Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 18 [Master] 438

Kambi Views 117712

“മതി പെണ്ണെ ഒരുങ്ങിയത്..ഒന്ന് വാ”
വരാന്തയിലെ കസേരയില്‍ പുറത്തേക്ക് പോകാന്‍ തയാറായി നിന്ന അസീസ്‌ അക്ഷമയോടെ ഉള്ളിലേക്ക് നോക്കി പറഞ്ഞു.
“ദാ എത്തി ഇക്കാ…”
ഉള്ളില്‍ നിന്നും മീനയുടെ ശബ്ദം. അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ ഇറങ്ങി വന്നു. അസീസ്‌ അവളെ ആദ്യം കാണുന്നത് പോലെ മിഴിച്ചു നോക്കിയിരുന്നു പോയി. തന്റെ ഭാര്യ ഇത്രയ്ക്ക് സുന്ദരിയാണ് എന്നവന്‍ ആദ്യമായി അറിയുന്നത് പോലെ. ഒരു കടും ചുവപ്പ് ചുരിദാര്‍ ധരിച്ചിരുന്ന മീന കണ്ണെഴുതി പൊട്ടു തൊട്ട് ഒരു നവവധുവിനെപ്പോലെ ഒരുങ്ങിയാണ് ഇറങ്ങി വന്നത്. അവളില്‍ നിന്നും പ്രകൃതിദത്തമായ പെണ്ണിന്റെ മദഗന്ധം അസീസിന്റെ മൂക്കിലടിച്ചു കയറി.
“എന്താ കണ്ടിട്ടില്ലാത്തത് പോലെ നോക്കുന്നത്?” അവന്റെ നോട്ടം കണ്ടു നാണിച്ച മീന വിരല്‍ കടിച്ചുകൊണ്ട് ചോദിച്ചു.
“കണ്ടിട്ടില്ല..അതല്ലേ നോക്കിയത്. എന്റെ മോളെ നീ ഇത്രയ്ക്ക് സുന്ദരി ആയിരുന്നോ? എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല..”
“ദേ..പതിയെ പറ. അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആളുകളുണ്ട്. ഇന്നലെ എന്തൊക്കെയാ ചെയ്തത്. എന്റെ ചുണ്ട് ദാ കടിച്ചു മുറിച്ചില്ലെ..’
അവള്‍ കീഴ്ചുണ്ട് മുറിഞ്ഞ ഭാഗം അവനെ കാണിച്ചുകൊണ്ട് പറഞ്ഞു. അസീസ്‌ ഭ്രാന്തമായ ആവേശത്തില്‍ അവളുടെ കൈയ്ക്ക് പിടിച്ച് ഉള്ളിലേക്ക് വലിച്ച് അവളുടെ മുഖം വലിച്ചടുപ്പിച്ച് ആ ചെഞ്ചുണ്ടുകള്‍ മൃദുവായി ചപ്പി. മീന അവനിലേക്ക് അലിഞ്ഞു ചേര്‍ന്നത്‌ പോലെ നിന്നുപോയി. കുറെ നേരം മതിമറന്നതുപോലെ അസീസ്‌ അവളുടെ അധരപുടങ്ങള്‍ പാനം ചെയ്തു.
“നമുക്ക് സിനിമയ്ക്ക് പോകണ്ടാടാ കുട്ടാ..” അസീസ്‌ ചിണുങ്ങി.
“ഹോ എന്തൊരു കൊതിയന്‍.. പോയിട്ട് വന്നാല്‍ രാത്രി മൊത്തം നമ്മുടെ മുന്‍പില്‍ ഇല്ലേ.” അവന്റെ കവിളില്‍ ചുംബിച്ചുകൊണ്ട് മീന മന്ത്രിച്ചു.
“എനിക്ക് നിന്നെ കണ്ടിട്ട് സഹിക്കാന്‍ വയ്യ മുത്തെ”
മീന അവനെ കെട്ടിപ്പുണര്‍ന്ന് ആ നെഞ്ചില്‍ മുഖം പൂഴ്ത്തി. അസീസ്‌ അവളുടെ തുടുത്ത മുഖം മേലേക്ക് പിടിച്ചുയര്‍ത്തിയപ്പോള്‍ ആ മിഴികള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നത് കണ്ടു. അവന്‍ ചുണ്ടുകള്‍ കൊണ്ട് അവളുടെ കണ്ണീര്‍ ഒപ്പിയെടുത്തു. ഇരുവരും കുറെ നേരം അങ്ങനെ തന്നെ നിന്നു.
“വാ..എന്റെ മുത്തിന്റെ ആഗ്രഹം സാധിച്ചിട്ടു മതി ബാക്കി എന്തും” അവസാനം അവന്‍ പറഞ്ഞു.
മീന കണ്ണുകള്‍ തുടച്ചുകൊണ്ട് അകന്നു മാറി. വീട് പൂട്ടിയ ശേഷം ഇരുവരും പുറത്തിറങ്ങി. അസീസിന്റെ പഴയ യമഹ ബൈക്ക് ഒരു മുരള്‍ച്ചയോടെ സ്റ്റാര്‍ട്ട്‌ ആയി. അത് അവരുടെ വീടിന്റെ മുന്‍പിലെ ഊടുവഴി പിന്നിട്ടു കുറേക്കൂടി വലിയ റോഡിലേക്ക് ഇറങ്ങി. അവരുടെ വീടിന്റെ പിന്നില്‍ പതുങ്ങി നിന്നിരുന്ന സേതു മൊബൈല്‍ എടുത്ത് ഏതോ നമ്പര്‍ ഡയല്‍ ചെയ്തു.
നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും അത്താഴം കഴിച്ച ശേഷമാണ് അസീസും മീനയും സിനിമയ്ക്ക് കയറിയത്. പടം തീര്‍ന്നപ്പോള്‍ സമയം രാത്രി പന്ത്രണ്ടു മണി ആയിരുന്നു. തിയറ്ററില്‍ വലിയ തിരക്കില്ലാതിരുന്നതിനാല്‍ രണ്ടുപേരും കാമുകീ കാമുകന്മാരെപ്പോലെ ആസ്വദിച്ചിരുന്നാണ് സിനിമ കണ്ടത്. പലതവണ അവര്‍ മിനിട്ടുകള്‍ നീണ്ട ചുംബനത്തില്‍ ഏര്‍പ്പെട്ടു. എങ്ങനെയും സിനിമ തീര്‍ന്നു വീട്ടില്‍ എത്തിയാല്‍ മതിയെന്ന ചിന്തയിലായിരുന്നു അസീസ്‌. അത്രയ്ക്ക് മീന അവനെ ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു.
സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ അസീസ്‌ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി. മീന അവന്റെ പിന്നില്‍ കയറി അവനെ കെട്ടിപ്പിടിച്ച് ചേര്‍ന്നിരുന്നു. ബൈക്ക് ഒരു ഇരമ്പലോടെ നിരത്തിലേക്ക് ഇറങ്ങി. അവരുടെ ബൈക്ക് പോയിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം മാറി മറ്റൊരു ബൈക്കില്‍ നിന്നിരുന്നവന്‍ മൊബൈല്‍ എടുത്ത് ആരുടെയോ നമ്പര്‍ ഡയല്‍ ചെയ്തു.

The Author

Master

Stories by Master

29 Comments

Add a Comment
  1. ഒരു മാതിരി ഇടപാട് ആയിപോയി നെക്സ്റ്റ് part ഇനി കാണുമോ

  2. പൊക്കാൻ

    മാസ്റ്റർ ഒന്ന് വേഗം എഴുതു ഓരോ ദിവസവും രാവിലെ ഉണർന്ന ഉടനെ kambikuttan.net ചെക്ക് ചെയ്യാധേ ഒന്നിനും മൂഡില്ല

  3. അങ്ങനെ അതും തീർന്നു.

  4. മൃഗം ഇല്ലാത്ത രണ്ടാമത്തെ വ്യാഴാഴ്ചയും കടന്നു മാസ്റ്റർ എവിടെയാണ് താങ്കൾ എന്തുപറ്റി പ്ലീസ് റിപ്ലൈ

    1. Master thirakkanu 3 weeks kazhinju varum ennu ariyichirunnu

      1. ഡോക്ടർ മാസ്റ്റർ പോയിട്ട് മൂന്നാഴ്ച കഴിഞ്ഞല്ലോ നാലാമത്തെ ആഴ്ച തുടക്കമായി ഈയാഴ്ച എങ്കിലും കാണുമോ?

        1. varum..

  5. Entha next part varathathu???

  6. വെറുതെ മോഹിച്ചു കാത്തിരുന്ന ഒരു വ്യാഴാഴ്ച….
    അതും മിസ്സായി….
    ന്നാലും….
    സഹിച്ചു കാത്തിരിക്കുന്നു…..

  7. മാസ്റ്റർ പെട്ടെന്ന് വരൂ

  8. പത്തൊമ്പതാമത്തെ പാർട്ട്‌ കിട്ടിയില്ലല്ലോ..

  9. ആദ്യം ദേവരാഗം ഇല്ലാതായി പിന്നെ ഒരാശ്വാസം ഉണ്ടായിരുന്നതു മൃഗം ആയിരുന്നു ഇപ്പൊ അതും പോയി, 100 ചവറുകൾക്ക്‌ ശേഷം ഒരു നല്ല കഥ എന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ

  10. 19 plzzz

  11. Master G pls post the next version with lot of pages . Its a heavy waiting.

  12. മൃഗം വന്നില്ല……

    1. 19 part vannilla

      1. kurachu delay varum.. master thirakkilaa..

        1. Kkk nammal wait cheytholam

        2. Dr devaragam pinne adimayude udamakal enthayi ? Enthe ivar ingane vayanakkare kabalippikkunnath?

        3. Dr nithin babuvinte ettathiyamma ennthinte 3rd part undo

          1st and 2nd part kidilan aayirunnu athinte baakki ithvare vannilla

          Pls replay

        4. Dr pls replay me

      2. ഇത് മുന്നേ ഉള്ള നോവൽ ആല്ലെ മാസ്റ്ററെ
        പട്ടിക്കല്ലെ ഇപ്പൊ google തപ്പി നോക്കി ഇവിടെയും കിട്ടാനില്ല പ്ലീസ് ഓണ് വേഗം ഇറക്ക്

  13. ആ പാവാങ്ങൾ നഷ്ടപെട്ടുപോയ തങ്ങളുടെ ജീവിതം ശെരിരിക്കൊന്ന് ആസ്വദിച്ചു ജീവിക്കാൻ തുടങ്ങിയതായിരുന്നു.
    കൊന്നു കളഞ്ഞില്ലെ ദുഷ്ടാ അവരെ !

  14. എന്തോ മനസ്സിന് ഒരു വിങ്ങൽ പ്രണയരംഗങ്ങൾ എത്ര മനോഹരമായിട്ടാണ് ആണ് മാസ്റ്റർ നിങ്ങൾ എഴുതുന്നത് ഈ ഭാഗവും ഒരുപാട് ഇഷ്ടമായി
    സസ്നേഹം the tiger ?

    1. I am a big flop in love scenes bro.. thanks a lot for your kind appreciation.. അടിപിടി എഴുതാന്‍ എളുപ്പമാണ്..പ്രണയം അങ്ങനെയല്ലല്ലോ.. നന്ദ്രി

      1. Master mrigam next part vegham iduo…i’m waiting for it…

  15. First അടിച്ചേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: