Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 24 [Master] 642

Kambi Views 193820

വലതുകൈ കൊണ്ട് ഒരു പുല്ലും ചെയ്യാന്‍ പറ്റത്തില്ല..കാരണം ഇവനുണ്ടെങ്കിലെ ബാക്കി വെരലുകള്‍ക്ക് പണി ചെയ്യാന്‍ ഒക്കൂ. അപ്പൊ കരണ്ടി, ഞാന്‍ മൂന്നു വരെ എണ്ണും. അതിനകം നീ പേര് പറഞ്ഞാല്‍, ഈ തള്ളവിരല്‍ നിനക്കും പറഞ്ഞില്ലെങ്കില്‍ എനിക്കും ഇരിക്കും. എന്നിട്ടും നീ പറഞ്ഞില്ലെങ്കില്‍ അത് കഴിഞ്ഞിട്ട് അടുത്ത പണി തുടങ്ങും….നീ പറയുന്നത് വരെ അത്തരം കലാപരിപാടികള്‍ തുടരും..പറയിപ്പിച്ചിട്ടേ അക്ബറു പോകൂ…അപ്പം ഞാന്‍ എണ്ണാന്‍ പോവ്വാ..” അക്ബര്‍ വികൃതമായ ഒരു ചിരിയോടെ അവനെ നോക്കി.
“അയ്യോ സാറേ എനിക്കറിയത്തില്ല..ഞാന്‍ സത്യമാ പറഞ്ഞെ..”
“ഒന്ന്..”
“സാറെ..എന്നെ ഒന്നും ചെയ്യല്ല്..എന്റെ കൈ വിട് സാറേ…”
“രണ്ട്..”
“എടൊ വിവരക്കെടെ അറിയാമെങ്കില്‍ പറയടോ..അവന്‍ പറഞ്ഞാ പറഞ്ഞതാ..” വെളിയില്‍ നിന്നിരുന്ന ഒരു പോലീസുകാരന്‍ കരണ്ടിയോടു വിളിച്ചു പറഞ്ഞു.
“അയ്യോ സാറെ ചെയ്യല്ലേ..”
“മൂന്ന്‍..”
മൂന്ന് എന്ന് അക്ബര്‍ എണ്ണിയതും കരണ്ടിയുടെ ഉച്ചത്തിലുള്ള നിലവിളിയും എല്ലൊടിയുന്ന ശബ്ദവും ഒരേ സമയത്ത് അവിടെ മുഴങ്ങി. കരണ്ടി അതിവേദനയില്‍ അലറി വിളിച്ചുപോയി.
“അയ്യോ എന്നെ കൊല്ലല്ലേ..ഞാന്‍ പറയാമെ….എന്നെ അര്‍ജ്ജുനന്‍ സാറാണെ അയച്ചത്..എന്റെ വെരല് പോയെ.ഹയ്യോ..അമ്മോ..”
“വായടയ്ക്കാടാ നായെ..നിന്റെ കൈയും ഞാന്‍ ഒടിക്കും കിടന്നു കാറിയാല്‍… ഏത് അര്‍ജുനന്‍?” അക്ബര്‍ അവന്റെ ഒടിഞ്ഞ വിരലില്‍ നിന്നും വിട്ടുകൊണ്ട് ചോദിച്ചു.
“ഗൌരീകാന്ത് സാറിന്റെ മോന്‍..അറേബ്യന്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനീടെ ഒരു ഒടമസ്ഥന്‍..” കരണ്ടി ഭയന്ന് സത്യം തുറന്ന് പറഞ്ഞു.
“സത്യമാണോടാ?”
“ആണ് സാറേ…എന്റമ്മയാണെ സത്യമാണെ…അര്‍ജ്ജുനന്‍ സാറാ എന്നെ ഈ പണി ഏല്‍പ്പിച്ചത്”
“നിനക്കിത് വിരല്‍ പോകുന്നതിനു മുന്‍പേ പറയാമായിരുന്നു..പക്ഷെ എന്ത് ചെയ്യാനാ..വിധി ഇരന്നു വാങ്ങാനാ നിന്റെയൊക്കെ യോഗം..” അക്ബര്‍ എഴുന്നേറ്റു ലോക്കപ്പ് തുറന്ന് പുറത്തിറങ്ങി.
“സാറെ ഞാനിത് പറഞ്ഞെന്ന് അവരോടു പറയല്ലേ..എന്നെ അവര് കൊന്നുകളയും” വേദന സഹിക്കാനാകാതെ കൈകുടഞ്ഞുകൊണ്ട് കരണ്ടി വിളിച്ചു പറഞ്ഞു.
“അതൊക്കെ നീ പൌലോസ് സാറിനോട് പറഞ്ഞാ മതി..” അക്ബര്‍ അവനെ നോക്കി പറഞ്ഞ ശേഷം പോലീസുകാരുടെ നേരെ തിരിഞ്ഞു “എടൊ ഇവന്റെ മൊഴി രേഖപ്പെടുത്തിക്കോ. സാറ് വരുമ്പം പറഞ്ഞേക്ക് ഞാന്‍ പോയെന്ന്. ആ കാലന്മാര് മൊത്തോം തീര്‍ത്തോ എന്തോ..”
———
പൌലോസ് ഇന്ദുലേഖയുടെ മുറിയിലേക്ക് കയറി സല്യൂട്ട് നല്‍കി.
“ഇരിക്ക് പൌലോസ്..”
“മാഡം.. കരണ്ടി അര്‍ജ്ജുന്‍ ആണ് തന്നെ അയച്ചത് എന്ന് മൊഴി നല്‍കി..” പൌലോസ് ഇരിക്കുന്നതിനിടെ സന്തോഷത്തോടെ പറഞ്ഞു.
“റിയലി? ഇത്ര വേഗം അവനെങ്ങനെ സമ്മതിച്ചു?” ഇന്ദുലേഖ അത്ഭുതത്തോടെ ചോദിച്ചു.

The Author

Master

Stories by Master

27 Comments

Add a Comment
  1. Evdie poyi mastery?

  2. Delay Aayathum cherth Oru 25 parts enkilum uzhuthane mastree

  3. അടുത്ത പാർട്ട് എവിടെ

  4. എന്താണ് മൃഗത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കിത്ര താമസം..
    Pls update 25 മുതല്‍

  5. Master maranno innu Friday ayi

  6. Ellaa …thrsday..idumnnu paranjitt

  7. Master Part 25?

    1. Part 25 evde…?

  8. Nannaayittund. Adutha bhagathinaayi kaathirikkunnu

  9. ❤️❤️❤️❤️

  10. ഈ ദിവ്യ വെടിയെ ഒരു പാഠം പഠിപ്പിക്കണം

  11. @മാസ്റ്റർ, താങ്കളുടെ തൂലിയിലെ കൊല മാസ്സ് നായകൻ വാസുവിന്റെ മരണ മാസ്സ് ആരാധകൻ ആണ് ഞാൻ. വാസു,കരുത്തൻ ശരീരത്തിൽ നന്മയുള്ള മനസ്സിന്റെ ഉടമ.ഏറെ ഇഷ്ടമാണ് എനിക്ക് വാസുവിനെ ,ഓരോ പാർട്ടും ഓരോ ദൃശ്യാവിഷ്കാരം പോലെ എന്നും നിറഞ്ഞു നിൽക്കുന്നു.
    തുടക്കം മുതൽ മൃഗമെന്ന നോവലിന്റെ ആരാധകൻ ആണ് ഞാൻ,മക്കളില്ലാത്ത രുക്മിണിക്ക് വാസുവിനെ കിട്ടിയത് മുതൽ ഈ അവസാന പാർട്ടിലെ ഓരോ സീനും വരെ മനസ്സിൽ ഉണ്ട്‌.
    എൽത്തിനുമുപരി വാസുവിനെ എനിക്ക് തന്നെ മാസ്റ്റർ എന്ന താങ്കൾക്ക് നന്ദി…

  12. ടോമിയുടെ മമ്മി കത്രീന എവിടെയാ.. അതിന്റെ അടുത്ത പാർട്ട് ഞാൻ എഴുതേണ്ടി വരും

  13. സൂപ്പർ

  14. എത്ര ദിവസത്തെ ഗ്യാപു വിട്ടാണ് ഓരോ part ഇറങ്ങുന്നത്?

    1. Master can you give me a reply?

      1. Every thursday

  15. മാസ്റ്ററെ വാസു കട്ട കലിപ്പിൽ ആണല്ലോ….വാസു നേ ഒരു മകനായി കാണാൻ ശങ്കരന് ഇപ്പോളും പറ്റുന്നില്ലല്ലോ..
    ഷാജോയെകൊണ്ടു സത്യം പ

    1. പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ

      സ്നേഹപൂർവ്വം
      അനു(ഉണ്ണി)

    2. മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?

  16. പതിവുപോലെ ഒന്നും പറയാനില്ല മാസ്റ്റർ നിങ്ങളൊരു സംഭവം തന്നെയാണ്

  17. ഞാൻ ഫസ്റ്റ് ..

    ഒരു രക്ഷയും ഇല്ലാലോ മാസ്റ്ററെ .. വാസുവിന്റെ വെല്ലുവിളി സ്നേഹത്തിന്റെ ആണോ അതോ വാശിപ്പുറത്തുള്ളതാണോ ? ദിവ്യ അവൾക്ക് ശരിക്കും എന്താ പറ്റിയത് ഇങ്ങനെ മാറാൻ .. ഓരോ ഭാഗവും കിട്ടാൻ കാത്തിരിക്കുന്നു .. എല്ലാം കഴിയുമ്പോ pdf ആയി ഇടാമോ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: