Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവരാഗം 8 [ദേവന്‍] 917

Kambi Views 439222

“… പിന്നെ സഖാവ് മാധവന്റെ മോള്‍ക്ക് ത്യാഗം എന്തെന്ന് ആരും പറഞ്ഞു കൊടുക്കണ്ട കാര്യമില്ലല്ലോ… എസ്.എഫ്.ഐ.യുടെ കോളേജ് യൂണിയന്‍ ചെയര്‍മാനും… യുവാക്കളുടെ സാധുജനസാന്ത്വന പരിപാടിയായ ഒലീവ് കെയറിന്റെ സ്ഥാപകയും ഒക്കെയായ അവള്‍ക്ക് ചേരുന്നത് എന്നെപ്പോലെ ഒരു ബൂര്‍ഷ്വാ അല്ല… അതിനു സതീഷിനെപ്പോലെ ഒരു തീപ്പൊരി സഖാവ് തന്നെയാ നല്ലത്… അവളെ മനസ്സിലാക്കാനും അവളുടെ ലക്ഷ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനും പറ്റിയ ആള് സതീഷ്‌ തന്നെയാ… അതുകൊണ്ടാണല്ലോ  മാധവേട്ടന്‍ ഇങ്ങനെ ഒരാലോചന കൊണ്ടുവന്നപ്പോള്‍ അവള്‍ കണ്ണുംപൂട്ടി സമ്മതിച്ചത്…”

“… അവളെ കിട്ടാത്തതില്‍ എനിക്ക് വിഷമമൊന്നും ഇല്ല… നീ പറഞ്ഞപോലെ ഒരിക്കല്‍ ഞാന്‍ ചിന്തിച്ചതാണ്.. പിന്നെ ആലോചിച്ചു നോക്കിയപ്പോള്‍ എന്റെ കൂടെ അവള്‍ നടന്നപ്പോഴും അവളുടെ സ്നേഹം മനസ്സിലാക്കാതെ പോയ എനിക്ക്.., നീ എന്നെ ചതിച്ചപ്പോള്‍ ഒരു പകരക്കാരിയായി അവളെ എന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാനുള്ള എന്ത് അര്‍ഹതയാടീ ഉള്ളത്…”

“… ദേവേട്ടാ… അപ്പോ പിന്നീട് ദേവേട്ടന്റെ ജീവിതത്തില്‍ ഇതുവരെ ഒരു പെണ്ണുണ്ടായിട്ടില്ലേ…??”

“….ഇല്ല…”

“… ഞാന്‍… ഞാന്‍… എന്ത് പാപിയാണ് ഈശ്വരാ… എന്നെ ഇത്രയധികം സ്നേഹിച്ചിരുന്ന ദേവേട്ടനെ ഞാന്‍…” അവള്‍ എന്റെ നെഞ്ചില്‍ മുഖംപൊത്തിക്കരയാന്‍ തുടങ്ങി.

“…ആദീ… നീ ഇപ്പോഴും കരുതുന്നത് ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു എന്നാ അല്ലേ…??”

“…ഉം….”

“…ഹ ഹ ഹ…” ഞാന്‍ ഉറക്കെ ചിരിച്ചു…

“….ദേവേട്ടാ….??”

“…ഡീ… അന്നത്തെ സംഭവങ്ങള്‍ ശേഷം എന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് നിനക്കറിയില്ല… അതിനു ശേഷം നീ എന്നെ കാണുന്നത് ഞാന്‍ എം.ബി.എ. ചെയ്യാന്‍ തുടങ്ങിയ ശേഷമാണ്.. പക്ഷേ അത്രയും കാലത്തിനിടയ്ക്ക്  ഞാന്‍ അനുഭവിച്ചു തീര്‍ത്ത വേദന എത്രത്തോളമായിരുന്നെന്ന് നീ എന്നല്ല ആരും അറിഞ്ഞിട്ടില്ല.. എന്റെ അടുത്ത ചില ഫ്രണ്ട്സിനും എന്റെ മുത്തിനും മാത്രമേ ഇന്നും എന്റെ ആ ജീവിതത്തെക്കുറിച്ച് അറിയൂ…”

“… മോനൂട്ടന്‍ പോയതിന്റെ വേദനയില്‍ നീറി കഴിഞ്ഞിരുന്ന എന്നെ നീകൂടി ചതിച്ചപ്പോള്‍ എന്റെ അവസ്ഥ എന്തായിരിക്കും എന്ന്‍ നീ ചിന്തിച്ചിട്ടുണ്ടോ…?? നിന്നെ മറക്കാന്‍ ശ്രമിച്ച് തോറ്റ് മാനസികനില തെറ്റിപ്പോകുമായിരുന്ന എന്നെ, ഒരമ്മകുഞ്ഞിനെ മാറോടടക്കി സംരക്ഷിക്കുന്നപോലെ സൂക്ഷിച്ചിരുന്നത് എന്റെ മുത്തായിരുന്നു…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

68 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. സ്നേഹിതൻ

    Pennan devan..

  3. Aadiye angeekarikkan kazhiyunnilla.orikkal njnum Oru devanayirunnu

  4. Gi enthayi dari yayo

  5. മാത്തുക്കുട്ടി

    ദേവൻ ഭായ്

    ഞാൻ കഥയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട് എന്നൊരു ധാരണയിലായിരുന്നു, ഇപ്പോൾ കമൻറ് ബോക്സ് എടുത്തു നോക്കിയപ്പോഴാണ് ഞാൻ ഒന്നും എഴുതിയിട്ടില്ല എന്ന് കണ്ടത്.

    താമസിച്ച്തിനുള്ള ക്ഷമാപണത്തോടെ കൂടി.
    കഥ വളരെ നന്നാവുന്നുണ്ട്, നമ്മുടെ ചുറ്റുമുള്ള പല പെണ്ണുങ്ങളും ആദി തന്നെയാണ്, (സ്ത്രീകളെ ചുറ്റിച്ച് അനുഭവം ഉള്ളവർക്ക് അത് പെട്ടെന്ന് മനസ്സിലാവും, അവർ നമ്മളുടെ തരികിടകൾ എൻജോയ് ചെയ്യുമെങ്കിലും ഉള്ളിൽ അവരെ വിശ്വസിക്കുന്നവരോട് ചെയ്യുന്ന വഞ്ചനയെ കുറിച്ച് ഓർത്ത് വേദനിക്കുകയും ചെയ്യുന്നത്)
    ഇതൊക്കെ അറിയാമെങ്കിലും ആദിയെ ഉൾകൊള്ളാൻ എനിക്കും പറ്റുന്നില്ല, ദേവൻ ഞങ്ങളുടെ ചിന്താഗതിയെ എങ്ങനെ മാറ്റിമറിക്കും എന്നുള്ള ആകാംക്ഷയിൽ കാത്തിരിക്കുന്നു.

  6. Empty…..Onnum angotti manasilavanilla…Aaara sheri..Aaara thetti??…kaalam thelikatte!
    Ethipolathanney katha munbotti povatte…Adutha bhaghathinu vendi kaathirikkuvahne?
    Athikkam vaykillahne pretheekshikunnu?? ദേവേട്ടാ…

  7. Katta waiting …..

    Super story

  8. നന്ദൂട്ടൻ

    ഒരിക്കൽ ചതിച്ചവളെ പിന്നെ അംഗീകരിക്കാൻ പ്രയാസമാണ്…
    മറന്നു സ്നേഹിക്കാൻ ശ്രമിച്ചാലും
    ഇടയ്ക്കിടെ തേട്ടി തേട്ടി വരും…?
    ആദിയെ ദേവന്റെ ജീവിതത്തിലേക്ക് കൂട്ടണ്ടിരിക്കുകയ ഭേദം… ☺️
    പിന്നെ നമ്മൾ. കണ്ടത് ദേവൻറെ കണ്ണിലൂടെ അല്ലെ .ആദിയുടെ കണ്ണിലൂടെ കണ്ടിരുന്നേൽ ചിലപ്പോൾ അദിയുടെ ഭാഗം ആവാം ശരി അല്ലെ ദേവേട്ട…?

    ഈ ഭാഗവും ഇഷ്ടായി ദേവേട്ട..???❤️

  9. MR കിങ് ലയർ

    ദേവേട്ടാ അടുത്ത പാർട്‌നായി ഞാൻ കാത്തിരിക്കുകയാണ് ഒരുപാട് പ്രതീക്ഷകളും ഉണ്ടാട്ടോ.ആദിയെ എനിക്ക് ഇഷ്ടം ആയി. പക്ഷെ ഒരിക്കൽ ചതിച്ച ആളെ പിന്നെ ഒരിക്കലും ഞാൻ വിശ്വസിക്കില്ല. ആദിയെ ദേവേട്ടന് അഗീകരിക്കാൻ കഴിയുകയാണെങ്കിൽ അത് ദേവേട്ടന്റെ വലിയ മനസ്സ്.എന്തായാലും അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം

    MR. കിങ് ലയർ

  10. ദേവന്റെ ഈ എഴുത്ത് ശൈലിയിൽ ഒരു കാട് കഥ ഏൽക്കും!
    വനം വന്യജീവി വകുപ്പ് എന്ത് എന്നതിലും വനം\വന്യജീവി എന്ത് അവ എന്തിന് എന്ന് വരച്ചു കാട്ടുന്ന ഒന്ന്!

    ഈ കഥ വായിച്ചില്ല! പക്ഷേ ഈ പേജിലെ ഈ വാട്ടർടാങ്ക്!
    ഇതു ഞങ്ങടെ നാട്ടിലെ വാട്ടർടാങ്ക് ആണ്..!
    ആ ദേവീക്ഷേത്രം ഇരിക്കുന്ന ആ കുന്നിലെ ആ ആറ് പില്ലറുകൾ ബീമുകളാൽ മൂന്ന് നില തിരിച്ച് മുകളിൽ വൃത്തത്തിലുള്ള ആ ക്രീം ചായം പൂശിയ ടാങ്ക്..?
    സ്ഥലപ്പേര് മാറ്റിയാ കണ്ടുപിടിക്കില്ലെന്ന് കരുതിയോ?

  11. Powlichu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: