Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 20 [Master] 522

Kambi Views 134996

“ഇടയ്ക്ക് എന്റെ പേരും കൂടി ഒന്ന് കേറ്റി വിട്ടേക്കണേ”
“അതിനു നീ വേറെ ചിലവ് ചെയ്യേണ്ടി വരും..ചുളുവില്‍ പേരെടുക്കാന്‍ നടക്കുന്ന ഒരു എസിപി..”
“അത് ശരി..നീ ഇനിയിങ്ങു വാ വാര്‍ത്ത വേണമെന്നും പറഞ്ഞ്..അപ്പൊ കാണിച്ചുതരാം ഞാന്‍”
ഡോണ ചിരിച്ചു; ഇന്ദുലേഖയും. അല്‍പനേരം കൂടി സംസാരിച്ചിരുന്ന ശേഷം അവള്‍ യാത്ര പറഞ്ഞിറങ്ങി.
“സര്‍” ഒരു പോലീസുകാരന്‍ ഉള്ളിലെത്തി പൌലോസിനെ സല്യൂട്ട് ചെയ്തു.
“അവനെ കിട്ടിയോ?”
“ഇല്ല സാറേ. അവന്‍ മുങ്ങിയിരിക്കുകയാണ്. എപ്പോള്‍ വന്നാലും ഇവിടെത്തിക്കോണം എന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. പിന്നെ അവന്റെ ചില സ്ഥിരം താവളങ്ങളുടെ ലിസ്റ്റ് ഞങ്ങള്‍ തിരക്കി അറിഞ്ഞിട്ടുണ്ട് സര്‍. ദാ..” അയാള്‍ ഒരു വെള്ളക്കടലാസില്‍ എഴുതിയ ചില വിവരങ്ങള്‍ പൌലോസിനു നല്‍കി.
അയാള്‍ അതിലേക്ക് അല്‍പ്പനേരം നോക്കിയിരുന്നു.
“പകല്‍ ഇവന്‍ ഇവിടെയെങ്ങും കാണാന്‍ ചാന്‍സില്ല. നമുക്ക് രാത്രി ഒന്ന് കറങ്ങണം. യൂണിഫോമില്‍ വേണ്ട; മഫ്തിയില്‍ മതി”
“ശരി സര്‍”
പൌലോസ് ലിസ്റ്റുമായി കസേരയിലേക്ക് ചാരി.
പുറത്ത് ഒരു ബഹളം കേട്ട് എസിപി ഇന്ദുലേഖ ഇന്റര്‍കോം എടുത്തു. ആരോ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നു.
“എന്താണവിടെ?” ഇന്ദുലേഖ ഫോണിലൂടെ ചോദിച്ചു.
“മാഡം കുറെ പത്രക്കാരാണ്‌. അവര് എബിയെ മര്‍ദ്ദിച്ചതിലുള്ള പ്രതിഷേധം നടത്തുകയാണ്. മീഡിയ യൂണിയന്‍ നേതാക്കള്‍ ഒക്കെയുണ്ട്”
“പ്രശ്നം ഉണ്ടാക്കാതെ പിരിഞ്ഞു പോകാന്‍ പറഞ്ഞില്ലേ?”
“പറഞ്ഞു മാഡം. പക്ഷെ അവര്‍ ആളെ കൂട്ടിക്കൊണ്ടിരിക്കുകയാണ്. എസ് ഐ പൌലോസിനെ സസ്പെന്‍ഡ് ചെയ്യണം എന്നാണവരുടെ ഡിമാന്റ്”
“ഒക്കെ..നേതാക്കളില്‍ ഒന്നോ രണ്ടോ പേരെ ഇങ്ങോട്ട് പറഞ്ഞുവിട്” അവര്‍ ഫോണ്‍ വച്ചു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ രണ്ട് നേതാക്കള്‍ ഉള്ളിലെത്തി കൈകള്‍ കൂപ്പി.
“ഇരിക്ക്” ഇന്ദുലേഖ പറഞ്ഞു.
“ഇരിക്കാന്‍ വന്നതല്ല മാഡം. ഞങ്ങള്‍ക്ക് നീതി കിട്ടണം. അകാരണമായി ഞങ്ങളില്‍ ഒരാളെ മര്‍ദ്ദിച്ച എസ് ഐ പൌലോസിനെ സസ്പെന്‍ഡ് ചെയ്യണം” അവര്‍ ആവശ്യപ്പെട്ടു.
ഇന്ദുലേഖ ഉള്ളില്‍ ചിരിച്ചു. നടന്നത് പോലെ തന്നെ എന്നവര്‍ മനസ്സില്‍ പറഞ്ഞു.
“അയാളെ പൌലോസ് മര്‍ദ്ദിക്കുന്നത് നിങ്ങള്‍ ആരെങ്കിലും കണ്ടോ?” ഇന്ദുലേഖ ചോദിച്ചു.
“ഞങ്ങള് കണ്ടില്ല. പക്ഷെ അയാളെ ഞങ്ങള്‍ എന്തിന് അവിശ്വസിക്കണം?”
“നോക്ക്..സംഭവത്തിന് ഞാന്‍ ദൃക്സാക്ഷി ആണ്. എബി അകാരണമായി പൌലോസിനോട്‌ വളരെ മോശമായ ഭാഷയില്‍ സംസാരിച്ചപ്പോള്‍ പൌലോസ് അയാളെ ഇറക്കിവിട്ടു. അത്രയേ നടന്നിട്ടുള്ളൂ”
“നോ. നിങ്ങള്‍ മീഡിയയ്ക്ക് ന്യൂസ് നല്‍കാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം അയാളെ മര്‍ദ്ദിച്ച് ഇറക്കി വിട്ടതാണ്. കാരണം എബി ഒരു വാര്‍ത്തയ്ക്ക് പിന്നാലെ കൂടിയാല്‍ അയാള്‍ അത് എങ്ങനെയും സാധിക്കുന്ന സ്വഭാവക്കാരനാണ് എന്ന് നിങ്ങള്‍ക്കറിയാം”
“മണ്ടത്തരം പറയല്ലേ ബ്രദര്‍. ഞങ്ങള്‍ക്കിവിടെ ഒളിക്കാന്‍ ഒന്നുമില്ല. എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡോണയും ഇവിടെ വന്നിരുന്നു. അവരുടെ ചാനലില്‍ ഈ വാര്‍ത്ത ഇന്ന് വരികയും ചെയ്യും. സൊ വാട്ട് ഈസ് യുവര്‍ പോയിന്റ്? നിങ്ങള്‍ വെറുതെ ടൈം വേസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകണം”
അവര്‍ പരസ്പരം നോക്കി.

The Author

Master

Stories by Master

17 Comments

Add a Comment
  1. ഇനി കാത്തിരുന്നിട്ടു കാര്യമില്ല. അപ്പൊ ശരി. ഇവിടെ നിന്ന് വിട വാങ്ങുന്നു. ഇത് വായിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ നിന്നിരുന്നത്. Farewell

    1. തിരക്കിലായി പോകുന്നതാണ്. ഡോക്ടര്‍ക്ക് അയച്ചുകൊണ്ടുത്തിട്ടുണ്ട്.. ഇന്ന് ഇടുമായിരിക്കും..

  2. Master innu Friday aayi
    Part 21 kaanunnillallo!!!!!!

  3. Cinema akanam pillacha

  4. ഇതൊക്കെ ശരിക്കും സിനിമ ആക്കണം. സൂപ്പർ ആകും.

  5. ഒക്കെയും കണ്മുന്നിൽ കണ്ടു…
    വായിച്ചു തുടങ്ങിയപ്പോഴേയ്ക്കും തീർന്നു പോയി…
    അടുത്ത ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു…

    1. Waiting for another thrilling

  6. ഇതിന്റെ ബാക്കി ഇപ്പൊ തുടരും

  7. Master പേജ് കൂട്ടുന്ന കാര്യം?

  8. മാസ്റ്റർ , ഇനിയിപ്പോ എന്താ പരിപാടി നമ്മുടെ വാസുവും പൗലോസും കൂടെ ശുദ്ധികലശം നടത്താൻ ഇറങ്ങുകയാണോ? പിന്നെ 13 പേജ് വായിച്ചിട്ട് മതിയായില്ല പേജ് കുറച്ചുകൂടെ കൂട്ടാമോ ഒരു റിക്വസ്റ്റ് ആണ് തല്ലരുത്
    സസ്നേഹം the tiger ?

    1. പേജ് കൂട്ടാന്‍ ശ്രമിക്കാം ബ്രോ.

  9. Oru time ithu evide postiYsthu allee .. master ..

    Enna pishukkathe valiYa part etoode

    Please master

    1. Hi benzy, for quite sometime, I was not able to even see the comments. Now everything seems ok. Yes, but as you can see, the chapters are longer than before. I think for a week the current proportion is perfect; still, I will try to add more from next time

  10. മാസ്റ്റർ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്….

    1. അത് നമുക്കെല്ലാം ഈ ചേസിങ്ങും വണ്ടി ഓടിക്കക്കവും ഒക്കെ വലിയ ഹരമായാത് കൊണ്ടാണ് പൊന്നപ്പോ.. എന്തരായാലും നന്ദികള്…

  11. മാസ്റ്റർ ആ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: