Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 20 [Master] 522

Kambi Views 135503

“സാറിന്റെ വണ്ടി നിന്നപ്പോള്‍ ഇവന്മാര്‍ വെട്ടി തിരിഞ്ഞു വരുന്നത് കണ്ടു ഞാന്‍ ദാ ഈ കമ്പിവടി വച്ച് ഒരേറു കൊടുത്തു…ഇവളുടെ ഐഡിയ ആണ്….”
ഡോണയുടെ കൈയില്‍ നിന്നും കമ്പിവടി വാങ്ങി പഴയ സ്ഥലത്ത് വച്ചുകൊണ്ട് വാസു പറഞ്ഞു.
“ഓഹോ..അപ്പോള്‍ ഞാനാവശ്യപ്പെടാതെ നീ എന്നെ സഹായിച്ചിരിക്കുന്നു..അല്ലെ? എന്താടി നിന്റെ ഉന്നം?”
പെട്ടെന്ന് ഒരു പോലീസ് പട്രോളിഗ് വണ്ടി അവിടെത്തി നിന്നു. അതില്‍ നിന്നും പോലീസുകാര്‍ ഇറങ്ങി പൌലോസിനെ സല്യൂട്ട് ചെയ്തു.
“ഇവര്‍ മൂവരെയും എ സി പി ഓഫീസിലേക്ക് കൊണ്ടുപോകൂ..ഞാനുടന്‍ എത്തും..ഈ വണ്ടിയും കസ്റ്റഡിയില്‍ എടുക്ക്.” പൌലോസ് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
“സര്‍..” അവരിലൊരാള്‍ പറഞ്ഞു. പിന്നെ സ്ത്രീകള്‍ക്ക് നേരെ തിരിഞ്ഞു.
“കേറിനെടീ” അയാള്‍ സ്ത്രീകളെ നോക്കി ഗര്‍ജ്ജിച്ചു. അവര്‍ ഗത്യന്തരമില്ലാതെ പോലീസ് വണ്ടിയില്‍ കയറി. അത് അവരെയും കൊണ്ട് പോയപ്പോള്‍ പൌലോസ് ചെന്നു വണ്ടിയിലേക്ക് കയറി. ഡോണ വേഗം അയാളുടെ അരികിലേക്ക് ഓടിച്ചെന്നു.
“സര്‍..ഞങ്ങള്‍ ഇത്രയും റിസ്ക്‌ എടുത്ത് സാറിനെ സഹായിച്ചിട്ട് ഒരു താങ്ക്സ് എങ്കിലും പറയരുതോ” അവള്‍ വണ്ടിയില്‍ കൈവച്ചുകൊണ്ട് ചോദിച്ചു.
“കൈ എടുക്കടി” പൌലോസ് മുരണ്ടു.
ഡോണ ചമ്മലോടെ കൈ മാറ്റി.
“നിന്നോട് ഞാന്‍ പറഞ്ഞതാണ് എന്റെ വഴിയില്‍ വരരുത് എന്ന്..പക്ഷെ നീ അനുസരിക്കില്ല അല്ലെ?”
“അയ്യോ സര്‍ ഇത് ഇവഞ്ച്വലി ഞങ്ങള്‍ കണ്ടപ്പോള്‍ ഏതൊരു പൌരന്റെയും കടമ എന്നതുപോലെ ഒരു അത്യാവശ്യ ഘട്ടത്തില്‍ പോലീസിനെ സഹായിച്ചു എന്നെ ഉള്ളു..” അവള്‍ പറഞ്ഞു.
“ഹും നല്ല ഡയലോഗ്..പക്ഷെ നിന്റെയൊക്കെ സഹായത്തിന് വേറെ ലക്ഷ്യങ്ങള്‍ കാണും… എന്തായാലും താങ്ക്സ്..ആന്‍ഡ്‌ ഗെറ്റ് ലോസ്റ്റ്‌” അയാള്‍ അതിവേഗം വണ്ടി മുന്‍പോട്ട് എടുത്തുകൊണ്ട് പറഞ്ഞു. ഡോണ വാ പിളര്‍ന്നു നിന്നുപോയി.
“ഹഹഹഹ..ഹാഹ്ഹ്ഹ്ഹ്ഹ…ഊഹ്ഹാഹ്ഹ”
വാസു ഡോണയുടെ നില്‍പ്പ് കണ്ടു തലയറഞ്ഞു ചിരിച്ചു. ഡോണ തലയ്ക്ക് കൈയും കൊടുത്ത് റോഡ്ന്റെ സൈഡില്‍ കുത്തിയിരുന്നു. അതുകൂടെ കണ്ടതോടെ വാസുവിന്റെ ചിരി കൂടി. അത് അവളെ കൂടുതല്‍ പ്രകോപിപ്പിച്ചു.
“വായടയ്ക്കാടാ പോത്തെ” അവള്‍ അവനെ നോക്കി പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു.
“യ്യോ എനിക്ക് വയ്യായേ..ഞാനിന്നു ചിരിച്ചു ചിരിച്ചു ചാകും..എന്റമ്മോ ഇങ്ങനേം പറ്റുമോ അബദ്ധങ്ങള്‍..അപ്പഴേ ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്…” അവന്‍ ചിരി തുടര്‍ന്നുകൊണ്ട് പറഞ്ഞു. ഡോണ ആലോചനയോടെ റോഡില്‍ അങ്ങനെ തന്നെ ഇരിക്കുകയായിരുന്നു.
“ഒരു തുണി കൂടി മുന്‍പില്‍ വിരിക്കടി..വല്ല ചില്ലറയും തടയും” അവളെ ഇളക്കാനായി അവന്‍ പറഞ്ഞു.
“പോടാ പോത്തെ..വൃത്തികെട്ടവന്‍..”
ഡോണ അങ്ങനെതന്നെ ഇരുന്നുകൊണ്ട് പറഞ്ഞു. കുറേനേരം അതെ ഇരുപ്പ് ഇരുന്ന ശേഷം എന്തോ ആലോചിച്ച് ഉറപ്പിച്ചതുപോലെ അവള്‍ എഴുന്നേറ്റ് ബൈക്കിനരുകിലേക്ക് നടന്നു. വാസു അപ്പോഴും ചിരി നിര്‍ത്താന്‍ പെടാപ്പാടു പെടുകയായിരുന്നു.

The Author

Master

Stories by Master

17 Comments

Add a Comment
  1. ഇനി കാത്തിരുന്നിട്ടു കാര്യമില്ല. അപ്പൊ ശരി. ഇവിടെ നിന്ന് വിട വാങ്ങുന്നു. ഇത് വായിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ നിന്നിരുന്നത്. Farewell

    1. തിരക്കിലായി പോകുന്നതാണ്. ഡോക്ടര്‍ക്ക് അയച്ചുകൊണ്ടുത്തിട്ടുണ്ട്.. ഇന്ന് ഇടുമായിരിക്കും..

  2. Master innu Friday aayi
    Part 21 kaanunnillallo!!!!!!

  3. Cinema akanam pillacha

  4. ഇതൊക്കെ ശരിക്കും സിനിമ ആക്കണം. സൂപ്പർ ആകും.

  5. ഒക്കെയും കണ്മുന്നിൽ കണ്ടു…
    വായിച്ചു തുടങ്ങിയപ്പോഴേയ്ക്കും തീർന്നു പോയി…
    അടുത്ത ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു…

    1. Waiting for another thrilling

  6. ഇതിന്റെ ബാക്കി ഇപ്പൊ തുടരും

  7. Master പേജ് കൂട്ടുന്ന കാര്യം?

  8. മാസ്റ്റർ , ഇനിയിപ്പോ എന്താ പരിപാടി നമ്മുടെ വാസുവും പൗലോസും കൂടെ ശുദ്ധികലശം നടത്താൻ ഇറങ്ങുകയാണോ? പിന്നെ 13 പേജ് വായിച്ചിട്ട് മതിയായില്ല പേജ് കുറച്ചുകൂടെ കൂട്ടാമോ ഒരു റിക്വസ്റ്റ് ആണ് തല്ലരുത്
    സസ്നേഹം the tiger ?

    1. പേജ് കൂട്ടാന്‍ ശ്രമിക്കാം ബ്രോ.

  9. Oru time ithu evide postiYsthu allee .. master ..

    Enna pishukkathe valiYa part etoode

    Please master

    1. Hi benzy, for quite sometime, I was not able to even see the comments. Now everything seems ok. Yes, but as you can see, the chapters are longer than before. I think for a week the current proportion is perfect; still, I will try to add more from next time

  10. മാസ്റ്റർ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്….

    1. അത് നമുക്കെല്ലാം ഈ ചേസിങ്ങും വണ്ടി ഓടിക്കക്കവും ഒക്കെ വലിയ ഹരമായാത് കൊണ്ടാണ് പൊന്നപ്പോ.. എന്തരായാലും നന്ദികള്…

  11. മാസ്റ്റർ ആ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: