെ നിയമങ്ങളും സദാചാരങ്ങളും വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ കള്ളങ്ങള്‍ പറയാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. അതിലെ ശരിതെറ്റുകള്‍ ഇഴ തിരിച്ചെടുക്കാന്‍ അത്ര എളുപ്പമല്ല. എന്നോ എപ്പോഴോ തുടങ്ങിപ്പോയ ചില കീഴ്വഴക്കങ്ങള്‍ നിഷ്കളങ്കതയില്‍ നിന്നും അകലാന്‍ നമുക്ക് കാരണമായിരിക്കുന്നു.

   പക്ഷെ താങ്കള്‍ പറഞ്ഞതുപോലെ നമ്മുടെ ആത്യന്തിക സത്തയായ സ്നേഹത്തെ വലിയ ഒരളവുവരെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ നമുക്കായാല്‍, ബാക്കി കുറവുകളെ ഒക്കെ അത് ഇല്ലാതാക്കിക്കോളും. അത്യാവശ്യം ചില നടനങ്ങള്‍ ഒഴിവാക്കാനാകാതെ നില്‍ക്കുമ്പോഴും അത് സദുദ്ദേശപരമാണ് എങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഇന്നുള്ള മനുഷ്യരില്‍ വലിയ ഒരു വിഭാഗം തിന്മയ്ക്ക് വേണ്ടി നടിക്കുന്നവരാണ്. അവര്‍ ചതിക്കുന്നതും ചൂഷണം ചെയ്യുന്നതും ദ്രോഹിക്കുന്നതുമോ, ഒപ്പമുള്ളവരെയും.

   സ്വയം വേദനിക്കാതെ മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ആകില്ല എന്നത് മാനസികമായി നന്മ ലേശമെങ്കിലും ഉള്ളവര്‍ക്ക് മാത്രം ബാധകമാണ്; ചിലര്‍ക്ക് മറ്റുള്ളവരുടെ വേദന ഒരു ലഹരിയാണ്. ദൈവത്തിന് വേണ്ടി മനുഷ്യരെ കൊല്ലുന്നവരും ആനന്ദത്തോടെ തിന്മ ചെയ്യുന്നവരാണ്. ഇത്തരം വൈകല്യങ്ങളെ സ്വയം തിരിച്ചറിഞ്ഞു തിരുത്തി മുന്നേറാന്‍ ഓരോ വ്യക്തിയും ശ്രമിച്ചാലേ അത് സാധിക്കൂ. തിരിഞ്ഞു ശിശുക്കളുടെ നിഷ്കളങ്കതയിലേക്ക് സഞ്ചരിക്കാന്‍ നാം ശ്രമിക്കണം..ശ്രമം നടത്താന്‍ നമ്മള്‍ മടിക്കുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം.

   വളരെ നന്ദി ഭദ്രാ പ്രചോദനം നല്‍കുന്ന ഉത്തമമായ വാക്കുകള്‍ക്ക്

 3. ഹായ് മാസ്റ്റർ…

  എല്ലാം കേട്ട് മറന്ന കാര്യങ്ങൾ തന്നെ.

  മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം
  ….എന്ന് നിങ്ങൾ വിചാരിക്കുന്നുവോ….,
  അത് പോലെ നിങ്ങൾ അവരോട് പെരുമാറുക
  ……………………………….
  എന്ന് പണ്ടേ പറഞ്ഞത് തന്നെ ആണല്ലോ.

  പക്ഷെ..,
  നന്മ പലപ്പോഴും ക്രൂശിക്കപ്പെടുന്നത് കൊണ്ട്
  ആണെന്ന് തോന്നുന്നു ആളുകൾക്ക് അങ്ങനെ
  ജീവിക്കാൻ കഴിയാത്തത്.

  1. എന്നാപ്പിന്നെ ഈ സൈറ്റിലെ സൂര്യന്മാർ ഒന്ന് ലീവെടുത്താൽ എന്നെപ്പോലെ കുറെ മിന്നാമിനുങ്ങുകൾ ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നു😜😜😜😜

   (ദേ… ഇടക്കിടക്ക് ഇങ്ങനെ സാരോപദേശമൊക്കെ ഞാനങ്ങു സഹിക്കും…ശീലമാക്കാനാണ് ഉദ്ദേശമെങ്കിൽ… ഗുരുവേ….ങ്ഹാ…😬😬😬)

   1. ശിഷ്യാ, അങ്ങ് ബോംബെയില്‍ എനിക്ക് വേറൊരു പേരുണ്ട്.. തെരിയുമാ ഉങ്കളുക്ക്?

    ബാഷ.. മാണിക്ക് ബാഷ….

  2. കുട്ടന്‍ പിള്ളേ, ആളുകള്‍ അങ്ങനെ ജീവിക്കാത്തത് മനോവൈകല്യം മൂലമാണ്. അകലെയുള്ള സ്നേഹിതനെക്കാള്‍ അടുത്തുള്ള ശത്രു ആയിരിക്കും ഉപകാരപ്പെടുക എന്ന സിമ്പിള്‍ തത്വം ഈ ഊളകള്‍ അറിയുന്നില്ല. അടുത്തുള്ള മനുഷ്യരോട് എങ്ങനെ അകലാം എന്നാണ് സകല മല്ലൂസിന്റെയും ചിന്ത. എന്നാല്‍ ഈ മല്ലൂസ് കേരളം വിട്ടാലോ, അവര്‍ തമ്മില്‍ മുടിഞ്ഞ ഐക്യവുമാണ്. ദൈവത്തിന്റെ സ്വന്തം നാടെന്നത് ഭൂപ്രകൃതിയും സൗന്ദര്യവും വച്ച് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സത്യമാണെങ്കിലും അവിടെ ജീവിക്കുന്ന വിവരദോഷികളായ മനുഷ്യര്‍ സ്വന്തം മനസിന്റെ വൈകല്യം മൂലം വളരെ നല്ലതായ ജീവിതം ദുഷ്കരമാക്കി മാറ്റി നിരവധി അസുഖങ്ങള്‍ക്ക് ഇരകളായി മാറുന്നു. തുടക്കം നമ്മില്‍നിന്നു തന്നെയാകണം. പറയാന്‍ ആണെങ്കില്‍ ഒരുപാടുണ്ട്; നമ്മുടെ നാടിന്റെ സാംസ്കാരിക സൂചിക അനുദിനം മേലേക്കല്ല താഴേക്ക് തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. വിവരക്കേടിലും വൃത്തികേടിലും മത്സരിക്കുകയാണ് മല്ലൂസ്. അവരെ ഭംഗിയായി മുതലെടുത്തു നശിപ്പിക്കുന്ന കുറെ ഡ്രാക്കുളമാരും.

   1. സത്യമാണ് മാസ്റ്റർ..,

    ഈ സാമൂഹിക മാധ്യമങ്ങൾകൂടി
    വ്യാപകമായതോടെ..,പക്ഷമില്ലാത്തവരെ
    കൂടി ഏതെങ്കിലും പക്ഷത്തിലാക്കി
    വിഷം കലക്കുന്ന പ്രവണതകൾ എല്ലാ
    ജാതിമതരാഷ്ട്രീയത്തിലും പെട്ട അനേകം
    ഷുദ്രജീവികൾ ഇപ്പോൾ ഭംഗിയായിതന്നെ നടത്തുന്നു.

 4. മന്ദൻ രാജാ

  മാസ്റ്ററേ …

  1. രാജാവേ..തെറി പറയാന്‍ വന്നതല്ലല്ലോ? ബാക്കി കണ്ട കുത്തുകള്‍ പൂരിപ്പിക്കാന്‍ നോക്കിയതാ

 5. മാസ്റ്ററെ പോലെ ചിന്തിക്കുന്ന കുറച്ചുപേരെങ്കിലും നമുക്ക് ചുറ്റുമുണ്ട്, മാസ്റ്റർ ഇതിൽ പറഞ്ഞിരിക്കുന്ന 9 കുഞ്ഞു കാര്യങ്ങളിൽ ഒന്നിൽ എങ്കിലും ഒരാൾ ഫോക്കസ് ചെയ്താൽ നമുക്ക് ചുറ്റുമുള്ള കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹജീവികളെ ഒരു പരിധിവരെയെങ്കിലും നമുക്ക് സഹായിക്കാൻ കഴിയും.

  1. അങ്ങനെ ചിന്തിക്കുന്ന മനുഷ്യരുണ്ട്‌; പക്ഷെ ചുരുക്കം. എങ്കിലും ആ ചുരുക്കം പേരാണ് മനുഷ്യരെന്ന വിളിപ്പേരിനു യോഗ്യര്‍

   1. mattullavarude kadhakal maathram postaathe mastarude mrugathinte part 14 nu vendi kathirikkunnu.

 6. പ്രിയ സുഹൃത്തേ…

  അങ്ങനെ ഇവിടെ ആരെയും സംബോധന ചെയ്തിട്ടില്ലെന്നാണ് ഓർമ്മ.. ഇതേ വരെ.
  താങ്കളുടെ എഴുത്തുകളിൽ ഇനി കമന്റ് ചെയ്യുന്നില്ല എന്നൊരു തീരുമാനം മുൻപെടുത്തിരുന്നത് അല്പസമയത്തേക്കൊന്നു മാറ്റി വെക്കുന്നു..
  അങ്ങനെ ഒരു തീരുമാനം എടുത്തത്, താങ്കളോട് വിരോധമോ താങ്കളുടെ എഴുത്തിനെ പറ്റി എന്തെങ്കിലും പ്രതികൂലമായ അഭിപ്രായങ്ങളോ ഉള്ളതുകൊണ്ടല്ല.. മറ്റെല്ലാവരുടെയും പോലെ താങ്കളുടെ ചില എഴുത്തുകളെ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തന്നെയാണ് ഞാനും..

  എന്നാൽ ഈയിടെ അടുത്ത്, താങ്കൾക്കുള്ള എന്റെ അഭിപ്രായങ്ങളിലും മറുപടികളിലും ഞാൻ എഴുതുന്ന ചില കാര്യങ്ങൾ, അതിന്ന് നേരെ ഓപ്പോസിറ്റ് മീനിംഗിലാണ് അങ്ങോട്ടെത്തുന്നതെന്ന് ഒന്ന് രണ്ടു പ്രാവശ്യം അനുഭവം ഉണ്ടായതിനാൽ ഇനിയും അത് തുടരേണ്ടതില്ലെന്ന ചിന്തയിലാണ് അപ്രകാരം ഒരു തീരുമാനം എടുക്കേണ്ടി വന്നത്..
  നല്ലതു പറഞ്ഞിട്ടായാലും ചീത്ത പറഞ്ഞിട്ടായാലും എന്റെ വാക്കുകൾ കൊണ്ട് മറ്റൊരാൾക്ക് വെറുതെയെങ്കിലും താൽക്കാലികമായ ഒരു മാനസിക വിഷമത്തിനു വഴിവെക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ചു.
  താങ്കൾക്ക് അങ്ങനെ ഒരു വിഷമം ഉണ്ടായില്ലെന്ന് പറഞ്ഞാലും, താങ്കളുടെ മറുപടികളിൽ അത് വ്യക്തമായിരുന്നു.. ഞാൻ അതിനു ക്ഷമാപണം നടത്തിയതുമാണ് ഒരിക്കൽ…
  സോ… അത്രയേ ഉള്ളു താങ്കളുടെ എഴുത്തുകളിൽ എന്റെ അഭിപ്രായങ്ങൾ വരാത്തതിന്റെ കാരണം…
  എങ്കിലും താങ്കളുടെ മറ്റു കഥകൾ പലപ്പോഴും വായിക്കാറുണ്ട്..

  പിന്നെ ഇവിടെ എഴുതുന്നത്…
  ചില സമയങ്ങളിൽ എന്റെ തീരുമാനങ്ങളെക്കാൾ പ്രാധാന്യം മറ്റുള്ളവരുടെ എഫ്ഫര്ട്ടുകൾക്കാണ് എന്ന തിരിച്ചറിവ് തന്നെ…. പ്രത്യേകച്ച് തികച്ചും സദുദ്ദേശപരമായ, ആത്മാർത്ഥമായ നിലപാടുകൾക്ക്..

  കേട്ട് മറന്ന കഥ തന്നെ…
  വീണ്ടും ഇപ്രകാരം പുനരാവിഷ്കരിക്കുമ്പോൾ, അത് കേൾക്കാൻ കേൾവിക്കാരുണ്ടാകുമോ.. അതോ വെറും വാക്കാകുമോ… ഇപ്രകാരം വരും വരായ്കകളെ ചിന്തിച്ചു മനസ്സ് പുണ്ണാക്കാതെ താങ്കൾ സ്വയം ഏറ്റെടുക്കുന്ന ഈ എഫർട്ടിനെ തീർച്ചയായും അഭിനന്ദിക്കാതെ തരമില്ല.
  എഴുതിയതിനെ എല്ലാം മാനിക്കുന്നു… പ്രത്യേകിച്ച് അവസാന വാചകങ്ങൾ..

  “ചുറ്റിലും അവനവനെക്കൊണ്ട് സാധിക്കുന്ന തരത്തില്‍ പ്രകാശം പരത്തുന്നവര്‍ ആകുക”
  അത്രയേ വേണ്ടൂ… അവനവന്റെ ലോകം താനെ നന്നായിക്കോളും..
  ആരും തയ്യാറല്ലാത്തതും അതിനു തന്നെയാണ്..
  ഫേസ്‌ബുക്കിൽ റുവാണ്ടയിലെയും സിറിയയിലെയും സോമാലിയയിലെയും പട്ടിണിപ്പാവങ്ങളുടെ ചിത്രം വെച്ച് തീപ്പൊരി വാചകങ്ങൾ എഴുതി ഇടുന്നതിനോളം എളുപ്പമില്ലല്ലോ.. തൊട്ടപ്പുറത്തെ കോരന്റെ പിള്ളേർക്ക് ഒരു നാരങ്ങാമിട്ടായി വാങ്ങിക്കൊടുക്കാൻ… അവരുടെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിക്കാൻ..(അതിനെങ്കിലും)..

  അതിനപവാദമായി ആളുകൾ ഇല്ലെന്നല്ല… ഒരുപാട് പേരുണ്ട്..
  ഒരുപക്ഷെ ലോകം ഇനിയുമറിയാത്ത ഒരുപാടു പേർ…
  ഓണത്തിനും ക്രിസ്ത്മസിനും ഈദ് ദിനത്തിനും, ഒരു വാനിൽ നിറച്ച സ്പോൺസേഡ് ഭക്ഷണപ്പൊതികളും പിറകെ ഏതെങ്കിലും ചാനലിന്റെ വണ്ടിയുമായി, തെരുവിൽ മുൻകൂട്ടി നിശ്‌ചയിച്ചു നിർത്തിയിരിക്കുന്ന ആളുകൾക്ക് നൽകി പടവുമെടുത്ത് പത്രത്തിലും ചാനലിലും ഇടുന്നവരെ അല്ല…
  മറിച്ച് ആ ചര്യ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാക്കി മാറിയവർ…
  അവർക്ക് ലോകം തങ്ങളെ അറിയണമെന്ന് ആഗ്രഹം പോലുമില്ലെന്നതാണ് വാസ്തവം.
  ഒരുപക്ഷെ ഭയം കൊണ്ടാവാം..
  താങ്കൾ രണ്ടാം പോയിന്റിൽ പറഞ്ഞതുപോലെ, ഇന്ന് കയ്യിലുള്ളതിൽനിന്ന് ഒരു പങ്ക് പകുക്കുമ്പോൾ, നാളെ ഇനിയും ആളുകൾ വന്നാൽ ഇതിലധികം നൽകാൻ കയ്യിലില്ലാത്തവരാവാം…
  പക്ഷെ എന്നിട്ടും ഒരു സിസ്റ്റത്തിന്റെയും അടിമത്തങ്ങൾക്ക് കഴുത്തു നീട്ടി കൊടുക്കാൻ തയ്യാറില്ലാത്തവർ..

  മാറിമാറി വരുന്ന ഗവൺമെന്റുകൾ, സിസ്റ്റങ്ങൾ, പട്ടികൾക്കെറിഞ്ഞുകൊടുക്കുന്ന ബ്രെഡ് കഷണങ്ങൾപോലെ കടലാസ് തുണ്ടുകളുടെ വില കൂട്ടിയും കുറച്ചും സാധാരണക്കാരനെ ഒരു ചങ്ങലത്തുമ്പിലെ ബെൽറ്റിൽ പൂട്ടിയിടുമ്പോൾ, ബ്രെഡ് മാത്രം തിന്നു ജീവിച്ചവനുണ്ടോ അറിയുന്നു…
  വാഴനാരുകൊണ്ടുണ്ടാക്കിയ ചങ്ങലയിൽനിന്നു മോചിപ്പിക്കപ്പെടുന്ന നിമിഷം, ഈ ലോകം മുഴുവൻ അവന്റെ സ്വന്തമാണെന്നും ഇതിനെ അവൻ ഇതേവരെ ആർക്കും പണയം വെച്ചിരുന്നില്ലെന്നും????

  വെരി വെൽ സെഡ് മിസ്റ്റർ മാസ്റ്റർ..
  താങ്ക്സ് എ ലോട്ട്..
  സസ്നേഹം
  സിമോണ.

  1. തുടക്കത്തില്‍ താങ്കള്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. നമ്മള്‍ തമ്മിലൊരു വാഗ്വാദം ഉണ്ടായോ? സിമോണയെ ഞാനാദ്യം അറിയുന്ന സമയത്ത് ഞാനിതാ പോകുന്നു എന്ന് ഇന്നലെ പറയുകയും രണ്ടു ദിവസം കഴിഞ്ഞു വരുകയും ചെയ്തപ്പോള്‍ ഇത്തരം പാഴ്വാക്കുകള്‍ ഒരു ഓളം ഉണ്ടാക്കാനായി ഉപയോഗിക്കണോ എന്ന് ഞാന്‍ ചോദിച്ചു. അത് താങ്കളുടെ മനസ്സിനെ വേദനിപ്പിക്കുകയും ചെയ്തു. എന്നാല്‍ എന്റെ ഉദ്ദേശം നമ്മളുടെ വാക്കുകള്‍ക്ക് പരമാവധി മൂല്യം നല്‍കാന്‍ ശ്രമിക്കണം എന്നും ചിന്തിച്ചു സംസാരിക്കണം എന്നുമായിരുന്നു. എന്നാലും തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്. മറ്റുള്ളവരോടുള്ള എന്റെ സമീപനം എന്നും എനിക്ക് സ്വയമൊരു തലവേദന ആണ്. പലരെയും സദുദ്ദേശം വച്ചാണ് ഞാന്‍ വേദനിപ്പിക്കുന്നത്; വേദനിപ്പിക്കണം എന്ന ചിന്തയോടെ അങ്ങനെ ചെയ്തിട്ടില്ല എന്നാണ് തോന്നല്‍. പക്ഷെ തെറിവിളി മുതലായ കലാപരിപാടികള്‍ക്ക് തിരികെ മറുപടി കൊടുക്കാറുണ്ട്, അതും തെറ്റാണ് എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.

   എനിക്ക് ദൈവം സത്യം സിമോണയോട് ഒരു വിരോധവും ഇല്ലെന്നു മാത്രമല്ല, താങ്കളെപ്പോലെയുള്ള പ്രഗത്ഭരായ എഴുത്തുകാരുടെ ഒപ്പം വേദി പങ്കിടാന്‍ കിട്ടിയ സൌഭാഗ്യത്തില്‍ അഹങ്കരിക്കുന്നവന്‍ ആണ് ഞാന്‍. ഇത് താങ്കള്‍ക്ക് നൂറ്റി ഒന്ന് ശതമാനം വിശ്വസിക്കാം. താങ്കളെയും സ്മിതയും ഒക്കെ എഴുതി തോല്‍പ്പിക്കണം എന്ന് ഞാന്‍ ചിലപ്പോള്‍ ചിന്തിക്കാറുണ്ട്; കാരണം അസൂയ തന്നെ. പക്ഷെ ഈ അസൂയ സ്നേഹം കൊണ്ടും നിങ്ങളുടെ കഴിവിലുള്ള സന്തോഷം കൊണ്ടുമാണ്; പക്ഷെ നിങ്ങളെയൊന്നും തോല്‍പ്പിക്കാന്‍ എനിക്ക് ഈ ജന്മം പോരാ എന്നത് ബാലന്‍സ് ഷീറ്റ്.

   എഫ് ബിയും മറ്റു സോഷ്യല്‍ മീഡിയകളും എല്ലാം സത്യത്തില്‍ ഇന്ന് മനുഷ്യര്‍ക്ക് വിസര്‍ജ്ജിക്കാനുള്ള ഒരു വേദിയായി മാറിയിരിക്കുന്നു. മനസ്സിന്റെ വൈകൃതം തുറന്നു കാണിക്കാന്‍ ദുര്‍ബ്ബലരായ മനുഷ്യര്‍ക്ക് ലഭിച്ചിരിക്കുന്ന തട്ടകം. വെറുപ്പ് തോന്നാറുണ്ട് അവിടെയൊക്കെ കയറുമ്പോള്‍. അതിനെക്കാള്‍ അഞ്ചിരട്ടിയല്ല നൂറിരട്ടി ഭേദവും നന്മ ഉള്ളതുമാണ് ഈ കുത്ത് സൈറ്റ് എന്നെനിക്ക് തോന്നാറുണ്ട്. ഇവിടെ അവന്മാരെല്ലാം വരും; വായിക്കും; സുഖിക്കും പോകും. എന്നിട്ട് അവിടെ ചെന്ന് രാഷ്ട്രീയവും മതവും വര്‍ഗ്ഗവും എല്ലാം പറഞ്ഞു വിസര്‍ജ്യം നടത്തുകയും എങ്ങോ എവിടെയോ ജീവിക്കുന്ന ആര്‍ക്കോ വേണ്ടി നയാപൈസ മുടക്കേണ്ട കാര്യമില്ലാതെ മുതലക്കണ്ണീര്‍ ഒഴുക്കുകയും ചെയ്യും.

   ഞാന്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ആ മിന്നാമിനുങ്ങ്‌ പറഞ്ഞത് പോലെ, എനിക്ക് സാധിക്കുന്നത്ര ചെയ്യാറുണ്ട്. അങ്ങനെ ചെയ്തതിന്റെ പേരില്‍ വിഡ്ഢി എന്ന വിളിപ്പേരും എനിക്ക് കിട്ടുന്നുണ്ട്‌. എങ്കിലും ഞാനത് ചെയ്യും. തിന്മ ചെയ്യുന്നതിനേക്കാള്‍ പ്രയാസമാണ് പരസ്യത്തിനു വേണ്ടിയല്ലാതെ നന്മ ചെയ്യുന്നത് എന്ന് മനസിലാക്കിയ ഒരു വ്യക്തിയാണ് ഞാന്‍.

   പിന്നെ സിമോണ, ഞാന്‍ താങ്കളുടെ കഥകള്‍ക്ക് കമന്റ് ഇടാത്തത് വായിക്കാത്തത് കൊണ്ട് തന്നെയാണ്. വായിച്ചാല്‍ കമന്റ് ഇടും. കമ്പി കഥകള്‍ വായിക്കാന്‍ താല്പര്യമില്ല എന്നതാണ് സത്യം. നമുക്കറിയാം, എന്തെഴുതിയാലും എന്താണെന്ന്. പക്ഷെ വായിക്കാതെ തന്നെ താങ്കളുടെ പ്രാഗത്ഭ്യം എനിക്ക് അറിയുകയും ചെയ്യാം. അതുകൊണ്ട് ദയവു ചെയ്ത് എന്നെപ്പറ്റി ഒരു തെറ്റിദ്ധാരണയും മനസ്സില്‍ സൂക്ഷിക്കരുത്. താങ്കളുടെ ഏറ്റവും വിശ്വസ്തനായ സുഹൃത്താണ് ഞാന്‍; നന്മകള്‍ മാത്രം കാംക്ഷിക്കുന്ന സുഹൃത്ത്.

  2. Master..and Simona..👌🤝👍

  3. മറുപടി ഇട്ടപ്പോള്‍ സിമോണ പറഞ്ഞ പ്രസക്തമായ കാര്യങ്ങള്‍ പരിഗണിക്കാതെ പോയി. വ്യക്തിപരമായ കാര്യം മാത്രമേ അപ്പോള്‍ പറഞ്ഞുള്ളൂ. പറഞ്ഞത് നൂറില്‍ നൂറ്റി ഒന്ന് ശതാമാനവും ശരിയും നമുക്കൊക്കെ അറിയാവുന്ന കാര്യവുമാണ്. സിസ്റ്റത്തിനു തലവച്ചു കൊടുക്കുന്നത് സാക്ഷരതയും വായനാശീലവും അറിവുമുണ്ട് എന്നുമൊക്കെ ഊറ്റം കൊള്ളുന്ന നമ്മളൊക്കെത്തന്നെയല്ലേ? ഏതെങ്കിലും ഒരു കൊടിയുടെ, മതത്തിന്റെ, സംഘടനയുടെ, പ്രസ്ഥാനത്തിന്റെ വക്താക്കളായി മൊത്തം മനുഷ്യരും മാറിയിരിക്കുന്നു. അവന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെ സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി ന്യായീകരിക്കേണ്ട ജോലി ശമ്പളമില്ലാതെ അവന്‍ സ്വയം ഏറ്റെടുക്കുന്നു;

   എന്തിനേറെ പറയുന്നു, മലയാളിയുടെ ചാനല്‍ ഷോകളില്‍ കുടുംബ പ്രശ്നം പരിഹരിക്കാന്‍ വന്നിരിക്കുന്ന ജഡ്ജി നാല് തവണ ഡൈവോഴ്സ് ചെയ്തവളും മിനിമം രണ്ടു തവണ വേശ്യാവൃത്തിക്ക് പിടിയില്‍ ആയവളും വെള്ളമടിച്ചു വണ്ടി ഓടിച്ച കുറ്റത്തിന് പത്തു തവണ എങ്കിലും പെറ്റി കിട്ടിയിട്ടുള്ളവളും ആയിരിക്കുന്നത് നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ ശരിയായ പ്രതിബിംബനം തന്നെ. വ്യക്തികളായി മാറ്റം കൊണ്ടുവരാതെ ഈ ദുസ്ഥിതി മാറില്ല..ഓരോരുത്തരും സൂര്യന്മാരായി മാറണം.

   നണ്ട്രി മിത്രംജീ സമാന ചിന്താഗതി വച്ചു പുലര്‍ത്തുന്നതിന്.

 7. Mrugam Part 14 Vegam poratte… waiting

 8. Dark Knight മൈക്കിളാശാൻ

  മാസ്റ്ററുടെ സാരോപദേശ കഥകൾ

 9. Good words dear

 10. So true….
  എന്നാലാകുന്നത് ഞാനും ശ്രമിയ്ക്കാം …

 11. Master ഞാൻ ഒരു നിമിഷം ഓർക്കുകയായിരുന്നു ഒന്നു എല്ലാവരും ഇതുപോലെ പോലെ സ്വയം ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട് നമ്മുടെ ഭൂമി എത്ര ശാന്തിയും സമാധാനവും സന്തോഷവും ഉള്ള ഒരു ഗ്രഹം ആയി മാറിയേനെ

  1. ഉറപ്പായും. നമുക്ക് ശത്രുത എപ്പോഴും അടുത്തുള്ളവരോടാണല്ലോ; ദൂരെ ഉള്ളവര്‍ നമുക്ക് നല്ലവരുമാണ്‌. അടുത്തുള്ളവരെയല്ലേ നമ്മള്‍ സ്നേഹിക്കേണ്ടത്?

 12. Aaha thakarthu mastare

  1. അക്രു, ഒരു അഭിനന്ദനം കിട്ടാനുള്ള ദാഹമല്ല ഈ എഴുത്ത്; എന്നെത്തന്നെ ഓര്‍മ്മപ്പെടുത്തിയത്‌ എല്ലാവരുമായും പങ്കു വച്ചു എന്നെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan