Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വീണ്ടും പ്രേമം(തം) [സുനിൽ] 120

Kambi Views 24720

വീണ്ടും പ്രേമം(തം)”
Veendum Premam(Tham) | Author : Sunil

[നോൺകമ്പി പ്രേതകഥാ സീരീസ് 3

 

കാലത്ത് കട്ടിലിൽ കിടന്ന ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ കണ്ണുകൾ തുറക്കുന്നത്…..
നോക്കിയപ്പോൾ അരുണേട്ടൻ മ്മടെ കൺട്രാക്ക്!”എന്താ അരുണേട്ടാ ഈ വെളുപ്പിന്…..?”ഞായറാഴ്ച കാലത്ത് കൃത്യം ഒൻപതിന് തന്നെ ഉണരുന്ന എന്റെ ഉറക്കം ആറുമണിക്ക് തന്നെ കളഞ്ഞതിന്റെ നീരസത്തോടെ ഞാൻ ചോദിച്ചു….

“ടാ…. — ൽ ചെന്നൊരു പണി നോക്കി വാങ്ങേണ്ട പെയിന്റ് കുറിച്ചു കൊടുത്തേ… എനിക്കിപ്പ വേറെ പെട്ടന്നൊരത്യാവശ്യം! അവരോടു കാലത്തു ചെല്ലാന്ന് പറഞ്ഞതാ അവർക്ക് എട്ടിന് എങ്ങോട്ടോ കല്യാണത്തിനോ മറ്റോ പോണോന്ന്… അതിനു മുന്നേ ചെല്ലണേ…”

അരുണേട്ടൻ വഴി വശദമായി പറഞ്ഞ് തന്ന് വീടിന്റെ അടയാളവും പറഞ്ഞു തന്നു…
ഒരു മുപ്പത് കിലോമീറ്റർ ദൂരെയാണ് സ്ഥലം അരുണേട്ടന്റെ അമ്മവീടിന് മൂന്ന് കിലോമീറ്റർ അകലെയാണ് ഈ പറഞ്ഞ സ്ഥലം! ആ വഴിക്ക് ആവണം ഈ പണി വന്നത്!
ഞാൻ പെട്ടന്ന് മുഖവും കഴുകി റെഡിയായി കട്ടനും കുടിച്ച് ബൈക്കും എടുത്ത് സ്ഥലം വിട്ടു….

ഞാൻ ചെന്ന് മടങ്ങിയിട്ട് വേണമല്ലോ അവർക്ക് എവിടെയോ പോവാൻ….!!

ലക്ഷ്യ സ്ഥാനം അടുത്തു.. അരുണേട്ടൻ പറഞ്ഞ ചെറിയ വഴിയിലൂടെ ബൈക്ക് മുന്നോട്ട് നീങ്ങി…
അടയാളം പറഞ്ഞ സ്ഥലത്ത് ബൈക്ക് വച്ച് വലിയൊരു കുന്ന് നടപ്പാത മാത്രമുള്ള വഴിയിലൂടെ നടന്ന് കയറി ഒറ്റപ്പെട്ട ആ വീട്ടിന് മുന്നിൽ എത്തി…

“സനലല്ലേ? അരുൺ പറഞ്ഞുവിട്ട ആള്..? ഞാനാ വിജയൻ!”

ഒരു സുമുഖനായ മദ്ധ്യവയസ്കൻ നിറഞ്ഞ ചിരിയോടെ എന്നോട് തിരക്കി..
ഞാൻ അതേ എന്ന് തലകുലുക്കി..

ഭംഗിയും വൃത്തിയും വെടിപ്പും ഉള്ള ഒരു കൊച്ച് വീട്…
വീടിന് അടിച്ചിരിക്കുന്ന സ്നോസം അത്ര വലുതായി മുഷിഞ്ഞിട്ടില്ല!

ഇപ്പോഴും സ്നോസം അടിച്ച വീടോ… ഞാൻ അതിശയത്തോടെ ഓർത്തു….

ഞാൻ വീടിന് ചുറ്റും നടന്ന് നോക്കിയിട്ട് പെയിന്റ് കുറിക്കാൻ പേപ്പറും പേനയും തിരക്കിയപ്പോൾ സെറ്റുസാരി ഉടുത്ത നല്ല ഐശര്യം തുളുമ്പുന്ന ഒരു സുന്ദരിച്ചേച്ചി ട്രേയിൽ ചായയും ആയി വന്നു..

ഒരു ഗ്ലാസ് ചായ എനിക്ക് എടുത്ത് നീട്ടിയിട്ട് ചേട്ടൻ ചേച്ചിയെ പരിചയപ്പെടുത്തി

“എന്റെ ഭാര്യ നിർമ്മല… !”

The Author

50 Comments

Add a Comment
  1. next part please

  2. This one stands out.
    Like it a lot.

    1. Thank you!

  3. വായിച്ചു ദേ പിന്നേം നമ്മുടെ i p s വിനീതയെ ഒക്കെ നായകൻ കണ്ടപ്പോൾ ഒരു ലൗ സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് രണ്ടാമത് വീട് ചെന്നു അരുനേട്ടന്റെ കൂടെ കാണുന്നതും അരുൺ ഏട്ടൻ പറഞ്ഞ കഥയും വായിച്ചു എന്റെ കിളി പോയി .സ്വിച്ച്‌ഓഫ് ചെയ്ത മൊബൈലിൽ അരുനെട്ടൻ വിളിക്കുക വീട്ടിൽ ചെന്നപ്പോൾ വിജയേട്ടൻ, wife നിർമല ,മകൾ നുണക്കുഴിയുള്ള വിനീത എന്ന സുന്ദരി കഥ ആദ്യം ആതിര ഇപ്പോ വിനീത.
    നല്ല കഥ ബട് ഒരു ഡൗട് സുനിലേട്ടൻ ഇപ്പൊ ഹൊറർ നോവലിൽ ആണോ ? ഒരു ലൗ സ്റ്റോറി എഴുതാൻ കാത്തിരിക്കുന്നു.

    സ്നേഹപൂർവം

    അനു

    1. നന്ദി അനു!
      ഇന്ന് ഒന്നുകൂടി വന്നു! ഇനീ ഒന്നും പിന്നൊരു കത്തൂം!
      തീരും അതോടെ പ്രേതലോകത്ത് നിന്ന് മടങ്ങി എത്തും!

  4. സുനിലേട്ട ആദ്യം ലൈക്ക് വായിച്ചിട്ട് കമന്റ് ചെയ്യാം

    1. Thank you !

  5. സുനിലേട്ടന്റെ പുതിയ പ്രണയ കഥ എന്ന് നോക്കിയപ്പോ പിന്നേം ആ ips കാരൻ . ഓരോ പ്രാവശ്യവും ട്വിസ്റ്റും ടേണും ആണല്ലോ ബായ്

    1. ഹഹഹഹ!
      പ്രേതകഥകൾ സനൽ ഐ പി എസ്സിലൂടെ ആണ് മുന്നോട്ട് പോവുന്നത് അതിൽ വലിയ ഒരു രഹസ്യ ചരിത്രമുണ്ട്!
      ആ ചിഞ്ചുരാജൻ ഐപിഎസ്സ് കാരനെ തൊണ്ടി സഹിതം പൊക്കിയതാണ്!
      അവിടെ വന്ന് ഒരൊറ്റ കമന്റ്
      “ചിഞ്ചു MSc physics അല്ല!”

  6. Sunil, Thangalude ella kadhakalum kaathirunnu aaswadichu vayichittundu..Oru kurippu ivide ezhuthiyittilla ennu mathram.. Ee forum kambi parayan mathram alla ennu theliyicha oru ezhuthukaran aanu thaangalude thirichu varavinayi aagrahichittundu. Thirike varumbol oru impact venamayirunnu.. kazhinja moonnu kadhakaliloode athu njan anubhavichu. Nanni.. thangalude kadhakalkkum ee thirichu varavinum..

    Oru apeksha.. Thaangalude ella kadhakalum ivide illa. Dayavu cheythu athellam onnu krodeekarichu ethengilum oru foruthil post cheyanam.

    1. Thank you sir!

  7. ഉം
    “വീടിന്റെ അസ്ഥികൂടം” പ്രയോഗം കൊള്ളാം, പറ്റിയ സന്ദർഭത്തിൽ തന്നെ.
    കൂടുതൽ വായനയോടു ഇഴുകിചേർന്നത് ഈ കഥയിലാണ്.
    ഉം

    (ഉം : പ്രേതോന്നൂല്ലാന്നേ ..
    പിന്നേ നമുക്ക് കാണാൻ കഴിയാത്ത ഒന്നൂല്ലെന്നല്ല.
    നമ്മുക്ക് കാണാൻ കഴിയാത്തത് നമ്മളെ കാണുന്നില്ലെന്നല്ല. തെളിയിക്കപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ തന്നെ, നിറങ്ങൾ പോലും നമ്മൾ കാണുന്നതല്ല മറ്റു ജീവജാലങ്ങൾ കാണുന്നത്. അതുപോലെ ശബ്ദത്തിന്റെ കാര്യത്തിലും.
    അദൃശ്യമായ എല്ലാത്തിലും അനന്ത(അനന്തം എന്ന വാക്കു നമ്മുടേതല്ലെ അതെത്ര ചെറുതാണെന്നറിയില്ല ) സാധ്യതകൾ ഉണ്ട് (ദൃശ്യമായതിലും ).
    തെളിവ് ലഭിക്കാതെ നിഗമനങ്ങളിൽ എത്തിച്ചേരാനുമാകില്ല .
    നമ്മുടെ കർത്തവ്യങ്ങൾ നിർവഹിച്ചു നമ്മുക്ക് ജീവിക്കാം.
    അവരവരുടെ ഭാവനയിൽ കഥകൾ പലരും എഴുതുന്നുണ്ട്.
    ഭാവന എന്നത് സത്യമല്ലല്ലോ.
    അദൃശ്യ കാര്യമായതുകൊണ്ട് ഉദ്വേഗജനകമാകുന്നു.

    ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാൻ ചെറുപ്പത്തിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പൂമ്പാറ്റകളെ വരെ സംശയത്തോടെ നോക്കിയിട്ടുണ്ട്.
    പക്ഷെ, ഇപ്പോൾ ഇവയിൽ(ഉപദ്ര) നിന്നൊക്കെ ഒഴിവാകാനും പ്രതിരോധത്തിനുമാണ് ആഗ്രഹം. )
    ഉം

    1. നന്ദി ഇരുട്ടേ….
      അദൃശ്യമായ അനന്തമായ സംഗതികൾ വ്യക്തമായ
      തെളിവ് ലഭിക്കാതെ നമ്മുടേതായ നിഗമനങ്ങളിൽ എത്തിച്ചേരുന്നതാണ് അധോലോകങ്ങളും ഉപരിലോകങ്ങളും യക്ഷ ഗന്ധർവ്വ കിന്നര നാഗ പാതാള ലോകങ്ങൾ അടങ്ങിയ ഈരേഴു പതിനാലു ലോകങ്ങളും ജിന്ന് പോലുള്ള വിഭാഗങ്ങളും എല്ലാം!

      അതിനെ പറ്റി ഒക്കെ അവരവരുടെ ഭാവനയിൽ കഥകൾ പലരും എഴുതുന്നുണ്ട്.
      ഭാവന എന്നത് സത്യമല്ലല്ലോ.
      പക്ഷേ ബുദ്ധിയുറയ്ക്കും മുന്നേ ഭയത്തിന്റെ മേമ്പൊടിയോടെ തലച്ചോറിൽ പതിപ്പിച്ച ഈ ഭാവനകളുടെ ചങ്ങലകളിൽ നിന്ന് മോചിതരായി പുറത്ത് വരാൻ ഉന്നത വിദ്യാഭ്യാസം കൊണ്ട് പോലും മഹാഭൂരിപക്ഷത്തിനും സാധിക്കുന്നില്ല എന്നതാണ് സങ്കടകരം!
      അദൃശ്യ കാര്യമായതുകൊണ്ട് ഉദ്വേഗജനകമാകുന്നു.
      ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാൻ ചെറുപ്പത്തിൽ താങ്കൾ എന്നല്ല മിക്കവരും ആഗ്രഹിച്ചിട്ടുമുണ്ട്!

      ഈ പരമ്പരയിലെ അടുത്ത കഥ മുതൽ അത്തരം ചില ലോകങ്ങളിലൂടെ ആണ് യാത്ര! അതിൽ ഏവരിൽ നിന്നും സജീവ ചർച്ചകളും പ്രതീക്ഷിക്കുന്നു….

      1. സുനില്‍ബ്രോ, അത്യധികമായ ആധികാരികത ഒരുതരം അജ്ഞതയാണ്. എല്ലാം എനിക്കറിയാം എന്നൊരാള്‍ ധരിക്കുന്ന ഇടത്ത്, അവന്റെ അധോഗമനം തുടങ്ങുകയാണ്. എന്നാല്‍ എനിക്കെന്നല്ല, ഒരാള്‍ക്കും ഒന്നും അറിയേണ്ടപോലെ അറിയില്ല എന്നും, എല്ലാം അറിഞ്ഞു എന്ന അടപ്പ് ധരിച്ച് വാതായനങ്ങള്‍ കൊട്ടിയടച്ച് അതിനുള്ളില്‍ ഇരുന്നുകൊണ്ട് പ്രസ്താവനകള്‍ ഇറക്കുന്നത് ബുദ്ധിപരമാണോ? ഇന്നും മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും ഉത്തരമില്ലാത്ത നിരവധി സമസ്യകളുണ്ട്. അതിനൊക്കെ ഭാവനയില്‍ ചാലിച്ച മറുപടി ഉണ്ടാക്കി ഇതാണ്; ഇതല്ലാതെ വേറൊന്നും അല്ല. ഞാനാണ് പറയുന്നത് എന്നൊക്കെ ധരിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കുക. ഒരു ചിരട്ടയുടെ ഉള്ളില്‍ ഒതുങ്ങുന്ന തലച്ചോറില്‍ ബ്രഹ്മാണ്ഡം മുഴുവനും ഞാന്‍ ഒതുക്കിയിട്ടുണ്ട് എന്ന ഭാവം ആരുടെയാകാം എന്ന് ഞാന്‍ പറയാതെ അറിയാമല്ലോ?

        ഒരല്‍പ്പം പ്രൊവിഷന്‍ ഇടാം. അത് ബുദ്ധിയുടെ ലക്ഷണമാണ്.

        1. ആവാം! പ്രപഞ്ചത്തിലെ സമസ്യകളിൽ അര ശതമാനത്തിന്റെ ചുരുളുകൾ അഴിക്കാൻ പോലും ഇതേവരെ മനുഷ്യന്റെ തലച്ചോറിന് കഴിഞ്ഞിട്ടില്ല ഇനിയൊട്ട് കഴിയുകയുമില്ല!
          കാരണം കടലിലെ ഒരു തുള്ളിയോടോ കടൽതീരത്തെ ഒരു മണൽതരിയുടെ അത്രയോ ഇല്ല ഈ സൌരയൂഥം എന്ന കൊച്ചു നക്ഷത്രകുടുംബം എന്നത് പോലും നാം മനസ്സിലാക്കിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല!
          അപ്പോൾ ആണ് ചിലർ അയ്യായിരവും രണ്ടായിരവും ആയിരത്തി നാനൂറു വർഷങ്ങളും ഒക്കെ മുൻപ് അങ്ങനെയാണ് ഇങ്ങനെയാണ് ഈ പ്രപഞ്ചോത്പത്തി ഇന്നയാളാണ് ഇതിന്റെ എൻജിനീയർ ഇന്നവരാണ് ഇതിന്റെ കോൺട്രാക്ടർമാർ വർക്ക് സൃപ്പർവൈസർമാർ എന്നൊക്കെ തട്ടി വിടുന്നത്!
          അതിൽ വലിച്ചു കയറ്റിയ ശിവമൂലിയുടെ വീര്യം പോലാണ് വിഢിത്തങ്ങളുടെ തോതും!
          ഇന്നേവരെ ഇറങ്ങിയ ഒരു ഗ്രന്ഥവും അവ രചിച്ച കാലത്തെ ആ നാട്ടിലെ മനുഷ്യർക്ക് ഉണ്ടാകാവുന്ന.അറിവും അവന് അന്ന് ഊഹിക്കാവുന്ന ഭാവനകളും മാത്രമേ പ്രധാനം ചെയ്തിട്ടുള്ളു!

          ഈ ഭൂമിയും ഇതിലുള്ളവയും മനുഷ്യനായി മാത്രം ഉള്ളതാണ് അവനായി സൃഷ്ടിക്കപ്പെട്ടതാണ് എന്നയാ മത വികല ധാരണ ആദ്യം മാറ്റുക!
          മറ്റ് ജീവികൾക്കുള്ള പ്രത്യേകതകളേ മനുഷ്യനും ഉള്ളു കോടാനുകോടി ജീവികളിൽ കേവലം ഒരു ജീവി മാത്രമാണ് മനുഷ്യൻ ചെമ്മരിയാടിന് തണുപ്പിനെ പ്രതിരോധിക്കാൻ രോമക്കുപ്പായം ഉണ്ട് അതില്ലാത്ത മനുഷ്യന് ആ രോമം എടുത്ത് പുതപ്പ് ഉണ്ടാക്കാനുള്ള കഴിവും!
          ഈ ഭൂമിയിൽ മാത്രമാവണം ജീവൻ എന്നില്ല അത് ഏങ്ങനെ ആവും എന്ന് നമുക്ക് നിലവിൽ അറിയില്ല നാം ചന്ദ്രനിൽ എത്തിയ പോലെ നമ്മെ ആരൊക്കെ കണ്ടെത്തി എന്നും അറിയാത്തത് ഊഹിച്ചു ചില മിടുക്കർ മറ്റുള്ളവരെ വിഡ്ഡികൾ ആക്കുന്ന പണിയുടെ പേരാണ് വിശ്വാസം!

          1. കേവലം ഒരു ജീവിയാണ് മനുഷ്യന്‍! ഇന്നലെ ഞാന്‍ പൂച്ചകള്‍ നടത്തുന്ന ഒരു വെബ്സൈറ്റ് സന്ദര്‍ശിച്ചു. തലേന്ന്, ഒരു സിംഹത്തിന്റെ ബംഗ്ലാവില്‍ ആയിരുന്നു ശാപ്പാട്. കുറുക്കന്റെ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിഗ്രി എടുത്ത ശേഷം ഞാന്‍ ഉപരി പഠനത്തിന് പോയത് പാമ്പുകളുടെ സര്‍വ്വകലാശാലയിലേക്കായിരുന്നു. മിനിങ്ങാന്ന് തിമിംഗലം പുതുതായി ഉണ്ടാക്കിയ കപ്പലും ഞാന്‍ കണ്ടു. ഇനി ഇങ്ങനെ എന്തെല്ലാം കാണാന്‍ കിടക്കുന്നു. ഇതിനിടയില്‍ വെറുമൊരു ജീവിയായ പാവം കുറെ മണ്ണുണ്ണി മനുഷ്യരും!

            കോഴിയുടെ കടയില്‍ മനുഷ്യന്‍ അഞ്ഞൂറ് രൂപയ്ക്ക് ഒരു കിലോ!

          2. കഷ്ടം!
            ഇത്രയേ പറയാനുള്ളു! പെറ്റുകൂട്ടി തന്നെ പുകഴ്ത്താൻ ആളു കൂട്ടാൻ പറഞ്ഞ ദൈവം!
            ഈ ഭൂമിയുടെ സന്തുലിതാവസ്ഥ തെറ്റിക്കാനുള്ളതാ ആ ആഹ്വാനം എന്ന് ദൈവം എന്ന ഫേക്ക് ഐഡിയിൽ വന്ന മനോരോഗി അന്ന് അറിഞ്ഞില്ല
            പൂച്ചകൾ വെബ്സൈറ്റ് നടത്തുന്നില്ല എങ്കിലും എടുത്തെറിഞ്ഞാൽ നാലുകാലിൽ നിൽക്കും! വെബ്സൈറ്റു ഡിസൈനറെ എടുത്തെറിഞ്ഞാൽ അഞ്ചാം പക്കം സഞ്ചയനസദ്യ നടത്താം!
            തിമിംഗലത്തിന് കപ്പലുണ്ടാക്കാൻ കഴിയില്ല!
            കപ്പലുണ്ടാക്കിയവന് വാലിനടിച്ച. തിമിംഗലം കപ്പലു തകർക്കും പോലെ തകർക്കാനും കഴിയില്ല!
            എല്ലാ മൃഗങ്ങൾക്കും അവരുടേതായ സവിശേഷഗുണങ്ങൾ ഉള്ളത് പോലെ മനുഷ്യൻ എന്ന മൃഗത്തിന് ഉള്ള സവിശേഷഗുണമാണ് വിശേഷബുദ്ധി!
            അവന് ആ ബുദ്ധി ഉണ്ടായത് കൊണ്ട് അവൻ ദൈവങ്ങളെ ഉണ്ടാക്കി കളിക്കുന്നു!
            തട്ടിപ്പിൽ വീണുപോവാൻ വിവരവും വിദ്യാഭ്യാസവും ഒന്നും ഒരു വിലങ്ങുതടിയേ അല്ല എന്നതിന്റെ അവസാന ഉദാഹരണങ്ങളിൽ ഒന്നാണ് റാംറഹീംസിങ്ങ് ബാബ!!
            കേവലം അഞ്ചു വർഷം കൊണ്ട് റാംറഹീംസിങ്ങ് ബാബ നേടിയത് ഏഴുകോടി ഭക്തരെയാണ്! അതിൽ കലക്ടർമാരും ഡോക്ടർമാരും എൻജിനീയർമാരും വക്കീലന്മാരും എല്ലാം പെടും!
            താങ്കളുടെ അഭിപ്രായത്തിൽ റാംറഹീംസിങ്ങ് ബാബ ദൈവീക അവതാരം ആവുമല്ലോ അല്ലേ? നമുക്ക് അറിയാത്ത പലതുമില്ലേ? തട്ടിപ്പാണേ ഇങ്ങനെ വിദ്യാസമ്പന്നരായ കോടികൾ ഭക്തരായി ചെല്ലുമോ അല്ലേ?

          3. ദൈവവും വിശ്വാസവും ഒന്നും ഞാന്‍ പറഞ്ഞില്ലല്ലോ ബ്രോ. താങ്കള്‍ വെറുതെ കാടുകയറുകയാണ്.

            മനുഷ്യനൊരു വെറും ജീവി! ഇതെപ്പറ്റി ചിന്തിക്കണം. കേവലം ബുദ്ധിമാത്രമല്ല മനുഷ്യന്റെ പ്രത്യേകത. ബുദ്ധിയൊക്കെ ഒട്ടുമിക്ക ജീവജാലങ്ങള്‍ക്കും ചില തോതുകളില്‍ ഉണ്ട്. പക്ഷെ മനുഷ്യനില്‍ ഉള്ളത് അസംഖ്യം കഴിവുകളുടെ സഞ്ചയനമുണ്ട്. ഓടാന്‍, ചാടാന്‍, നീന്താന്‍, മരം കയറാന്‍, അന്വേഷിക്കാന്‍, ചിന്തിക്കാന്‍, ഭാവനകള്‍ സൃഷ്ടിക്കാന്‍, പാടാന്‍, എഴുതാന്‍, അഭിനയിക്കാന്‍, ദേഷ്യപ്പെടാന്‍, ആശ്വസിപ്പിക്കാന്‍, കൊല്ലാന്‍, കണ്ടുപിടിക്കാന്‍, നിര്‍മ്മിക്കാന്‍, തകര്‍ക്കാന്‍, പരിരക്ഷിക്കാന്‍, ചതിക്കാന്‍, സഹായിക്കാന്‍, ചികിത്സിക്കാന്‍… അങ്ങനെ ഒരു ജീവിക്കും ഒരിക്കലും സാധിക്കാത്ത കഴിവുകളുടെ സഞ്ചയനമാണ് ഓരോ മനുഷ്യനും. ഏതെങ്കിലും ഒരു കഴിവോ രണ്ടു കഴിവുകളോ ഉള്ള കന്നുകാലികളുടെ കൂട്ടത്തിലെ വേറൊരു കന്നുകാലിയാണ് താങ്കളും എന്ന വികലധാരണ, ഒരു മനുഷ്യന്റെ മഹത്വം തിരിച്ചറിയാത്തതിനാല്‍ സ്വാഭാവികമായി സംഭവിച്ചുപോകുന്ന ഒരു മാനസികാവസ്ഥ ആണ്.

            ഇനി, ഈ പറഞ്ഞ ബുദ്ധിക്കും കഴിവുകള്‍ക്കും മീതെ മനുഷ്യന് മറ്റൊന്നുണ്ട്; അതാണ് ഏറ്റവും വലിയ, അവന്റെ സവിശേഷതയും; നീതിബോധം എന്ന് പറയും. the feeling of righteousness. ഇതാണ് മനുഷ്യനെ മനുഷ്യനാക്കുന്ന പ്രധാന ഘടകം.

            പറഞ്ഞു ശീലിക്കുക; ഞാന്‍ വെറുമൊരു കന്നുകാലിയല്ല..മെല്ലെ മാറ്റം സംഭവിക്കും.

            മറുപടി ഇടാന്‍ മെനക്കെടുത്തുന്ന സമയം ചുമ്മാ ഒന്ന് ചിന്തിക്കാനായി ഉപയോഗിക്കുക. ചിന്ത അത്രവലിയ അപരാധം ഒന്നുമല്ല.

          4. പറഞ്ഞു ശീലിക്കുക; ഞാന്‍ വെറുമൊരു കന്നുകാലിയല്ല..മെല്ലെ വളരെ മെല്ലെ മാറ്റം സംഭവിക്കും.!!!
            ഒരു സുപ്രഭാതത്തിൽ “ഓം ഹ്രീം കുട്ടിച്ചാത്താ” വച്ച് ഉണ്ടാക്കി എടുത്തതല്ല ഈ പ്രപഞ്ചം കോടാനുകോടി ഗ്യാലക്സികൾ ഉള്ളതിൽ താരതമ്യേന ചെറിയ ഒരു നക്ഷത്രകുടുംബമായ ഈ സൗരയൂഥത്തിലെ തന്നെ ചെറിയ ഒരു ഗ്രഹമായ ഈ കൊച്ചുഭൂമിയിലെ കോടാനുകോടി ജീവികളിൽ ഒരു ജീവി മാത്രമായ ഞാൻ അപ്പിയിട്ടോ ഉറങ്ങിയോ എന്നുനോക്കി മാർക്കിടാൻ ആ മാർക്കിന് അനുസരിച്ചു വേറേ ലോകത്ത് ഗ്രെയ്ഡ് തരാൻ തലക്ക് ഓളവുമായി ഇരിക്കുന്ന ഒരു ശക്തി അല്ല ദൈവം അങ്ങനെ ഒരു സങ്കല്പം എന്റെ ഭ്രാന്തൻ ഭാവന മാത്രമാണ് എന്ന ബോധ്യത്തോടെ നല്ല മാറ്റം സംഭവിക്കും!
            എനിക്കുള്ള ആ വിവേചനബുദ്ധി ഉപയോഗിച്ചു വെറുതെ ചിന്തിച്ചാൽ എനിക്ക് തിരിച്ചറിവ് വരും ഈ ഭൂമിയിൽ ഇന്നേവരെ ഒരിടത്തും ഒരു റീപ്രൊഡക്ഷൻ നടന്നിട്ടില്ല ചത്തുചീഞ്ഞു വളമായതൊന്നും വീണ്ടും ചാടി എനിക്കില്ല അങ്ങനെ കരുതാൻ ഈ ലോകത്തെ ആരും ഇന്നേവരെ എണീറ്റ് മാതൃക ആയിട്ടുമില്ല ഇനിയൊട്ട് ആകുകയുമില്ല ബുദ്ധിയുറയ്ക്കാത്ത പ്രായത്തിൽ ഭയത്തിന്റെ മേമ്പൊടിയോടെ എന്നിൽ കുത്തിനിറച്ച വിഷം മാത്രമാണ് അതൊക്കെ എന്ന് നന്നായി ചിന്തിച്ചു ബോധ്യപ്പെട്ടാൽ നല്ല മാറ്റം സംഭവിക്കും!

    2. There is…………..a bit of silence
      Let others think, correct themselves .
      No need of giving glimpses too.
      There’s enough and enough glimpses.

  8. ഒരു സിനിമാക്ക് പറ്റിയ തീം സുപ്പർ

    1. Thank you!

  9. രാജു ഭായ്

    സുനിലേട്ടാ പൊളിച്ചൂട്ടാ കൂടുതലൊന്നും പറയാനില്ല

    1. നന്ദി ഭായ്!!!

  10. Superb👌❤️

    1. Thank you!

  11. അർജ്ജുൻ ദേവ്...!!!

    “””എന്നാലും ന്റെ സനലേ…..!!!! എങ്ങിനിതൊക്കെ പറ്റുന്നൂന്നാ….!!!! പ്രേതങ്ങളയങ്ങനെ തപ്പിപ്പിടിക്കുവല്ലേ
    പ്രേമിക്കാനായി….!!!!”””

    നാല് പേജിലെ അത്ഭുതം…..!!!

    പക്ഷേ എന്തൊക്കെയോ അപ്പോഴും മറനീക്കിയിട്ടില്ലയോ എന്നൊരു തോന്നൽ…..!!!

    ആരെയും ഉപദ്രവിക്കാത്ത എന്നാൽ പലരെയും പലവിധത്തിൽ ആ വീട്ടിലെത്തിക്കാൻ ശ്രെമിക്കുന്നതിന്റെ കാരണമോ…..??? അതോ അവർ വിഷം കുടിച്ചു മരിക്കാനുണ്ടായ കാരണമോ….???

    അറിഞ്ഞിരുന്നേൽ എന്നാശിച്ചു പോയി…..!!!! കാര്യമുണ്ടാഞ്ഞിട്ടല്ല….. എന്നാലും……!!!!

    -അർജ്ജുൻ…..!!!!

    1. സനൽ എന്ന പത്തു കടക്കാൻ കഴിയാത്ത ഐപിഎസ്സ് കാരനായി മറഞ്ഞ് ഒരു സ്വകാര്യമായ എലിയുംപൂച്ചയും കളി നടത്തിയതിന്റെ തിരുശേഷിപ്പുകളാണ് ഇവയൊക്കെ!
      ഈ കഥയിൽ എന്നല്ല ആകെ ഈ പരമ്പരയിലൂടെ ചിലത് മറ നീക്കാനുള്ള ശ്രമമാണ് നടത്തിയത്! അടുത്ത കഥ മുതൽ അത് വെളിവാകും ഇനിയുള്ള മൂന്നാമത്തേതിൽ പൂർത്തിയും ആവും!

      ഇതിലെ വെളിപ്പെടുത്താത്തത്…….
      ഈ ഭൂമിയിൽ ജീവിച്ചു കൊതി തീരാതെ ഈ മണ്ണിനെ അത്രകണ്ടു സ്നേഹിച്ച് മോഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വരുന്നവരാണ് മരിച്ചാലും ഇവിടെ തന്നെ ചുറ്റിക്കറങ്ങുക ഇവിടെ നിന്ന് പോവാനാവാതെ അലയുക അല്ലെങ്കിൽ പ്രതികാരത്തിനായാവാം എന്നതാണ് നമ്മുടെ പരമ്പരാഗത പ്രേതസങ്കൽപ്പം!
      ഇവിടെ പ്രതികാരം അല്ലാത്തതിനാൽ ജീവിച്ചു മതിയാവാതെ പാതിവഴിയിൽ എറിഞ്ഞുടയ്ക്കേണ്ടി വന്നത് പൂർത്തീകരിക്കാനുള്ള ശ്രമമാവും ഇതും!
      മരണകാരണം അജ്ഞാതം ആയത് അജ്ഞാതമായി തന്നെ അവശേഷിക്കുകയാണ്! അവരുടെ സ്വകാര്യനൊമ്പരം അങ്ങനെ തന്നെ അവശേഷിക്കട്ടെ! മികച്ച വായനയ്ക്ക് നന്ദി!

      NB: പണ്ട് കള്ളനും ഷഹാനയും ഒക്കെ കടിച്ചു കുടഞ്ഞത് കഴിഞ്ഞാൽ ഇത്ര ഗൌരവമായ വായനക്ക് ആളെ കിട്ടുന്നത് ഇതാദ്യം!
      ഇങ്ങനെ ഗൌരവമായി വിലയിരുത്താൻ പത്തുപേരെ കിട്ടിയിരുന്നേ അമ്മച്ചിയാന്നേ ഞാൻ പണ്ടേ ചൊവ്വായി പോയേനേ!

      1. അർജ്ജുൻ ദേവ്...!!!

        നന്ദി…!!!

        “ആതിര” ഈ സീരീസിലുള്ള കഥയാണെന്ന് അറിയില്ലായിരുന്നു(ഇതൊരു സീരീസാണെന്നും)…. അത് വായിച്ചതുമില്ല….!!!
        താങ്കൾ പറയുമ്പോഴാണ് അറിയുന്നതും…..!!!

        വായിച്ചു കഴിഞ്ഞപ്പോൾ ക്ഷമ നശിച്ചൊരവസ്ഥ…..!!!

        മൂന്ന് ആത്മാക്കളുടെയും ആവശ്യം പ്രതികാരമായിരുന്നില്ല….. അപ്പോൾ താങ്കൾ പറഞ്ഞപോലെ മോഹ നിവർത്തീകരണമോ….????

        //ഈ ഭൂമിയിൽ ജീവിച്ചു കൊതി തീരാതെ ഈ മണ്ണിനെ അത്രകണ്ടു സ്നേഹിച്ച് മോഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വരുന്നവരാണ് മരിച്ചാലും ഇവിടെ തന്നെ ചുറ്റിക്കറങ്ങുക //

        മൂന്നു ഭാഗങ്ങളിലെ ആത്മാക്കളും താങ്കൾ ഈ പറഞ്ഞ വാക്കുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ തന്നെ മറ്റൊരു ചോദ്യവും മനസ്സിലുണ്ട്…….

        മൂന്നു പെൺകുട്ടികളുടെയും മരണം വെവ്വേറെ സമയങ്ങളിൽ….. വെവ്വേറെ സ്ഥലങ്ങളിൽ…..???? മരിച്ചാത്മാവായി….,,,, അവരോട് ഐപിഎസ്സിന് മമത തോന്നി എന്നതിലുപരി മൂന്നു പെൺകുട്ടികളും തമ്മിലൊരു കോമൺ ഫാക്ടർ….????

        //സനൽ എന്ന പത്തു കടക്കാൻ കഴിയാത്ത ഐപിഎസ്സ് കാരനായി മറഞ്ഞ് ഒരു സ്വകാര്യമായ എലിയുംപൂച്ചയും കളി നടത്തിയതിന്റെ തിരുശേഷിപ്പുകളാണ് ഇവയൊക്കെ!//

        ഉദ്വേഗം കൂടിയിട്ട് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടോ…..???
        ഇവരെല്ലാം എങ്ങനെ ആ ഐപിഎസ് കാരനുമായി ബന്ധപ്പെടുന്നു….. എന്നറിയാൻ കാത്തിരിക്കുന്നു…..!!!

        1. തീർച്ചയായും!
          അടുത്ത കഥയായ “ചിത്രയക്ഷി” മുതൽ കൌണ്ട് ഡൌൺ ആണ് ഇനി വരുന്ന മൂന്ന് കഥകളിലൂടെ ചിത്രം പരിപൂർണ്ണമായും വ്യക്തമാവും !!

  12. ഇതെങ്ങനാ ബ്രോ ഈ 4 പേജും കൊണ്ട് ഇത്രേം ഫീലോടെ പറയുന്ന കാര്യങ്ങൾ convince ചെയ്യുക എല്ലാം കൂടി നടക്കുന്നെ…
    അസാധ്യ എഴുത്ത്..നിങ്ങൾ വല്ല പ്രൊഫഷണൽ നോവലിസ്റ്റും ആണോ?
    ഒന്നും പറയാനില്ല.. hats off..!
    സ്നോസം എന്നു വെച്ചാൽ വൈറ്റ് വാഷ് ആണോ? അത് മാത്രം മനസിലായില്ല..

    1. പ്രൊഫഷണൽ നോവലിസ്റ്റ് ആകണം ആകണം എന്ന് ഒരുപാട് ആഗ്രഹിച്ചതാ പക്ഷേ നടന്നില്ല!
      സ്നോസം എന്നാൽ വൈറ്റ്സിമന്റിൽ കളർ ചേർത്തത് പോലുള്ള ഒരു പൌഡർ പെയിന്റ്!
      കലവറയില്ലാത്ത പുകഴ്ത്തലുകൾക്ക് നന്ദി!

  13. പങ്കജാക്ഷൻ കൊയ്‌ലോ

    ങ്ങേ……!!!
    കോൻജുറിങ്ങ്(?) സിരീസ് പോലെ
    ഒന്നിന് പുറകെ ഒന്നൊന്നായി വരുവാണല്ലോ!
    😁😁😁😁😁

    അരുണേട്ടൻ പറഞ്ഞേ പോലെ ഒന്നും
    ഉപദ്രവിക്കാഞ്ഞത് കൊണ്ട് കുഴപ്പമില്ല.
    പോരാത്തതിന് പെൺകിടാവിന്റെ തഴുകലും
    തലോടലും!.

    സനലിനോട് പെയിന്റിംഗിനിടയിൽ ബോറടി മാറ്റാൻ ഓജോ ബോർഡ് ഒന്ന് വിളിച്ച് നോക്കാൻ പറ…
    എന്നാ അടുത്ത കഥ
    CONJURING പോലെ കളറാക്കാം😁😁😁

    NB: സുനിലേട്ടാ നിങ്ങളിങ്ങനെ അവസാനം
    ഇടനെഞ്ച് നോവിക്കല്ലെ………….

    ആദ്യം ആതിര ഇപ്പം ദാ നുണക്കുഴിക്കവിളും.
    🌹

    1. ഓജോ ബോർഡല്ല! സനൽ എന്ന പെയിന്ററിലൂടെയാണ് പ്രേതകഥകൾ മുഴുവൻ നീങ്ങുന്നത്! അടുത്തത് മുതൽ കഥകളുടെ രൂപം മാറും
      ഭാവം മാറും!
      ഓജോബോർഡ് കളിയിലും വലിയൊരു കളി ആയിരുന്നു ഇത്!

      1. പങ്കജാക്ഷൻ കൊയ്‌ലോ

        അങ്ങെനെയാണേ അടുത്തത് മുതൽ
        ഞാൻ കളിക്കില്ല………..,

        ഇപ്പോ രാത്രിയിൽ കരണ്ട് കട്ട് പതിവാ;
        പോരാത്തതിന് നല്ല മഴയും!!
        അല്ലാെതെ ‘പ്യാ…ടി’
        തീരെയില്ലാട്ടാ😁.

        1. 😎

  14. Kollam nice….

    1. Thank you!

  15. നൈസ്….

    1. Thank you!

  16. തൃശ്ശൂർക്കാരൻ

    കൊതിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യ ങ്ങള്
    😍😍😍😍😍😍

    1. Thank you!

  17. അണ്ണൻ പ്രേതങ്ങളും ആയി കൂട്ടുകൂടി അവരുടെ കഥകൾ എഴുതാനുള്ള കൺട്രാക്ട് പിടിച്ചു അല്ലെ.ഇതും കിടുക്കിയിട്ടുണ്ട്.

    1. Thank you!

  18. വളരെ സങ്കീർണ്ണമായ പ്ലോട്ടുകൾ തുന്നിച്ചേർത്തുള്ള പ്രേത കഥകളുണ്ട്. ആമിറ്റി വില്ല പ്രേതം, ഭാസ്‌ക്കർ വില്ലയിലെ വേട്ടനായ പോലെയുള്ള കഥകൾ…

    പക്ഷെ പ്ലോട്ടില്ലാതെ തന്നെ വളരെ സിമ്പിളായ സംഭവം പറഞ്ഞ് വായനക്കാരിൽ ഭയവും ആകാംക്ഷയും ഉദ്വേഗവുമുണ്ടാക്കാൻ കഴിയുമോ?

    അതിനെന്താ, യെസ് കഴിയും എന്ന് പറയാൻ താങ്കളുടെ ഈ ഒരു കഥ മാത്രം മതി…

    “ആതിര,” ” ജാങ്കോ നീ പിന്നെയും” – ഈ രണ്ടു കഥകളും പ്ലോട്ടുമായി വന്നാണ് ഭയവും സങ്കടവുമുണ്ടാക്കിയത്.

    അതൊന്നുമില്ലാതെ പ്ലെയിനായ ഒരു പ്രതലത്തിൽ വാർത്തുളമായത് യാതൊന്നുമില്ലാതെ!

    ഹാറ്റ്സ് ഓഫ്!!

    ഇപ്പോഴത്തേയും പോലെ…

    അവസാന വാചകങ്ങൾ!!

    അത് കൊണ്ടുകയറുന്നു!!!

    1. “….എപ്പോഴത്തെയും പോലെ…”

      എന്നാണ് എഴുതേണ്ടിയിരുന്നത്.

      താഴെ നിന്ന് മൂന്നാമത്തെ വരി…

    2. വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെ തന്നെ ചെയ്ത ഒരു പരമ്പരയിലെ മൂന്നാം ഭാഗമാണ് ഇത്! അതിൽ നിന്ന് തന്നെ ജ്യോതിഷം മാന്ത്രികം പോലുള്ളവ ഒഴിവാക്കി ആറു കഥകളിൽ പൂർത്തി ആകുന്ന ഈ പരമ്പര അടുത്ത കഥ മുതൽ കൂടുതൽ വ്യക്തമാവും! അൽപ്പം സെന്റി തിരുകുന്നു എന്നതല്ലാതെ ഇതൊന്നും അത്ര ഗൌരവമേറിയ ഒരു വിഷയമേയല്ല….. നന്ദി!

  19. Sunil annaa , enna ethu nice aayi pretham phone vilikkunnu ,avide poyi chaya, spark, haa haa,kollaam nalla nice theme.. nalla rasam undayirunnu, e chetiya pretha story kku…

    1. ഹഹഹ! നന്ദി വിപി!
      കൊട്ടാരത്തിൽ ശങ്കുണ്ണി പ്രേതങ്ങൾ അത്താഴവും കൊടുത്തു കട്ടിലിൽ മെത്തയും വിരിച്ചു കൊടുത്തത് ജനം വിശ്വസിച്ചു! (സൂര്യകാലടി ഐതീഹ്യം)
      എന്റെ പാവങ്ങളായ പ്രേതങ്ങൾ ഒരു ചായ കൊടുത്തപ്പ അതു കുറ്റമായോ?

      കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഒക്കെ കാലത്ത് ഫോൺ ഇല്ലാലോ അതാ അന്നത്തെ പ്രേതങ്ങൾ ഫോൺ ഉപയോഗിക്കാഞ്ഞത്!

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: