Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവരാഗം 6 [ദേവന്‍] 1010

Kambi Views 476314

നാടുവിട്ട് അന്യനാട്ടില്‍ വന്ന് താമസിക്കുന്ന മാണിക്യന് ഞാനുമായുള്ള പരിചയം വളരെ ഗുണം ചെയ്തു.. അന്ന് പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന മീനാക്ഷിയുടെ അച്ഛന്‍ മാധവേട്ടന്റെ സഹായത്തോടെ ഈ നാട്ടില്‍ സ്വന്തമായി ഭൂമി വാങ്ങിയതും വര്‍ക്ക്ഷോപ്പ് തുടങ്ങിയതും ഒക്കെ അങ്ങനെയാണ്..

മാണിക്യനും കുടുംബവും ഈ നാട്ടില്‍ വന്നു താമസം തുടങ്ങിയ ശേഷം എല്ലാ അവധിക്കാലങ്ങളിലും അവന്റെ വീടിനു പുറകിലെ മാന്തോപ്പായിരുന്നു ഞങ്ങള്‍ കുട്ടികളുടെ കളിസ്ഥലം..

അപ്പോഴൊക്കെ ആദി എന്റെ കസിന്‍സില്‍ ഒരാള്‍ എന്ന്‍ മാത്രമേ ഞാന്‍ കരുതിയിരുന്നുള്ളൂ.. കൌമാരത്തിന്റെ ചാഞ്ചല്യങ്ങള്‍ കൊണ്ട് പഞ്ചമിയുമായി എനിക്ക് അടുപ്പമുണ്ടായപ്പോഴും.., മാണിക്യന്റെ അനുവാദത്തോടെ ഞാന്‍ അവളെ അറിഞ്ഞപ്പോഴും..  തിളയ്ക്കുന്ന കൌമാരഭാവങ്ങളോടെ എപ്പോഴും എന്റെ ഒപ്പമുണ്ടായിരുന്ന ആദിയോടോ, വാവയോടോ, അച്ചുവിനോടോ ഒന്നും എനിക്ക് കൂട്ടുകാര്‍ എന്നതില്‍ കവിഞ്ഞ അടുപ്പം തോന്നിയിരുന്നില്ല…

ഓരോ അവധിക്കാലങ്ങളിലും ഒരുമിച്ചു കളിച്ചും ചിരിച്ചും ബഹളംവച്ചും കൌമാരകാലം ആഘോഷമാക്കിയിരുന്ന ഞങ്ങള്‍ കുട്ടികള്‍ക്കിടയിലെയ്ക്ക് പ്രണയം കടന്നു വരാന്‍ കാരണമായത് മീനുവായിരുന്നു.. അവള്‍ക്ക് എന്നോട് തോന്നിയ ഇഷ്ടം… അത് ഒരു കൂട്ടുകാരനോടുള്ള അടുപ്പമല്ല എന്ന് മനസ്സിലാക്കിയ അവള്‍ പക്ഷെ എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എന്റെ അടുത്ത് ഉണ്ടായിരുന്നിട്ടുകൂടി പറയാതെ മനസ്സില്‍ കൊണ്ട് നടന്നു…

അങ്ങനെയിരിക്കെ ഞങ്ങള്‍ പ്ലസ്ടുവിലെ ക്രിസ്തുമസ് വെക്കേഷന് അമ്മവീട്ടില്‍ വന്ന സമയത്ത് എപ്പോഴും ഒപ്പമുള്ള എന്നോട് ഇനിയും ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞില്ലെങ്കില്‍ തനിക്ക് വട്ടായിപ്പോകും എന്ന് തോന്നിയത്കൊണ്ടാകാം  മീനുവിന്റെ  ഇഷ്ടം എന്നോട് പറയാനായി ആദിയെ അവള്‍ ഏല്‍പ്പിക്കുന്നത്…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

59 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
    Uff…
    poli

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: