Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി] 897

Kambi Views 176210

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ പോലെ വൈഷ്ണവം എന്ന കഥ അതിന്‍റെ മര്‍മ ഭാഗത്തേക്ക് കടക്കുകയാണ്…. ഇത്രവരെയുള്ള ഭാഗത്തിന്‍റെ കഥ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇനിയുള്ള ഭാഗം…. അധികപ്രതിക്ഷയില്ലാതെ വായിക്കുക….

◆ ━━━━━━━━   ━━━━━━━━◆

വൈഷ്ണവം 11

Vaishnavam Part 11 | Author : Khalbinte Porali | Previous Part

◆ ━━━━━━━━   ━━━━━━━━◆

ലോകത്ത് പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ചില കാര്യങ്ങളില്‍ ഒന്നാണ് സമയം… അത് ആരേയും കാത്ത് നില്‍ക്കാതെ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കും…. അനുനിമിഷം കൊണ്ട് ഇത്തിരി മുന്‍പ് നടന്നത് പോലും ഓര്‍മ്മയിലേക്ക് പോവും…. പിന്നെ അവ ജീവിക്കുക ഓര്‍മകളിലാണ്….

ജീവിതത്തിന്‍റെ വഴിയില്‍ ഇവിടെയും കാലചക്രം ഉരുണ്ടുപോയി…. ഗ്രിഷ്മവും ശിശിരവും ഹേമന്തവും വസന്തവും ശരദും വര്‍ഷവും നാലുതവണ വന്നുപോയി….

എണ്ണകച്ചവടത്തിന് പേര് കേട്ട ഗല്‍ഫ് രാജ്യമായ സൗദിയിലാണ് ഇനി കഥ തുടരുന്നത്….

അവിടെത്തെ തലസ്ഥാനനഗരമായി റിയാദില്‍ ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു ബിസിനസ് കോംപ്ലസ്…. അതിലെ പന്ത്രണ്ടാം നിലയില്‍ വി.ജി ഗ്രൂപ്പിന്‍റെ ഓഫിസ്….

ആ ഓഫിസിലെ അക്കൗണ്ടിംഗ് ഹെഡിന്‍റെ ക്യാമ്പിനിലാണ് നമ്മുടെ ചിന്നു ഇപ്പോള്‍…. തിരക്കുള്ള സമയമാണ്…. മറ്റൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല ഇപ്പോള്‍…. വി.ജി ഗ്രൂപ്പിന്‍റെ ചരിത്രത്തില്‍ അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ പ്രോജക്റ്റിന്‍റെ പണിയിലാണ് അവരെല്ലാവരും… എല്ലാവരും അവരുടെ പണികളില്‍ മുഴുകിയിരിക്കുന്നു.

ഏകദേശം പതിനഞ്ചൊള്ളം സ്റ്റാഫുണ്ട് അവിടെയിപ്പോ…. ഫുള്ളി എയര്‍കണ്ടിഷന്‍ ചെയ്ത ഓഫീസ്….

ചിന്നു പഴയതിലും ഒരുപാട് മാറിയിട്ടുണ്ട്…. വേഷത്തിലും ലുക്കിലും ഒരു മോഡേണ്‍ ലുക്ക്…. മുഖത്ത് കണ്‍മഷിയോ പോട്ടൊ ഒന്നുമില്ല…. ശരീരം പഴയതിലും പുഷ്ടിപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ നാലുകൊല്ലം അവളില്‍ നല്ല മാറ്റം വരുത്തിയിരുന്നു….

കൈയിലുള്ള അക്കൗണ്ട് ഫയലുകള്‍ നോക്കി വെരിഫൈ ചൊയ്യുകയായിരുന്നു അവള്‍. അപ്പോഴാണ് തന്‍റെ സൈലന്‍റായ ഫോണില്‍ വെളിച്ചം കാണുന്നത്…. അവള്‍ ഒന്ന് ശ്രദ്ധ മാറ്റി മേശ മുകളിലെ ഫോണ്‍ കൈയിലെടുത്തു.

അച്ഛന്‍ സ്ക്രിനില്‍ തെളിഞ്ഞു…. വാട്സപ്പ് കോളാണ്…. സാധാരണ അതാണ് പതിവ്…. പക്ഷേ ഈ നേരത്ത് ഇങ്ങനെയൊരു കോള്‍ പതിവില്ലാത്തതാണ്….

ചിന്നു കൈയിലുള്ള ഫയല്‍ മേശ പുറത്ത് വെച്ച് ഫോണ്‍ അറ്റന്‍ഡ് ചെയ്തു…

എന്താ അച്ഛാ…. ഈ നേരത്ത്…. ചിന്നു ചോദിച്ചു….

മോളെ….. അത്… അമ്മയ്ക്ക് ചെറിയ നെഞ്ച് വേദന….

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨

209 Comments

Add a Comment
  1. ഈ divorce എന്നൊക്കെ പറഞ്ഞാൽ ഇത്ര എളുപ്പമായി നടക്കുന്ന കാര്യമാണോ?
    വൈഷ്ണവിന്റെ അച്ഛനുമമ്മയും കാശിക്ക് പോയിരിക്കുവായിരുന്നോ ?
    പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ആരും ശ്രമിച്ചിേല്ലേ?
    ഇതെന്താ വെള്ളരിക്കാ പട്ടണേ മോ?

    1. ഖൽബിന്റെ പോരാളി 💞

      അതിനുള്ള ഉത്തരം അടുത്ത 2 ഭാഗത്തിൽ ഉണ്ടാവും…
      😁
      നോക്കാമെന്നെ…

      എനിക്ക് divorce എന്നതൊക്കെ ഈ സിനിമയില്‍ കണ്ടു പരിചയമേ ഉള്ളു… ☺

      ഏകദേശം ഒക്കെ ഇങ്ങനെ തന്നെ ആണ്‌…
      ബാക്കി സംശയം ഒക്കെ വരും ഭാഗങ്ങളില്‍ നിന്ന് സാധൂകരിക്കാം… ❤️

  2. Kannu niranju❣️
    Ini avare pirikkaruth onnippikkenam ennennathekkumay….❣️❣️❣️

    1. ഖൽബിന്റെ പോരാളി 💞

      അനസൂയ…

      നമ്മുക്ക് പ്രതിക്ഷിക്കാം നല്ല നാളെയ്ക്കായ് ♥️

  3. ഒടുക്കത്തെ ഫീൽ ആയിപ്പോയി ട്ടോ കൊള്ളാം. മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒരു കൊളുത്ത് വീണപോലെ. ഭയങ്കര ആയിട്ട് വിഷമിച്ചു. ബാക്കി കാത്തിരിക്കുന്നു.

    1. ഖൽബിന്റെ പോരാളി 💞

      അങ്ങനെയും ഒരു നിമിഷം അവർക്കിടയിൽ ഉണ്ടായിരുന്നു എന്ന് പറയാം….

      കാത്തിരിക്കാം നല്ല നാളെയ്ക്കായ് ♥️😁

  4. look mr. thaangal nne karayippchu………
    kadhayude track maariyathnodoppam ath tharunna feelum koodi..
    waitng for next part….

    wth love
    nav390

    1. nerathe itta 2 comnt moderation poittund
      just ignore that

      1. ഖൽബിന്റെ പോരാളി 💞

        👍🏻💞💓😇

    2. ഖൽബിന്റെ പോരാളി 💞

      ഒത്തിരി സന്തോഷം മുത്തേ 💞

      സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി 💓

  5. അപ്പൂട്ടൻ

    മനസ്സിൽ തട്ടി പോയി.. വല്ലാത്ത ഫീൽ തോന്നി.. എന്തൊരു മാറ്റം ആയിപോയി. വളരെയധികം ഇഷ്ടപ്പെട്ടു എങ്കിലും ഒരു വിഷമം.. ഇനി അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. ഖൽബിന്റെ പോരാളി 💞

      നന്ദി അപ്പൂട്ടാ…
      കഥയും പശ്ചാത്തലവും ചെറുതായൊന്ന് മാറി…. സെക്കന്‍ഡ് ഹാഫ് ഒന്ന് മാറ്റി പിടിച്ചു…
      എല്ലാവരെയും പോലെ അവരെ അകറ്റിയതിൽ എനിക്കും വിഷമം ഉണ്ട്…

      നോക്കാം, ആ പഴയകാല തിരിച്ച് കിട്ടുമോ എന്ന് 💓💖

  6. ഈ ബന്ധം പിരിക്കാൻ ചിന്നുവിന്റെ അച്ഛനെ പ്രേരിപ്പിച്ചത് മകളോടുള്ള അന്ധമായ സ്നേഹം ആകും പക്ഷേ അവിടെ തകർന്നത് ചിന്നുവും കണ്ണനും തന്നെയാണ് പേജ് കൂടുതൽ കണ്ടത് കൊണ്ട് പകുതി മുതലാണ് വായിച്ചത് അതിന് മുമ്പുള്ള കഥ എന്താണെന്ന് കമന്റ് നോക്കിയപ്പോ മനസിലായി പിരിയുന്നത് കാണാൻ വയ്യാത്തത് കൊണ്ട് മാത്രമാണ് ആ ഭാഗം skip ചെയ്തു പോയത് ഈ ഭാഗത്തിൽ ചിന്നുവിനെയാണ് കാണാൻ കഴിഞ്ഞത് അവസാന പേജിൽ മാത്രം കണ്ണന്റെ പ്രസൻസ്‌ കാണിച്ചു ഇനി അത് പോര അടുത്ത ഭാഗത്തിൽ കണ്ണന്റെ ഭാഗത്ത് നിന്നുള്ള വേദന കാണിക്കണം അവന് പറയാൻ ഉള്ളത് കൂടി അറിയണമല്ലോ ഒരുപാട് സന്തോഷിച്ചാൽ കരയേണ്ടി വരുമെന്ന് പറയുന്നത് സത്യമാണ് എന്ന് ഇപ്പൊ മനസിലായി കോളേജിൽ വെച്ച് പെണ്ണിന് വേണ്ടത് കൊടുത്തില്ല എങ്കിൽ മോചനം കിട്ടുമെന്ന് ചിന്നു പറഞ്ഞ ബാലിശമായ തമാശ യാഥാർത്ഥ്യം ആകുമെന്ന് കരുതിയില്ല അവരെ ഇനി അധികം ഇട്ട് വേദനിപ്പിക്കാതെ ഓന്നിപ്പിക്കണം അടുത്ത ഭാഗത്തിൽ എങ്കിലും സന്തോഷത്തോടെ വായിക്കാൻ ഒരു പേജ് എങ്കിലും ഉണ്ടാവണം ഈ ഭാഗം മുഴുവൻ ദുഃഖമാണ് സമ്മാനിച്ചത് ❤️❤️

    1. അപ്പൂട്ടൻ

      രാഹുൽ ബ്രോ അങ്ങയുടെ കഥ എന്താണ് ലേറ്റ് ആകുന്നത് ബാക്കിഭാഗം… പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്

      1. അപ്പുട്ടാ അത് രാഹുൽ rk അല്ലേ ഞാൻ ഇതുവരെ കഥ എഴുതിയിട്ടില്ല

    2. ഖൽബിന്റെ പോരാളി 💞

      രാഹുല്‍ ബ്രോ 💞
      എനിക്ക് തോന്നുന്നു താങ്കളുടെ അടുത്ത് നിന്ന് എന്റെ കഥയ്ക്ക്‌ കിട്ടുന്ന ആദ്യത്തെ test message അണ് ഇതെന്ന്…
      മറ്റത് ‘♥️❤️’ ഇത് മാത്രമാണ്‌ 😜

      ബ്രോ പറ്റുമെങ്കില്‍ കഥ ആദ്യം തൊട്ട് വായിക്കണം… കാരണം ഇതിന്റെ തുടക്കം ഞാൻ പറഞ്ഞ ചില കാര്യങ്ങള്‍ ചിലപ്പോ അടുത്ത പാര്‍ട്ടിലോ അതാനടുത്ത പാർട്ടിലോ കണക്ഷൻ വരാന്‍ സാധ്യതയുണ്ട്… അത് ആ പാര്‍ട്ട് വായിക്കുമ്പോള്‍ കൺഫ്യൂഷൻ വരാന്‍ സാധ്യതയുണ്ട്….

      ഏത് രാത്രിക്കും അവസാനം ഒരു പ്രഭാതം കാത്തിരിക്കുന്നുണ്ട്… അതുപോലെ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന സത്യങ്ങൾ ഒരിക്കല്‍ പുറത്ത്‌ വരും… അന്ന് എല്ലാ സംശയത്തിനും ഉത്തരം കിട്ടും…

      അടുത്ത ഭാഗത്ത് കണ്ണന്റെ കാര്യം ഉണ്ടാവും… അതിൽ ചിലപ്പോ വിഷമിക്കണ്ട കാര്യവും ഉണ്ടാവും… അതിനാൽ അധിക പ്രതിക്ഷ ഇല്ലാതെ നല്ല സമയം നോക്കി വായിക്കാൻ ശ്രമിക്കുക…

      സന്തോഷത്തിന്റെ പൊൻ പുലരിക്കായി കാത്തിരിക്കാം ❤️

      പറഞ്ഞ വാക്കുകള്‍ക്ക് ഒത്തിരി നന്ദി ബ്രോ… ❤️♥️❤️♥️

      1. താങ്കൾ പറഞ്ഞ ഒരു കാര്യം സത്യമാണ് ഞാൻ ആദ്യമായാണ് താങ്കളുടെ കഥയ്ക്ക് അഭിപ്രായം എഴുതുന്നത് എന്നാൽ കഥ ഓരോ ഭാഗവും വരുന്ന ആ ദിവസം തന്നെ വായിച്ചിട്ടുണ്ട് ഏതായാലും താങ്കൾ പറഞ്ഞത് പോലെ മുൻപ് ഒളിഞ്ഞ് കിടക്കുന്ന സൂചനകൾ കണ്ടെത്താൻ ഒരിക്കൽ കൂടി വായിച്ച് നോക്കി അടുത്ത ഭാഗത്ത് വിശദമായി അഭിപ്രായം പറയാം

        1. ഖൽബിന്റെ പോരാളി 💞

          👍🏻🤝

  7. ഒറ്റയാൻ

    സൂപ്പർ സ്റ്റോറി bro. വളരെ സന്തോഷത്തോടെ വായിക്കാറുള്ള ഒരു സ്റ്റോറി ആണ് ഇത് പക്ഷെ ഈ പാർട്ട്‌ മനസിന്‌ വല്ലാത്തൊരു നീറ്റലായി. അവർ വേർപിരിയും എന്ന് ഒരിക്കലും വിചാരിച്ചില്ല. അവർ വീണ്ടും ഒന്നികും എന്ന് പ്രതീക്ഷിക്കുന്നു.
    Bro oru happy ending ആകും എന്ന് karuthunu.

    1. ഖൽബിന്റെ പോരാളി 💞

      ഒത്തിരി സന്തോഷം ബ്രോ…

      ജീവിതത്തില്‍ അവര്‍ക്ക് ഇങ്ങനെയും ഒരു അധ്യായം ബാക്കി ഉണ്ടായിരുന്നു… അതും അനുഭവിച്ചേ തീരു…

      എല്ലാം ശെരിയാവും എന്ന് പ്രതീക്ഷിക്കാം 😇

  8. 10 ദിവസം പറ്റൂല, ഉടൻ വേണം

    1. ഖൽബിന്റെ പോരാളി 💞

      ശ്രമിക്കാം… ഉറപ്പില്ല…

      എന്നാലും നോക്കാം… 😇🥰❤️

  9. ബ്രോ ഈ 10 ദിവസം എന്ന പറയുന്നത് കുറച്ച കൂടുതൽ ആണ്…

    വേറെ ഒന്നും കൊണ്ടല്ല ടെന്ഷന് അടിക്കാൻ വയ്യ…

    പിന്നെ വേറെ ഒരു കാര്യം ഒന്നും തോന്നല്ലേ ചില എഴുത്തുകാർ 10 ദിവസം 2 ആഴ്ച എന്നൊക്കെ പറഞ്ഞു പോയിട്ടു ഇതുവരെ തിരിഞ്ഞു നോക്കിട്ടില്ല

    1. ഖൽബിന്റെ പോരാളി 💞

      എന്തായാലും ഇട്ടേച്ചു പോവാത്തില്ല…

      എഴുതി നോക്കട്ടെ നേരത്തെ തീര്‍ന്നാല്‍ നേരത്തെ ഇടാം ❤️😁

  10. Ente ponne….enthaa feel kidlm aayirunn full tension adichu marichuu🤯🤯. enthoru ezhuthaadoo.
    aliyaa 6 part okke aayit aan ezhithiyel ayyo enik parayan vayya vatt aayii pokumaayirunn pahayaaaa.ingane oru twist orikalum predhishichillaaa . 3 or 4 daysnte kurakkam pokaan chance inde🤣🤣..anyway all the best dear .ithrem Kidlm aakkiyathin ente Vakaa😘😘😘😘😘

    1. ഖൽബിന്റെ പോരാളി 💞

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം… Thomas Shelby❤️

      ഇത് ശെരിക്കും ആവശ്യമുളള ഭാഗങ്ങൾ മാത്രം ചേർത്ത് കാച്ചിക്കുറുക്കിയ ഭാഗമാണ്…

      കുടുതൽ ഭാഗമാക്കിയിരുന്നേൽ ഒന്നുടെ ഫീൽ നൽകി എഴുതാമായിരുന്നു 😁

  11. ബ്രോ,
    കഥ സൂപ്പർ ആയിട്ടുണ്ട്ഡ്. ഇന്നലെ രാത്രി ആണ് വായിച്ചതു. എന്റെ ഉറക്കം കമ്പ്ലീറ്റ് പോയി. ഇപ്പൊ രാവിലെ കിളി പോയി ഇരിക്കുവാന്.
    ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും എന്നു പറയാമോ?

    1. ഖൽബിന്റെ പോരാളി 💞

      Alvin Bro 💓

      ഇനി 2 ഭാഗം കുടെ ഉണ്ടാവും…

      സത്യം പറഞ്ഞാൽ എന്റെ ഉറക്കം പോയിട്ട് കുറച്ച് ദിവസം ആയി… പെട്ടെന്ന് കഥ ഇങ്ങനെ ഒക്കെ ആയാൽ വായനക്കാര്‍ എങ്ങനെ എടുക്കും എന്നറിയാതെ മര്യാദയ്ക്ക് ഒന്ന് ഉറങ്ങാൻ പറ്റിയിട്ടില്ല 😅

      ഒത്തിരി സന്തോഷം ബ്രോ… 😁

      1. ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

        1. ഖൽബിന്റെ പോരാളി 💞

          ഒന്ന് രണ്ട് കഥകൾ മനസില്‍ ഉണ്ട്…
          നോക്കട്ടെ…

          ദൈവം സഹായിച്ചാൽ ഇത് കഴിഞ്ഞ് എഴുതാം ❤️🥰

  12. Superb 💞💞💞

    1. ഖൽബിന്റെ പോരാളി 💞

      താങ്ക്യൂ മിസ്റ്റര്‍ ബ്ലാക്ക് 🥰

  13. മച്ചാനെ…..ഇത് വായിച്ചു നെഞ്ചിലാകെ ഒരു നീറ്റൽ…താൻ വല്ലാത്ത ചെയ്താണ് ചെയ്തത്, കൊല്ലാഞ്ഞത് ഭാഗ്യം ..!!ആദ്യം കരുതി കണ്ണൻ മരിച്ചെന്ന്, ഡിവോഴ്സ് ആണെന്ന് കണ്ടപ്പോൾ കുറച്ചു സമാധാനമായി….പിന്നെ ഇതിന്റെ ബാക്കി മച്ചാൻ തന്നേ പൊളിച്ചടുക്കി പറയുമെന്ന് അറിയുന്നതുകൊണ്ടു നല്ല പ്രതീക്ഷയിൽ കാത്തിരിക്കുന്നു…

    സ്നേഹത്തോടെ fire blade

    1. ഖൽബിന്റെ പോരാളി 💞

      Fire Blade Bro 💓🥰

      അകറ്റാൻ മനസ്സുണ്ടായിട്ടല്ല… അകന്നിരിക്കുമ്പോഴാണ് പ്രണയം ശക്തമാകുന്നത് എന്ന് പണ്ട്‌ ആരോ പറഞ്ഞത് കേട്ടിട്ടുണ്ട്…
      പൂര്‍ത്തിയാകാത്ത അവരുടെ പ്രണയം ശക്തിപെടുത്താൻ ഈ രണ്ട് കൊല്ലം അകന്നിരിക്കേണ്ടി വന്നു…. ♥️❤️

      പിന്നെ അവരെ മരണത്തിന്‌ വിട്ടു കൊടുത്തു അകറ്റാനുള്ള കരുത്തൊന്നും എന്റെ ഹൃദയത്തിന് ഇല്ല…

      മനസ് ശുദ്ധമാക്കി ഒന്നിക്കാൻ അവര്‍ക്ക് കഴിയട്ടെ 😇😍

      1. അതു കേട്ടാൽ മതി

        1. ഖൽബിന്റെ പോരാളി 💞

          😇😇😍

  14. Bro super അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 10 ദിവസം ഇത്തിരി കുടുതൽ ആണ് bro അത്രയ്ക്ക് ആകാംഷ ഉള്ളതുകൊണ്ട അതു കൊണ്ട് പെട്ടെന്ന് അടുത്ത പാർട്ട് ഇടു ബ്രോ

    സ്നേഹപൂർവ്വം

    പച്ചാളം

    1. ഖൽബിന്റെ പോരാളി 💞

      നന്ദി പച്ചാളം ബ്രോ😁

      എഴുതി കഴിഞ്ഞാല്‍ അപ്പൊ പോസ്റ്റ് ചെയ്യാം ❤️

  15. പെട്ടന്ന് വായിച്ചപ്പോ കഥ മാറിപ്പോയെന്ന് വരെ ഒരുനിമിഷം തോന്നി, പിന്നെ കഴിഞ്ഞ പാർട്ട്‌ അവസാനം ഒന്നുടെ നോക്കിയ ഇങ്ങോട്ട് വന്നത് ചിന്നു ആകെ മാറിപ്പോയല്ലോ എല്ലാ രീതിയിലും, എജ്ജാതി ചരക്റ്റർ ട്രാൻസ്ഫോർമേഷൻ, നാട്ടിന്പുറത്തുകാരിയായ ഒരു പാവം പൊട്ടിപെണ്ണിൽ നിന്ന് ബോൾഡായ മോഡേൺ ആയ ഒരു ചരക്റ്റർ.
    അവളുടെ അച്ഛന് അവര്തമ്മില് പിരിക്കണമെന്ന് ഭയങ്കര നിർബന്ധംബുദ്ധിയുള്ളപ്പോലെ, ഇന്ന് ഫോട്ടോ നാളെ വക്കീൽ മറ്റന്നാൾ ഡിവോഴ്സ് ആഹാ. എത്രോയോക്കെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞാലും ഇങ്ങനെയൊരു സംഭവം ഉണ്ടായാൽ മറ്റയാൾക്ക് പറയാനുള്ളത് പോലും കേൾക്കാനുള്ള മനസ്സ് കാണിക്കാറില്ല, പിന്നെ സ്നേഹത്തിനു പരസ്പര വിശ്വാസത്തിനും അര്ഥമെന്തെന്നാണ് ഞാൻ ചിന്ധിക്കാറുള്ളത്ഡി. കുറച്ചു ഫോട്ടോസിലും വീഡിയോസിലിം തീരാവുന്ന വിശ്വസമേയുള്ളു ചിന്നുണ് എന്ന് കണ്ടപ്പോൾ തകർന്നു പോയി .ഡിവോഴ്സ് ണ് കാരണമായി പറഞ്ഞത് കേട്ടപ്പോൾ ചങ്ക് തകർന്ന് പോയി. ഇഷ്ടപെടുന്ന ചാരെക്ടർ ണെ വെറുക്കനാണല്ലോ വിധി അനന്തഭദ്രത്തിലെ ഭദ്ര ഇപ്പോ ചിന്നുവും.
    ഒന്ന് ഇരുത്തി ചിന്ധിക്കാതെ മറ്റുള്ളവർക്ക് പറയാനുള്ളത് കേൾക്കാതെ എടുത്തുചാടി എടുക്കുന്നു തീരുമാനങ്ങളൊക്ക്കെ എന്നും തെറ്റിയിട്ടേ ഒള്ളു.
    ഏതായാലും 4 കൊല്ലത്തെ കാര്യങ്ങൾ ഒറ്റപാർട്ടിൽ തീർത്തത് വളരെ നന്നായി, സെന്റി താങ്ങാനുള്ള കെല്പില്ല.
    അവരുടെ ഈ പ്രശ്നങ്ങൾക്ക് ഇടയിൽ കണ്ണന്റെ അച്ഛനെയും അമ്മയെയും കണ്ടില്ലല്ലോ എന്ത് പറ്റി.
    ഇങ്ങനെയൊക്കെ സംഭവിക്കാൻ ഒരു പരിധി വരെ താനാണ് കാരണമെന്ന ബോദ്യം കൊണ്ടും കുറ്റബോധം അവളെ അലട്ടുന്നത് കൊണ്ടും ഒരു ചാൻസ് കൂടെ കൊടുത്തൂടെ ബ്രോ.
    പിന്നെ ഇപ്പൊ കഥ പറഞ്ഞത് ചിന്നന്റെ വ്യൂവിൽ അല്ലേ. ശരിക്കും എന്താണ് സംഭവിച്ചെന്നറിയാൻ കാത്തിരിക്കുന്നു.
    ബിദുബൈ ആരാ ആ നിരഞ്ജൻ, മറ്റേ മാനേജർ.
    സാധാരണ authors കുറച്ചു വൈകും എന്ന് പറഞ്ഞാൽ 3/4 ആഴ്ചയൊക്കെ പിടിക്കാറുണ്ട്. ഇത് പത്തു ദിവസമല്ലേ ഇജ്ജ് ഒരു കില്ലാടി തന്നെ.

    1. ഖൽബിന്റെ പോരാളി 💞

      ഹാ… എല്ലാം പെട്ടെന്നായിരുന്നു…

      ബ്രോ പറഞ്ഞ സംശയത്തിനെല്ലാമുള്ള ഉത്തരം വരും ഭാഗങ്ങളില്‍ നിന്നും കിട്ടും…

      വേണ്ടപ്പെട്ട ഒന്ന് നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വില നമ്മുക്ക് മനസിലാവുന്നത്…. ചിന്നുവിനും അത് മനസിലാവാൻ കുറച്ച് സമയം വേണ്ടി വന്നു… അപ്പോഴേക്കും അടുക്കാവുന്നതിലും ദൂരം അവർ അകന്ന് പോയിരുന്നു….

      പിന്നെ നിരഞ്ജൻ സാധാരണ ഒരു Batchelor ആണ്‌… പക്ഷേ അവന് കണ്ണനെയോ കണ്ണന്റെ ജീവിതത്തെയോ കുറിച്ചറിയാം… അത് അവന്റെ അവസാന ഡയലോഗിൽ നിന്ന് വ്യക്തമാണ്… അതാണ്‌ അവന്‍ ഇതുവരെ അറിയാതെ ഗ്രീഷ്മയുടെ വിളി പേര് അവന്‍ പറഞ്ഞത്…

      ഏതൊരു ക്യാരറ്ററിനും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ വശങ്ങള്‍ ഉണ്ടാവും നമ്മുക്ക് അതുമായി പൊരുത്തപെടാർ മാത്രമേ സാധിക്കുകയുള്ളൂ…

      നോക്കാം…. എന്താവും എന്ന്….
      Anyway Thanks for your Support ❤️

  16. Suuuuper

    1. ഖൽബിന്റെ പോരാളി 💞

      Thank you Rose ❤️♥️😇

  17. കണ്ണനും ചിന്നുവും വീണ്ടും ഒന്നിക്കണം
    അവർ പരസ്പരം കാണട്ടെ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    ഇനിയും അവരെ പിരിക്കല്ലെ

    1. ഖൽബിന്റെ പോരാളി 💞

      ഒന്നിപ്പിക്കാൻ ശ്രമിക്കാം… പക്ഷേ 🤔

      1. എന്താ ഒരു പക്ഷേ

        1. ഖൽബിന്റെ പോരാളി 💞

          അത് വായിച്ചറിയാം…

          കാത്തിരിക്കാം നല്ല നാളെയ്ക്കായ്😜

  18. കുറച്ചു fast ആണ് എന്നെ ഒള്ളു
    super bro

    1. ഖൽബിന്റെ പോരാളി 💞

      രണ്ടു കൊല്ലം നടന്നത് മൊത്തം പറയാനുള്ളത് കൊണ്ട്‌ ഇത്തിരി വേഗം കൂട്ടേണ്ടി വന്നു…. 😁

      താങ്ക്സ് for Support Summan Bro…

  19. 😡😡😡😡😡😡😡 kannane chinnu veda

    1. ഖൽബിന്റെ പോരാളി 💞

      അങ്ങനെ പറഞ്ഞാൽ അവര്‍ക്കും അത് തോന്നണ്ടേ…. ☺

      1. Njan chumma Paranjathe anneeee I will waiting ur next part

        1. ഖൽബിന്റെ പോരാളി 💞

          ഹാ… നമ്മുക്ക് കാത്തിരിക്കാം… എന്ത് സംഭവിക്കും എന്നറിയാന്‍… 😁😜😇

  20. Ennalum vali chadi ayi poyi… avare thammil pirichallo….😭😭😭😭

    1. ഖൽബിന്റെ പോരാളി 💞

      വേണമെന്ന് വെച്ച് ചെയ്തതല്ല… പറ്റിപോയി… ☺

      കൊന്നിട്ടൊന്നുമില്ലലോ… ജീവിതം ബാക്കി കിടപ്പില്ലേ നോക്കാം… 💖♥️

  21. 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
    💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    Waiting for your next part

    1. ഖൽബിന്റെ പോരാളി 💞

      ഈ പോരാളിയോടൊന്നും തോന്നല്ലേ മക്കളെ… 😜😜😜

  22. ഡ്രാക്കുള

    കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും….. കണ്ണു നിറഞ്ഞു പോയി ബ്രോ അത്രയ്ക്ക് ഹൃദയഹാരിയായി തന്നെയാണ് താങ്കളുടെ രചന 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് 🙏🙏🙏

    1. ഖൽബിന്റെ പോരാളി 💞

      ഒത്തിരി സന്തോഷം ഡ്രാക്കുള 🧛🏻

  23. Ooohhh മുത്തേ പൊളിച്ചു

    ഒരു ട്വിസ്റ്റിൽ അങ്ങ് നിർത്തി കളഞ്ഞല്ലോ ദുഷ്ട്ടാ……..

    എന്ത് പറഞ്ഞാലും വേണ്ടില്ല അടുത്ത പാർട്ട്‌ എത്രയും പെട്ടന്ന് അയക്കണം

    Love u ടാ ചക്കരേ……………

    😘😘😘😘😘😘😘😘😘😘😘😘😘😘😘

    1. ഖൽബിന്റെ പോരാളി 💞

      നന്ദി ഡ്രാഗൺ ബ്രോ… 💞❤️

      അടുത്ത ഭാഗം പെട്ടെന്ന് എഴുതി തീരുമോ എന്ന് നോക്കട്ടെ 😘

  24. നന്നായിരുന്നു.❤️❤️❤️❤️👍👍👍

    1. Next part kazhiyunnathre vegam idane

      1. ഖൽബിന്റെ പോരാളി 💞

        ശ്രമിക്കാം ബ്രോ… ❤️

    2. ഖൽബിന്റെ പോരാളി 💞

      താങ്ക്സ് സുകു💗💓

  25. 💕💕💕💕💕💕

    1. ഖൽബിന്റെ പോരാളി 💞

      💗💖💓💗💖💓

  26. പൊന്നു സഹോദരാ, കഥ വായിച്ചു തുടങ്ങിയപ്പോൾ കണ്ണേട്ടന് എന്തോ പറ്റി എന്ന് കരുതി. പക്ഷെ ഒന്നും പറ്റിയില്ല എന്ന സന്തോഷം ആ കുടുംബ കോടതിയിൽ വച്ചു പോയി. സത്യമായും കണ്ണിൽ നിന്നും കണ്ണീർ വന്നു. ഡിവോഴ്‌സിനുള്ള കാരണം കാണിച്ചത് ചിന്നുവിന്റെ അച്ഛൻ ചെയ്ത ചതിയായി. ചിന്നുവിന്റെ അച്ഛൻ cctv ദൃശ്യങ്ങൾ ഹോട്ടലിൽ നിന്നും സംഘടിപ്പിച്ചു. അപ്പോൾ ആ ഫോട്ടോസ് ആരാ അയച്ചതെന്നോ ആ പെണ്ണ് ഏതാണെന്നോ അന്വേഷിക്കാൻ കഴിയില്ലേ. കണ്ണന് പറയാനുള്ളത് എന്താന്ന് ചിന്നുവോ അച്ഛനോ കേൾക്കണമായിരുന്നു. അതുപോലെ കണ്ണന്റെ അച്ഛനും അമ്മയും എന്താ ഒന്നിലും ഇടപെടാതിരുന്നത്. എല്ലാവരും പാവം കണ്ണനെ ഒറ്റപ്പെടുത്തി. കഥയിൽ ചിന്നുവെന്ന കഥാപാത്രം വന്നപ്പോൾ മുതൽ പിന്നെ കണ്ണന്റെ പെണ്ണുകാണലും കഴിഞ്ഞപ്പോൾ മുതൽ അവളെ സ്നേഹവും വാത്സല്യവും ആയിരുന്നു. പക്ഷെ ഇപ്പോൾ മനസ്സിൽ അവൾ അഹങ്കാരിയാണെന്ന് തോന്നുന്നു. പൊന്നു പോരാളി, കണ്ണനോടൊപ്പം വന്ന പെണ്ണ് ആരെന്നും എന്തിനാ കണ്ണനൊപ്പം ഹോട്ടലിൽ തങ്ങിയതെന്നും അടുത്തതിൽ എഴുതണം. എന്നാലേ മനസ്സിന് സമാധാനം കിട്ടുകയുള്ളു. എന്ത്‌ ശിക്ഷ ഞങ്ങൾക്ക് തന്നാലും ആ കണ്ണനെയും ചിന്നുവിനെയും ഒന്നിപ്പിക്കണേ.
    സ്നേഹപൂർവ്വം ഹരി.

    1. ഖൽബിന്റെ പോരാളി 💞

      സംശയങ്ങള്‍ പലതും അടുത്ത ഭാഗത്ത് തീരും…
      ബാക്കിയുള്ളത് അവസാന ഭാഗത്തും…

      ഈ പാര്‍ട്ടിൽ ചിന്നുവിന്റെ ഭാഗം മാത്രമേ കണ്ടിട്ടുള്ളു…
      കണ്ണന്റെ കഥ പിന്നെ എന്തായി എന്നറിയില്ല… രണ്ടുകൊല്ലം കണ്ണന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്നറിയണം…

      CCTV footage & Photos കണ്ടപ്പോഴേ ചിന്നു മാനസികമായി തകർന്നിരുന്നു… പിന്നെ അതിന്റെ വഴി എങ്ങനെ എന്ന് ചിന്തിക്കാനുള്ള അവസരം ഒന്നും ഉണ്ടായിട്ടുണ്ടാവില്ല…
      അവള്‍ക്ക് കണ്ണനോട് ചോദിക്കാൻ തോന്നി ചോദിച്ചു… അവളുടെ ചോദ്യത്തിന്‌ എല്ലാം ഉത്തരം അവളുടെ സംശയം തീർച്ചപെടുത്തുന്ന രീതിയിലായിരുന്നു…
      ചിന്നുവിന്റെ സ്വഭാവം അങ്ങനെ ആണ്‌… അത് മുന്‍ ഭാഗങ്ങളില്‍ വ്യക്തമായി പരഞ്ഞതാണ്… കുറച്ചധികം പോസസീവാണ്….

      എന്തായാലും കഥ ശുഭപരിയവാനിയായിരിക്കുമെന്ന് പ്രതിക്ഷിക്കാം…

  27. Brthr it’s request
    Ith vayichapo ente loverinte karyangal orth poyi… Long distance aanu athikm orumich spend chyn kazhinjatila bt… Aa memories ellam ith vayichapo manasil vannu agle kananam ennu polum thonii but avlde veetil ola problem karanam kandit thane more than 6 month….
    Pne Story pettanu thane upload chyn try chynm karanam ithinte baki enthayi ennariyan olla curiosity karanam mind entjo pole aakunu…
    Pattune brthrinod nerit or through social media samsariknm ennund… Pattumengil njn ithil ente insta id itteka
    If u have time to chat… Plz.. It’s from a younger brother request…
    Pne njn ithil love stories aanu vayikarulu… Chtnte story it’s making me emotional..
    My id mr_shadow_faded… Hope u will see this and reply

    1. ഖൽബിന്റെ പോരാളി 💞

      Bro….
      Kathirikku…
      Ninte pranayam manasilakki aval orikke ninte aavum…

      Daivam athinu sahayikkatte…

      Enikk Insta AC illa😢

  28. Brother thangal parnaja pole polipiche eshuthiyal ithilum kooduthal depression ayene njngal enirunalum ith um oru veshamam thane aane adutha part ne vendi kathirikunu chetta

    1. ഖൽബിന്റെ പോരാളി 💞

      നന്ദി ബ്രോ 💞

      ബ്രോ പറഞ്ഞ പോലെ ഇത് വലുതാക്കി എഴുതിയ ആദ്യം depression അടിച്ചു ചാവുന്നത് ഞാൻ ആവും…

      ഇനി എന്താവും എന്ന് നോക്കാം… ❤️

  29. Machane ee part vallandang tension adippichu kalanju
    ithrayum naal thammil snehathode kazhinjavar pettann pirinjapol vayicha enikk polum sahikkan kazhinjilla💔😪
    Endhayalum nxt partil avr parasparam ellm ett prnj veendum onnavatte enn prarthikkunnnu💕😘
    Avre onnikkendavaran piriyendavaralla
    Waiting for nxt part😍
    Oru happy ending thanne pratheekshikkunnu😍
    Snehathoode……..❤️

    1. ഖൽബിന്റെ പോരാളി 💞

      നമ്മൾ ഇപ്പൊ ചിന്നുവിന്റെ ഭാഗം മാത്രമേ കണ്ടുള്ളു…

      ആ കോടതി മുറി സീന്‍ കണ്ണനെ എത്ര മാത്രം വിഷമിപ്പിച്ചു എന്ന് നമ്മുക്ക് അറിയില്ല…

      പിന്നെ കണ്ണന്‍ ഇന്ന്‌ വേറെ കല്യാണം കഴിച്ചിട്ടുണ്ടെങ്കിലോ…. 🙄😷

      നോക്കാം എന്താവും എന്ന്..

      1. Chumma kannan vere ketty ennoke paranj inim tension adipikallee

        1. ഖൽബിന്റെ പോരാളി 💞

          നോക്കാം…

          അടുത്ത ഭാഗത്ത് അതിനുള്ള ഉത്തരം കിട്ടും

  30. കണ്ണേട്ടൻ മരിച്ചുപോയോ എന്ന ടെന്ഷനോടെയാണ് വായിച്ചത്. മരിച്ചിട്ടില്ല എന്ന് അറിഞ്ഞതിൽ ഒരുപാട് സന്ദോഷം. കണ്ണേട്ടനും ചിന്നുവും വീണ്ടും കണ്ടുമുട്ടുന്നതിനായ് കാത്തിരിക്കുന്നു

    1. ഖൽബിന്റെ പോരാളി 💞

      അങ്ങനെ അങ്ങ് തട്ടി കളയാന്‍ പറ്റുമോ…

      പാവം ചെക്കന്‍ ജീവിച്ചോട്ടെ…

      കാലചക്രം വീണ്ടും അവരെ കുട്ടി മുട്ടിച്ചു…

      ശേഷം കാഴ്ചയിൽ ❤️💗

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: