Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 25 [Master] 601

Kambi Views 189042

ഷാജി മടിച്ചുമടിച്ച് അവന്റെ ഒപ്പം ആ പൊളിഞ്ഞ കെട്ടിടത്തിന്റെ ഉള്ളിലേക്ക് ചെന്നു. അവിടെ ഡോണയും അവളുടെ കൂടെ പൌലൊസിനെയും കണ്ടു ഷാജി ഞെട്ടി.
“കമോണ്‍ ഷാജി..റിലാക്സ്..നീ പേടിക്കണ്ട..വാസു പറഞ്ഞത് മൊത്തം നിനക്ക് വിശ്വസിക്കാം. നീ ധൈര്യമായി സംസാരിച്ചോ….” പൌലോസ് അവന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു.
“സാര്‍..എന്റെ മോള്‍”
“നിന്റെ മോള്‍ സുരക്ഷിതിയാണ്. അവളെ എത്രയും വേഗം കാണണം എന്നുണ്ടെങ്കില്‍ നീ സഹകരിക്കുക. ഈ കേസില്‍ പോലീസ് വീണ്ടും ഇടപെട്ടിട്ടുണ്ട്…രഹസ്യമായി..അതുകൊണ്ട് നീ പേടിക്കാതെ പറഞ്ഞോ..പക്ഷെ ഈ കൂടിക്കാഴ്ച നീ ആരോടെങ്കിലും പറഞ്ഞു എന്ന് ഞാനറിഞ്ഞാല്‍..അടുത്ത ദിവസം ഈ വീഡിയോയുടെ ഒരു കോപ്പി ഡെവിള്‍സിന് ഞാന്‍ തന്നെ എത്തിച്ചു നല്‍കും..ഓര്‍മ്മ വേണം. ഇത് നീയും ഞങ്ങള്‍ മൂവരും മാത്രം അറിയുന്ന രഹസ്യമായിരിക്കണം..”
ഷാജി അല്‍പനേരം ആലോചിച്ചു. പിന്നെ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ തലയാട്ടിക്കൊണ്ട് മൂവരെയും നോക്കി. ഡോണ ക്യാമറ സെറ്റ് ചെയ്തു.
“പെര്‍ഫെക്റ്റ്. ഇത് വളരെ ശക്തമായ, ഒരു കോടതിക്കും തിരസ്കരിക്കനാകാത്ത ഒരു തെളിവാണ്. പക്ഷെ ഇതുണ്ടാക്കാന്‍ വാസു തിരഞ്ഞെടുത്ത മാര്‍ഗ്ഗം അല്‍പ്പം കടുത്തുപോയി”
ഇന്ദുലേഖയുടെ വീട്ടില്‍ ഷാജിയുടെ കുമ്പസാരം രേഖപ്പെടുത്തിയ വീഡിയോ കണ്ടശേഷം ഇന്ദുലേഖ മൂവരെയും നോക്കി സംസാരിക്കുകയായിരുന്നു. മുകളിലെ മുറിയില്‍ ആ സന്ധ്യാസമയത്ത് അവള്‍ക്കൊപ്പം ഡോണയും പൌലോസും വാസുവും ആണ് ഉണ്ടായിരുന്നത്.
“വേറെ എന്ത് വഴിയാടീ അവനെക്കൊണ്ട്‌ പറയിക്കാന്‍ ഉള്ളത്? ഇതല്ലാതെ വേറെ ഒരു മാര്‍ഗ്ഗത്തിലും ഷാജി സത്യം പറയില്ലായിരുന്നു എന്നുള്ളത് ഉറപ്പല്ലേ?” ഡോണ ചോദിച്ചു.
“ഇവനൊരു തനി രാവണന്‍ ആണ്. ഇത്തരമൊരു ഐഡിയ എനിക്ക് പോലും തോന്നിയില്ല” പൌലോസ് ഇന്ദുവിനെയും പിന്നെ വാസുവിനെയും നോക്കിയാണ് അത് പറഞ്ഞത്. ഡോണ പുഞ്ചിരിയോടെ ഇന്ദുവിനെ നോക്കി.
“അതെ മാഡം..അവനെ ഇടിച്ചാലും കൊന്നാല്‍പോലും ഡെവിള്‍സിനെതിരെ സംസാരിക്കില്ല. പക്ഷെ മകളെ തൊട്ടപ്പോള്‍ അവനു വേദനിച്ചു. എനിവേ, നമ്മള്‍ ഇതൊരു നല്ല കാര്യത്തിനല്ലേ ചെയ്തത്” പൌലോസ് പറഞ്ഞു.

The Author

Master

Stories by Master

17 Comments

Add a Comment
  1. പ്രകാശ്ബാബു

    ആ വന്നല്ലോ വനമാല

  2. Valare nannayittund.divyaye vasunu mathram kodukkanam master

    1. Polichu master

      Next part katta waiting

  3. മാസ്റ്ററെ ആ പുതിയ twist കാണുവാൻ വേണ്ടി മാത്രമാണ് കൈയിൽ pdf ഇണ്ടായിട്ടും ഞാൻ ഇവിടെ വന്നു പ്രേതീക്ഷയോടെ നോക്കുന്നത്…. ഞാൻ ഏറ്റവും കൂടുതൽ വായിച്ച കഥയിൽ ഒരു ട്വിസ്റ്റ്…. കട്ട വെയ്റ്റിംഗ് ആണ് മാസ്റ്ററെ ❤

  4. മാസ്റ്റർ ക്ലാസ്,എങ്കിലും ആരായിരിക്കും വാസുവിന്റെ പിറകെ പൗലോസ് ആയിരിക്കുമോ അതോ ഗുണ്ടകൾ ആവുമോ സസ്പെൻസ് അനൽ മാസ്റ്റർ

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. നന്ദി ഉണ്ണീ.. അവന്‍ യേതോ ഒരു കൂറ.. നമ്മക്ക് നോക്കാം..

  5. ഗൌരീ, എന്നെ കഷ്ടപ്പെടുത്തരുത്. മനസ്സിലെ ക്ലൈമാക്സ് ഇത്തവണയും എഴുതാനുള്ള സാവകാശം കിട്ടുമോ എന്ന് സംശയമാണ്. അങ്ങനെ ഒരു ആഗ്രഹത്തോടെയാണ് രണ്ടാമത് പോസ്റ്റിയത് എങ്കിലും, ഇപ്പോള്‍ സമയമൊരു വില്ലനായി നില്‍ക്കുകയാണ്. അന്നുണ്ടായിരുന്ന സാവകാശം ഇന്നില്ല. അതുകൊണ്ട് മാറിയില്ല എങ്കില്‍ എന്നെ കൊല്ലരുത്. ഏതെങ്കിലും പ്രഗത്ഭരായ എഴുത്തുകാര്‍ ക്ലൈമാക്സ് മാറ്റി എഴുതാന്‍ മുന്‍പോട്ടു വന്നാല്‍, ഞാനത് സ്വീകരിക്കുന്നതാണ്.

  6. Super master, നാളെ വ്യാഴായ്ച്ച ആണ് പുതിയ പാർട്ട് ഇടാൻ മറക്കണ്ട

  7. Vazichathu veendum vazikkan kothikkunna Oru albuthM

  8. Excellnt,great,supper,

  9. തങ്കപ്പൻ

    ഗംഭീരം…

  10. ???
    Classic
    Thank you Master

  11. Mass& class, oru rakshayillaaa

  12. Master……. Mass………,,,,,,???????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: