Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആഷ്‌ലിൻ 3 [Jobin James] [Climax] 519

Kambi Views 169320

ആഷ്‌ലിൻ 3

Ashlin Part 3 | Author : Jobin James | Previous Part

കഴിഞ്ഞ ഭാഗത്തിന് തന്ന പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി, ഒപ്പം തന്നെ വല്ലാത്തൊരു പ്രതീക്ഷാ ഭാരവും നൽകി. ഈ ഭാഗത്തോട് കൂടി ആഷ്‌ലിൻ അവസാനിക്കുകയാണ്. മറ്റൊരു കഥയുമായി വീണ്ടും കാണാം..Life is stranger than fiction, because fiction has to make sense. – Unknown

വിമാനത്തിൽ ഇരുന്ന് കൊണ്ടുള്ള ഉറക്കം എനിക്കെന്നും കഴുത്തു വേദന സമ്മാനിച്ചിട്ടേ ഉള്ളു. ഇത്തവണയും മാറ്റമില്ല, ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ കോഴിക്കോട് വിമാനത്താവളം എത്താറായിരുന്നു. എയർഹോസ്റ്റസ്മാർ വന്നു സീറ്റ് ബെൽറ്റ്‌ ധരിക്കാനും സീറ്റ് പൊസിഷൻ ശെരിയാക്കാനും നിർദ്ദേശങ്ങൾ നൽകി കൊണ്ടിരുന്നു.

സമയം നോക്കിയപ്പോൾ 5 മണി കഴിഞ്ഞു. വാച്ച് എടുത്ത് ഒന്നര മണിക്കൂർ മുന്നിലേക്ക് നാട്ടിലെ സമയത്തേക്ക് മാറ്റി.

ലാൻഡ് ചെയ്ത് ഫോര്മാലിറ്റിസ് എല്ലാം തീർത്തു ലഗേജുമായി വിമാനത്താവളത്തിന് പുറത്തേക്ക്. പിക്ക് ചെയ്യാൻ ഒന്നും ആരുമില്ല, ഒരു ടാക്സി വിളിച്ചു നേരെ വീട്ടിലേക്ക്.

ഒരു മാസം മുമ്പേ തന്നെ അമ്മ നാട്ടിലേക്ക് പോന്നിരുന്നു, നാട്ടിൽ സെറ്റിൽഡ് ആവാം എന്ന് പറഞ്ഞപ്പോൾ തന്നെ അമ്മക്കതു ഏറെ സന്തോഷമായി. ഞങ്ങളുടെ ഇടവക പള്ളിയിൽ എല്ലാ ദിവസവും കുർബാന കൂടാമല്ലോ എന്നമ്മ പറയുകയും ചെയ്തു. അമ്മ നാട്ടിലെത്തിയ ഉടനെ തന്നെ ആദ്യം ചെയ്ത കാര്യം അച്ചനെ കൊണ്ട് വീട് വെഞ്ചിരിപ്പിക്കുക ആണ്. പുതുതായി താമസം തുടങ്ങുന്ന പോലെ തന്നെ ആയിരുന്നു അമ്മയുടെ പെരുമാറ്റം.

വീടിന് മുന്നിൽ ടാക്സി നിർത്തി കാശ് കൊടുത്തു ഇറങ്ങി. ഗേറ്റ് തുറന്ന് അകത്തേക്ക്, ഇന്റർലോക്ക് മുറ്റത്തിൽ കൂടെ 30 മീറ്റർ നടക്കാനുണ്ട് വീട്ടിലേക്ക്. ഇരുട്ട് പടർന്നു തുടങ്ങിയിട്ടുണ്ട് ഇരു വശത്തും മരങ്ങളും ചെടികളും, പൂച്ചെട്ടികൾ ഇടവിട്ട് വെച്ചിട്ടുണ്ട്. ഇത്രേം ഒക്കെ ചെയ്യാൻ അമ്മക്ക് എങ്ങനെ സമയം കിട്ടിയെന്ന് എനിക്ക് വല്ലാത്ത അത്ഭുതമായി. അവസാനമായി ഇവിടേക്ക് വന്നത് കഴിഞ്ഞ വർഷമാണ്. അന്നെല്ലാം അലങ്കോലമായി കിടപ്പായിരുന്നു, ഇന്ന് തൂത്തു വൃത്തിയാക്കി ഈ വീട് കാണുമ്പോ ശെരിക്കും എന്റെ വീട് എന്നനുഭവപ്പെടുന്നു. ഇത്രയും കാലം മറ്റൊരു രാജ്യത്ത് അതിഥിയായി കിടന്നതോർത്ത് എന്നോട് തന്നെ പുച്ഛവും.

ഫോൺ എടുത്തു നോക്കി, ഇല്ല നെറ്റ്‌വർക്ക് കാണിക്കുന്നില്ല. റോമിംഗ് ഒന്നും ആക്ടിവേറ്റഡ് അല്ല.

അമ്മ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു, വിശേഷങ്ങൾ ചോദിച്ചപ്പോൾ എല്ലാത്തിനും മൂളൽ മാത്രമായിരുന്നു എന്റെ മറുപടി. അത് കൊണ്ടാവാം പിന്നമ്മ ഒന്നും ചോദിച്ചില്ല.

വീടിനകത്തു കയറി ബാഗ് കസേരയിലേക്ക് ഇട്ട് ഫോൺ എടുത്ത് വൈഫൈ ഓൺ ആക്കി. ഇല്ല കണക്ട് ആവുന്നില്ല, വീണ്ടും ശ്രെമിച്ചു.. ഇല്ല

ഞാൻ അമ്മയെ വിളിച്ചു “അമ്മാ”

“എന്താടാ എന്തിനാ നീ കാറുന്നേ?”

The Author

Jobin

Life is stranger than fiction because fiction has to make sense !!!

106 Comments

Add a Comment
  1. ഇവിടെ ലേറ്റ് ആണെന്നറിയാം. ഇപ്പോഴാ വായിച്ചത്. ഇത്രയും പക്വത ഉള്ള ഒരു love story ഇവിടെ പ്രതീക്ഷിച്ചില്ല. വളരെ ഭംഗിയായി പ്രണയിതാക്കളുടെ മനസ്സ് അവതരിപ്പിച്ചിരിക്കുന്നു. Looking forward for more.

  2. അറക്കളം പീലി

    സ്റ്റോറി അടിപൊളി ആയിട്ടുണ്ട്.ഇത് പോലുള്ള stories ഇനിയും താങ്കൾ എഴുതുമെന്ന വിശ്വാസത്തോടെ
    ♥️♥️♥️ അറക്കളം പീലി♥️♥️♥️

  3. Really superb!!!

    Hats off!!! For your efforts…

    All the very best for the upcoming stories….

    Thanks

  4. നല്ല കഥ കെട്ടുന്നെകിൽ ഇത് പോലെ കെട്ടണം

  5. വിരഹ കാമുകൻ💘💘💘💘

    ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് കണ്ണ് നിറഞ്ഞിരിക്കുന്നത്

  6. പൊളി, ഇന്നാണ് വായിച്ചത്. ഒരുപാട് ഇഷ്ടപ്പെട്ടു 😘😘😘. പകരം തരാൻ സ്നേഹങ്ങൾ മാത്രം 💕💕💕

  7. ധാരാളം കഥകളുടെ അതിപ്രസരത്തിൽ ഞാൻ വായിക്കാതെ വിട്ട ഒരു കഥയാണിത്. യദുശ്ചികമായി ഇപ്പൊ വായിച്ചു, ഒറ്റ ഇരിപ്പിൽ തന്നെ 3 പാർട്ടും. വർണിക്കാൻ എന്റെ കയ്യിൽ വാക്കുകളില്ല. അത്രക്കും അടിപൊളി.
    മാലാഖയുടെ കാമുകന്റെ ഒരു കഥവായിച്ച അതെ ഫീൽ, its a compliment, not a complaint. താങ്കളുടെ വരികൾക്കും ആ മന്ത്രികതയുണ്ട്.
    കൂടുതൽ പറയുന്നില്ല, ഈ ഒറ്റ കഥ കൊണ്ട് തന്നെ താങ്കളുടെ ഫാൻ ആയി മാറി ഞാൻ 😍😍😍

  8. What a beautiful story bro, vallatha feel.

    Pratheekichu ee last paragraph,

    “അതെപ്പോ തീരും” അവൾ ചോദ്യ രൂപേണ എന്നെ നോക്കി.

    “ഈ മിടിപ്പ് നിലക്കുമ്പോൾ” അവൾടെ കയ്യെടുത്തു ഞാനെന്റെ നെഞ്ചിൽ ഹൃദയത്തോട് ചേർത്ത് വെച്ചു.”

    Karayichu kalanju aa lines, oru rakshem illa bro, fantastic story, pinne ettavum avasanam ezhuthiya lines, athum hoo vallatha oru inner relief and feel.

    3 part olla story thannathu 30 part olla oru storyude feel ayirunnu, orupad orupad nanni❤️♥️♥️♥️😍😍😍😍

    With love,

    Rahul

    1. ഇതിലും മനോഹരമായ കമന്റ്‌ എനിക്കിനി കിട്ടാനില്ല..

      നന്ദി.. ❤️

  9. മാലാഖ എഴുതി എന്നെ ഞെട്ടിച്ച എഴുത്തുകാരാ, ഇതും അതിമനോഹരം. ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു പൂർത്തിയാക്കിയത്. പ്രണയത്തിലെ ഇണക്കവും പിണക്കവും പരിഭവങ്ങളും ഒക്കെ നന്നായിത്തന്നെ വരച്ചുകാട്ടി. കൂടുതൽ പേർക്കും മാലാഖയെക്കാൾ ഈ കഥ ആവും ഇഷ്ടപ്പെട്ടിട്ടുണ്ടാവുക. എന്നാൽ എനിക്ക് മാലാഖ തന്നെ ഇപ്പോഴും പ്രിയപ്പെട്ടത്; ആ രചന ശൈലി എനിക്ക് അത്ര ഇഷ്ടമായതുകൊണ്ടാണ് കേട്ടോ. ആഷ്‌ലിനു ഒരു mk, ne-na ടച്ച് ഒക്കെ ഉണ്ട്. ഇനിയും മനോഹരമായ കഥകൾ പ്രതീക്ഷിക്കുന്നു.

    1. ജാങ്കോ ബ്രോ..

      എന്റെയും പ്രിയപ്പെട്ട കഥ മാലാഖയാണ്. എഴുത്തിനിടക്ക് ഏതെങ്കിലും കഥാപാത്രത്തിനെ പ്രേമിച്ചാൽ കൊള്ളാമെന്നു തോന്നിയിട്ടുണെങ്കിൽ അത് എല്ലിയെ ആണ്. ഞാൻ വല്ലാതെ ഇൻവോൾവ്ഡ് ആയി പോയത് കൊണ്ട് തുടർന്നെഴുതാൻ കഴിയാതെ അവസാനിപ്പിക്കേണ്ടി വന്നു.

      ആഷ്‌ലിനും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം..

      പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു..

      J..

  10. ഒട്ടകം🐪🐪🐪

    നല്ല അവതരണ ശൈലിയും ഭാഷയും. ഇനിയും നിങ്ങളുടെ തൂലികകൾക്കു മാന്ത്രികത സൃഷ്ടിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    1. പ്രോത്സാഹനത്തിനു വളരെ നന്ദി ബ്രോ.. 😊❤️

      I’m humbled..

  11. വിഷ്ണു

    പ്രണയ കഥകൾ തിരഞ്ഞുപിടിച്ച് വായിക്കുന്ന കൂട്ടത്തിൽ ഇന്നാണ് ഇൗ കഥ കണ്ടത്..തുടക്കം വായിച്ചപ്പോൾ തന്നെ മനസ്സിലായി ഇത് ഒരു നല്ല കഥ ആയിരിക്കും..എഴുത്ത് വളരെ നന്നായിരുന്നു..കഥ ആകെ 3 part ഒള്ളു എങ്കിലും പെട്ടെന്ന് തീർന്നു പോവാതെ എല്ലാം ആവശ്യത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട്.
    കഥ അവസാനിപ്പിച്ചത് നല്ല രീതിയിൽ ആയത്കൊണ്ട് ഒരുപാട് ഇഷ്ടമായി..
    തുടർന്നും ഇതുപോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു..
    ♥️

    1. നന്ദി വിഷ്ണു..

      ഒരുപാട് എഴുതി വായനക്കാരെ കൊണ്ട് ഇതൊന്ന് തീർന്നിരുന്നെങ്കിൽ എന്ന് പറയിപ്പിക്കണ്ടല്ലോ എന്ന് വെച്ചാണ് 😉

      പ്രോത്സാഹനത്തിനു നന്ദി ബ്രോ..

  12. മാലാഖയുടെ കാമുകൻ

    വായിച്ചിരുന്നു. കമന്റ് ഇടാൻ വൈകി. വളരെ നല്ല കഥ.. പ്രേമത്തിൽ വരുന്ന ബ്ലോക്കുകൾ, വിരഹം, കൂടിച്ചേരൽ ഇതൊക്കെ വളരെ നന്നായി അവതരിപ്പിച്ചു.. കൂടുതൽ കഥകൾ ഈ തൂലികയിൽ നിന്നും പ്രതീക്ഷിക്കുന്നു..

    സ്നേഹത്തോടെ

    1. വാക്കുകൾക്ക് നന്ദി MK.. 😊❤️

  13. നല്ലൊരു പ്രണയകഥ 😍😍😍😍
    വലിച്ചു നീറ്റാണ്ട് മനോഹരമായി ezhuthi😍😍😍😘😘😘

    1. Thank you so much brother.. 😊❤️

  14. വേട്ടക്കാരൻ

    സൂപ്പർ,ഇത്രയും നല്ല കഥയെഴുതിയിട്ട് രണ്ടു
    വാക്ക്പറഞ്ഞില്ലെങ്കിൽ മോശമല്ലേ..വളരെ
    മനോഹരമായ ശൈലി.നല്ലൊരു എഴുത്തുകാരനും കൂടി ജനിച്ചിരിക്കുന്നു.ഇനി
    അടുത്ത കഥക്കായി കാത്തിരിക്കാം.

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. 😊❤️

  15. ഒരു രസവുമില്ല വായിക്കാൻ…
    (വെറും അസൂയ )

    വായിച്ചു കഴിഞ്ഞ്ഞിട്ടും മനസ്സിൽ തങി നില്കുന്നു ഭായ്

    1. 😁

      വാക്കുകൾക്ക് നന്ദി പ്രവാസി ബ്രോ.. 😊❤️

  16. Adipoli. injiyum nala kadhakalumayi veendum verumenna pratheekshayode waiting

    1. വാക്കുകൾക്ക് നന്ദി ബ്രോ.. 😊❤️

      വീണ്ടും വരും പുതിയ കഥയുമായി..

  17. Nice one dear ❤️❤️❤️

    1. വളരെ നന്ദി ബ്രോ 😊❤️

  18. World famous lover

    രാത്രി 11 30 ക്ക് കഥ കണ്ടപ്പോൾ തന്നെ എല്ലാ പണിയും തീർത്തു, ഇപ്പൊ ഇരുന്ന് വായിച്ചു തീർത്തു, അല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല, കഥ നന്നായിട്ടുണ്ട്, ഇനി എനിക്ക് കഴിവ്വ് ഇല്ല എന്നും പറഞ്ഞു കമന്റ്‌ ഇടരുത്ട്ടോ, ഇതൊക്കെ തന്നെ വലിയ കാര്യമാണ്, ഓരോ കഥ കഴിയുംതോറും അടുത്തത് നന്നാക്കുവാൻ കഴിയും,❤️❤️❤️❤️അടുത്ത കഥക്കായി കാത്തിരിക്കുന്നു ❤️❤️❤️❤️ഒരു പിടി എഴുത്തുകാരുടെ പേരിനൊപ്പും jobin james കൂടി ചേർക്കുന്നു ❤️❤️❤️❤️❤️

    1. എന്താ പറയാ.. ഇങ്ങനൊക്കെ പറഞ്ഞാ പിന്നെ കേൾക്കാൻ അല്ലെ പറ്റുള്ളൂ.. ❤️❤️

      എന്നാലും ഞാൻ സെറ്റ് ചെയ്തേക്കുന്ന സ്റ്റാൻഡേർഡ് എത്തണ വരെ എനിക്കത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് എന്ന് സ്നേഹത്തോടെ പറയട്ടെ.. 😊❤️

      പറയാതിരിക്കാൻ വയ്യ പുതിയ എഴുത്ത്കാർക്ക് കൊടുക്കുന്ന പ്രോത്സാഹനം ശെരിക്കും മനസ്സ് നിറക്കുന്നതാണ്..

      Thank you so much ❤️❤️

  19. Enthappo parayaaa
    Atraykkum feel undayirunnu
    Adutha vere oru kadhaykkayi wait cheyyunu
    Keep going ✌️✌️✌️

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. 😊❤️

      മറ്റൊരു കഥയുമായി വരും..

  20. Adipoly aayi da mwoneee nalla kadha… nalla avadharanam keep going🤩😘😘😘

    Ramshu

    1. Ramshu.. താങ്ക് യു ബ്രോ 😊❤️

  21. Malakhaye Premicha Jinn❤️

    Onnum parayanilla adipoliyaayittund❤️❤️

    1. Thank you so much bro.. 😊❤️

  22. ആദ്യമൊക്കെ ഒരു വിങ്ങൽ ആയിരുന്നു മനസ്സിൽ…. പിന്നെ അവരുടെ പ്രണയസല്ലാപങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു…. 💓💓💓ഒരുപാട് ഇഷ്ടായി…… ഞാൻ കൃത്യാർത്ഥനായി…. 😁….. ഒരുപാട് നന്ദി bro ഒരു നല്ല ഫീൽഗുഡ് സ്റ്റോറി സമ്മാനിച്ചതിന്ന്…. 💋💋💋💋

    അടുത്ത ഒരു സ്റ്റോറിയും ആയി വേഗം വരൂ….. 😍😍😍😍😍😍😍😍😍

    1. ബ്രോ ആഗ്രഹിച്ച പോലൊരു എൻഡിങ് ഉണ്ടായെന്നു പ്രതീക്ഷിക്കുന്നു..

      വാക്കുകൾക്ക് വളരെ നന്ദി ബ്രോ 😊❤️

  23. മായാവി

    അടിപൊളി ഒന്നും പറയാനില്ല
    കാത്തിരുന്നത് വെറുതെ ആയില്ല
    അടുത്ത നല്ല ഒരു കഥക്കായി കാത്തിരിക്കുന്നു

    1. വാക്കുകൾക്ക് വളരെ അധികം നന്ദി ബ്രോ.. 😊❤️

  24. രാജു ഭായ്

    ജോബിൻകുട്ടാ പൊളിച്ചു മുത്തേ ആഷ്‌ലിനെയും ജെയ്‌സണെയും ഒരുപാടിഷ്ടമായി അടുത്തത് പോരട്ടെ ketto

    1. വളരെ അധികം നന്ദി ബ്രോ..

      😊❤️

  25. Dear Jobin, അടിപൊളി. ഒരു ആക്‌സിഡന്റ് ഉണ്ടായെങ്കിലും പരിചരിക്കാൻ ആഷ്‌ലിൻ എത്തി. ഇപ്പൊ ജീവന്റെ പാതിയായി കൂടെ ആജീവനാന്തം. ഇത്രയും നല്ലൊരു കഥ തന്നതിന് താങ്കളോട് ഒരുപാട് നന്ദിയുണ്ട്. Thanks a lot and waiting for your next story.
    Thanks and regards.

    1. ബ്രോയുടെ കമന്റ്‌ കണ്ടില്ലലോ എന്ന് നോക്കായിരുന്നു..

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. 😊❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: