Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 25 [Master] 600

Kambi Views 188309

“അവന്‍ അങ്ങനെ പറയുമോ?” ഡോണ ശങ്കയോടെ പൌലോസിനെ നോക്കി.
“എല്ലാ സാധ്യതകളും കണക്കിലെടുത്ത് ഫൂള്‍ പ്രൂഫ്‌ എവിഡന്‍സ് ഉണ്ടാക്കിയിട്ട് മാത്രമേ നമ്മള്‍ ഇതുമായി കോടതിയെ സമീപിക്കാവൂ. അറിയാമല്ലോ? ഭദ്രനാണ് അവരുടെ വക്കീല്‍..” പൌലോസ് അവളോട്‌ പറഞ്ഞു.
“ബൈ ദ വെ പൌലോസ്. ഷാജിയുടെ ഭാര്യ നല്‍കിയ പരാതി നിങ്ങള്‍ റിക്കോഡ്‌ ആക്കിയിട്ടുണ്ടോ? കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞു നല്‍കിയ പരാതി?” ഇന്ദുലേഖ ചോദിച്ചു.
“ഇല്ല മാഡം. പോലീസ് അന്വേഷിക്കട്ടെ എന്നും ഒരു ദിവസത്തിനുള്ളില്‍ കിട്ടിയില്ല എങ്കില്‍ പരാതി രേഖപ്പെടുത്തി അന്വേഷിക്കാം എന്നുമാണ് ഞാനെടുത്ത തീരുമാനം. കാരണം പരാതി തന്നതായി റിക്കോഡ്‌ ഉണ്ടായാല്‍, നാളെ അത് ഭദ്രനൊരു പിടിവള്ളി ആകും”
“വെരി ഗുഡ്. അപ്പോള്‍ നമ്മുടെ അടുത്ത സ്റ്റെപ്പ്, ഷാജിയുടെ ഈ മൊഴി ശരി വയ്ക്കുന്ന മറ്റു സാക്ഷി മൊഴികള്‍ ആണ്. അതില്‍ അസീസിന്റെ മൊഴി നമ്മുടെ പക്കല്‍ റെഡി ആണ്. ഡോണ, നീ പറഞ്ഞ ആ രണ്ടുപേരുടെ മൊഴി കിട്ടാന്‍ എന്താണ് വഴി?” ഇന്ദുലേഖ ഡോണയെ നോക്കി.
“അവര്‍ സഹകരിക്കാന്‍ തയാറായിട്ടില്ല..ഡെവിള്‍സ് അവര്‍ക്ക് നേരില്‍ത്തന്നെ ഭീഷണി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് എനിക്കൊരു ഐഡിയയുമില്ല ഇന്ദൂ” ഡോണ തലയ്ക്ക് കൈയും കൊടുത്തിരുന്നു.
“വാസൂ..താങ്കള്‍ക്ക് വല്ല വഴിയും മനസ്സില്‍ തോന്നുന്നുണ്ടോ?’ ഇന്ദു വാസുവിനോട് ചോദിച്ചു.
“ഈ പറഞ്ഞ ആളുകളെ എനിക്കറിയില്ല മാഡം..അവരെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ ഒരു വഴി ആലോചിക്കാന്‍ പറ്റൂ” അവന്‍ പറഞ്ഞു.
“അവര്‍ക്ക് സഫിയയുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ ഒന്നുമില്ല നിനക്ക് ഐഡിയ കിട്ടാന്‍” ഡോണ അതെ മട്ടില്‍ ഇരുന്നുകൊണ്ട് പറഞ്ഞു.
“ടീ..ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് വാസു..നീ ആദ്യം അവരുടെ വിവരങ്ങള്‍ പറ..എന്നിട്ട് നോക്കാം” വാസുവില്‍ വിശ്വാസം വര്‍ദ്ധിച്ച ഇന്ദുലേഖ ഡോണയോട് പറഞ്ഞു. പൌലോസ് ചിരിച്ചുകൊണ്ട് വാസുവിനെ നോക്കി.
“എന്റെ ഇന്ദൂ ഇവന് തട്ടിക്കൊണ്ടു പോകല്‍ അടി ഇടി..ഈ മൂന്നു വഴിയെ അറിയാവൂ. അതൊന്നും ആ പാവങ്ങളുടെ അടുത്തു നടത്താന്‍ ഞാന്‍ സമ്മതിക്കില്ല” ഡോണ പറഞ്ഞു.
“നീ ആദ്യം അവരുടെ ഡീറ്റയില്‍സ് പറ..” ഇന്ദു ആവര്‍ത്തിച്ചു.
“ഓകെ..പറയാം. ഒന്നാം സാക്ഷി അബുബക്കര്‍; പ്രായം അമ്പത്തിനാല്. സഞ്ചരിക്കുന്ന മത്സ്യവ്യാപാരി ആണ്. തോപ്പുംപടിക്ക് അടുത്താണ് താമസം. ഭാര്യയും നാല് മക്കളും ഉണ്ട്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. ഒരു മകന്‍ ഗള്‍ഫിലുണ്ട്. അന്നന്നത്തെ കാര്യങ്ങള്‍ മാത്രം മുട്ടില്ലാതെ കഷ്ടിച്ച് ജീവിച്ചു പോകുന്ന ഒരു കുടുംബമാണ് അവരുടേത്. അടുത്തത് ട്രീസ ടീച്ചര്‍. ഭര്‍ത്താവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജര്‍ ആണ്.

The Author

Master

Stories by Master

17 Comments

Add a Comment
  1. പ്രകാശ്ബാബു

    ആ വന്നല്ലോ വനമാല

  2. Valare nannayittund.divyaye vasunu mathram kodukkanam master

    1. Polichu master

      Next part katta waiting

  3. മാസ്റ്ററെ ആ പുതിയ twist കാണുവാൻ വേണ്ടി മാത്രമാണ് കൈയിൽ pdf ഇണ്ടായിട്ടും ഞാൻ ഇവിടെ വന്നു പ്രേതീക്ഷയോടെ നോക്കുന്നത്…. ഞാൻ ഏറ്റവും കൂടുതൽ വായിച്ച കഥയിൽ ഒരു ട്വിസ്റ്റ്…. കട്ട വെയ്റ്റിംഗ് ആണ് മാസ്റ്ററെ ❤

  4. മാസ്റ്റർ ക്ലാസ്,എങ്കിലും ആരായിരിക്കും വാസുവിന്റെ പിറകെ പൗലോസ് ആയിരിക്കുമോ അതോ ഗുണ്ടകൾ ആവുമോ സസ്പെൻസ് അനൽ മാസ്റ്റർ

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. നന്ദി ഉണ്ണീ.. അവന്‍ യേതോ ഒരു കൂറ.. നമ്മക്ക് നോക്കാം..

  5. ഗൌരീ, എന്നെ കഷ്ടപ്പെടുത്തരുത്. മനസ്സിലെ ക്ലൈമാക്സ് ഇത്തവണയും എഴുതാനുള്ള സാവകാശം കിട്ടുമോ എന്ന് സംശയമാണ്. അങ്ങനെ ഒരു ആഗ്രഹത്തോടെയാണ് രണ്ടാമത് പോസ്റ്റിയത് എങ്കിലും, ഇപ്പോള്‍ സമയമൊരു വില്ലനായി നില്‍ക്കുകയാണ്. അന്നുണ്ടായിരുന്ന സാവകാശം ഇന്നില്ല. അതുകൊണ്ട് മാറിയില്ല എങ്കില്‍ എന്നെ കൊല്ലരുത്. ഏതെങ്കിലും പ്രഗത്ഭരായ എഴുത്തുകാര്‍ ക്ലൈമാക്സ് മാറ്റി എഴുതാന്‍ മുന്‍പോട്ടു വന്നാല്‍, ഞാനത് സ്വീകരിക്കുന്നതാണ്.

  6. Super master, നാളെ വ്യാഴായ്ച്ച ആണ് പുതിയ പാർട്ട് ഇടാൻ മറക്കണ്ട

  7. Vazichathu veendum vazikkan kothikkunna Oru albuthM

  8. Excellnt,great,supper,

  9. തങ്കപ്പൻ

    ഗംഭീരം…

  10. ???
    Classic
    Thank you Master

  11. Mass& class, oru rakshayillaaa

  12. Master……. Mass………,,,,,,???????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: