Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വിനോദവെടികൾ 5 [ഒലിവര്‍] 579

Kambi Views 926166

ആരതി തെല്ലൊരു ദേഷ്യത്തോടെ അവളുടെ വിനോഹനമായ പോലുള്ള വെൺമുലകളിൽ ഇടിച്ചു. അവയൊന്ന് കുലുങ്ങിവിറച്ചിട്ട് വീണ്ടും തലയെടുപ്പോടെ നിന്നു. ട്രീസയെപ്പോലെ തന്നെ. ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൾ ആരതിയുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ മ്ംം… പോവാം നമുക്ക്.. പോണം.. പക്ഷേ അത് അവളുമാർക്ക് ഒരു സപ്പോര്‍ട്ട് കൊടുക്കാൻ മാത്രം.
ഒന്ന് ഞെട്ടിയാൽ കരയുന്നവളുമാരെ കള്ളും കഞ്ചാവും അതിലേറെ ശാരീരികസുഖവും കൊടുത്ത് ഇത്രയും ആക്കിയെടുത്തതിന് പ്രയോജനം കിട്ടിയില്ലേ? ഒരു കാലത്ത് കോളേജ് വിറപ്പിച്ചവനെ ഒരു ദിവസമെങ്കിൽ ഒരു ദിവസം… നരുന്തുകൾ അനുസരിപ്പിച്ചില്ലേ? ഈ പുതിയ പിള്ളേര് നമ്മുടെ ഗ്യാങ്ങിന് ചേർന്നവർ തന്നെ. അതുകൊണ്ട് അവർക്ക് സപ്പോര്‍ട്ട് കൊടുക്കാൻ നമ്മളിന്ന് പുറത്തുനിന്ന് കളി കാണും. അത്ര മാത്രം.
അതല്ലാതെ നേരിട്ട് ഇടപെടേണ്ടത് ഇതുപോലുള്ള ചീള് പെണ്ണുകേസിനല്ല… ഞാൻ വിചാരിച്ചിടത്ത് കിട്ടണം എനിക്ക് അവന്മാരെ…”
“ കിട്ടുമെടീ… നമ്മള്‍ വിചാരിക്കുന്നിടത്ത് തന്നെ അവന്മാരെ കിട്ടും… മിഥുൻ ലാൽ നിന്റെ കാമുകന്‍ മാത്രമായിരുന്നില്ല, എന്റെ എട്ടൻ കൂടിയായിരുന്നു. ഒരുമിച്ച് ഒരേ വയറ്റിൽ പിറന്ന എന്റെ കൂടെപ്പിറപ്പ്… അവന്റെ ചോരയ്ക്ക് നമ്മൾ കണക്ക് ചോദിച്ചിരിക്കും… അവന്മാരുടെ സർവ്വതും നമ്മള്‍ നശിപ്പിക്കും…” ആരതിയുടെ കൃഷ്ണമിഴികളിൽ പകയുടെ തീഗോളങ്ങൾ പാറി. അതിനെ കെടുത്താനെന്നോണം ട്രീസ അവളുടെ നെറുകയില്‍ ചുംബിച്ചു. പിന്നെ പതിയെ ആരതിയെ അവളിൽനിന്ന് അടർത്തിമാറ്റി.
പെണ്ണുടലുകൾ പിണഞ്ഞതിന്റെ ഫലമായി എയർ കണ്ടീഷന്റെ തണുപ്പിലും അവരിരുവരും വിയർത്തൊട്ടിയിരുന്നു. കുറച്ച് മുമ്പ് കത്തിക്കാളിയ കാമാവേശത്തിൽ പൊടിഞ്ഞ വിയർപ്പുകണങ്ങളെ കഴുകിക്കളയാൻ ടീസ്ര എഴുന്നേറ്റു. ബാത്ത് ടൗവ്വൽ ഉടുത്ത് അർദ്ധ നഗ്നയായി ബാത്ത്രൂമിലേക്ക് നടക്കവേ വഴിയിലൊന്ന് നിന്നു.
പിന്നെ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന എന്റെയും ഷിയാസിന്റെയും സ്വാതിയുടെയും ഗ്രൂപ്പ് ഫോട്ടോയിൽ ഒരുനിമിഷം നോക്കിനിന്നു. കത്തിക്കുത്തുകളേറ്റ് വികൃതമായ അതിന്റെ പ്രതലത്തിൽ കണ്ണുനട്ട് അവൾ ലാമ്പിൽ നിന്ന് തീനാളം സിഗരറ്റിലേക്ക് പകർന്നു. കുത്തേക്കാതെ ബാക്കി വച്ചിരുന്ന എന്റെ ചുണ്ടുകളിൽ തഴുകി ചുരുളുകള്‍ വിട്ടു.
“ ഉടലിലിലൊരു അല്പം ജീവൻ ബാക്കിവച്ച് വിനോദിനെ മാത്രം എനിക്ക് വേണം…”
ശാന്തത അഭിനയിക്കാന്‍ പഠിപ്പിച്ചിരുന്ന ആ കണ്ണുകളിൽ ഒരു നിമിഷം അഗ്നി സ്ഫുരിച്ചു… പിന്നെ ഒടുങ്ങാത്ത പകയോടെ എന്റെ ചുണ്ടിലേക്ക് അവൾ സിഗരറ്റ് ആഞ്ഞ് കുത്തിയമർത്തി.
അപ്പോള്‍ അവളുടെ മാദകത്വം തുളുമ്പുന്ന അർദ്ധ നഗ്നമേനിയെ ആരതി അതിശയത്തോടെ നോക്കിക്കാണുകയായിരുന്നു. ഭംഗിയെഴുന്ന ആ ചുടലയക്ഷിയുടെ പ്രതികാരദാഹം ആസ്വദിച്ച് അവളുടെ മുഖത്ത് ക്രൂരമായ ഒരുതരം നിസംഗത പടർന്നു.

The Author

67 Comments

Add a Comment
  1. കഥ നിർത്തിയോ തിരിച്ചു വരു ബ്രോ

  2. Katha ayuthan ariyunnavar okke inganechaythhal bro 😥😥😥thirich varoo😥😥

  3. Oliver 😥bro thangal avide yaanu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: