Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവനന്ദ 9 [വില്ലി] 2233

Kambi Views 1008558

” ഞാൻ പറഞ്ഞില്ലേ പെണ്ണെ..  ഇതേ ഇവിടെ നടക്കു എന്ന്…   കുറെ ആയില്ലേ കാണുന്നു. ഞാൻ   ഈ അമ്മേനേം മോനേം… ”

ദേവുവിനോടങ്ങനെ പറഞ്ഞു ഏടത്തി അമ്മയുടെ അടുത് കട്ടിലിൽ ഇരുന്നു….

 

” മോളെന്താ അവിടെ നിക്കുന്നെ വാ.  വന്നിരിക്കുന്നു…. ”

എന്ത് വേണമെന്നറിയാതെ നിന്ന ദേവുവിനെ അമ്മ അടുത്തേക്ക് വിളിച്ചു.  ഏടത്തിയുടെയും അമ്മയുടെയും നടുക്കായി ദേവു വന്നിരുന്നു…  അപ്പോളും ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടക്കുകയായിരുന്നു. എല്ലാം കണ്ടു കൊണ്ട്…

 

 

” മോളിതൊന്നും കണ്ടു പേടിക്കണ്ടാ…. ട്ടോ.  ഇതൊക്കെ ഇവിടെ സാധാരണ ആണ്..  പിന്നെ ഇവന് അല്ലേലും ഒരു അടിയുടെ കുറവുണ്ടായിരുന്നു….. ”

 

എന്നെ തഴുകി ഇരുന്ന കൈ ദേവുവിലെക്കു മാറ്റി അമ്മ പറഞ്ഞു..

” അതു നേരാ… ഒരെണ്ണം ഇവൾക്കും കൊട്.   അമ്മെ . ഒന്നും പറയാതെ ഒളിപ്പിച്ചു വച്ചില്ലേ… രണ്ടും….”

 

” അതു ഞാനാ ചേച്ചി പറഞ്ഞത്….  ആരോടും ഒന്നും പറയേണ്ടാ എന്ന്….  എല്ലാം അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ എന്നെ……. ”

പറഞ്ഞു മുഴുവിക്കാതെ അവൾ തല താഴ്ത്തി..

 

” അങ്ങനെ ആണോ മോളെ നീ ഞങ്ങളെ കണ്ടിരിക്കുന്നെ…  എന്റെ നന്ദുട്ടന്റെ പെണ്ണായിട്ടാ ഞങ്ങൾ  നിന്നെ ആദ്യം കാണുന്നത്.

അന്ന് മുതൽ ഇന്ന് വരെ നീ ഇവിടെത്തെ കുട്ടി  തന്നെയാ…. ഇനി അതിൽ ഒരു മാറ്റവും ഇല്ല… ”

 

” ചേച്ചി  ഞാൻ…. ”

ചെറിയൊരു വിതുമ്പലോടെ ദേവു ചേച്ചിയെ  നോക്കി…

” ഇനി അതൊന്നും ഓർത്തു മോൾ വിഷമിക്കണ്ടാ…..  ഞങ്ങൾക്ക് ഇതിൽ ഒരെതിർപ്പും ഇല്ല.  നിന്റെ അച്ഛന്റെ സമ്മതം കൂടി കിട്ടിയാൽ മാത്രം മതി ഇനി… ”

 

എല്ലാം കേട്ടു കൗതുകത്തോടെ കിടന്ന എനിക്ക് അതു വീണ്ടും ഒരു പ്രഹരം ആയിരുന്നു.  ദേവുവിന്റെ മുന്നിൽ വച്ചു എനിക്ക് അമ്മയോടൊന്നും പറയാൻ കഴിയാത്തതിൽ ദുഃഖം തോന്നി

 

” അതൊക്കെ ശരി ! പക്ഷെ ഇന്നത്തെ പോലെ കുരുത്തക്കേട് വല്ലതും കാട്ടിയാൽ ഞാൻ  ചൂരൽ എടുക്കും കേട്ടോ…. ”

The Author

വില്ലി

വില്ലി | Villi | www.kambistories.com

444 Comments

Add a Comment
  1. Polli bro isttayi orubadu

  2. അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤👍👍

    1. മനോഹരം ❤️

  3. അടിപൊളി ബ്രോ.

  4. അജ്ഞാതൻ

    ഇഷ്ടായി…

  5. വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…😘

    1. Unknown kid /appu

      അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..🤭

      പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..😁🤪

        1. 2023il first vaayichu theerthu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: